…ഇത്രേംസന്തോഷത്തിലൊക്കെ ഇവളിതേതു ചേച്ചിയോടാ വർത്താനമ്പറയുന്നെ..?? അതും നമ്മളറിയാത്തൊരു ചേച്ചിയോ..??
“”…ആര് സിത്തുപറഞ്ഞോ..?? അച്ചൂനോടോ..??”””_ മീനാക്ഷിയുടെ അതിശയം…
…കോപ്പ്.! ആരതിച്ചേച്ചിയാ…
നശിപ്പിച്ച്.! ആരേലും ഒരൂമ്പിയ ബാക്ഗ്രൗണ്ട് മ്യൂസിക്കിട്ടുതന്നിരുന്നേൽ കിടന്നുറങ്ങിക്കളയാരുന്നു..!!_ എന്നാലപ്പോഴാണ് മീനാക്ഷിയുടെവാക്കുകൾ ഞാൻ ഡീകോഡ്ചെയ്യുന്നത്…
…ഞാനതിനെപ്പോഴാ മീനാക്ഷീടെ ബെഡ്ഡേയാന്ന് അച്ചൂനോടുപറഞ്ഞെ..?? ഈശ്വരാ… ഇത്രേംകഷ്ടപ്പെട്ട് പ്ലാൻചെയ്തുണ്ടായ ഐഡിയയും മൂഞ്ചിപ്പോയെന്നാണോ..??
“”…ആ ചേച്ചീ… ഞാൻ സ്റ്റാറ്റസിട്ടിരിയ്ക്കുന്നത് കണ്ടോ..??
ആ ടെഡ്ഡിയാണവൻ ഗിഫ്‌റ്റുതന്നെ… എന്തു രസവാല്ലേ കാണാൻ… സത്യായ്ട്ടുമെന്റെ മനസ്സുവായിച്ചപോലെണ്ടായ്രുന്നു ചേച്ചീ… അന്നേരത്തെ സന്തോഷത്തിനു കെട്ടിപ്പിടിച്ച് ഉമ്മകൊടുക്കാനാ തോന്നിയെ..!!”””_ നാണത്തിൽപൊതിഞ്ഞ മീനാക്ഷിയുടെയാ വാക്കുകൾകേട്ടപ്പോൾ ഇവളിതെന്നെത്തന്നെയാണോ ഉദ്ദേശിയ്ക്കുന്നതെന്നൊരു ചെറിയസംശയം…
“”…ഇപ്പോഴോ..?? ഒന്നുപോ ചേച്ചീ… അവനുറങ്ങുവാ… ഇപ്പൊച്ചെന്നു കെട്ടിപ്പിടിച്ചേച്ച് അവൻവല്ലടത്തുംവെച്ച് മുട്ടുകേറ്റിത്തന്നാൽ രണ്ടുദിവസംപിന്നെ ഞാനതും തടവിത്തടവി നടക്കണം… കുറേയനുഭവമുള്ളതാണേ..!!”””_ പറഞ്ഞതും മണികിലുങ്ങുന്നപോലെയാ ചിരി ഞാൻകേട്ടു…
…അപ്പൊയെന്നെ കെട്ടിപ്പിടിയ്ക്കണമെന്നും ഉമ്മതരണമെന്നുമൊക്കെ മീനാക്ഷിയ്ക്കും ആഗ്രഹമുണ്ടല്ലേ..?? ഇന്നു പുതപ്പുകൊറേ കീറും.!
…സിത്തൂ കൺട്രോൾ.!
“”…പിന്നേ… ഒന്നുപോ ചേച്ചീ… എനിയ്ക്കത്ര നാണമൊന്നുവില്ല… ഉണ്ടായ്രുന്നേൽ അത്രേം ഗസ്റ്റിന്റെമുന്നെനിന്നു ഞാൻ കെട്ടിപ്പിടിയ്ക്കുവായ്രുന്നോ..??”””_ അവൾടെയാ ചോദ്യംകേട്ടതും ഈമറ്റവള് മനുഷ്യനെ നാണംകെടുത്തോന്നമട്ടിൽ ഞാൻ ഞെട്ടിക്കണ്ണുതുറന്നു… മീനാക്ഷിയെനോക്കുമ്പോൾ അവളെന്തോ അബദ്ധംപറഞ്ഞപോലെ വാപൊത്തിപ്പിടിച്ച് കണ്ണുംതുറിപ്പിച്ചിരിയ്ക്കുവായ്രുന്നു… ഞാൻകേട്ടോന്നഭാവത്തിൽ എന്റെമുഖത്തേയ്ക്കു നോക്കാനായവൾ
മുഖംതിരിച്ചുവന്നതും ഞാൻകണ്ണുകളടച്ചു…
“”…അയ്യോ.! അതുചേച്ചീ…
അങ്ങനല്ല… ഞാൻ പെട്ടെന്നെന്തോപറഞ്ഞപ്പോൾ വായീന്നുവീണുപോയതാ… അല്ലാതൊന്നുവില്ല… ശ്ശൊ..!!”””_ ഉടനെതന്നെ ഒഴിഞ്ഞുമാറാനായവൾ ശ്രെമിയ്ക്കുവേംചെയ്തു…
…ആം.! വലിച്ചുകൊട്.! ഇതിനാണുപറയണേ, നാക്കിനു ലൈസൻസുവേണോന്ന്… ഇനിയെന്താന്നുവെച്ചാൽ അനുഭവിച്ചോ..!!_ ഉള്ളിലെ ചിരികടിച്ചുപിടിച്ചുകൊണ്ട് ഞാൻതിരിഞ്ഞുകിടന്നു… അല്ലേൽചിലപ്പോളെന്റെ കള്ളിവെളിച്ചത്താവും…
“”…അയ്യോ.! വേണ്ട.! അവനോടുചോയ്ക്കണ്ട… ഞാമ്പറയാം..!!”””_
അതുപറയുമ്പോൾ മീനാക്ഷിയെന്നെ നോക്കിയിട്ടുണ്ടാവണം… അല്ലേലവളുടെ ശബ്ദത്തിന്റെധ്വനികൾ എന്റെനേരേ വീഴില്ലായ്രുന്നുവല്ലോ…
…മ്മ്മ്.! ഞാനിതൊക്കെ കേൾക്കുന്നുണ്ടോന്നുള്ള
ടെൻഷനാണ് തെണ്ടിയ്ക്ക്..!!
“”…അതുചേച്ചീ… ഞാനിപ്പോ… ഞാനിപ്പെങ്ങനാ പറേക..?? ചേച്ചീ…
ആ ഗിഫ്റ്റവൻ കൊണ്ടേത്തന്നപ്പോൾ അച്ഛനും വേറാരൊക്കെയോ അവനെകളിയാക്കി… അതുകേട്ടപ്പൊ എനിയ്ക്കുസങ്കടായി… എനിയ്ക്കതുമേടിച്ചോണ്ടല്ലേ എല്ലാരുമവനെ കളിയാക്കിയെ..!!”””_ പറയുമ്പോൾ മീനാക്ഷിയുടെ സ്വരമടച്ചിരുന്നു…
“”…ഇല്ല… ചേച്ചീ..!!”””_ അവൾതുടർന്നു;
“”…അവൻ ദേഷ്യപ്പെട്ടേന്നുമില്ല… അവൻപറയുവാ, അവന്റേൽ കാശില്ലാത്തോണ്ട് കയ്യിലുണ്ടായ്രുന്ന കാശിനുമേടിച്ചതാന്ന്… ബാക്കിയുണ്ടായ്രുന്നേന് പെട്രോളുമടിച്ചൂന്ന്… പറയുമ്പോൾ കണ്ണൊക്കെനിറഞ്ഞായ്രുന്നു ചേച്ചീ… അതുകൂടിക്കണ്ടപ്പോൾ
എനിയ്ക്കങ്ങട് സഹിയ്ക്കാമ്പറ്റീല… അതാ കെട്ടിപ്പിടിച്ചുപോയെ..!!”””_ അവൾനിർത്തുമ്പോൾ എന്തിനാണെന്നറിയില്ല എന്റെകണ്ണും നിറഞ്ഞുപോയി…
…ഇരട്ടച്ചങ്കനായ സിദ്ധു
ഇതിനൊക്കെക്കരയുകയോ.??_ മനസ്സെന്നോടു ചോദിച്ചചോദ്യം…
പക്ഷേ, അതിനു പറയാനൊരുത്തരം എനിയ്ക്കറിയില്ലായ്രുന്നു…
…എന്നാലൊന്നറിയാം, ആർക്കും മനസ്സിലാക്കാൻകഴിയാത്ത സിദ്ധൂന്റെമനസ്സറിയാൻ ഒരാൾക്കുകഴിഞ്ഞിട്ടുണ്ടെങ്കിൽ ഇനിയയാൾ എത്രവലിയ ശത്രുവാണേലും പിടിച്ചയാപ്പിടി സിദ്ധുവിടാമ്പോണില്ല.!

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸