ശോഭമ്മ : ഹാ…നമ്മളെല്ലാവരും പാക്കറ്റ് പാൽ കുടിക്കൂല്ലൊ..
മുത്തശ്ശി : അത് സാരൂല..അവൻ പോയേച്ചും വരട്ടെ..!
നീരജ് : ഞാൻ ഇക്കാര്യത്തിൽ മുത്തശ്ശിയുടെ കൂടെയാണ്..!
ബിന്ദു : ആ..നി പിന്നെ സപ്പോർട്ടിന് ആരെ പിടിക്കാ പറഞ്ഞിട്ട് നിൽക്കുവാണല്ലോ..😏
നീരജ് : എന്തോന്ന് ബിന്ദു ഇത്..! 😐
മുത്തശ്ശി : മോനെ…നീരജ്..!
നീരജ് : ഓ…☺️
നീരജിൻ്റെ ആ ” ഓ..” യിൽ തന്നെ മുത്തശ്ശിയോടുള്ള ആദരവ് സൂചകമായ നന്ദി കരകവിഞ്ഞൊഴുകുന്നുണ്ടായിരുന്നു..!
മുത്തശ്ശി : മോൻ പോയിട്ട്..വാ..🤗
നീരജിൻ്റെ മനസിൽ എന്താണോ അത് വായിച്ചറിഞ്ഞത് പോലെയാണ് മുത്തശ്ശിയുടെ സംസാരം..! നീരജിന് പിന്നെ സൊസൈറ്റിയിലെ പാലിനോടല്ല , മറിച്ച് അവിടെയുള്ള കൃഷ്ണയോടാണ് പ്രിയം എന്നറിയാലോ..! കൃഷ്ണയെ കാണാനുള്ള നീരജിൻ്റെ പോക്കിനാണ് ബിന്ദു ചേച്ചി രാവിലെ തന്നെ വിലങ്ങ് തടിയായി നിന്നത്..! ശോഭമ്മ പിന്നെ ഒരു ഓകെ ഓകെ മൈൻഡ് ആയത് കൊണ്ട് ഏതേലും ഒരു ഭാഗത്തേക്ക് ചായും..! പക്ഷെ മുത്തശ്ശിയുടെ കാര്യോജിതമായി ഇടപെടൽ നീരജിന് വിധി അനുകൂലമാക്കി തീർത്തു..!
റൺവേ സിനിമയിൽ മുരളി പറയുമ്പോലെ ” എൻ്റെ പുണ്യാളൻ കൊണ്ട് വന്നതാ ഇവനെ..” എന്നാ ഡയലോഗ് കല്ലൂൻ്റെ രംഗപ്രവേശത്തോടെ അന്വർത്ഥമായി എന്ന് വേണം പറയാൻ..! ശോഭമ്മ അകത്തേക്കും ബിന്ദു ചേച്ചി പാത്രം എടുക്കാനുമായി കിച്ചനിലേക്കും പോയി..! നീരജ് പെട്ടെന്ന് മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു..!
നീരജ് : നന്ദിയുണ്ടെ…😘
ഗൂഗിൾ പേയിൽ പൈസ ക്രെഡിറ്റ് ആവുമ്പോ മമ്മൂട്ടി പറയുന്നത് പോലെ ആയിരുന്നു നീരജ് മുത്തശ്ശിയുടെ അടുത്തിരുന്നു പറഞ്ഞത്..!
മുത്തശ്ശി : ദേ …പോയിട്ട് വേഗം വരണം..!😊
നീരജ് : പോവുന്ന കാര്യം ഓക്കേ..! പക്ഷേ തിരിച്ച് വരുമ്പോ കുറച്ച് വൈകിയാ കുഴപ്പം ഉണ്ടോ കല്ലു…😌
മുത്തശ്ശി : അധികം വൈകരുത്..! അവസാനം ശോഭയുടെ കയ്യീന്ന് നല്ലത് ഞാൻ കേൾക്കേണ്ടി വരും..😅
നീരജ് : 😅
( സൊസൈറ്റിയിൽ )
>>> 6:30
രമ : ആ..ഇതെവിടെയായിരുന്നു..! കുറച്ച് ദിവസം ആയല്ലോ കണ്ടിട്ട്..😃
നീരജിന് കണ്ടപ്പോ രമ ചേച്ചി ചോദിച്ചു..!
നീരജ് : നാട്ടിലേക്കൊന്ന് പോയി..! പിന്നെ വേറെ കുറച്ച് കാര്യങ്ങള് കൂടി ഉണ്ടായിരുന്നു , അത് കഴിഞ്ഞപ്പൊ വരാൻ വൈകി..!🤗
രമ ചേച്ചി : അതെയോ..!പോയ കാര്യം കൃഷ്ണയോട് പറഞ്ഞില്ലായിരുന്നൊ 👀😄
നീരജ് : ഇല്ല, പറയാൻ പറ്റിയ ഒരു സാഹചര്യത്തിൽ ആയിരുന്നില്ല..!
രമചേച്ചി : അതായിരിക്കും രണ്ട് മൂന്ന് ദിവസായി മുഖത്തൊരു വെട്ടവും വെളിച്ചവും ഇല്ലാത്തത് പോലെ കൃഷ്ണ നടന്നത്..!😁
നീരജ് : അതെയാ..!.എന്നാ പിന്നെ ഞാനൊന്ന് ദേവി ചേച്ചിയെ കണ്ടിട്ട് വരാ…! ചേച്ചി ഉണ്ടോ അവിടെ..👀
രമ : കൗണ്ടറിൽ ഉണ്ടാവും..ഞാനീ പത്രം ഒന്ന് കഴുകിയെച്ചും വരാ..! ആ പത്രം ആ ജനലിൻ്റെ അവിടെ വെച്ചോ ഞാൻ എടുത്തോളം..
രമ ചേച്ചി അത്രയും പറഞ്ഞിട്ട് മുന്നോട്ട് നടന്നു.. നീരജ് കൗണ്ടറിൻ്റെ ഭാഗത്തേക്കും ..!
നീരജ് ചിരിച്ചു കൊണ്ട് പത്രം കൊടുത്ത് കൗണ്ടറിൻ്റെ ഭാഗത്തേക്ക് ചെന്നു..! വിചാരിച്ചത് പോലെത്തന്നെ കൗണ്ടറിൽ ദേവി ചേച്ചി എന്തൊക്കെയോ രജിസ്റ്ററിൽ കുത്തിക്കുറിച്ച് കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു..!
നീരജ് : ശ്..ശ് ചേച്ചി..
നീരജ് ശബ്ദം കുറച്ച് വിളിച്ചു..! ദേവി സൗണ്ട് കേട്ട് ചുറ്റിലും നോക്കി,അപ്പോഴാണ് ജനൽ പഴുതകൾക്കിടയിൽ നീരജിന് കണ്ടത്..!
ദേവി : ആ…😃
നീരജ് : ശ്…🤫
ദേവി : 👀 എന്താ…
ദേവിചേച്ചി സൗണ്ട് കുറച്ചുകൊണ്ട് നീരജിനോട് ചോദിച്ചു…!
