“”…ഓ.! മറ്റേ കഴച്ചിട്ടുകേറുന്നതല്ലേ..??”””
“”…ആ ദത് തന്നെ… ഒണ്ടെങ്കിലതൊരെണ്ണം വെട്ട്… ഇവനെയിവിടെ കുടിയിരുത്താം..!!”””
“”…കുടിയിരുത്താനാണേൽ ഇതിലും മുറ്റുകൂടിയൊരെണ്ണം അകത്തുണ്ട്… കൊമ്പില്ലാത്തൊരു കുട്ടിച്ചാത്തൻ..!!”””
“”…ഡാ..!!”””_ കൂട്ടുകാരനെപറഞ്ഞതു സുഖിയ്ക്കാതെയുള്ളൂ അച്ഛന്റെ സ്നേഹശാസനവന്നതും,
“”…പിന്നലാണ്ട്… രാവിലെയൊരു പണിതന്നിട്ടിപ്പഴാ ഒന്നുനടുനിവർത്തീത്… ഇതുവരെന്റെ കണ്മുന്നിൽ വന്നുപെട്ടില്ല; വന്നാരുന്നെങ്കി ഇന്നിവിടെ പ്രതിഷ്ഠിച്ചേനെ ഞാൻ..!!”””_ പറഞ്ഞുകൊണ്ടുഞാൻ പല്ലുകടിച്ചു…
“”…എന്താടാ സംഭവം..??”””_ ചേച്ചീടച്ഛനാണ് ചോദിച്ചത്… അതിനു
പൊടിപ്പുംതൊങ്ങലുംവെച്ച് ഞാൻ കാര്യമങ്ങടു വിശദീകരിച്ചതും സഹതാപത്തിനുപകരം എല്ലാംകൂടൊറ്റച്ചിരിയായ്രുന്നു… കൂട്ടത്തിൽ, എന്നാലുമങ്ങനേങ്കിലും
ഇവനൊന്നു ശരീരമനങ്ങിക്കണ്ടല്ലോ… അതുമതി എന്നൊക്കെപറഞ്ഞുള്ള കളിയാക്കലുകളും… പക്ഷേ അതിനെല്ലാം ഞാനും ചിരിച്ചുനിന്നതേയുള്ളൂ…
“”…അല്ലെടാ… എന്നാപ്പിന്നിത്രേം നീട്ടിയിട്ടപ്പോളീപ്പന്തൽ കുറച്ചുംകൂടി നീട്ടിയിടാൻ പാടില്ലാർന്നോ..??”””_ അതിനിടയിൽ ജോക്കുട്ടൻചോദിച്ചു…
“”…അതെന്താ..??”””
“”…അല്ല… അതാകുമ്പോളാ വീടിന്റെവാർക്കയിലീ കാലിട്ടാൽ പോരാർന്നോ..?? നിങ്ങൾക്കിങ്ങനെ രാവിലെയെണീറ്റു പണിയേണ്ടി വരുവാർന്നോ..??”””_ തൊട്ടടുത്ത വീടിന്റെ വാർക്ക ചൂണ്ടിക്കാട്ടി അവനിട്ടൊന്നുകിലുത്തി…
“”…അതുഞങ്ങളും കുറച്ചുമുന്നേ പറഞ്ഞതേയുള്ളൂ… എന്തുചെയ്യാം പാവത്തിനു ബുദ്ധി പറഞ്ഞുകൊടുക്കാനാളില്ലാണ്ട് പോയില്ലേ..??!!”””_ ഞാനുംചിരിച്ചപ്പോൾ അവരെല്ലാം കൂടെക്കൂടുവായ്രുന്നു…
അപ്പോളാണവരെ ഇതുവരെയകത്തേയ്ക്കു കൂട്ടിയില്ലല്ലോന്നു ഞാനോർക്കുന്നത്…
“”…അയ്യോ.! ഞാൻമറന്നു… ബാ.. മടുത്തുവന്നതല്ലേ… ഒന്നു റെസ്റ്റെടുക്കാം..!!”””
“”…റെസ്റ്റോക്കെ പിന്നെ… ആദ്യം നീയിവൾക്കൊരു ബക്കറ്റും സോപ്പുപൊടീമെടുത്തു കൊടുക്ക്..!!””” ജോക്കുട്ടൻ ചേച്ചീനെചൂണ്ടിപ്പറഞ്ഞു…
“”…ബക്കറ്റോ..??”””_ ഉടനേ മീനാക്ഷിയിടയ്ക്കുകേറി.
“”…ആ ബക്കറ്റ്… എന്നിട്ടാ ടാപ്പും കാണിച്ചുകൊടുക്ക്… ലേശംപണിയുണ്ട്..!!”””
“”…എന്തുപണി..?? തക്കുടു വൃത്തികേടാക്കിയോ..??”””_ എന്റെചോദ്യം… അതിന്,
“”…അയ്യോ.!
തക്കുടുവൊക്കെ പൊന്ന്… സഹിയ്ക്കാമ്മേലാത്തത് തക്കുടൂന്റെതള്ളയെയാ… കേറീപ്പൊത്തൊട്ട്തുടങ്ങിയ യുദ്ധമാ..!!”””_ അവൻ ചേച്ചിയെയൊന്നു തുറിപ്പിച്ചുനോക്കി…
“”…അവള് കേറീപ്പോത്തൊട്ട് വാളായ്രുന്നെടാ..!!”””_ ഉടനെ അച്ചുവിശദീകരിച്ചു…
“”…ഓ.! അതാണല്ലേ ചേച്ചിയൊരു ചാർജില്ലാത്തപോലെ നിയ്ക്കണേ… ഞാനുമോർത്തു എന്നാപറ്റീന്ന്..!!”””_ മീനാക്ഷി ചേച്ചീടെ കയ്യിലൊന്നുപിടിച്ചു… അതിനു പുള്ളിക്കാരത്തിതിരിച്ച് ചമ്മിയൊരു ചിരിപാസ്സാക്കീതും, ഞാൻ വണ്ടിയ്ക്കുള്ളിലേയ്ക്കെത്തി നോക്കി…
“”…ഉം.! കടുപ്പംതന്നെ…
എന്തായാലും ബാഹുബലിയിറങ്ങീത് നന്നായി… അല്ലേല് രാജമൗലിയിവടെവന്നീ വാളോടെ കോരിക്കൊണ്ടുപോയേനെ..!!”””_ പറഞ്ഞതും പുള്ളിക്കാരിയെന്നെ രൂക്ഷമായൊരുനോട്ടം… എന്നാലതുകൃത്യം ജോക്കുട്ടന്റെ കണ്ണിൽപ്പെടുകയുംചെയ്തു…
“”…അതേ… നീയവനെ നോക്കിപ്പേടിപ്പിയ്ക്കുവൊന്നും
വേണ്ട… മൂക്കാമ്മണ്ട ഞാനിടിച്ചുപൊളിയ്ക്കും… കേറീപ്പഴേ ഞാമ്പറഞ്ഞതാ; മുന്നിലിരിയ്ക്കാൻ… അപ്പവളു വല്യസാറുകളിച്ച് പുറകിപ്പോയിക്കേറി… ആ ആലുവ കഴിഞ്ഞപ്പത്തൊട്ടു തൊടങ്ങീട്ട്… എന്റപൊന്നോ… തിന്നതുമൊത്തമുണ്ട് വണ്ടീല്… ഇതിനുമാത്രമിവളിതെന്നതാ തിന്നേന്നാ ഞാനോർക്കുന്നത്… ഇന്നലെ രൂപാ ആയിരംകൊടുത്തു ഞാൻ വാട്ടർസർവീസ് ചെയ്യിപ്പിച്ചോണ്ടുവന്ന വണ്ടിയാർന്ന്.. മര്യാദയ്ക്കു കഴുകിയിട്ടോണം..!!”””_ ജോക്കുട്ടൻവെച്ചുകീറുമ്പോഴും ചേച്ചി തലേംകുനിച്ചുനിന്നേയുള്ളൂ… ചെയ്തതെറ്റിനേക്കാൾ ക്ഷീണംകൊണ്ടാണെന്നു തോന്നിയതും,
കൂട്ടത്തിലൊരു ബാഗുമെടുത്തു ഞാൻമുന്നേനടന്നു… ഒരെണ്ണമെടുത്തോണ്ട് മീനാക്ഷിപുറകേയും… അപ്പോഴാണ് ഞാനെന്റെ വീട്ടുകാരെ ശ്രദ്ധിയ്ക്കുന്നത്… വല്ലാത്തൊരുഭാവത്തിൽ ഞങ്ങളെയെല്ലാം നോക്കി നിൽക്കുവാണെല്ലാം… കുനിഞ്ഞൊരു പ്ലാവിലയെടുക്കാത്ത ഞാൻ ഒരുകയ്യിൽ തക്കുടുനേം മറ്റേക്കയ്യിൽ ബാഗുമെടുത്തിട്ടു വരുന്നതുകാണുമ്പോ ഞെട്ടാതിരിയ്ക്കുന്നതെങ്ങനാ..??

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸