“”…നെനക്കതത്രയ്ക്കു
വെഷമമായെങ്കി നീയതെന്റെ പെമ്പറന്നോത്തീടെ കയ്യിലേയ്ക്കുവെച്ചുകൊട്… എത്രനേരോന്നുവെച്ചാ കൊതിയുംനോക്കി നിൽക്കുന്നെ..!!”””_ ന്നുംപറഞ്ഞ് മാമൻബ്രോ അമ്മായിയ്ക്കിട്ടുവെച്ചു…
“”…അതേ… നോക്കിനോക്കി സ്വർണ്ണത്തിന്റെ കളറുകുറഞ്ഞു..!!”””_ ശ്രീയും അതേറ്റുപിടിച്ചപ്പോളാണ് ഞാനമ്മായിയെ ശ്രെദ്ധിയ്ക്കുന്നത്…
“”…ഉഫ്.! ഈറയൊക്കെ ഒലിയ്ക്കുന്ന്… കീത്തൂ… നീയതകത്തുകൊണ്ടുവെച്ചേ… അല്ലേലതിപ്പൊ ഇവടിരുന്നുരുകും..!!”””_ ഞാനതുപറഞ്ഞതും പുള്ളിക്കാരിയെന്നെ കലിപ്പിച്ചൊരുനോട്ടം…
“”…നാത്തൂനേ… അവന്മാർട മൂന്നിന്റേംകണ്ണ് നിന്റെമേല്
വീണൂട്ടോ… അതോണ്ട് നീവേഗം അടുക്കളയിലേയ്ക്കുവിട്ടോ… ഇല്ലേ നാളെ കല്യാണംകൂടാമ്പറ്റൂല..!!”””_ ന്നുംപറഞ്ഞ് ചെറിയമ്മ അമ്മായിയേംകൂട്ടി
അടുക്കളയിലേയ്ക്കു വലിയുവായ്രുന്നു… പിന്നാലേ അമ്മയുംകൂടി…
എല്ലാവരും നൈസിനൊതുങ്ങുവാണെന്ന് മനസ്സിലായതും, എന്നാപ്പിന്നെ റൂമിൽപ്പോയൊന്നു റെസ്റ്റെടുക്കാമെന്നായി ഞാൻ…
“”…ഹലോ… അപ്പൊ നീയുംപോകുവാണോ..??
എന്നാക്കുറച്ചു വെള്ളം തന്നേച്ചുപോടാ..!!”””_ ചേച്ചിയുടച്ഛനാണതു പറഞ്ഞത്… സത്യംപറഞ്ഞാലപ്പോഴാണ് ഞാനുമതേക്കുറച്ചു ചിന്തിച്ചത്…
…വന്നിത്രേംനേരമായ്ട്ട് ഒരുതുള്ളിവെള്ളം കൊടുത്തിട്ടില്ല പാവങ്ങൾക്ക്… മാത്രോമല്ല, അവരു ചോദിച്ചുമേടിച്ചു കുടിയ്ക്കേണ്ടവസ്ഥയുംവന്നു… നമ്മളവിടെചെന്നയുടൻ ഫുഡ്കഴിയ്ക്കാൻ പറഞ്ഞവരോട് ഈ ചെയ്തതാലോചിച്ചപ്പോൾ എനിയ്ക്കു
ചെറിയൊരു ജാള്യതതോന്നി… ഉടനെ,
…നീയെന്താടീ
ഓർക്കാഞ്ഞേന്നുള്ളമട്ടിൽ
മീനാക്ഷിയെ തുറിച്ചുനോക്കീതും അതേഭാവത്തിൽ അവളെന്നേയും നോക്കിദഹിപ്പിയ്ക്കുവായ്രുന്നു…
“”…അയ്യോ.! അതുമറന്നു…
ഇപ്പൊ എടുക്കാമേ..!!”””_ അടുക്കളയിലേയ്ക്കുനടന്ന ചെറിയമ്മയതുകേട്ട് തിരിച്ചുവന്നു…
“”…സംസാരിയ്ക്കുന്നതിനിടയിൽ മറന്നുപോയതുകൊണ്ടാട്ടോ..!!”””
“”…അയ്യോ.! അതൊന്നുംസാരമില്ല… ഞാനിവനെ ചുമ്മായിളക്കാനായ്ട്ട് പറഞ്ഞെന്നേയുള്ളൂ..!!”””_ എന്നെച്ചൂണ്ടിക്കൊണ്ടച്ഛൻ പറഞ്ഞതും,
“”…അതേയതേ… ഇനിയവന്റെവായീന്ന് രണ്ടെണ്ണംകേൾക്കുമ്പൊ അച്ഛന്റെ ഇളക്കോംതീരും… ദാഹോംമാറും..!!”””_ അച്ചുവിരുന്ന് കിലുത്തി… അതിനവരെല്ലാമിരുന്ന് ചിരിയ്ക്കുകകൂടിചെയ്തപ്പോൾ മനുഷ്യരെ കാണാത്തമട്ടിലൊരു നോട്ടമായ്രുന്നൂ ചെറിയമ്മ… ശേഷം വളിച്ചൊരു ചിരിയുംചിരിച്ചുകൊണ്ട് അടുക്കളയിലേയ്ക്കു നടക്കുവേംചെയ്തു…
“”…ഹലോ.! മാഡം പോകുന്നില്ലേ..??”””_ ചെരിഞ്ഞിരുന്ന് ചേച്ചി, മീനാക്ഷിയോടുചോദിച്ചതിന്,
“”…മ്ചും..!!”””_ ന്നും പറഞ്ഞൊരു തലയാട്ടലായ്രുന്നു മീനാക്ഷി… എന്നിട്ടാണ് തനെന്താണു കാണിച്ചതെന്നുപോലും അവളാലോചിച്ചത്…
“”…അല്ല… അത്… അതുപിന്നെ ഞാഞ്ചെന്നാലും എന്നെയവരു കൂട്ടുവൊന്നുവില്ല… അവർക്കുള്ള പണിയേയുള്ളൂന്നുമ്പറഞ്ഞ് പഠിക്കാമ്പറഞ്ഞുവിടും… അതോണ്ടാ ഞാൻ..”””_ നന്നായ്ട്ടൊന്നു ചമ്മിയെങ്കിലും അതാർക്കും മനസ്സിലാവാണ്ടിരിയ്ക്കാൻ
പെണ്ണുനിന്നു ന്യായീകരിച്ചു മെഴുകുവായ്രുന്നു… എന്നാലതേറ്റില്ലാന്നവൾക്കു മനസ്സിലായത് ഉടനേതന്നെ അപ്പുറത്തുനിന്നുകേട്ട പൊട്ടിച്ചിരിയിലായ്രുന്നു… കൂട്ടത്തിൽ,
“”…അല്ലാതടുക്കളേക്കേറാൻ
കൊച്ചിനു മടിയായ്ട്ടൊന്നുവല്ല കേട്ടോ..!!”””_ ന്ന ജോക്കുട്ടന്റെ ഡയലോഗുകൂടിയായപ്പോൾ
ഡോക്ടറൂട്ടി നിന്നുവിളറി…
“”…ദേ പെണ്ണേ… അടുക്കളപ്പണിയൊക്കെ
ഇപ്പൊഴേ പഠിച്ചോട്ടോ… അല്ലെങ്കിലമ്മമാരുടെ കാലംകഴിയുമ്പൊ പട്ടിണികിടക്കേണ്ടിവരും… പറഞ്ഞില്ലാന്നുവേണ്ട..!!”””_ എന്റെകയ്യിലിരുന്ന് എല്ലാരേംമാറിമാറി നോക്കുവായ്രുന്ന തക്കുടുസാറിന്റെ കവിളിലൊരു കുത്തുവെച്ചുകൊണ്ട് സീതാന്റിപറഞ്ഞു…
“”…അങ്ങനെയാണെങ്കി ആന്റീടെയീമോള്
അടുക്കളേക്കേറിയങ്ങ് മലമറിയ്ക്കുവാണല്ലോ..??!!”””_ അച്ചുവിനെച്ചൂണ്ടിക്കൊണ്ട് സീതാന്റിയുടെ അണ്ണാക്കിലടിച്ചുകൊടുത്തശേഷം മീനാക്ഷിതുടർന്നു;
“”…അപ്പൊപ്പിന്നെ
നിങ്ങടെയൊക്കെ കാലശേഷം
ഇവളും പട്ടിണിയായ്രിയ്ക്കോലോ..??”””

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸