“”…ഉഫ്.! ഈ പേരിടുന്നസമയത്ത് അവരുനിന്റെ മുഖത്തോട്ട് നോക്കിയില്ലായ്രുന്നോടീ..??”””_ ശ്രീയാണ്… അതിനുടനേ,
“”…ഓ.! പിന്നേ… നിന്റെ
പറച്ചിലുകേട്ടാ തോന്നുവല്ലോ,
നിന്റെ മുഖത്തുനോക്കിയാ പേരിട്ടേന്ന്..!!”””_ എന്തേലും പറയണോല്ലോന്നുകരുതി
മീനാക്ഷിയും തിരിച്ചടിയ്ക്കാനായി ശ്രെമിയ്ക്കുന്നുണ്ടായ്രുന്നു…
“”…ഇവന്റെ മുഖത്തുനോക്കിയാണ് പേരിട്ടിരുന്നതെങ്കിൽ ശ്രീകുട്ടൻമാറി ശ്രീകുണ്ടനായേനെ..!!”””_ വായിലിരുന്ന ഇഡ്ഡലി ഒരുസൈഡിലേയ്ക്കൊതുക്കി ഗ്യാപ്പുകണ്ടെത്തിക്കൊണ്ട് മാമനുംകിലുത്തി…
“”…ദേ… മാമാന്നുവിളിച്ച വാകൊണ്ട് വേറേവിളിപ്പിയ്ക്കരുത്..!!”””_ പൊളിഞ്ഞുവന്ന ശ്രീ രൂക്ഷമായൊന്നുനോക്കീതും,
“”…എന്നാ ഞാന്നിന്റമ്മേടടുക്കെ പറഞ്ഞുംകൊടുക്കും..!!”””_ ന്നായി പുള്ളി… ഉടനെ മീനാക്ഷിയിടപെട്ടു;
“”…എന്നാലും ആഹാരത്തിന്റെ മുന്നെയിരുത്തി ആ പാവത്തിനെ കരയിച്ചത് ശെരിയായില്ല ശ്രീക്കുട്ടാ..!!”””
എന്നാൽ ഞാനപ്പോഴെല്ലാം കുറച്ചെയറ് പിടിച്ചുതന്നിരുന്നു… ഞാൻവീട്ടിൽ
പക്കാ സീരിയസ്സാണെന്നവര് കരുതിക്കോട്ടേന്നഭാവത്തിൽ…
“”…അതേ… ഇനിയിപ്പെന്നാ പണിയാന്നുപറഞ്ഞാലും സമയത്താഹാരംകഴിച്ചിട്ടുള്ള ഉത്തരവാദിത്വമൊക്കെമതി കേട്ടോ… അവനോന്റാരോഗ്യം കളഞ്ഞിട്ടുള്ള പണിയൊന്നുംവേണ്ടാന്ന്..!!”””_ എന്റടുത്തേയ്ക്കു കസേരവലിച്ചിട്ട് അതിലേയ്ക്കിരുന്നുകൊണ്ട് ചേച്ചിപറഞ്ഞു… കൂടെ രണ്ടിഡ്ഡലികൂടി പ്ളേറ്റിലേയ്ക്കിടുവേം ചെയ്തു…
എന്നാലെനിയ്ക്കാണേൽ ആകെയൊരു വല്ലായ്കയായി… സ്വന്തംവീട്ടുകാര് കാണിയ്ക്കാത്ത സ്നേഹോംകരുതലും മറ്റൊരാള് കാണിയ്ക്കുമ്പോൾ കണ്ണൊക്കെ നിറയുന്നപോലൊരു തോന്നൽ…
“”…നിങ്ങളൊക്കെ കഴിച്ചോ..??””‘_ വിഷയംമാറ്റാനായി ഞാനൊരു ചൂണ്ടയിട്ടുനോക്കിയെങ്കിലും കൊളുത്തിയില്ല… ഞങ്ങളുവന്നവഴി കഴിച്ചിട്ടാവന്നതെന്ന മറുപടിയ്ക്കൊപ്പം വീണ്ടുംകുറേ ഉപദേശംകൂടിവന്നു… കൂട്ടത്തിൽ ഞങ്ങളാകെ മെലിഞ്ഞുപോയീന്ന കുറ്റംപറച്ചിൽ കൂടിയായപ്പോൾ പൂർത്തിയായി… ഉപദേശംകൊണ്ട് വയറുപൂർണ്ണമായും നിറച്ചിട്ടാണെണീറ്റത്…
ഫുഡ്ഡകത്തേയ്ക്കുചെന്നതും ഞങ്ങളുംഫോമായി…
ജോക്കുട്ടന്റെകൂടെ കുറേസമയം കത്തിവെച്ചിരുന്നു… അപ്പോഴേയ്ക്കും മാമനുംശ്രീയുംപോയി കുളിച്ചിട്ടുംവന്നു… അവരും അവടവടെയായി ചുറ്റിപ്പറ്റിനിന്നെങ്കിലും ഞങ്ങളെപ്പോലെ അത്രയ്ക്കങ്ങട് ക്ലോസ്സായതായി തോന്നിയില്ല… ചോദിച്ചാൽ മറുപടിവരുമെന്ന മട്ട്… ഒരുപക്ഷേ പരിചയക്കുറവായ്രിയ്ക്കും…
അപ്പോഴേയ്ക്കും അമ്മമാരും ചേച്ചിയുമെല്ലാം അടുക്കളയിലേയ്ക്കു പോയിരുന്നു…
അങ്ങനിരിയ്ക്കുമ്പോഴാണ്
മുറ്റത്തൊരു ടെമ്പോവന്നുനിന്നത്… ചെന്നുനോക്കുമ്പോൾ ഫങ്ഷനുള്ള ഡെസ്ക്കുകളും കസേരയുമൊക്കെ വന്നതാണ്… കണ്ടപാടെ,
“”…വാടാ ഇറക്കാം..!!”””_
എന്നുംപറഞ്ഞു ജോക്കുട്ടനൊരുപോക്ക്…
അവനങ്ങനെ
പാഞ്ഞുപോകുമ്പോൾ കൂടെ ചെല്ലാണ്ടിരിയ്ക്കുന്നതെങ്ങനെ..?? അതുകൊണ്ട് ഞാനും പിന്നാലേചെന്നു… കൂടെ ശ്രീയുംമാമനുംകൂടി… ടെമ്പോയുടെപിന്നിലെ ഡോറുതുറന്ന് കസേരയും മേശയുമോരോന്നായി എടുത്തുതുടങ്ങിയപ്പോഴേയ്ക്കും ജോക്കുട്ടന്റേംചേച്ചീടേം അച്ഛൻസും ഞങ്ങൾക്കൊപ്പം കൂടുവായ്രുന്നു…
അങ്ങനെല്ലാരുംകൂടിയായപ്പോൾ മിനിട്ടുവെച്ചു പണിതീർന്നു… ആ ബാധ്യതയുംതീർത്ത് മുങ്ങാൻനോക്കുമ്പോളാണ് അടുത്തയേണിയെടുത്ത് ജോക്കുട്ടൻ നെഞ്ചത്തേയ്ക്കു ചാരിത്തന്നത്…
“”…എന്തായാലും വെറുതേ നിൽക്കുവല്ലേ..??
നമുക്കിതൊക്കെയങ്ങ് സെറ്റുചെയ്തിടാഡാ..??”””_ ചോദിച്ചതിനൊപ്പം അവനൊരടുക്കു കസേരയുമെടുത്ത് പന്തലിലേയ്ക്കു നടക്കുവേംചെയ്തു…
“”…ഇവനെന്താടാ കൃമികടിയ്ക്കുന്നുണ്ടോ..??”””_ അവന്റെയാ പോക്കുകണ്ടിട്ട് അച്ഛന്മാരുകേൾക്കാതെ ശ്രീയെന്നോടുചോദിച്ചു…
“”…ഓ.! അവൻ
പണിയെടുക്കട്ടെടാ…
നെനക്കെന്താ നഷ്ടം..??”””_ സംഭവമവൻപറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നിയെങ്കിലും ടേബിളിന്റെ സെറ്റുമെടുത്ത് ഞാനും പന്തലിലേയ്ക്കുപോന്നു…
ജോക്കുട്ടനപ്പോഴേയ്ക്കും കസേരനിരത്തിത്തുടങ്ങിയിരുന്നു… അതുകൂടികണ്ടതും ശ്രീയുടെ
വിധംമാറി;

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸