“”…ഏയ്.! സിദ്ധുവൊന്നുംവേണ്ട… ശ്രീക്കുട്ടൻ പോയാൽമതി..!!”””_ ന്ന് എന്റെതന്തപ്പടി തറപ്പിച്ചുപറയുന്നത്…
പുള്ളിയുടെയാ വാക്കുകേട്ട് കൈകഴുകുവായ്രുന്ന
ഞാൻ അതുകേട്ടതും പെട്ടെന്നൊന്നുസ്റ്റക്കായി… എല്ലാരേം മാറിമാറിയൊന്നു നോക്കുമ്പോൾ അവരെല്ലാമെന്നെത്തന്നെ നോക്കിയിരിയ്ക്കുവാണ്… പക്ഷേ,
ആരുടേംമുഖത്തു രക്തവർണ്ണമില്ല…
…എന്റെയീവീട്ടിലെ സ്ഥാനമെന്താണെന്ന് ഇപ്പോളവർക്കു പൂർണ്ണമായും മനസ്സിലായ്ട്ടുണ്ടാവും… ഞാനൊരു വിളറിയ ചിരിചിരിച്ചു.
“”…അതെന്താ അങ്ങനെ..??”””_ പെട്ടെന്നായ്രുന്നു ജോക്കുട്ടന്റച്ഛന്റെ ചോദ്യം…
“”…അതുപിന്നെ ബോധോം പൊക്കാണോമില്ലാത്തോനെയൊന്നും ഇങ്ങനെയുള്ള കാര്യത്തിനയയ്ക്കാൻ പറ്റൂല്ല… എവടേലുംപോയി വായുംപൊളിച്ചുനിന്നിട്ടിങ്ങു പോരാനേ ഇവനെക്കൊണ്ടൊക്കെ പറ്റൂ..!!”””_ അതായ്രുന്നൂ പുള്ളിയുടെമറുപടി…
അതിനെന്തോ മറുപടിപറയാനായി തുടങ്ങിയ ശ്രീയെ മാമൻ കൈയ്ക്കുപിടിച്ചു വേണ്ടാന്നു കണ്ണുകാണിച്ചു… ശേഷം,
“”…അല്ലളിയാ… ബോധോംപൊക്കണോം കൂടിപ്പോയ നിങ്ങളുണ്ടാക്കിയ പന്തല് രാവിലെയെങ്ങനാ കിടന്നേന്നു കണ്ടായ്രുന്നോ..?? എന്നിട്ടവടെവന്നിട്ട് നിങ്ങളെന്തോ ഊമ്പി..?? ദേ… വീട്ടിലാളെക്കണ്ടപ്പൊ വെറുതേനിയ്ക്കുന്ന ചെക്കന്റെ നെഞ്ചത്തുകേറാൻ നിന്നാലുണ്ടല്ലോ..!!”””_ ന്നുംപറഞ്ഞു മാമനൊന്നു കടിച്ചുപിടിച്ചതും പുള്ളിയൊന്നു വിളറി… ഉടനേ ജോക്കുട്ടന്റച്ഛന്റേം ശബ്ദമുയർന്നു;
“”…അവനു ബോധമില്ലാന്ന്
നീയാണോ തീരുമാനിയ്ക്കുന്നത്..?? അവന്റെ പെങ്ങടെ കല്യാണത്തിനുവന്നവരെ വിളിച്ചുകൊണ്ടുവരാനുള്ള ബോധമെങ്കിലും അവനില്ലെങ്കി, അവനെയെന്താ ചെയ്യേണ്ടതെന്ന് എനിയ്ക്കറിയാം… ഞാനൊന്നുനോക്കട്ടെ, അവനു ബോധമുണ്ടോ ഇല്ലയോന്ന്…
സിദ്ധൂ… നീ പോവാൻനോക്കെടാ..!!”””
“”…അത്… ഇവനെയൊന്നും പറഞ്ഞുവിടാൻ പറ്റത്തില്ല… നാളെയൊരു കല്യാണംനടക്കുന്ന വീടാ… ഇവനാ വണ്ടിവല്ലോംകൊണ്ടോയി തട്ടുവോമുട്ടുവോചെയ്താൽ നാളെപ്പോകാനിനി വേറെ വണ്ടിവിളിയ്ക്കണം… അതുകൊണ്ട് ശ്രീക്കുട്ടൻ പോയിട്ടുവന്നാമതി… അവനാകുമ്പോ സൂക്ഷിച്ചോടിച്ചോളും..!!”””_ പുള്ളി വീണ്ടുംനിന്ന് ന്യായീകരിച്ചുമെഴുകുവാ… അന്നെൻഗേജ്മെന്റിന്റന്ന് കീത്തൂന്റെകൂട്ടുകാരികളെ വിളിച്ചിട്ടുവരാനും കൊണ്ടാക്കാനുമൊക്കെ
എന്റെ ഡ്രൈവിങ്ങിനൊരു കുഴപ്പോമില്ലായ്രുന്നു… ഇതിപ്പയിവരൊക്കെ എന്നോടീ സ്നേഹംകാണിയ്ക്കുന്നത് സഹിയ്ക്കാഞ്ഞിട്ട് കളിയാക്കാനൊരു വഴിതപ്പിയെടുത്തതാ…
എന്നാൽ ഞാനൊന്നും പറയേണ്ടിവന്നില്ല, അച്ഛൻതന്നതിനു മറുപടികൊടുത്തു;
“”…ഡാ കോപ്പേ… ഞാനിതിനു മറുപടിപറയാത്തത് ഇതു നിന്റെ വീടായതുകൊണ്ടു മാത്രവാ… വണ്ടിതട്ടുമ്പോലും… അപ്പോഴുമവനവന്റെ കിണ്ടീങ്കൊണ്ടുപോകാൻ പറ്റൂല്ലാന്നുള്ളതാ വെഷമം…
അല്ലാതെ ചെക്കനെന്തേലും പറ്റിയാലോന്നല്ല..!!”””_ നിന്നൊന്നു തെറിച്ചശേഷം അച്ഛനെന്റെനേരെ തിരിഞ്ഞു;
“”…സിദ്ധൂ… മുറ്റത്തു നമ്മടെ വണ്ടികിടപ്പുണ്ട്… താക്കോലൊന്നുകേല് വണ്ടിയേക്കാണും… അല്ലെങ്കി റൂമിക്കാണും… എടുത്തിട്ടുപോയാ പിള്ളേരെയിങ്ങു വിളിച്ചോണ്ടുവാ… ഞാനൊന്നുനോക്കട്ടെ, എന്നതാപറ്റുന്നേന്ന്..!!”””_ ശേഷം ശ്രീയുടെ മുഖത്തേയ്ക്കുനോക്കി,
“”…ശ്രീക്കുട്ടാ… ഞാമ്പറയാതെയീ കേസിന് നീ പോയേക്കുവേ ചെയ്യരുത്… കേട്ടല്ലോ..??”””_ ന്നൊരു ഡയലോഗുകൂടി ചേർത്തപ്പോൾ അച്ഛൻപറഞ്ഞതിനവൻ
അറിയാതെ തലയാട്ടുകയായ്രുന്നു… അപ്പോഴും ബാക്കിയുള്ളവർക്ക് ഒന്നുംമിണ്ടാൻവയ്യാത്തവസ്ഥയിൽ തമ്മിൽത്തമ്മിൽ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ…
അന്നേരമത്രയും നീയെന്നെ തല്ലിയ്ക്കാനായി കണ്ടവന്മാരെ വിളിച്ചു വരുത്തിയേക്കുവാണല്ലേടാന്ന മട്ടിൽ കലിപ്പിച്ചുനിൽക്കുവായ്രുന്നു എന്റെതന്തപ്പടി… അതുപോലെ വാശിയുടേം ദേഷ്യത്തിന്റേയും കാര്യത്തിൽ നിന്നെക്കാളുംമേലേയാടാ ഞാനെന്നഭാവത്തിൽ അങ്ങേരുടെ ആത്മാർത്ഥചങ്കും…
എന്തായാലും ഒന്നുറപ്പായി; കല്യാണത്തിന് ഇവരിലൊരാളേ ഇവടെക്കാണാൻ സാധ്യതയുള്ളൂ… അതോയിനി രണ്ടുംകൂടി തമ്മിൽത്തല്ലി കല്യാണം തട്ടേൽക്കേറ്റോ..??!!

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸