എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

അതിനിടയിൽ അങ്ങോട്ടുമിങ്ങോട്ടും പുറത്തിട്ടിടിയ്ക്കുന്നുമുണ്ടായ്രുന്നു…

പിന്നെ ചേച്ചിവന്നാണ് രണ്ടിനേം പിടിച്ചുമാറ്റുന്നത്…

എന്നിട്ട്,

“”…ഞാനപ്പോഴേ പറഞ്ഞതാ… എല്ലാത്തിനേംകൂടി വലിച്ചുവാരിക്കൊണ്ട് വരണ്ടാന്ന്… അതെങ്ങനാ അടികൊടുക്കേണ്ടത് ഇവനാണ്..!!”””_ ചേച്ചിയെന്നെ ചൂണ്ടിക്കൊണ്ട് പറഞ്ഞതും ഞാൻ ചിരിച്ചുകാട്ടി…

“”…അല്ല… ഇവനെന്തുപറ്റി..?? ഇവന്റെ വായിലെപ്പോഴാ പൂച്ചപെറ്റത്..??”””_ അതിനിടയിൽ അച്ചുവെന്നെനോക്കി ചോദിച്ചതും എല്ലാരുടേംകണ്ണ് എന്റെമേലെയായി…

എന്നാൽ ഞാനപ്പോഴും പച്ചക്കറിയരിയുന്ന തിരക്കിലായ്രുന്നു…

“”…ശെരിയാണല്ലോ… നിനക്കെന്താടാ പറ്റിയെ..?? നമ്മളെ വിളിച്ചുവരുത്തീട്ട് നീയിങ്ങനെ മിണ്ടാതിരുന്നാൽ പിന്നെന്തുരസവാ..??”””_ എന്നെനോക്കി അപ്പോൾത്തന്നെ ജോക്കുട്ടനും ചോദ്യമിട്ടു…

“”…അയ്യട.! ഉള്ളരസോക്കെ മതി… ആ ചെക്കനവിടെ ആർക്കും ശല്യമില്ലാണ്ടിരുന്ന് പണിയെടുക്കുന്ന കണ്ടിട്ട് സഹിയ്ക്കുന്നില്ല..!!”””_ കേട്ടതും ചേച്ചി ജോക്കുട്ടനുനേരെ തെറിച്ചു…

“”…അതേ… ഇവടെന്റെ ചേച്ചീടെ കല്യാണമാ നടക്കാമ്പോണെ… അപ്പൊ ഞാൻകുറച്ച് പക്വത കാണിയ്ക്കണമെന്ന് തോന്നി..!!”””_ കയ്യിലിരുന്ന ക്യാബേജ് ചുരണ്ടിക്കൊണ്ട് ഞാനങ്ങനെ പറഞ്ഞെങ്കിലും അച്ഛൻപറഞ്ഞ ആ ഒറ്റഡയലോഗിൽ എന്റെ മനസ്സങ്ങനെ നീരാടുകയായ്രുന്നു അന്നേരമത്രയും…

…അവനുമെന്നെ അച്ഛാന്നാ വിളിയ്ക്കുന്നതെന്നുപോലും…

അതുകൊണ്ട് അവനെയെന്തേലും പറഞ്ഞാലതു ചോദിയ്ക്കാൻ മടിയ്ക്കൂലാന്ന്.!

ഓർക്കുമ്പോളോർക്കുമ്പോൾ ശരീരംമുഴുവൻ കുളിരുകോരുന്നു…

അന്നുവരെ ആരിൽനിന്നും കിട്ടിയിട്ടില്ലാത്ത ഒരുസംരക്ഷണം അപ്പോളെനിയ്ക്കു ചുറ്റിലുമായി ഒരു ലക്ഷ്മണരേഖ തീർത്തതുപോലൊരു തോന്നൽ.!

സവാളയരിയുമ്പോൾ കണ്ണുനിറയുന്നത് സ്വാഭാവികം…

പക്ഷെ ക്യാബേജരിയുമ്പോൾ കണ്ണുനിറയുന്നതെന്തിനാ..??

മീനാക്ഷി മുന്നിലിരിയ്ക്കുന്നതു കൊണ്ട് മുഖമുയർത്താതെ പണിതുടരുമ്പോളാണ് ഞാനാപ്പറഞ്ഞതിനുള്ള ശ്രീയുടെമറുപടി;

“”…ഉവ്വ.! കുറച്ചുമുന്നേ സ്വന്തംതന്തയെ കണ്ണിച്ചോരയില്ലാണ്ട് ഊക്കിയോടിച്ചിട്ടുനിന്ന് ഡയലോഗടിയ്ക്കുന്ന നോക്ക്..!!”””

“”…ഇത്രേം കാശുംമുടക്കി ഇമ്മാതിരിയങ്കമൊക്കെ കാണിച്ചിട്ടുമങ്ങേര് ഇതിനകത്തേയ്ക്കുമാത്രം വരാത്തത് ഇവനൊറ്റൊരുത്തൻ കാരണമാ… എന്നിട്ടാണവൻ പക്വത കാണിയ്ക്കാമ്പോണെ..!!”””_ മാമനുംവിട്ടില്ല…

എന്നാൽ ഞാനതൊന്നും മൈൻഡുകൂടി ചെയ്യാതെ മീനാക്ഷിയുടരികിലേയ്ക്കു ചേർന്നുനിന്നു…

“”…എടീ… എനിയ്ക്കൊരു ഡൗട്ട്… ഈ കല്യാണങ്കഴിഞ്ഞിട്ട് കെട്ട്യോളും കെട്ട്യോനും ഡിവോസാവൂലേ..?? എന്നിട്ടുവേറെ കേട്ടൂലേ… അപ്പൊ ആ കെട്ട്യോന് കെട്ട്യോൾടെമേൽ വേറെ അധികാരമൊന്നും ഉണ്ടാവൂലല്ലോ..!!”””_ ശബ്ദംതാഴ്ത്തിക്കൊണ്ട് ഞാൻതിരക്കി…

അതിനവളെന്നെ സംശയഭാവത്തിൽ നോക്കിയശേഷം,

“”…ഇല്ല… എന്തുപറ്റി..?? ഇപ്പൊ ഡിവോസ് ചെയ്യണോ..??”””_ ന്നു തിരിച്ചുംചോദിച്ചു…

“”…ഏയ്‌.! അതിനൊന്നുവല്ല..!!”””

“”…പിന്നെ..??”””

“”…അല്ല… അതുപോലെ നമുക്കീ അച്ഛനുമമ്മയേമൊക്കെ ഡിവോഴ്സ്ചെയ്തിട്ട് വേറെയെടുക്കാൻ പറ്റോ..??”””_ അതുചോദിയ്ക്കുമ്പോൾ എപ്പോഴത്തേയുംപോലെ പൊട്ടത്തരമാണ് ഉദ്ദേശിച്ചതെന്നമട്ടിൽ കള്ളച്ചിരി അഭിനയിച്ചെങ്കിലും അവളു തിരിച്ചൊന്നും മിണ്ടിയില്ല…

വെറുതേ നോക്കിയിരിയ്ക്കുകമാത്രം ചെയ്തു…

എന്റെയുള്ളിൽ തിളച്ചുമറിയുന്ന അഗ്നിയുടെ ആഴമെത്രയാണെന്ന് ഒരുപക്ഷേ അവളും തിരിച്ചറിയുന്നണ്ടാവും.!

അതിനിടയിൽ ഒരുവശത്ത് ചിരിച്ചുമറിയുന്നതിന്റേയും തമ്മിൽത്തമ്മിൽ കിലുത്തുന്നതിന്റേയുമെല്ലാം ഒരാരവംതന്നെ കേൾക്കാം…

പക്ഷെ എനിയ്ക്കതൊന്നും വ്യക്തമായില്ല…

ഒടുക്കം,

“”…എടീ… നീയിതൊന്നു നോക്കിയ്ക്കേ… അവനെഴീയ്ക്കാൻ നേരമായ്ട്ടുണ്ടാവും… ഞാൻ പോയെടുത്തിട്ടു വരാം..!!”””_ എന്നുപറഞ്ഞ് കയ്യിലിരുന്ന തവി അച്ചുവിന്റെനേരെ നീട്ടീതും,

“”…അതിനു നീ കിടന്നു ചാവണ്ട… ഞാനവനെ ശ്രീക്കുട്ടിയെ ഏൽപ്പിച്ചേച്ചാ വന്നേ… കരഞ്ഞാലുമവള് നോക്കിക്കോളും..!!”””_ ശ്രീക്കുട്ടൻ ചിരണ്ടിവെച്ച തേങ്ങവാരി വായിലിട്ടോണ്ട് അച്ചു മറുപടിപറഞ്ഞു…

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *