( ഏതാനും മിനിട്ടുകൾക്ക് ശേഷം..)
നീരജും ശോഭമ്മയും ഐസിയുവിനു പുറത്ത് വെയിറ്റ് ചെയ്തിരിക്കുവായിരുന്നു..! കല്ലുനെ ഹോസ്പിറ്റലിൽ എത്തിച്ച ആശ്വാസത്തിലാണ് നീരജ് ഇരിക്കുന്നത്..! ഇതിനിടയിൽ ശോഭമ്മ ആരെയൊക്കെയോ ഫോണിൽ വിളിച്ച് സംസാരിക്കുവായിരുന്നു..!
ഡോക്ടർ ഐസിയു റൂമിൻ്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു..!
ഡോക്ടർ : വരൂ…നമുക്ക് റൂമിലേക്ക് ഇരിക്കാം..!
ശോഭമ്മയും നീരജും ഡോക്ടറുടെ പിന്നാലെ ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിലേക്ക് ചെന്നു..!
ശോഭമ്മ : ഡോക്ടർ അമ്മയ്ക്ക് എങ്ങിനെ ഉണ്ട്..🥺
ഡോക്ടർ : നിങ്ങളാധ്യം ഇരിക്കു..😊
നീരജും ശോഭമ്മയും ചെയറുകളിൽ ഇരുന്നു..!
ഡോക്ടർ : ഇപ്പൊ പേടിക്കാൻ ഒന്നുമില്ല..! ബിപി ലോ ആയതാണ് പിന്നെ വയസും പ്രായമായതിൻ്റേതുമായ കുറച്ച് പ്രശ്നങ്ങൾ വേറെ..! എന്തായാലും പെട്ടെന്ന് കൊണ്ട് വന്നത് നന്നായി..! ഇല്ലെങ്കിൽ വേറെ കോംപ്ലിക്കേഷൻസ് നമ്മൾ നേരിടേണ്ടി വന്നേനെ…! പേഷ്യൻ്റിന് ബ്രിതിംഗ് പ്രോബ്ലം ഉണ്ട്…അത് ഇപ്പൊ കുഴപ്പമില്ല..! ഷീ ഈസ് ഓകെ നൗ..! എന്നാലും കുറച്ച് നേരം കൂടി ഐസിയുവിൽ തന്നെ തുടരട്ടെ..ഈ ബ്രീത്തിംഗ് ഇഷ്യൂ ഉള്ളത് കൊണ്ട്…എന്നിട്ട് നമുക്ക് നോക്കിയിട്ട് റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം..😊
ശോഭമ്മ : ഓകെ ഡോക്ടർ…
ശോഭമ്മ ഒരു ദീർഘ നിശ്വാസം എടുത്തുക്കൊണ്ട് നീരജിൻ്റെ കൈ പത്തിക്ക് മീതെ കൈ വച്ചു..! ഇപ്പോഴായിരുന്നു ശോഭമ്മയുടെ മുഖത്ത് ഒരു തെളിച്ചം ഒക്കെ വന്നത്..!
നീരജ് : ശോഭമ്മേ…ഞാൻ കാർ ഒന്ന് മാറ്റി പാർക്ക് ചെയ്തിട്ട് വരാ..!
ഡോക്ടറിൻ്റെ റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോ നീരജ് പറഞ്ഞു..! ശരിയെന്ന് രീതിയിൽ ശോഭമ്മയും തലയാട്ടി..!
നീരജ് ഹോസ്പിറ്റലിൻ്റെ മുൻപിലേക്ക് വന്നു..!
സെക്യൂരിറ്റി : ഇതെവിടെയായിരുന്നു..ചേട്ടാ ഇവിടെ പാർക്ക് ചെയ്യാൻ പറ്റില്ലെന്ന് അറിയില്ലേ..!
നീരജ് : സോറി.. ഏട്ടാ..! ഇത്തിരി എമർജൻസി ആയോണ്ടാ..!🙂
സെക്യൂരിറ്റി : എല്ലാവരും ഇങ്ങനെ ആയ ഞങ്ങളെന്താ ചെയ്യാ..! അവസാനം തെറി മുഴുവൻ ഞങൾ കേൾക്കേണ്ടി വരും..!
നീരജ് : സോറി പറഞ്ഞല്ലോ ചേട്ടാ..! ചേട്ടാ വണ്ടി..!👀
നീരജ് ചുറ്റും നോക്കിയിട്ട് സെക്യൂരിറ്റിയോട് ചോദിച്ചു..!
സെക്യൂരിറ്റി : കീ ഉള്ളത് കൊണ്ട് അങ്ങോട്ടേക്ക് മാറ്റി ഇട്ടിട്ടുണ്ട്..!😤
നീരജ് വണ്ടിയുടെ അടുത്തേക്ക് പോയി..! വരുന്ന വഴിക്ക് ഒരു ട്രാഫിക്കിൽ ബ്ലോക്ക് കണ്ടപ്പോ ഗാപ്പിലൂടെ കുത്തികയറ്റിയപ്പോ ചെറുതായി എവിടെയോ മുട്ടിയത് പോലെ തോന്നി..! നീരജ് വണ്ടിക്ക് ചുറ്റും നോക്കി..! വലിയ സീൻ ഒന്നുമില്ലാത്ത ഒരു ചെറിയ തട്ട് കിട്ടിയിട്ടുണ്ട് ഫ്രണ്ടിലായിട്ട് .. അത് കാര്യമില്ല..നീരജ് സ്വയം പറഞ്ഞു..! വണ്ടി സേഫ് ആക്കി നിറുത്തിയ ശേഷം നീരജ് തിരിച്ച് ശോഭമ്മയുടെ അടുത്തേക്ക് പോയി..!
നീരജ് : അതേ..ചെറുതായി ഒരു തട്ട് കിട്ടിയിട്ടുണ്ട് വണ്ടിക്ക്..!😌
ശോഭമ്മ : അത് സാരമില്ല ടാ.😊
നീരജ് : ബിന്ദു ചേച്ചിയെ വിളിച്ചൊന്ന് പറയായിരുന്നു ശോഭമ്മേ..! ഞാൻ ഫോൺ എടുക്കാൻ വിട്ടു പോയി അപ്പോഴത്തെ ഒരു ഇതില്..🙂
ശോഭമ്മ : ഞാൻ വിളിച്ച് പറഞ്ഞായിരുന്നു..!
ഒരു പതിനൊന്ന് മണി എങ്ങാണ്ടായപ്പൊ കല്ലുന് റൂമിലേക്ക് മാറ്റി..! രാവിലെ ഡോക്ടർ വന്നിട്ട് നോക്കിയിട്ട് ഡിസ്ചാർജ് ചെയ്യാ പറഞ്ഞു..! ശോഭമ്മ കല്ലുൻ്റെ കൂടെ റൂമിൽ കിടന്നു , നീരജിനെയും വിളിച്ചെങ്കിലും അവൻ പുറത്തിരുന്നോളാം എന്ന് പറഞ്ഞു..!
നീരജ് റൂമിനെ പുറത്തെ ഇരുമ്പ് ചെയറിൽ ഇരിക്കുവായിരുന്നു..! പ്രൈവറ്റ് ഹോസ്പിറ്റലായത് കൊണ്ടും രാത്രിയായത് കൊണ്ടും ആ വഴിയിലൊന്നും അപ്പൊ ആരുമുണ്ടായിരുന്നില്ല..! ഇടയ്ക്കെപ്പോഴോ ക്ലീനിംഗ് മറ്റും കഴിഞ്ഞ് പോകുന്ന ചേച്ചിമാർ അല്ലാതെ വേറെ ആരും ആ നേരത്തുണ്ടായിരുന്നില്ല..! നീരജ് അവനിരിക്കുന്ന രണ്ട് വശങ്ങളിലേക്കും നോക്കി..! ആ ഒരു ഏരിയയിൽ നീരജ് മാത്രേ അപ്പൊ ഉണ്ടായിരുന്നുള്ളൂ..! വരാന്തയുടെ അവസാനം രണ്ടു ഭാഗത്തും ഇരുട്ട് തളം കെട്ടി നിന്നു..! സീലിങ് ലൈറ്റിന് മുൻപിൽ വണ്ടുകൾ വട്ടമിട്ട് പറന്നു..! ഇടയ്ക്ക് സീലിങ് ലൈറ്റുകൾ മിന്നിയും തെളിഞ്ഞും കൊണ്ടിരുന്നു..! നീരജ് അതെല്ലാം നോക്കിയിരുന്നു കൊണ്ട് എപ്പോഴോ ഉറങ്ങി പോയി…!
