നീരജ് : അയ്യോ…! ഈ കുരിപ്പിനെ സ്കൂളിൽ കൊണ്ടക്കണായിരുന്നല്ലൊ..😐
നീരജ് സ്വയം പറഞ്ഞു കൊണ്ട് തലയ്ക്ക് കൈവച്ചു..! അച്ചുവിന് സ്കൂളിൽ കൊണ്ടാക്കുന്നതും അതുപോലെ വിളിക്കാൻ പോകുന്നതുമായ ഡ്യൂട്ടി ചെയ്യുന്നത് നീരജാണ്..! ഇന്നത്തെ അമ്പലം വിസിറ്റിനിടയിൽ നീരജ് ആ കാര്യം മറന്നു..!
നീരജ് : ഷെ…അമ്പലത്തിൽ വച്ച് കണ്ടപ്പോ പോലും അവളുടെ കാര്യം മറന്നല്ലോ..😐..!
രാവിലെ അമ്പലത്തിൽ വച്ച് ശോഭമ്മയുടെ കൂടെ അച്ചുവിന് കണ്ടപ്പോഴും ആ കാര്യം ഓർമ വന്നില്ല..! നീരജ് വേഗം കിച്ചനിലേക്ക് ചെന്നു..! വിചാരിച്ചത് പോലെ തന്നെ ബിന്ദു ചേച്ചി അവിടെ നിൽപ്പുണ്ടായിരുന്നു..!
നീരജ് : ചേച്ചി..അതേ.., അച്ചുവിന് ചെറുതായി സ്കൂളിൽ കൊണ്ടാക്കാൻ മറന്നു ടാ..🫣👀
നീരജ് ബിന്ദു ചേച്ചിയോട് തൊലിഞ ചിരിയോടെ പറഞ്ഞു..!
നീരജ് : നി മറക്കും..! വേറെ എന്തേലും ഓർമ ഉണ്ടോ നിനക്ക്..👀😤
ബിന്ദു ചേച്ചിയുടെ മറുപടിയിൽ നീരജിന് എന്തോ കുത്തിപറയുന്നത് പോലെ അവനെ തോന്നി..!
ബിന്ദു : 🤨👀
നീരജ് : എന്തേച്ചി ..👀
ബിന്ദു ചേച്ചിയുടെ തുറിച്ചുള്ള നോട്ടം കണ്ടിട്ട് നീരജ് ചോദിച്ചു..!
ബിന്ദു : ഏയ്…ഒന്നൂല്ല..! ഭഗവാനോട് നന്നായി പ്രാർത്ഥിച്ചോ..?
നീരജ് : ഹാ…കുഴപ്പമില്ലാത്ത രീതിയിൽ …🙂
ബിന്ദു : എന്ത്..?
നീരജ് : പ്രാർത്ഥിച്ചോ എന്നല്ലേ..👀
നീരജ് ബിന്ദു ചേച്ചിയെ സസൂക്ഷ്മം നിരീക്ഷിച്ച് കൊണ്ട് മറുപടി പറഞ്ഞു..!
ബിന്ദു : നിന്നെ ശോഭേച്ചി ചോദിച്ചായിരുന്നു ..
നീരജ് : എന്തിനെ😳..? അല്ല എന്താ ചോദിച്ചേ..🙂
ആദ്യം വന്ന വെപ്രാളം അടക്കി പിടിച്ച് നീരജ് സാധാരണം എന്നോണം ചോദിച്ചു..!
ബിന്ദു : അല്ല അമ്പലത്തിൽ പോയിട്ട് അവൻ വന്നില്ലേ എന്ന്..!😌
നീരജ് : ഓ…😃
ബിന്ദു : വന്ന നിന്നോട് ഒന്ന് കാണണം പറഞ്ഞു..!😌
നീരജ് : എന്നാ പിന്നെ പോയി തല കാണിച്ചിട്ട് വരാ..😅
നീരജ് ചിരിച്ചു കൊണ്ട് പറഞ്ഞു..!
ബിന്ദു : ആ തല പോവാതെ നോക്കിക്കോ..🤭
നീരജ് : 😐
ബിന്ദു ചേച്ചി നീരജിനോട് അത്രയും പറഞ്ഞു കൊണ്ട് അവിടെ ഉണ്ടായിരുന്ന ടവലിൽ കൈത്തുടച്ചു..!
ബിന്ദു : വാ…
നീരജ് : എങ്ങോട്ട് ..👀
ബിന്ദു : ശോഭേച്ചിയെ കാണണ്ടേ…
നീരജ് : അത് ഞാൻ കണ്ടോളം..👀
ബിന്ദു : വാടാ ചെക്കാ…😤
ബിന്ദു ചേച്ചി നീരജിന് കലിപ്പിച്ചു നോക്കി..!
.
.
.
ശോഭമ്മ : നീയെന്ത് പറഞ്ഞിട്ടാ ഇവിടെന്ന് പോയത്..?🤨
സെറ്റിയിലിരുന്ന് പത്രം നോക്കി കൊണ്ട് ശോഭമ്മ നീരജിനോട് ചോദിച്ചു..!
നീരജ് : പ്രാർത്ഥിക്കാൻ..😁
ശോഭമ്മ : ആരുടെ ഒപ്പം..?
നീരജ് പറഞ്ഞതും ശോഭമ്മ അടുത്ത ചോദ്യമെടുത്തിട്ടു..!
നീരജ് : കിച്ചുവിൻ്റെ ഒപ്പം..! അവനും ഉണ്ടായിരുന്നല്ലോ കൂടെ ..!ശോഭമ്മ കണ്ടില്ലേ..😃
ബിന്ദു : അപ്പൊ ആ കൂടെ കണ്ട പെണ്ണോ..?👀
ശോഭമ്മയുടെ അടുത്ത ചോദ്യത്തിന് കാത്ത് നിന്ന നീരജിൻ്റെ മുന്നിലേക്ക് മെയിൻ കണ്ടൻ്റെടുത്തിട്ട് അവനെ കുഴപ്പിച്ചത് ബിന്ദു ചേച്ചിയായിരുന്നു..!
നീരജ് : പെണ്ണോ…ഏത് പെണ്ണ്..! 🙂
നീരജ് പെട്ടെന്ന് വല്ലാണ്ടായി.., പറയുന്ന മറുപടികളിലെ വാക്കുകൾ അവൻ പോലുമറിയാതെ മുറിഞ്ഞു പോയി..!
ബിന്ദു : ആ…പെണ്ണ്..എന്താ അറിയില്ലേ..!
നീരജ് : ആ എനിക്കറിയില്ല..! ആരാവര്..👀
