എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

“”…ഡേയ്… ഇതൊക്കെ കാറ്ററിംങ്ങുകാരുടെ പണിയാ… ഫുള്ളവരെയേൽപ്പിച്ചേക്കുവാ… അവരുവന്നു ചെയ്‌തോളും..!!”””_ കയ്യിലിരുന്ന ഒരുസെറ്റ്കസേര പന്തലിൽവെച്ചുകൊണ്ട് അവനങ്ങനെപറഞ്ഞതും പിന്നാലേവന്നമാമനും
അതിനെസ്സുമൂളി…

“”…ഒന്നുപോടാവിടുന്ന്… നമ്മളിത്രേം ആൾക്കാരിവിടെ ചുമ്മാ ചൊറിയുംകുത്തിയിരിയ്ക്കുമ്പോ ഇനിയിതുംകൂടിയാ പിള്ളേരേല്പിയ്ക്കാനോ..?? വല്ല പ്രാക്കുംകിട്ടൂടാ… വായിങ്ങോട്ട്..!!”””_ പറഞ്ഞിട്ട് അടുത്തസെറ്റെടുക്കാനായി ജോക്കുട്ടൻ പുറത്തേയ്ക്കിറങ്ങി… പിന്നാലേകൂടിയ എന്നെ ശ്രീയുംമാമനുംകൂടി കലിപ്പിച്ചു നോക്കുന്നുണ്ടായ്രുന്നു… അതിന്,

“”…പെട്ടെന്നുവാ… അല്ലേലാ ടെമ്പോകൂടെ ചുമന്നവൻ അടുക്കളപ്പുറത്ത് കൊണ്ടോയിവെയ്ക്കും..!!””‘_ ന്നുംപറഞ്ഞ് ഞാൻ ജോക്കുട്ടന്റെകൂടപ്പോയി… ഗത്യന്തരമില്ലാതെ അവന്മാരുംവന്നു…

അങ്ങനെ പ്രാകിനേർന്ന് അതെല്ലാമൊരുവിധം സെറ്റാക്കിവെച്ചപ്പോൾ ശ്രീയുടെമുഖം ഒരുകൊട്ടയുണ്ടായ്രുന്നു…

…അഹ്.! അതേതായാലും
കഴിഞ്ഞു… ഇനി കുറച്ചുനേരം വിശ്രമിയ്ക്കാമെന്നമട്ടിൽ ഞാനൊരുകസേര വലിച്ചിട്ടിരുന്നു… അപ്പോഴേയ്ക്കും അവരുമെല്ലാംവന്ന് അടുത്തായിരുന്നു… ഉടനെ ലെവന് വീണ്ടുംകടിയിളകി…

“”…ചുമ്മായിരിയ്ക്കുന്ന
നേരത്ത് നമുക്കീ ടേബിളിനും കസേരയ്ക്കുമൊക്കെ കവറിട്ടുവെച്ചാലോ..??”””_ ചോദിച്ചുകൊണ്ടവനെഴുന്നേറ്റതും ശ്രീപറയുന്നേലും കാര്യമുണ്ടെന്നെനിയ്ക്കും തോന്നി…

…ഇവനെവിളിച്ചത് എന്റൈഡിയയ്പ്പോയി… അല്ലായ്ന്നേ എടുത്തെറിഞ്ഞേനെ ഞാൻ..!!

“”…അതേ… ചുമ്മാ തോന്നുന്നപോലെ
വാരിവിതറാനിത് തുണിക്കടയല്ല, ഇതൊക്കെ സെറ്റാക്കാനൊരു സ്റ്റൈലൊക്കെണ്ട്..!!”””_ ശ്രീ ക്ഷമകെട്ടുനിന്നലറുവായ്രുന്നു… എന്നാലപ്പോഴും അവനതൊന്നും മനസ്സിലായില്ല…

“”…എന്തോന്ന് സ്റ്റൈലെഡേ… ഇതൊക്കെ സിമ്പിളല്ലേ..?? മൂന്നാലുമൊട്ടുസൂചി കുത്തുന്ന കാര്യമേയുള്ളൂ… നമ്മളിതെത്രെ ചെയ്തതാ… ഇതൊന്നു ചെയ്തുകൊടുത്താൽ ആ പിള്ളേർക്കത്രേംപണി കുറയൂലോ..!!”””_ അവൻ കൂളായിപറഞ്ഞിട്ട് പണിതുടങ്ങി… കേൾക്കാൻ കാത്തുനിന്നപോലെ അവന്റച്ഛനും അമ്മായച്ഛനും കൂടെക്കൂടുവേംചെയ്തു…

ഞാനാണേലന്നേരമത്രേം ഈ നന്മമരത്തിന്റെ വേരെവിടേന്നർത്ഥത്തിൽ അവനെയടിമുടി നോക്കുവായ്രുന്നു…

“”…ഈ കാറ്ററിംങ്ങുകാരാരാ ഇവന്റെതന്തമാരോ..?? ഇവനത്രയ്ക്കങ്ങടു വിങ്ങാൻ..??
ദേ… ഞാൻവല്ലോം വിളിച്ചുപറയുംകെട്ടോ… പട്ടിഷോ കാണിയ്ക്കുന്നേനൊക്കൊരു പരിധിയുണ്ട്..!!”””_ ശ്രീ എന്റെനേർക്കുതുള്ളി…
ഞാനാകട്ടെ ചെകുത്താനുംകടലിനും നടുക്കെന്നമട്ടിലുമായി… അവനോടു പണിയാൻപറയാനും പറ്റൂല്ല, മറ്റവനോടു നിർത്താൻപറയാനും പറ്റൂല്ല… ഒന്നുവില്ലേലും നമ്മടെപെങ്ങടെ കല്യാണത്തിനുവന്നിട്ട് ഇവടത്തെപ്പണിയല്ലേ ചെയ്യുന്നത്..??!!

അങ്ങനെ കസേരയ്ക്ക് ഉടുപ്പുംനിക്കറുമിടീയ്ക്കുമ്പോഴാണ് അകത്തുചേച്ചി മീനാക്ഷിയെവിളിയ്ക്കുന്നത്
കേട്ടത്… അവളാ പഞ്ചായത്തിലൊന്നുമില്ലാന്നു തോന്നുന്നു… വേറേതോ
ദിക്കീന്നൊക്കെ വിളികേൾക്കുന്നു… പണിയെടുത്ത ക്ഷീണത്തിനിനി പുതച്ചിട്ടുണ്ടാവോ..?? അതോ നേരത്തെകളിയാക്കിയതിന് കീത്തുപുതപ്പിച്ചോ..??

അങ്ങനേംചിന്തിച്ചുനിന്ന് പരിപാടിതുടരുമ്പോഴാണ്
ഒരുട്രേയിൽ കുറേഡ്രിങ്ക്സുമായി മീനാക്ഷിയും മറ്റൊരുപ്ളേറ്റിൽ സ്നാക്സുമായി ചേച്ചിയും വരുന്നത്… കണ്ടതും,

“”…ഇതെന്തോന്നാടാ പെണ്ണുകാണലോ..?? പെങ്ങളേം പെണ്ടാട്ടിയേമൊക്കെ ഒരുപന്തലിൽത്തന്നെ കെട്ടിച്ചുവിട്ട് ബാധ്യതയൊഴിയ്ക്കുവാണോടേ..??”””_ ശ്രീയുടെചോദ്യം…

“”…ഇതെന്തോന്ന് കഥകളിയാ..?? നീയൊന്നു ശ്വാസംവിടഡീ..!!”””_ പല്ലൊക്കെ കടിച്ചുപിടിച്ച് എയറുവിടാതെ നടന്നുവരുന്ന മീനാക്ഷിയെനോക്കി ഞാൻപറഞ്ഞതും അവളില്ലാന്നു തലകുലുക്കി… ശേഷം,

“”…ശ്വാസംവിട്ടാ ബാലൻസുപോവും..!!”””_
അവളൊരുവിധം പറഞ്ഞൊപ്പിച്ചു… ട്രേയിൽ കൊള്ളാവുന്നതിന്റെ മാക്സിമംഗ്ലാസ്സ് നിരത്തിയിട്ടുള്ളതിനാൽ കണ്ണൊന്നുതെറ്റിയാൽ എല്ലാംകൂടെമറിഞ്ഞിങ്ങുപോരും… അതുകൊണ്ട് കടിച്ചുപിടിച്ചുനിൽക്കുവാ…

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *