എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

“”…എല്ലാരുംവന്ന് ജ്യുസ്
കുടിയ്ക്ക്ട്ടൊ… ദേ.. ഇവടെ വെച്ചിട്ടുണ്ടേ..!!”””_ സെറ്റ്ചെയ്തിട്ടയൊരു ടേബിളിന്റെമേലേയ്ക്കു ജ്യൂസും സ്നാക്സുംവെച്ചിട്ട് ചേച്ചിപറഞ്ഞു….

“”…അയ്യേ… ഈ ഒണക്ക വറത്തതല്ലാതെ കനമായ്ട്ടൊന്നുവില്ലേടീ..??”””_
ഉടനേ ജോക്കുട്ടന്റെചോദ്യം…

ഇതെങ്കിലും കിട്ടിയതുഭാഗ്യമെന്നമട്ടിൽ ആ ചിപ്സിൽക്കേറിപ്പിടിച്ച ശ്രീക്കുട്ടൻ തിരിഞ്ഞവനെ നോക്കുമ്പോഴേയ്ക്കും,

“”…പിന്നേ… ദോ… ദവടെ രണ്ടു കരിങ്കല്ല്കിടപ്പുണ്ട്… അത്യാവശ്യം കനവുംകാണും… മതിയാവോ..??”””_ ന്നുള്ള ചേച്ചിയുടെചോദ്യമെത്തി…

“”…ഹൈ… നല്ല ഫ്രഷ്കോമഡി…
ഇപ്പൊ പെറ്റിട്ടതേയുണ്ടാവൂ..!!”””_ ചേച്ചിയുടെചളിയ്ക്ക് ജോക്കുട്ടൻതിരിച്ചടിച്ചതും അവനെയൊന്നു നോക്കിപ്പേടിപ്പിച്ചുകൊണ്ട് ചേച്ചിയകത്തേയ്ക്കു കേറി…

“”…ആകെ
തൊണ്ടനനയ്ക്കാനെന്തേലും കൊണ്ടേത്തരുന്നത് ആ പെണ്ണുമ്പിള്ളയാണ്…
ഓരോന്നുപറഞ്ഞു ചൊറിഞ്ഞ് അവരെക്കൂടി മടുപ്പിച്ചോളും… മരവാഴ..!!”””_ ജോക്കുട്ടൻകേൾക്കാതെ എന്നോടായി ശ്രീ പിറുപിറുത്തു…

…ഇതു നീയെന്തിനാ എന്നോടുപറയുന്നേ..??_ ന്നു ചോദിയ്ക്കാൻതുടങ്ങിയ ഞാൻ പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ വാ കൂട്ടിപ്പിടിച്ചു… അതുവല്ലതും ചോദിച്ചാൽ ഈ പന്നി നേരിട്ടുചെല്ലും… അതിനേക്കാൾ നല്ലത് ഞാൻതന്നെ കേൾക്കുന്നതാ…

അങ്ങനെ ജ്യൂസുംകുടിച്ച് കുറേനേരം ചുറ്റിപ്പറ്റിരുന്ന് ഓരോന്നോക്കെ തള്ളിമറിച്ചിരുന്നപ്പോഴേയ്ക്കും ശ്രീയുംമാമനും ജോക്കുട്ടനുമായി കുറെയൊക്കെയടുത്തു… ഇപ്പൊ അവരുമത്യാവശ്യം കൗണ്ടറടിയ്ക്കാനൊക്കെ തുടങ്ങിയിട്ടുണ്ട്… അങ്ങനെയാ പണിയൊക്കെ ഏറെക്കുറെതീർത്ത് ഡെസ്ക്കും കസേരയുമൊക്കെ ലെവലിലടുക്കിയിട്ടപ്പൊ ഞങ്ങൾക്കും ചെറിയൊരു സന്തോഷമൊക്കെ തോന്നാതിരുന്നില്ല… നല്ല കളർഫുൾ കവറുകളായതിനാൽ ഫുൾസെറ്റാക്കിയിട്ടിട്ട് കാണുമ്പോൾ നല്ലലുക്ക്ണ്ട്… അതു നമ്മളാണ് ചെയ്തതെന്നോർക്കുമ്പോ വല്ലാത്തൊരുസുഖവും…

അങ്ങനെതിന്റെ ഭംഗിയും നോക്കിനിയ്ക്കുമ്പോഴാണ് ഒരു തേങ്ങയുമെടുത്തോണ്ട് ചേച്ചിയപ്പുറത്തെ വശത്തുകൂടി പോകുന്നതുകാണുന്നത്… വഴിയേപോണ വയ്യാവേലി തോട്ടിയിട്ടുപിടിയ്ക്കാനും വടി കൊടുത്തടിവാങ്ങാനും പ്രത്യേകകഴിവായതിനാൽ ജോക്കുട്ടനതുകണ്ടതും വീണ്ടുംകൃമികടിച്ചു…

“”…ഈ തേങ്ങേംമാങ്ങേമൊക്കെ
ഇപ്പൊ തപ്പിനടക്കുന്നേയുള്ളോ..?? ബാക്കിയുള്ളോരു തിന്നാൻവരുമ്പോ എന്തേലുമവിടെ കാണുവോ..??”””_
ഒരാവശ്യവുമില്ലാതെ വിളിച്ചുകൂവിയതിന്,

“”…എന്നാപ്പിന്നെ
ബാക്കിയുള്ളോരു വന്നങ്ങോട്ടു ചെയ്തുകാണിയ്ക്ക്..!!””‘_ എന്നുംപറഞ്ഞു ചേച്ചി നമ്മടെയടുത്തേയ്ക്കു
വന്നപ്പോഴാണ് പണിപാളീന്നു ബോധ്യമായത്…. ആദ്യം തമാശയാണെന്നാണ് കരുതിയതെങ്കിലും ചേച്ചിവന്നു കയ്യിൽപ്പിടിച്ചു വലിച്ചപ്പോൾ സീൻമാറി… ഉരുണ്ടുപിടിച്ചുശ്രമിച്ചിട്ടും ചേച്ചി വിടാതെപിടിച്ചതോടെ ജോക്കുട്ടൻപെട്ടു…

“”…ഡീ… എന്നേംകൊണ്ടുപോയിട്ട് യാതൊരുകാര്യോമില്ല… നീയീ സിദ്ധുനേംകൊണ്ട് പോ… അവനാകുമ്പോ പണിയേലുമറിയാം..!!”””_
അതിനിടയ്ക്കാ പരമനാറി എന്നെക്കൂടിപിടിച്ചിട്ടു…

“”…എന്നെയോ..?? അതങ്ങു പള്ളീപ്പോയി പറഞ്ഞേച്ചാമതി..!!”””_ പറഞ്ഞു തീർന്നില്ല… അതിനുമുന്നേ പിടിവീണിരുന്നു…

“”…പള്ളീൽപോകാനൊക്കെ ഇനീംസമയമുണ്ട്… തൽക്കാലം മക്കളിങ്ങോട്ടു വാ..!!”””_ ന്നുംപറഞ്ഞ് ഒറ്റവലി… ഒന്നെതിർക്കാനൊക്കെ നോക്കിയെങ്കിലും ഒന്നുംവിലപ്പോയില്ല…
ഞങ്ങൾക്കു പിടിവീണതുകണ്ട് അറിയാതൊന്നു കളിയാക്കിച്ചിരിച്ചുപോയ അച്ഛന്മാരേംതൂക്കിയെടുത്ത് ചേച്ചി കോറംതികച്ചു… പരസ്പരംനോക്കി നെടുവീർപ്പിടാൻമാത്രമേ എല്ലാവർക്കും കഴിയുമായ്രുന്നുള്ളൂ… തൂക്കിയെടുത്തുപോകാനുള്ള സ്വാതന്ത്രമാകാത്തതുകൊണ്ടുമാത്രം ശ്രീയോടുംമാമനോടും,

“”…നിങ്ങളും വാ..!!”””_ ന്നൊരു ഡയലോഗുമാത്രംവിട്ടിട്ട്
ഞങ്ങളേമുന്തിത്തള്ളി ചേച്ചിയടുക്കളയിലേയ്ക്കു നടന്നു…

സ്‌കൂളിൽ പോകാണ്ടിരിയ്ക്കാൻ വാശിപിടിച്ച് പുറകോട്ടു ബലംപിടിച്ചുനിൽക്കുന്ന പിള്ളേരെപ്പോലെ ഞങ്ങളും, നിർബന്ധിച്ചു സ്‌കൂളിൽ കൊണ്ടാക്കാൻപോകുന്ന അമ്മയുടെഭാവത്തിൽ കയ്യിൽപ്പിടിച്ചു വലിച്ചുകൊണ്ട്ചേച്ചിയും ഹോളും ഡയനിങ്‌ഹോളും കഴിഞ്ഞ് അടുക്കളയിലേയ്ക്കു നടന്നു…
ആ സീൻകണ്ട് അവടവിടെയായിനിന്ന
വിരുന്നുകാരായ
കുടുംബക്കാരുടെയൊക്കെ സകലമാനകിളികളും കണ്ണിൽക്കണ്ട ദ്വാരത്തിലൂടൊക്കെ പറന്നിട്ടുണ്ടാവണം… അമ്മാതിരി കണ്ണുംതള്ളിയുള്ള നോട്ടമായ്രുന്നൂ എല്ലാവരും…

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *