എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

കൊന്നുകളയും പന്നീ..!!

…ഉവ്വ.! ഒരു ഡീസന്റ്മനുഷ്യൻ.! ചിരിപ്പിയ്ക്കാതെ…

നീയീ കാണിയ്ക്കുന്ന വേലത്തരമൊക്കെ ഇവളെക്കാണിയ്ക്കാനാണെന്ന് ആർക്കാ അറിയാത്തെ..??

പിന്നൊരു കാര്യമോർത്തോണം,
നിന്റയീ നല്ലപിള്ള ചമയലൊക്കെ
നിന്റെ തനിക്കൊണം ഏറ്റവുംനന്നായ്ട്ടറിയുന്നയാ പെണ്ണിനോടാണ്…

അതുമറക്കണ്ട.!

“”…അതേ… എത്രയ്ക്കാവേണ്ടേ..??”””_ വണ്ടിയിലൊന്നു തട്ടിക്കൊണ്ട് ചേച്ചിവീണ്ടുംചോദിച്ചതും ഞാൻ പിന്നിലേയ്ക്കു മുഖംചെരിച്ചു…

“”…എത്രയ്ക്ക് അടിയ്ക്കട്ടേ..??”””_ എന്നാലെന്റെയാചോദ്യം മീനാക്ഷിയ്ക്കിഷ്ടമായില്ലെന്നു തോന്നുന്നു…

അതിനെന്നെനോക്കിയൊന്നു കണ്ണുകൂർപ്പിച്ചശേഷം ആ ചേച്ചിയുടെനേരേ തിരിഞ്ഞ്,

“”…ഫുള്ളടിച്ചോ ചേച്ചീ..!!”””_ ന്ന് മീനാക്ഷിപറഞ്ഞതും അവരെന്നെയൊരുനോട്ടം…

ഇത്രേംനാള് അവർടടുക്കെച്ചെന്ന് ഇരുപതിനും മുപ്പതിനുമടിച്ചിട്ടിരുന്ന ഞാൻ പെട്ടെന്നൊരു സുപ്രഭാതത്തിൽ ഫുള്ളടിയ്ക്കാമ്പറഞ്ഞാൽ ആർക്കായാലുമൊരു ഡൌട്ടൊക്കെവരില്ലേ..??

…ആം.! ഏതോ വല്യവീട്ടിലെ പെണ്ണിനെക്കറക്കിയെടുത്ത് ഓസുവായ്ക്കുംന്നവർ ചിന്തിയ്ക്കുമായ്രിയ്ക്കും…

പിന്നേ… അങ്ങനവരങ്ങു
ചിന്തിച്ചാൽ തൊലിഞ്ഞുപോവാൻ നിൽക്കുവല്ലേ…
ഒന്നുപോവാമ്പറേടാ.!

മനസ്സിലങ്ങനേം പറഞ്ഞുകൊണ്ട് ഞാൻ ഡിസ്പ്ളേയിലേയ്ക്കുനോക്കി…

ഒരുനൂറിനൊക്കെ കേറിക്കഴിഞ്ഞതും എയറുചാടാൻതുടങ്ങി…

…ഇതിപ്പെന്തോപറ്റി..??

അളവുകൂടീപ്പോൾ ചെക്കന് ശ്വാസംമുട്ടുന്നുണ്ടാവോ..??

അതോയിനി പെട്രോളടിയ്ക്കുന്ന ചേച്ചിയ്ക്ക് അബദ്ധമ്പറ്റീന്നുകരുതി എന്നെവിളിച്ചറിയ്ക്കുന്നതാണോ..??

ഉഫ്.! അവന്റൊരാത്മാത്ര.!

…ദേ… മര്യാദയ്ക്ക്
ഓസിനുകിട്ടുന്നതും കുടിച്ചേച്ച് അടങ്ങിയിരുന്നോ…

ഇല്ലേൽ തല ഞാൻ തല്ലിപ്പൊട്ടിയ്ക്കും
പന്നീ.!

അങ്ങനവനേയും ഭീഷണിപ്പെടുത്തിയിരിയ്ക്കുമ്പോഴേയ്ക്കും ടാങ്കുഫില്ലായി…

ആ ചേച്ചി നോസില് തിരിച്ചുവെച്ചു വന്നപ്പോഴേയ്ക്കും വല്യകാര്യത്തിൽ പോക്കറ്റീന്ന് കാർഡെടുത്ത് ഞാനവരുടെനേരേ വീശുകയായ്രുന്നു…

അതിന്റെകാറ്റുതട്ടീട്ട് തൊപ്പിയ്ക്കുള്ളിലെ അവരുടെമുടിപോലും ഒന്നനങ്ങിപ്പോയ്ട്ടുണ്ടാവും…

അങ്ങനവടെനിന്നുമിറങ്ങി മീനാക്ഷികാണിച്ച ഭാഗത്തേയ്ക്കു വണ്ടിവിടുമ്പോൾ ചെക്കന് പതിവിനേക്കാളൊരു പവർ.!

…എന്താണ്ടാ..?? ടാങ്കുഫില്ലായേന്റെ നെഗളിപ്പാണോ നെനക്ക്..?? അതോ കിട്ടിയതുമുഴുവനും കുടിച്ചപ്പൊ മത്തായോ..??

സ്വയമിരുന്ന് വണ്ടിയ്ക്കിട്ടു കിലുത്തുമ്പോഴും ചുറ്റുമൊക്കെ നോക്കിക്കൊണ്ട് മീനാക്ഷി മിണ്ടാണ്ടിരുന്നതേയുള്ളൂ…

“”…അല്ലാ… എങ്ങോട്ടാ പോവേണ്ടേന്നുപറഞ്ഞില്ല..!!”””_ കുറച്ചുനേരംകഴിഞ്ഞിട്ടും അവടെനിന്നും അനക്കമൊന്നും കാണാതെവന്നപ്പോൾ ഞാനൊന്നിട്ടുനോക്കി…

അതിന്,

“”…അറിയത്തില്ല… പോട്ടേ..!!”””_ ന്നായ്രുന്നു അവൾടെമറുപടി…

“”…അറിയത്തില്ലെന്നോ..??
അല്ല, എന്താഉദ്ദേശം..?? എത്രനേരമിങ്ങനെ
ഓടിയ്ക്കണംന്നാ..??”””_ ഇവളിനി അടിച്ചുതന്ന പെട്രോളുമുഴുവനും ഇങ്ങനോടി തീർപ്പിയ്ക്കോന്നൊരു സംശയം…

“”…ഓ.! സ്വസ്ഥതകിട്ടുന്ന എവടേയ്ക്കെങ്കിലും പോടാ..!!”””_ ഞാനിട്ടുകുത്തീത് ഇഷ്ടമാകാതവൾപറഞ്ഞു…

“”…ഓഹ്.! എന്നാ ബാറിലേയ്ക്കുവിടട്ടേ..??”””_
ഞാൻ തലചെരിച്ചു…

അതിന് ടിപ്പിയ്ക്കൽ സ്റ്റൈലിലൊന്നു കണ്ണുരുട്ടിപ്പേടിപ്പിയ്ക്കുവാണവൾ ചെയ്തത്…

പിന്നെ കുറച്ചുനേരത്തേയ്ക്കു ഞാനൊന്നുംമിണ്ടീല…

അപ്പോഴാണ് വർക്കലബീച്ചിലേയ്ക്കുള്ള സൈൻബോർഡ് കാണുന്നത്…

എന്നാൽപ്പിന്നെ അങ്ങോട്ടേയ്ക്കുവിട്ടാലോ..??

…ഓ.! വേണ്ട.! ഈ രാവിലേചെന്ന് അവടത്തെ വെയ്ലുകൊളേളണ്ട കാര്യമെന്താ..??

അതിലുംനല്ലത് ക്ലിഫല്ലേ..??

“”…നമുക്കെന്നാ
ക്ലിഫിലേയ്ക്കുവിടാം… ബ്ളാക്ക്ബീച്ചുവഴി കറങ്ങിയിങ്ങുവരുവേം
ചെയ്യാല്ലോ..!!”””_ ഞാനഭിപ്രായംചോദിച്ചതും
അവളും യെസ്സുമൂളി…

ഡെസ്റ്റിനേഷൻകിട്ടീതും
പിന്നെവണ്ടി പായുവായ്രുന്നു…

അങ്ങനെ ക്ലിഫ്‌റോഡുകേറി ഹെലിപാഡിലേയ്ക്കു തിരിയാനൊരുങ്ങുമ്പോൾ മീനാക്ഷിയെന്നെ ചുരണ്ടി…

“”…എടാ… ഇവടെവേണ്ട… നമുക്കു കാപ്പിൽബീച്ചിൽ പോവാം..??”””_ അവളാപ്പറഞ്ഞതും എനിയ്ക്കങ്ങടു പൊളിഞ്ഞുകേറി…

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *