നീരജ് : ( ഭഗവാനെ..ഇവിടെ ഒന്നിനെ സഹിച്ചപാട് എനിക്ക് മാത്രേ അറിയോ..! ഇനി ഈ വരുന്നതും ഇവിടെ നിന്ന് പോയവളെ പോലെ ആകലെ..! എല്ലാത്തിനും പുറമെ രണ്ടു ദിവസത്തിൽ കൂടുതൽ അവറ്റകളെ ഇവിടെ നിർത്തിക്കരുത് അതിന് മുന്നേ പറപ്പറപ്പിച്ചോണം…) 🙂
നീരജ് ഒരു പ്രാർത്ഥന എന്നോണം ദൈവത്തെ മനസിൽ വിചാരിച്ചുകൊണ്ട് പറഞ്ഞു..!
ബിന്ദു : നിനക്ക് സന്തോഷം ആയില്ലേ…😌
നീരജ് : ആഹാ…എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ..😅 എൻ്റെ മാമൻ്റെ മക്കൾ ആണല്ലോ വരുന്നത്..😏
നീരജ് അന്യനും അമ്പിയും മാറി മാറി കളിച്ചു..!
നീരജ് : പോയതിനേക്കാളും വലുതാകല്ലെ വരുന്നത് എന്ന ഒരു പ്രാർത്ഥന ഇപ്പൊ എനിക്കുള്ളൂ..! ഒരുത്തി ഉണ്ടാക്കിയ പുകിലൊന്നും ഞാൻ മറന്നിട്ടില്ല..😏
ആത്മഗതം പോലെ നീരജ് പറഞ്ഞത് ഒരു നെടുവീർപ്പ് പോലെ പുറത്ത് വന്നു..! അല്ലേലും മുഖം മനസിൻ്റെ കണ്ണാടി എന്ന് പറയുമ്പോലെ മനസ്സിൽ ഉള്ളത് എന്താണോ അതേ നമ്മൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുള്ളൂ എന്നാണല്ലോ പ്രണാമം.! സോറി പ്രമാണം..🤐
ബിന്ദു : ആ കുട്ടി ഇല്ലേ ലീല ..! അവളും വരുന്നുണ്ട്..! ഇല്ലേ ചേച്ചി..🤗
നീരജ് : അതിന് അവർ ഇവിടെ തന്നെയില്ലേ..!
ബിന്ദു : ആ കുട്ടി ഇന്നലെ രാത്രി തന്നെ പോയി ..! ഇന്ന് തിരിച്ച് വരും വിത്ത് ലഗേജ്..!😅
നീരജ് : 😏
ശോഭമ്മ : പിന്നേ..അവളല്ലേ ഈ വരുന്ന സംഘത്തിൻ്റെ ലീഡർ..🤭
നീരജ് : എക്സ്ക്യൂസ് മീ ശോഭമ്മ..! 🙂
ശോഭമ്മ : യെസ്..🤗
നീരജ് : കുറച്ച് നാളത്തേക്ക് എനിക്ക് ലീവ് തരാൻ എന്തേലും നിർവാഹം ഉണ്ടോ..! ഐ മീൻ ഞാനൊന്ന് വീട്ടിലേക്ക് പോയാലോ എന്ന് ആലോചിക്കുവാ..🙂
ശോഭമ്മ : നിനക്ക് പോവാൻ അനുവാദമില്ല..😂
ശോഭമ്മ ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി ( ചാത്തൻ ) കളിച്ചു..! മുഖ സ്തുതി പറയുവാണെന്ന് കരുതരുത് ..,ഇതിനെക്കാളും മറ്റേ പുള്ളീടെ ഏത് ആ എയറിൽ പോയ ആളിൻ്റെ അഭിനയം ആണ് നല്ലതെന്ന് തോന്നി..!😌🙌
ബിന്ദു : അതിനെ നീ ഈയിടയായല്ലേ നാട്ടിൽ പോയത്..!👀
നീരജ് : ഒന്നൂടെ പോയിട്ട് വരാലൊ..! അതൊന്നും പറഞ്ഞ പറ്റില്ല..😷
ശോഭമ്മ : അയ്യേ നി ആ പിള്ളേരെ പേടിച്ചിട്ടാ..! വെളിയിൽ പറയല്ലേ ടാ ആൾക്കാർ ചിരിച്ച് മരിക്കും..! എന്നാലും എൻ്റെ നീരജെ..
നീരജ് : എനിക്കാരെയും പേടിയില്ല..! വെറുതെ ഇങ്ങോട്ട് കേറി ചൊറിയാൻ വന്ന ഞാൻ അങ്ങോട്ട് കേറി മാന്തും..! അതിൻ്റെ ഇടയിൽപെട്ട് ചക്രശ്വാസം വലിക്കാൻ പോണത് ശോഭമ്മ ആയിരിക്കും..!😏
ശോഭമ്മ : പ്രശ്നം ഉണ്ടാക്കാൻ ആണേൽ ഒരാളും ഇങ്ങോട്ട് വരരുതെന്ന് മുൻകൂട്ടി ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്..! എന്താ പോരെ..🤗
നീരജ് : എന്നോടുള്ള സ്നേഹമോ അതോ അവർക്ക് അടി കിട്ടുമോയെന്നുള്ള പേടിയോ..😌
ശോഭമ്മ : രണ്ടുമല്ല..നിനക്ക് എന്തേലും പറ്റിയ വേറെ ആരെ ഞാൻ ഇവിടെ പണിക്ക് വിളിക്കും..😌
നീരജ് : ഓഹോ…😨! കണ്ട കണ്ട ബൂർഷ്വാസി മുതലാളിമാരുടെ തനിക്കൊണം കണ്ടാ..!
ശോഭമ്മ : ആരാടാ നിൻ്റെ ബൂർഷ്വാസി..😤
ശോഭമ്മ കയ്യിലെ ചട്ടുകം കൊണ്ട് നീരജിന് തല്ലാൻ ഓങ്ങി..! നീരജ് ഉയിരും കൊണ്ട് പുറത്തേക്ക് ഓടി..! എന്നിട്ട് വാതിലിൻ്റെ പുറത്ത് നിന്നിട്ട് ശോഭമ്മയെ നോക്കി..!
നീരജ് : ഇൻക്വിലാബ് സിന്ദാബാദ്..! തൊഴിലാളി ഐക്യം സിന്ദാബാദ്..💪🚩
ശോഭമ്മ : നിന്നെ ഞാനുണ്ടല്ലോ..! പോയി ചെയ്ത പണി ബാക്കി തീർക്കാൻ നോക്കടാ..😤
നീരജ് വീണ്ടും ഗാർഡനിലേക്ക് പോയി..!
ശോഭമ്മ : ഈ ചെക്കൻ്റെ ഒരു കാര്യം..!😅 ഡാ..നിന്നെ അമ്മ കാണണം പറഞ്ഞു..
ശോഭമ്മ ചിരിച്ചു കൊണ്ട് ബിന്ദുന് നോക്കി..!
