മനസ്സിനുള്ളിലെവിടെയോ തിരിച്ചറിവുകളും അതിനൊപ്പമുള്ള പ്രതിജ്ഞകളും കൊടിയേറുമ്പോൾ ഞാനെന്റെ മീനാക്ഷിയുടെശബ്ദം വീണ്ടുംകേട്ടു…
“”…ശെരിയാ ചേച്ചീ… ചേച്ചിയന്നുപറഞ്ഞപ്പോഴും ഞാനിത്രേന്നും കരുതീല… ഇന്നലെയാ പാവക്കുട്ടിയേംകൊണ്ടുവന്ന് പട്ടിയെക്കണക്കുനിന്ന് നാണംകെടുമ്പോൾ മനസ്സിലായി, സ്നേഹിയ്ക്കുന്നോർക്കു വേണ്ടി എന്തുംചെയ്യാനുള്ള അവന്റെയാമനസ്സ്… പിന്നെ ശ്രീക്കുട്ടനുംപറഞ്ഞു, എന്നോടുള്ള ഇഷ്ടംകൊണ്ടും എന്റെപേരിലുള്ള ഫങ്ഷനായതുകൊണ്ടുമാ ഇത്രയൊക്കെപറഞ്ഞിട്ടും അവൻ മറുത്തൊന്നും മിണ്ടാതിരുന്നേന്ന്… അതുകൂടിക്കേട്ടപ്പോൾ പിന്നൊന്നുംകഴിയ്ക്കാൻ തോന്നീലചേച്ചീ… ഓടിക്കേറിവന്നതാ… അപ്പോഴേയ്ക്കും ചെക്കനുറങ്ങിപ്പോയി..!!”””_ അവളൊരിയ്ക്കൽക്കൂടി വാക്കുകൾക്കു വിശ്രമംകൊടുക്കുമ്പോൾ പലയാവർത്തി ഇതൊരു സ്വപ്നമാവരുതേയെന്നു ഞാൻ പ്രാർത്ഥിയ്ക്കുന്നുണ്ടായ്രുന്നു…
കാരണം, അത്രയ്ക്കും
മീനാക്ഷിയെന്റെ ചങ്കിനെ കാർന്നെടുത്തിരുന്നു…
“”…പിന്നെ ചേച്ചീ… വേറൊരു കാര്യംകൂടൊണ്ട്… അല്ലേവേണ്ട… അതുപറഞ്ഞാൽ ചേച്ചി കളിയാക്കും..!!”””_ സസ്പെൻസിട്ടവൾ നിർത്തിയതും ഞാനൊന്നുഭയന്നു…
…ഈശ്വരാ.! പാതിയുറക്കത്തിൽ സ്വപ്‌നംകണ്ട് ഞാനെന്തേലും വിളിച്ചുപറഞ്ഞിട്ടുണ്ടാവോ..??
അങ്ങനെന്തേലുമുണ്ടായാൽ ഈശ്വരാന്നുവിളിച്ച നാവുകൊണ്ട് വേറെപലതും താനിന്നുകേൾക്കും.!
“”…അയ്യട.! പൊക്കോണം.! അതൊന്നുമല്ല.! അതേ… ഇന്നലെ ഗിഫ്റ്റുകൊണ്ടുവന്നില്ലേ, അതിലേ എന്തായെഴുതീരുന്നേന്നറിയോ..??
…ഹാപ്പീബെഡ്ഡേ… മിന്നൂസേന്ന്..!!”””_ പറഞ്ഞതും അവളൊന്നു കുറുകിച്ചിരിച്ചു…
ശേഷം,
“”…പിന്നെ സന്തോഷായോന്നോ..?? അതുവായിച്ചു കണ്ണൊക്കെ നിറഞ്ഞുനിന്നപ്പോളാ അയാൾടെ കുറേഡയലോഗ്… സത്യായ്ട്ടും സിത്തൂന്റച്ഛനായ്പ്പോയി… അല്ലായ്രുന്നേൽ
ഇന്നലെരാത്രിതന്നെ ഞാനങ്ങേർക്ക് വെഷംവെച്ചേനെ… അത്രയ്ക്കു പൊളിഞ്ഞു കേറീതാനിയ്ക്ക്..!!”””_ മീനാക്ഷി കൂട്ടിച്ചേർത്തു…
കേട്ടതും എനിയ്ക്കങ്ങടു ചിരിപൊട്ടി…
…ഉഫ്.! തന്തയ്ക്കിട്ടു പണിയാനൊരു കൂട്ടായി…
അല്ല.! ഈ സിദ്ധൂംമീനൂം ഒരുമിച്ചുനിന്നാൽ അമേരിയ്ക്കൻ പ്രസിഡന്റിനെപ്പോലും നിക്കറിടീച്ച് റോഡിലിറക്കാവുന്നതേയുള്ളൂ.!
ഓർത്തപ്പോൾത്തന്നെ ഞാനങ്ങട് കിടിലംകൊണ്ടു…
എന്നാലതടക്കാനായി ഞെളിപിരികൊണ്ടപ്പോൾ അവളതുശ്രെദ്ധിച്ചെന്നു തോന്നുന്നു…
ഉടനെ,
“”…ചേച്ചീ… എന്നാലേ ഞാൻ പിന്നെവിളിയ്ക്കാട്ടോ… അവനെഴുന്നേൽക്കാറായെന്നു തോന്നുന്നു… പിന്നെ ഞാനീപ്പറഞ്ഞതൊന്നും അവനോടുപറഞ്ഞേക്കല്ലേട്ടാ… എന്റെ ഭാവിജീവിതം വെർതേ കുട്ടിച്ചോറാക്കല്ലേ..!!”””_ ന്നൊരു ചിരിയോടെപറഞ്ഞവൾ കോളുകട്ടാക്കി…
ഉടനേ ചാടിയെഴുന്നേറ്റാച്ചിലപ്പോൾ മീനാക്ഷിയ്ക്കു സംശയംതോന്നാനായി സാധ്യതയുണ്ട്…
അതുകൊണ്ട് കുറച്ചുനേരംകൂടി ഉറങ്ങുന്നതായി കാണിയ്ക്കാമെന്നുകരുതി ഞാനതേകിടപ്പു തുടർന്നെങ്കിലും കണ്ണുകളടച്ചുകിടന്നപ്പോൾ അറിയാതെ മയങ്ങിപ്പോവുകയായ്രുന്നു…
പെട്ടെന്നൊരുൾവിളിയിലാണ് പിന്നീടെഴുന്നേൽക്കുന്നത്…
ചാടിയെഴുന്നേറ്റ് കഞ്ചാവടിച്ചമട്ടിൽ നോക്കുമ്പോൾ കാണുന്നത്, എന്റെമുഖത്തൂന്ന് കണ്ണെടുക്കാതെയിരിയ്ക്കുന്ന മീനാക്ഷിയെയാണ്…
താടിയ്ക്കു കയ്യുംകൊടുത്തിരുന്ന് എന്റെയുറക്കംമാത്രം വീക്ഷിച്ചിരുന്നയവളെ കണ്ടപ്പോൾ ഞാനൊന്നു ചൂളിപ്പോയി…
കക്ഷി നോക്കിയിരിയ്ക്കുന്നത് ഞാനുംകണ്ടൂന്ന് മനസ്സിലായപ്പോൾ എന്റെചമ്മൽ അവൾടെ മുഖത്തേയ്ക്കും വ്യാപിച്ചു…
“”…സോറി… മനഃപൂർവ്വമുറങ്ങീതല്ല… മയങ്ങിപ്പോയതാ..!!”””_ കണ്ണൊന്നുതിരുമ്മിക്കൊണ്ട് പറയുമ്പോൾ മനുഷ്യനെ നാറ്റിയ്ക്കാനായ്ട്ടൊരു കോട്ടുവായുംവന്നു…
മൈര്.! മാനംപോയി.!
അതിനവളൊന്നു
ചിരിയ്ക്കുകമാത്രം ചെയ്തപ്പോൾ വല്ലാത്തൊരാശ്വാസം…
ആ ചമ്മലൊഴിവായല്ലോ…
എന്തായാലും ഫോൺവിളികേട്ടതിന്റെ ബലത്തിൽ അങ്ങോട്ടൊന്നു മിണ്ടിയാലും കുഴപ്പമില്ലെന്നുതോന്നി…
“”… ആം.! പിന്നെന്താ പാർട്ടിക്കാരൊക്കെ പോയോ..??”””_ നാഴികയ്ക്കുനാൽപ്പതുവട്ടം
അവളേയും അവൾടെതന്തയേയും
തെറീംവിളിച്ചുനടന്നയെനിയ്ക്ക് സംസാരിയ്ക്കാൻ വിഷയമില്ലാതായിപ്പോയെന്നേ…

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸