“”…എന്നാലാദ്യത്തെ തേങ്ങയാ ഗണപതിയ്ക്കടിച്ചുതന്നെ തുടങ്ങിയേക്ക്..!!”””_ ഇരിപ്പുനോക്കി ഞാൻപറഞ്ഞതും ചേച്ചിയെന്റെ വയറ്റിനിട്ടൊരു കുത്തുതന്നു…
“”…യ്യോ.! ഇതുമുഴുവനുമോ..??”””_ അതിനിടയിൽ കൂട്ടിയിട്ടിരുന്ന തേങ്ങകണ്ട്കിളിപോയ അവൻതിരിഞ്ഞുനോക്കി…
“”…ആ… അതുമുഴുവനും തന്നെ..!!”””
“”…ഇതിനുംമാത്രം തേങ്ങാ മൊത്തമിതെന്തോത്തിനാ..??”””_ അടുത്തുചെന്ന് ഓരോന്നൊക്കെ തിരിച്ചുംമറിച്ചുംനോക്കി അവൻചോദിച്ചതിന്,
“”…അവിയലിനും തോരനും കാളനുമൊക്കെ തേങ്ങാവേണം… തൽക്കാലം മോനിരുന്നുചിരണ്ട്… മതിയാകുമ്പോ ഞാമ്പറയാം..!!”””_ ന്നായ്രുന്നൂ ചേച്ചിയുടെമറുപടി…
“”…ഇതിപ്പൊ കല്യാണംകഴിഞ്ഞാലും ഞാനവിടുരുന്ന് ചിരണ്ടത്തേയുള്ളൂ..!!”””_ ന്ന് സ്വയംപിറുപിറുത്തോണ്ടവൻ തേങ്ങ മറിച്ചുംതിരിച്ചുമൊക്കെ നോക്കി…
അതു കണ്ടുംകേട്ടുംനിന്ന ചേച്ചിയാണേൽ ചിരിയടക്കാനായി പണിപ്പെടുന്നുമുണ്ടായ്രുന്നു…
“”…അല്ല… നിങ്ങളാരുമിതുവരെ പോയില്ലേ..?? എന്റാന്റീ… ഇതൊക്കെ ഞങ്ങളുനോക്കിക്കൊള്ളാന്നേ… നിങ്ങളങ്ങോട്ടേയ്ക്കുചെന്ന് വരുന്നോരെയൊക്കെ സ്വീകരിച്ചിരുത്ത്..!!”””_ ചേച്ചി അമ്മയോടായിപറഞ്ഞു…
“”…അല്ല മോളേ… നിങ്ങള്..”””_
കൂടെനിന്ന ചെറിയമ്മ അതിനെന്തോ ഊടുമായിവന്നതും,
“”…അതല്ലാന്റീ…
നമ്മളവിടെനിന്നിട്ടും
കാര്യമൊന്നുമില്ല…
അതുകൊണ്ട് ഇവടത്തെപ്പണി ഞങ്ങളുനോക്കിക്കൊള്ളാ..!!”””_ ചേച്ചിയൊന്നൂടെ ആവർത്തിച്ചു…
“”…ചേച്ചിയിങ്ങനെ
തൊണ്ടയിട്ടിളക്കാതെ ആ അടുപ്പീന്നൊരു
വിറകുകൊള്ളിയെടുത്തു വീശ്
ചേച്ചീ… ജീവനിൽ കൊതിയുള്ളതൊക്കെ വല്ല കുപ്പേലുംപോയൊളിച്ചോളും..!!”””_ ദേവസേനയുടെപിറകിൽ കട്ടപ്പനിൽക്കുമ്പോലെ നിന്നുകൊണ്ട് ഞാൻതറച്ചു…
“”…ആ… നീയിങ്ങടുവന്നേ… നിനക്കുള്ളപണി ഞാന്തരാം..!!”””_
എന്റെപിന്തുണ ബോധിയ്ക്കാതെ എന്നേംപിടിച്ചുവലിച്ചോണ്ട് ചേച്ചി, പിടിച്ചിട്ടിരുന്ന ഡെസ്ക്കിന്റടുത്തേയ്ക്കു നടന്നു… എന്നിട്ടവിടെന്തൊക്കെയോ തപ്പിയശേഷം,
“”…അല്ല… ഇവിടിരുന്ന പച്ചക്കറിയൊക്കെ
എന്തിയേ..??”””_ ന്നു വിളിച്ചുചോദിയ്ക്കുവേം ചെയ്തു…
“”…അതാക്കൊച്ചെടുത്തിട്ട് പോണതുകണ്ടു..!!”””_
അവടെനിന്നൊരു ചേച്ചിയാണ് മറുപടിപറഞ്ഞത്…
“”…ആര്..?? തക്കുടുവാ..??
അവനെന്താ പ്രത്യേകം വെച്ചുതീറ്റ തുടങ്ങിയോ..??”””_
ഞാൻ ചോദ്യഭാവേന പറഞ്ഞചേച്ചിയെനോക്കി…
“”…അല്ല… അതെടുത്തിട്ടുപോയത് മോന്റെപെണ്ണാ..!!”””_ കൂടെനിന്ന ചേച്ചിക്ലിയറാക്കി…
“”…മീനാക്ഷിയോ..?? ഇല്ല… ഞാനിതുവിശ്വസിയ്ക്കില്ല…
വെറുതേ എന്റെഭാര്യയെ
കള്ളിയാക്കാൻ നോക്കുന്നോ..??”””_ ഞാൻനിന്നു തെറിച്ചതും,
“”…അല്ല… ആ
കൊച്ചതുമെടുത്തങ്ങോട്ടു പോയാരുന്നല്ലോ..!!”””_ ആ ചേച്ചി മീനാക്ഷിയിരുന്നിടം ചൂണ്ടിക്കൊണ്ട്പറഞ്ഞു…
“”…ഹോയ്.! പച്ചക്കറിയാണോ തിരക്കുന്നേ..?? അതിവിടിരുപ്പുണ്ട്..!!”””_ മീനാക്ഷിയുടടുത്തായിനിന്ന ഒരുചേച്ചി വിളിച്ചുപറഞ്ഞതും മീനാക്ഷിയും കൈകാണിച്ചു…
“”…പച്ചക്കറി ഞാനിങ്ങു കൊണ്ടുവന്നായ്രുന്നു..!!”””_ അവൾവിളിച്ചുപറഞ്ഞു… കേട്ടതും എനിയ്ക്കങ്ങടു പൊളിഞ്ഞുവന്നതാണ്;
…ഇത്രേന്നേരമെന്താ
ഇവൾടെവായിൽ അപ്പംചുട്ടു വെച്ചിരുന്നോ..??
അപ്പോഴേയ്ക്കും ചേച്ചിയെന്നേം പിടിച്ചോണ്ട് ജോക്കുട്ടനും
മീനാക്ഷിയും നിന്നിരുന്ന കൗണ്ടർടോപ്പിനടുത്തേയ്ക്കു നടന്നു…
അതിനിടയിൽ ശ്രീക്കുട്ടനും മാമനുംകൂടവിടേയ്ക്കു വന്നായ്രുന്നു…
“”…ആ… നിങ്ങളെത്തിയാ..??
വാ… സാമ്പാറിനും അവിയലിനുമൊക്കെയുള്ള പച്ചക്കറിയിരിയ്ക്കുവാ… മൂന്നുപേരുംകൂടി അതൊന്നു റെഡിയാക്കിത്താ..!!”””_ പറഞ്ഞുകൊണ്ട് ചേച്ചി ഞങ്ങളെമൂന്നിനേം പച്ചക്കറിയുടടുത്തായി കൊണ്ടാക്കി…
ഞങ്ങളെക്കണ്ടതും കൂട്ടിയിട്ടിരുന്നതിൽനിന്നും ഒരു ക്യാരറ്റുകൂടിയെടുത്ത് കടിച്ചുകൊണ്ട് മീനാക്ഷിയൊതുങ്ങിത്തന്നു…
“”…ആ… നീയിവടെ നിൽപ്പുണ്ടായ്രുന്നോ..??”””_ അതിനടുത്തായിനിന്ന ജോക്കുട്ടനെക്കണ്ട് ശ്രീചോദിച്ചു…
“”…എടാ… പെട്ടെന്നുവാടാ… ഒന്നീ തേങ്ങയൊക്കെ ചിരണ്ടാൻ സഹായ്ക്കെടാ..!!”””_ ഒരു തേങ്ങാമുറിയെടുത്ത്
ശ്രീയുടെനേരേനീട്ടി ജോക്കുട്ടൻപറഞ്ഞു…

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸