എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

“”…മര്യാദയ്ക്കു നിൽക്കാനോ..?? ഞാനോ..??”””_ എന്നുംചോദിച്ച് എന്റെകൈവിടാതെ തന്നെ അവളെനിയ്ക്കെതിരെ തിരിഞ്ഞുനിന്നു…

“”…നിനക്കറിയോ..?? ഇവടെന്നിറങ്ങുമ്പോൾ എല്ലാപ്രശ്നവും കഴിച്ചിട്ടാണ് പോണതെങ്കിൽ അതു നിനക്കൊരു സന്തോഷമാവോല്ലോന്നും കരുതി ഹൽദി പ്ലാൻചെയ്യുന്നേന്റിടയിൽ ഞാനവളോടു സോറിപറയാൻ പോയതാ… അതിനവളുമാരുടെ മുന്നെയിട്ട് അവളെന്നെ തെറിവിളിച്ചു… ഇനീമവൾടെ മുന്നെക്കണ്ടാൽ എന്നെ കുറ്റിച്ചൂലെടുത്തടിയ്ക്കോന്നും പറഞ്ഞു… അങ്ങനെപറഞ്ഞവള് മനഃസമാധാനത്തോടെ ഇവടന്നിറങ്ങി പോണ്ടാന്ന് ഞാൻതീരുമാനിച്ചാൽ അതില് തെറ്റുപറയാനുണ്ടോ..?? പറേടാ… തെറ്റുപറയാനുണ്ടോന്ന്..??”””_ അവളെന്റെ കണ്ണിലേയ്ക്കുനോക്കി ചോദിച്ചതും എനിയ്ക്കെന്തു മറുപടി പറയണമെന്നോ ആർക്കൊപ്പം നിൽക്കണമെന്നോ അറിയാത്തവസ്ഥയായി…

അപ്പോഴാണ് നേരത്തേകേറിവന്നയാ പോഷ്ഫാമിലി കാശുതരാതെ കഴിച്ചിട്ടിറങ്ങുന്നതു ഞാൻകണ്ടത്… അതോടെ അത്രയുംനേരം സ്വരുക്കൂട്ടിവെച്ചിരുന്ന ഫ്രസ്ട്രേഷൻമുഴുവൻ ഒരുമിച്ച് പുറത്തുവരുവായ്രുന്നു…

“”…വെട്ടിവിഴുങ്ങിയെങ്കിൽ അതിന്റെ കാശൂടെതന്നിട്ട് പോയിനെടാ നായിന്റമക്കളേ..!!”””_ ന്നു വിളിച്ചു ഞാനൊരുകൂവൽ… ഉടനെ മീനാക്ഷി ചാടിവീണെന്റെ വായപൊത്തിയതുകൊണ്ട് പറഞ്ഞതെത്രത്തോളം പുറത്തുവന്നെന്നറിയില്ല…

എന്നാലെന്റെ വായ പൊത്തിപ്പിടിച്ചുകൊണ്ടുതന്നെ എന്റെ കണ്ണിലേയ്ക്കുനോക്കി മീനാക്ഷി പൊട്ടിപ്പൊട്ടി ചിരിയ്ക്കുവായ്രുന്നു…

അങ്ങനെനിൽക്കുമ്പോൾ,

“”…അവരെ നോക്കമ്മേ… എന്തുരസാല്ലേ അവരുടെ കളിയുംചിരിയും കാണാൻ…
നല്ല ക്യൂട്ട് കപ്പിൾസ്..!!”””_ ഇടയ്ക്കെപ്പോഴോ നമ്മളെ കടന്നുപോയ ഒരു പെണ്ണ് അവളുടമ്മയോടു പറയുന്നതുകേട്ടു… അതിനൊരു ചിരിയോടെയുള്ള അവരുടെമറുപടിയും ഉടൻതന്നെയെത്തി;

“”…അതേ… രണ്ടുംചേരും..!!”””

…തുടരും.!

 

❤️അർജ്ജുൻ ദേവ്❤️

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *