“”…ഇനിയാരൊക്കെ എത്രയൊക്കെവല്യഗിഫ്റ്റ് തന്നൂന്നുപറഞ്ഞാലും നിന്റേതെനിയ്ക്കെന്നും സ്പെഷ്യലുതന്നാ..??”””_ എന്റെപാവയെ നെഞ്ചോടു ചേർത്തുവെച്ചവൾ പറഞ്ഞതും ഉടലോടെ സ്വർഗ്ഗത്തിലേയ്ക്കെടുക്കപ്പെട്ടതുപോലെ തോന്നിപ്പോയെനിയ്ക്ക്…
…ജീവിതത്തിൽ ഇതുപോലൊരംഗീകാരം എനിയ്ക്കോർമ്മമാത്രമാ…
അപ്പോഴാണെന്റെപെണ്ണ് എല്ലാരുടേം മുന്നിൽവെച്ചങ്ങനെ പറയുന്നത്…
ശെരിയ്ക്കും കണ്ണൊന്നുനിറഞ്ഞു…
അന്നേരത്തെ സന്തോഷത്തിന് ഞാനവളെ കെട്ടിപ്പിടിച്ചിരുന്നേൽ ചിലപ്പോൾ അവൾടെല്ലെല്ലാംകൂടി അഞ്ഞൂറുകഷ്ണമായേനെ…
“”…അതേ…
നോക്കിപ്രേമിച്ചതൊക്കെ
മതി… ബാക്കിയൊക്കെ എന്തേലുംകഴിച്ചിട്ടാവാം… വായിങ്ങട്..!!”””_ എന്നെയൊന്നു ചൂഴ്ന്നുനോക്കീട്ട് മീനാക്ഷിയേം പിടിച്ചുവലിച്ച് ചെറിയമ്മ കൂടെക്കൊണ്ടുപോയി…
…ദ്രോഹി.!
ചെറിയമ്മയെ മനസ്സിൽപ്രാകുമ്പോഴും തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി പോകുന്ന മീനാക്ഷിയുടെ മേലെയായ്രുന്നു എന്റെകണ്ണുകൾ…
അവളങ്ങുപോയതും പിന്നവിടെനിൽക്കാനായി
തോന്നീല…
അല്ല, നിന്നിട്ടുംകാര്യമില്ലല്ലോ…
അതുകൊണ്ട് റൂമിലേയ്ക്കു പോയേക്കാമെന്നു കരുതി തിരിയുമ്പോളാണ് കുറച്ചു പതിഞ്ഞിട്ടുള്ള ശ്രീയുടെസ്വരം കേൾക്കുന്നത്;
“”…ആം.! പരിപാടിയൊക്കെ നൈസായ്രുന്നു വല്യച്ഛാ…
പക്ഷേ നിങ്ങടെഭാഗത്തൂന്ന് കുറച്ചൊരന്തസ്സിന്റെ കുറവുണ്ടായ്രുന്നു…
പിന്നവന്റെ സ്വഭാവംവെച്ചിട്ട് കരണംതീർത്തൊന്നു തരുമെന്നുകരുതീതാ ഞാൻ… ഇനിയങ്ങനെ തന്നിരുന്നേലും ഞാൻ തെറ്റുപറയില്ലായ്രുന്നു..!!”””_ മുഖത്തടിച്ചപോലുള്ള അവന്റെയാ ഡയലോഗുകേട്ടതും മൂപ്പീന്നിരുന്നു പോയ്ട്ടുണ്ടാവും…
കേട്ടപ്പോളെനിയ്ക്കു ചിരിയുംപൊട്ടി…
…അല്ലേലും ആരുടേംമുഖത്തുനോക്കി മനസ്സിലുള്ളതു തുറന്നുപറയാനുള്ള ശ്രീക്കുട്ടന്റെ കഴിവ്; അതപാരംതന്നെയാ.!
മനസ്സിൽചിരിച്ചുകൊണ്ട്
ഞാൻ സ്റ്റെയറുകേറാനായി തുടങ്ങുമ്പോളാണ്,
“”…സിത്തൂ..!!”””_ ന്നുംവിളിച്ച് മീനാക്ഷി ഓടിവന്നത്…
“”…മ്മ്മ്..??”””_ ഞാൻതിരിഞ്ഞു…
“”…കേക്കുംമുറിച്ച് ഫുഡ്ഡും
കഴിച്ചിട്ടുപോവാം… വാ..!!””‘
“”…അത്… അതു നീപോയ്ട്ടു വാ… ഞാൻ പിന്നങ്ങുവന്നോളാം..!!”””_ അവൾടെ ക്ഷണത്തെ നൈസിനൊഴിവാക്കാനായി നോക്കിയെങ്കിലും
അവൾ പിന്നുംപിന്നും നിർബന്ധിയ്ക്കുവായ്രുന്നു…
ഒടുവിൽ മനസ്സുമാറി കൂടെപ്പോയാലോന്നു ചിന്തിച്ചു തിരിയുമ്പോളാണ് കാർന്നോരും പുള്ളീടെ ചാവാലിടീംസും
അവടെനിന്നു കത്തിവെയ്ക്കുന്നത് കണ്ടത്…
അതോടെനിയ്ക്കു ചടച്ചു…
“”…അല്ലേവേണ്ടടീ… ഇപ്പൊ
ഞാൻവന്നാ ഈക്കണ്ട
നാട്ടുകാരെന്നെ തന്തേത്തല്ലീന്നുവിളിയ്ക്കും…
അല്ലേൽ വിളിപ്പിച്ചുപോവും
ഞാൻ..!!”””_ ഒരു ചിരിയോടെയാണതു പറഞ്ഞതെങ്കിലും സംഗതി സത്യമായ്രുന്നു…
അതുമനസ്സിലാക്കീട്ടാവണം മുഖംവലിച്ചിറക്കിക്കൊണ്ടവൾ തലകുലുക്കീത്…
“”…ഉറങ്ങിക്കളയല്ലേ… ഞാൻ പെട്ടെന്നുവരാം..!!”””_ വീണ്ടും സ്റ്റെയറുകേറാനായി തുടങ്ങുമ്പോളവൾപറഞ്ഞു…
അതിനൊരു ചിരിചിരിച്ചു സമ്മതിച്ചുകൊണ്ട് ഞാൻ റൂമിലേയ്ക്കുനടന്നു…
അപ്പോഴുമെന്റെ
സന്തോഷമെത്രയാന്നു പറഞ്ഞറിയിയ്ക്കാൻ കഴിയുന്നതായ്രുന്നില്ല… അത്രയുംപേരുടെ മുന്നിൽവെച്ചവൾ എന്നെ കെട്ടിപ്പിടിച്ചപ്പോൾ, എന്റെ പാവക്കുട്ടിയെ അംഗീകരിച്ചപ്പോൾ മീനാക്ഷിയോടുണ്ടായ്രുന്ന അവസാനകയ്പ്പും മനസ്സിൽനിന്നും പടിയിറങ്ങുവായ്രുന്നു… പകരം അതിനെങ്ങനവളോടു നന്ദിപറയണമെന്നായി എന്റെയാലോചന…
അങ്ങനെയാക്കട്ടിലിൽ കേറിക്കിടന്നതുമാത്രമേ
ഓർമ്മയുള്ളൂ… പിന്നെ കണ്ണുതുറക്കുന്നത് ഫോണിന്റെ റിങ്ടോൺകേട്ടാണ്… എന്നാൽ കണ്ണുപൂർണ്ണമായും തുറന്നുവരുന്നതിനുമുന്നെ ഫോണറ്റൻഡ്ചെയ്യപ്പെട്ടു…
“”…ആ.! ഹലോ ചേച്ചീ…
പറഞ്ഞോ… എന്തൊക്കെണ്ട് വിശേഷം..??”””_ മീനാക്ഷിയുടെസ്വരം…
…ഏഹ്.! അപ്പൊയിവള് റൂമിൽവന്നാരുന്നോ..?? എന്നിട്ടെന്നെ വിളിയ്ക്കാഞ്ഞതെന്താ..??
“”…താങ്ക്സ് ചേച്ചീ… അല്ല, ബെഡ്ഡേയാണെന്ന് ചേച്ചിയെങ്ങനറിഞ്ഞു..??”””_ അവിടെനിന്നു പറഞ്ഞതിനുള്ള അവൾടെമറുപടി…

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸