നീരജ് : { സങ്കടൊ എനിക്കോ..! ഞാനെൻ്റെ കുറുമ്പി പെണ്ണിനെ ആലോചിച്ച് ഇരുന്നതല്ലേ..😘 }
കൃഷ്ണ : { പഞ്ചാര ലേശം കൂടുതലാണോ ചേട്ടാ..😅 }
നീരജ് : { എന്തിനാ പഞ്ചാര എൻ്റെ പഞ്ചാര കട്ടി അവിടെയുള്ളപ്പോ..😌 }
കൃഷ്ണ : { ശെരി..ശെരി വയറ് വാടി ഇരിക്കാതെ വേഗം പോയി കഴിക്കാൻ നോക്ക്..! എനിക്ക് കുറച്ച് റെക്കോർഡ് എഴുതാൻ ഉണ്ട്..😊 }
അത്രയും പറഞ്ഞ് കൃഷ്ണ ഓഫ്‌ലൈനിൽ പോയി..! നീരജ് ഫോൺ സ്ക്രീനിൽ നിന്നും കണ്ണെടുത്തപ്പോഴാണ് ശോഭമ്മയും ബിന്ദുചേച്ചിയും ഗീതയും അങ്ങോട്ടേക്ക് വന്നത്..!
ശോഭമ്മ : നീരജേ ..നിനക്ക് സങ്കടം ആയോ..😐
നീരജിന് നോക്കി ശോഭമ്മ പറഞ്ഞു..!
നീരജ് : എന്തിനെ..? ഞാനതൊന്നും കാര്യാക്കിയിട്ടെ ഇല്ല..😄
ഗീത : മോനെ..അവര് അങ്ങനെ പെരുമാറുന്നു ഞങ്ങള് വിചാരിച്ചില്ല..!🙂
നീരജ് : ഹലോ…എന്താണ് എല്ലാരുടെയും മുഖം ഇഞ്ചി കടിച്ചത് പോലെ ഇരിക്കുന്നത്..! അതിനെ മാത്രം ഇവിടെയിപ്പോ എന്താ ഉണ്ടായേ…! 👀
ബിന്ദു : 🙂
നീരജ് : ചേച്ചി തന്നല്ലേ എന്നോട് എന്തേലും പറഞ്ഞ തിരിച്ചൊന്നും പറയണ്ടാ പറഞ്ഞിട്ടുള്ളത്..! അവർ പറഞ്ഞതൊന്നും ഞാൻ കാര്യായിട്ട് എടുത്തിട്ടില്ല..! പിന്നെ ഇപ്പൊ എനിക്ക് ക്ഷമിക്കാനായി ഒരു വരം കിട്ടിയിട്ടുണ്ട്..😌🤗🤍
നീരജ് ഒന്നും നടക്കാത്തത് പോലെ കൂളായി സംസാരിച്ചു..! അല്ലെങ്കിലും കൃഷ്ണയെ ഓർത്തിട്ടാണ് , ഇനിയുള്ള ജീവിതം അവളെ വിഷമിപ്പിക്കാതെ ജീവിക്കാൻ പറ്റണെ എന്നാണ്..!
അന്ന് രാത്രി നീരജ് തിരിഞ്ഞും മറിഞ്ഞും കിടന്നുറങ്ങി..! പിറ്റെ ദിവസം എന്നത്തേയും പോലെ പാല് വാങ്ങാൻ പോയി…കൃഷ്ണയോട് പറയണ്ടാ കരുതിയതാണെങ്കിലും എന്തോ അവളോട് പറയാതിരിക്കാൻ തോന്നിയില്ല..! ഇന്നലെ രാത്രി നടന്ന കാര്യങ്ങള് നീരജ് കൃഷ്ണയോട് പറഞ്ഞു..! അതൊക്കെ കേട്ടപ്പോ കൃഷ്ണയ്ക്ക് സത്യം പറഞ്ഞ നല്ല സങ്കടം ആയി , അവളുടെ കണ്ണൊക്കെ നിറഞ്ഞൊഴുകി..! പിന്നെ എല്ലാം കൃഷ്ണയ്ക്കും നീരജിനും വേണ്ടിയാണല്ലോ കരുതി പരസ്പരം അവർ സമാധാനപ്പെട്ടു..! വീട്ടിൽ പതിവ് പോലെ തിരിച്ചെത്തി നീരജ് അവൻ്റെ പണികൾ തുടങ്ങി..! ഇന്നലത്തെ ലഹളയുടെ കാര്യം കല്ലുവിൻ്റെ കാതിലെത്തുകയും അതിൻ്റെ പ്രതികരണം എന്നോണം കല്ലു എല്ലാരെയും ചീത്ത പറഞ്ഞു..! ആദ്യമായിട്ടാണ് കല്ലുവിൻ്റെ ഇങ്ങനെ ഒരു മുഖം നീരജ് കാണുന്നത്., അതും സ്വന്തം പേരക്കുട്ടികളുടേ മുൻപിൽ അതും നീരജിന് വേണ്ടി..! ( കല്ലുവിന് ഒരായിരം നന്ദി…🤍 )
>>>12:13
ശോഭമ്മ : തൽക്കാലത്തേക്ക് അത് മതിയെടാ..! ദാ…ഈ നാരങ്ങാ വെള്ളം കുടിക്ക്..🤗
തീ കത്തിക്കാനുള്ള വിറകിനായി മരത്തിൻ്റെ ഒരു ഇടത്തരം മുട്ടികൾ വെട്ടുകയായിരുന്നു നീരജ്..!
നീരജ് : ഇത് മതിയാ..😃
ശോഭമ്മ : ആ…അത് മതി..!😊
നീരജ് : വെട്ടി വെട്ടി മനുഷ്യൻ്റെ പത വന്നു..! പുല്ല് മുറിയണ്ടേ..🥵
നീരജ് വെട്ടിയ വിറക് കഷ്ണങ്ങൾ കട്ടിയുള്ളതും പെട്ടെന്ന് മുറിയാത്തതുമായിരുന്നു..!
ശോഭമ്മ : 😅
നീരജ് : അയ്യടാ ഒരുത്തനിവിടെ ചത്ത് പണ്ടാരം അടങ്ങി നിക്കുമ്പോഴും ചിരിക്കാൻ തോന്നിയ ആ മനസ്..😊🙌
ശോഭമ്മ : അതിനെ ഞാൻ പറഞ്ഞോ ഇങ്ങനെ വെട്ടാൻ..! ഇത് നല്ല കൂത്ത്..😼
അപ്പോഴാണ് ഗീത അങ്ങോട്ടേക്ക് വന്നത്..!
ഗീത : ഹാ..എന്താടൊ..! ശോഭ തന്നെ പണിയെടുപ്പിച്ച് കൊല്ലുവാണൊ..😅
നീരജ് പ്രത്യേകിച്ച് ഒന്നും മിണ്ടിയില്ല..! ലീലയുടെ അമ്മയാണ് എന്ന പരിഗണന വെച്ചാണ് നീരജ് അവരോട് കാര്യയിട്ട് മിണ്ടാത്തത്..! അല്ലെങ്കിൽ എപ്പോ ഏതിയെ വള്ളി വന്നൂന്ന് പറഞ്ഞാ മതി..! നീരജിൻ്റെ ആ ഒരു തണുപ്പൻ സമീപനം ഗീതയ്ക്ക് മനസിലായോ എന്നറിയില്ല..! മനസ്സിലായാൽ എന്ത് ആയില്ലെങ്കിൽ എന്ത്…
