എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

“”…ഉം.! എന്നിട്ടുവേണം
അങ്ങേരതിന്റെ താഴത്തിരുന്ന് വാറ്റുതുടങ്ങാൻ… അവസാനം വാറ്റുണ്ടാക്കാൻ പന്തലുകെട്ടിക്കൊടുത്തൂന്നുംപറഞ്ഞ്
ഇവന്റതന്തയെ തൂക്കിക്കൊണ്ടുപോവേം ചെയ്യും..!!”””_ അവനങ്ങനെ പറഞ്ഞതും,

“”…അങ്ങനൊരു കിടിലാപ്പുണ്ടെന്നറിഞ്ഞിരുന്നേൽ
പന്തല് സുധാകരമ്മാമന്റെ
പറമ്പിലിട്ടാ മതിയായ്രുന്നു..!!”””_ ന്ന് ഞാൻനിന്നു പിറുപിറുക്കുവേംചെയ്തു…

“”…ഉം.! അടിപൊളി.! മാമനുപറ്റിയ മരുമോൻ.! രണ്ടാളുംചേരും… ഇത്രേം മനസ്സൊരുക്കമുള്ള നിങ്ങള് കല്യാണംകഴിയ്ക്കാഞ്ഞതെന്ത്‌..??”””_ പറഞ്ഞുകൊണ്ട് ശ്രീവീണ്ടും അവടൊക്കെ നടന്നുനോക്കാനായിത്തുടങ്ങി…

“”…ഓ.! ഇയാളു വല്യാള്.! ഇയാക്കു വല്യച്ഛന്റെകുണ്ടിയേ സുഖിയ്ക്കൂ..!!”””_ ഇടിഞ്ഞുപോയ കയ്യാലയുടെ സൈഡിലായിരുന്നുകൊണ്ട് ഞാനുമടിച്ചു… അതിനെന്നെ തിരിഞ്ഞുനോക്കി തെറിപറയാനായി തുടങ്ങുമ്പോൾ അത്രയുംനേരം ഞങ്ങളേംനോക്കിനിന്ന മീനാക്ഷിയിടയ്ക്കുകേറി…

“”…അതേ… ഞാനൊരൈഡിയ പറയട്ടേ… നമുക്കുകൊറച്ചു മണ്ണിട്ട് ഈക്കയ്യാലേടെ നീളംകൂട്ടിയാൽ പന്തലിന്റെകാല് ഇതേൽത്തന്നെ വെച്ചൂടേ..??”””

“”…എന്റെപൊന്നേ… അടിപൊളിഐഡിയ… ഇതിവൻ പറഞ്ഞുതന്നതാവും ലേ..?? സാധാരണയിങ്ങനുള്ള ഐഡിയാസൊക്കെ ഇവന്റെ മൊണോപ്പൊളിയാ..!!”””_ എനിയ്ക്കിട്ടടിച്ചുകൊണ്ട് ശ്രീ മീനാക്ഷിയ്ക്കുവെച്ചതും അവളു കാര്യംമനസ്സിലാകാതെ ഞങ്ങളെമാറിമാറി നോക്കി…

“”…ഞാനല്ല… മിയ്ക്കവാറും നിന്റതന്തയ്ക്കു വെളിപാടുണ്ടായപ്പൊ വിളിച്ചുപറഞ്ഞിട്ടുണ്ടാവും..!!”””

“”…ദേ… കോപ്പേ…
എന്റതന്തയ്ക്കു പറഞ്ഞാലുണ്ടല്ലോ, കണ്ണടിച്ചുപൊട്ടിയ്ക്കും ഞാൻ..!!”””

“”…ഉവ്വ.! നീയങ്ങു മലത്തിക്കളയും… അല്ല, അതിരിയ്ക്കട്ടേ… നീയൊക്കെ കണ്ടതിനും കാണാത്തേനുമൊക്കെ എന്റതന്തേനെ ട്രോളുവല്ലോ…
ഇപ്പൊ ഞാനൊന്നു നിന്റ തന്തയ്ക്കുപറഞ്ഞപ്പൊ നെനക്കുകൊണ്ടല്ലേ… ഇനിയെന്റെ തന്തേട്രോളാനായ്ട്ട് വാട്ടാ… കാണിച്ചുതരാം..!!”””_
എനിയ്ക്കങ്ങട് ഫീലായി… മുഖവുംകറുപ്പിച്ചിരുന്ന് ഞാനതുപറഞ്ഞതും മാമനിടയ്ക്കുവന്നു;

“”…ദേ… അനാവശ്യമ്പറയരുത്.!
അയ്നു നമ്മളെപ്പോഴാടാ
നിന്റതന്തേനെ ട്രോളീട്ടുളേള..??
അല്ല, അയ്നെപ്പഴാ നീ ഞങ്ങക്കൊരവസരം തന്നിട്ടുളേള..??

“”…ശെരിയാ…
സ്വന്തംതന്തേനെ ട്രോളുന്നേന് ഗിന്നസ്റെക്കോഡുവല്ലതും ഉണ്ടായ്രുന്നേല് അതിവനല്ലാതെ വേറാർക്കാ കിട്ടുക..??”””_ ശ്രീയുമിടപെട്ടു… ഉടനെ,

“”…അതേ… നിങ്ങളതു നിർത്തീട്ട് ഞാമ്പറഞ്ഞയ്ഡിയായ്ക്കെന്താ പ്രശ്നോന്നുപറ..!!”””_ മീനാക്ഷിയവരുടെനേരേ
നിന്നുതുള്ളി… അതിനു മാമനവൾടെനേരേ തിരിഞ്ഞു;

“”…എന്റകൊച്ചേ… ഞാനേ കല്യാണപ്പെണ്ണിന്റെ ഒരേയൊരമ്മാവനാ… കല്യാണസമയത്തതിൽ
പങ്കെടുക്കാതിവടെ കയ്യാലേല് മണ്ണിട്ടോണ്ടുനിന്നാ
നാട്ടുകാരുവന്നെന്റെ
കവാലമടിച്ചു പൊട്ടിയ്ക്കും..!!”””_ പറഞ്ഞുകൊണ്ട് മാമനും കയ്യാലേടെതാഴത്തിറങ്ങി…
എന്നിട്ടു താഴേയ്ക്കുപോയ കാലിൽപ്പിടിച്ചേച്ച്,

“”…ഇനീപ്പിതുപൊക്കാൻ
വല്ല റോക്കറ്റേലുംകെട്ടി വിടേണ്ടിവരൂന്നാ തോന്നുന്നേ..!!”””_ ന്നൊരു ഡയലോഗും…
അതുകേട്ടതും ഞാനും ശ്രീയും പരസ്പരമൊന്നുനോക്കി… ഉടനെ,

“”…അയ്യോ.! ഇതുതന്നല്ലേ ശ്രീക്കുട്ടനവടെവെച്ച്
പറഞ്ഞതും..??”””_ ന്ന് അതിശയത്തോടെ
വായിൽകയ്യുംവെച്ച് മീനാക്ഷിചോദിയ്ക്കുവേം ചെയ്തു…

“”…എന്റെമീനൂ… ഞാനിങ്ങേരേം ഇവനേമൊന്നും ഇന്നുമിന്നലേം കാണാന്തുടങ്ങീതല്ല… ഇവനൊക്കേതുനേരത്ത് എങ്ങനൊക്കെച്ചിന്തിയ്ക്കൂന്ന് എനിയ്ക്കുകാണാപാഠവാ..!!”””_ അതിനവൾക്കു മറുപടികൊടുത്തശേഷം,

“”…എടാ… നമുക്കീകാലുവലിച്ച് മേലെക്കേറ്റി വെയ്ക്കാം… നിന്നോളുമെന്ന് തോന്നുന്നു..!!”””_ ന്ന്
ശ്രീ കൂട്ടിച്ചേർത്തു… അതിന്,

“”…നിന്നാലും പട്ടി മുള്ളാൻ നിയ്ക്കുന്നപോലായ്രിയ്ക്കും നിയ്ക്കുന്നത്..!!”””_ ന്ന് മാമൻ മറുപടിയുംകൊടുത്തു…

“”…അല്ലാണ്ടുപിന്നെന്തോ ചെയ്യാൻ..?? ഇതിന്റെ മണ്ടയാണെങ്കി സ്ക്രൂചെയ്തു വെച്ചേക്കുവാ.. അല്ലായ്രുന്നേ കുറച്ചങ്ങോട്ടു മാറ്റി നാട്ടിയാൽ മതിയാർന്നു..!!”””

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *