..! നീരജിൻ്റെ വാക്കുകൾക്ക് മുന്നിൽ അത്ര നേരം പിടിച്ച് നിന്ന ഗൗരവം അലിഞ്ഞിലാതെ ആയത് പോലെ തോന്നി..! കൃഷ്ണ സങ്കടം കലർന്ന കണ്ണുകളോടെ നീരജിന് നോക്കി..!
കൃഷ്ണ :🥹
കൃഷ്ണ അവളങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല എന്ന രീതിയിൽ തലയാട്ടി..! കൃഷ്ണയുടെ മനസിൽ നീരജ് ചിന്തിച്ചത്പോലെ ഒന്നും ഇല്ലെന്ന് മനസ്സിലായപ്പോ നീരജിനും ഒരാശ്വാസമായി..!
നീരജ് : കൃഷ്ണെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങളെ ഞാൻ വിട്ട് കൊടുത്തിട്ടുണ്ട്..! വിട്ട് കൊടുക്കണമെങ്കിൽ ഇനിയും വിട്ട് കൊടുക്കാ..! പക്ഷേ ..നിന്നെ മാത്രം ഞാനിനി ഒരാൾക്കും വിട്ട് കൊടുക്കില്ല…!
നീരജ് കൃഷ്ണയെ നോക്കി സ്നേഹം തുളുമ്പുന്ന മനസോടെ പറഞ്ഞു..!
നീരജ് : പോണതിന് മുൻപ് ഒന്നും പറയാൻ പറ്റിയില്ല..; സോറി ..! ഒന്ന് വിളിക്കാനോ ടെക്സ്റ്റ് ചെയ്യാനോ നിൻ്റെ നമ്പറും എൻ്റെയിൽ ഇണ്ടായിരുന്നില്ലല്ലൊ..!🙂
നീരജ് തെറ്റ് അവൻ്റെ ഭാഗത്താണെന്ന രീതിയിൽ പറഞ്ഞു..! അല്ലേലും ആരെങ്കിലുമൊക്കെ ഒന്ന് അഡ്ജസ്റ്റ് ചെയ്യുമ്പോഴാണല്ലോ സ്നേഹം അതിൻ്റെ ഒരു പ്രൈം ടൈമിൽ എത്തുന്നത് തന്നെ..!
നീരജ് : എന്നോട് വിരോധം ഒന്നും ഇല്ലെങ്കിൽ ഒന്ന് ചിരിക്കോ..! നിൻ്റെ ചിരി കാണാൻ നല്ല ചന്തം ആണ്..😌
കൃഷ്ണ : 🤨
കൃഷ്ണ ഒരു സംശയം കലർന്ന രീതിയിൽ നീരജിന് നോക്കി..! “..ഈ ഡയലോഗ് ഇതിന് മുൻപ് നി എത്ര പെൺപിള്ളാരുടെ അടുത്ത് അടിച്ചിട്ടുണ്ടെടാ തെണ്ടി ” എന്നല്ലേ ആ നോട്ടത്തിൻ്റെ അർത്ഥം..! ഇനിയിപ്പോ അല്ലെങ്കിൽ കൂടിയും നീരജിന് അങ്ങനെയാണ് തോന്നിയത്..!
നീരജ് : സത്യായിട്ടും പറഞ്ഞതാണ് നിൻ്റെ ചിരി കാണാൻ നല്ല രസം ആണ്..! പിന്നെ എൻ്റെ ഓർമയിൽ ഇതിന് മുൻപ് ഞാനിങ്ങനെ ഒന്ന് വേറെ ഒരാളോടും പറഞ്ഞിട്ടില്ല..🙂
നീരജ് പറഞ്ഞത് സത്യമായത് കൊണ്ടാണോ അതോ അവൻ പറഞ്ഞ രീതി കൃഷ്ണയ്ക്ക് തമാശ ആയി തോന്നിയത് കൊണ്ടാണോ എന്തോ..! കൃഷ്ണ ചെറുതായി ചിരിച്ചു..!
കൃഷ്ണ : 😊
അല്ലേലും നമ്മളീ പ്രേമിക്കുന്ന പെണ്ണിൻ്റെ ചിരിക്കാണാൻ നല്ല ഭംഗിയായിരിക്കും..! ആ ചിരിക്ക് കാരണം നമ്മളാണെന്നറിയുമ്പോഴോളള ഒരു സാറ്റിസ്ഫാക്ഷൻ ഉണ്ടല്ലോ..! അത് പറഞ്ഞറിയിക്കാൻ പറ്റില്ല , അനുഭവിച്ച് തന്നെ അറിയണം..!
നീരജ് : അതേ..എനിക്ക് അധികനേരം ഇവിടെ നിന്ന് തിരിയാൻ പറ്റില്ല..! പെട്ടെന്ന് കണ്ടിട്ട് ഇറങ്ങിക്കോണം എന്നാണ് ദേവി ചേച്ചി പറഞ്ഞിരിക്കുന്നത്..!
നീരജിന് മറുപടി എന്നോണം കൃഷ്ണ ചിരിച്ച് കൊണ്ട് തലയാട്ടി..!
നീരജ് : അതേ നമ്പർ തരൊ..🙂
നീരജ് വിറച്ച് കൊണ്ട് ചോദിച്ചു..! മുന്നിൽ നിൽക്കുന്നത് തൻ്റെ സ്വന്തം ആണെങ്കിലും നമ്പർ ചോദിക്കാനൊരു മടി പോലെ തോന്നി..!
കൃഷ്ണ : 🤨
നീരജ് : കോണ്ടാക്റ്റ് ചെയ്യാൻ വേറെ വഴി ഇല്ലാത്തത് കൊണ്ടാണ് മോളെ..! നമ്പർ തരാൻ ബുദ്ധിമുട്ട് ആണേൽ വേണ്ട , എന്നെ ഇൻസ്റ്റ അക്കൗണ്ടിലേക്ക് മെസ്സേജ് അയച്ചാ മതി..! നിന്നെ തപ്പി കണ്ടെത്താൻ പറ്റിയില്ല, പക്ഷേ നിനക്കെന്നെ കണ്ടെത്താൻ എളുപ്പം ആയിരിക്കും..🙂😄
നീരജ് അത്രയും പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി..!
നീരജ് : ( മണ്ടാ അവൾക്ക് നിൻ്റെ നമ്പർ കൊടുത്തൂടായിരുന്നൊ ഈ വായ് താളം അടിക്കുന്ന സമയത്ത്..) 🙁
പുറത്തേക്ക് ഇറങ്ങിയ ശേഷമാണ് നീരജിനും ആ ഒരു ചിന്ത പോയത്..! അല്ലേലും ഇത്തരം കാര്യങ്ങള് തലയിൽ വരുമ്പോഴേക്കും സദ്യക്ക് ഇലമടക്കിയ ശേഷം പായസം കൊണ്ട് വരുന്നത് പോലെയാണ്..! ആ…സാരൂല ഇനിയിപ്പോ എപ്പൊ വേണമെങ്കിലും വാങ്ങലോ..!
(ഇനിയിപ്പോ അത് പറഞ്ഞ് സമാധാനപെടാം..👻 )
നീരജ് കൗണ്ടറിൻ്റെ ഭാഗത്തേക്ക് നടന്നു..!
ദേവി : എന്തായി സംസാരിച്ചോ..😄
