“”…എന്താ ജോക്കുട്ടായിത്..??
അവരു പ്രേമിച്ചോട്ടേന്ന്… ഈ വയസ്സാംകാലത്തെ പ്രേമമൊക്കെ
എന്തുക്യൂട്ടാന്നറിയോ..??”””_
ന്നുംചോദിച്ച് മീനാക്ഷിയിടയ്ക്കു വീണു…
“”…ഇതിനെ വയസ്സാംകാലത്തെ പ്രേമോന്നല്ല പറയേണ്ടത്… ഞാനൊന്നുംപറയുന്നില്ല..!!”””_ അവൻ വീണ്ടുമിരുന്നു തെറിച്ചപ്പോൾ അവനെ മൂരാച്ചിയെന്നുംപറഞ്ഞ് മീനാക്ഷിയുംചേച്ചിയുംകൂടി കളിയാക്കുവേംചെയ്തു…
അപ്പോഴാണ്,
“”…ഞാനൊന്നു മുള്ളീട്ടുവരാം..!!”””_ ന്നുംപറഞ്ഞ് മാമനെഴുന്നേറ്റത്…
“”…ഹലോ… എങ്ങോട്ടേയ്ക്കാ..?? ഇതൊക്കെക്കേട്ടിട്ട് അമ്മായ്ക്കൊരു ഫ്രഞ്ചടിയ്ക്കാൻ തോന്നുന്നുണ്ടോ..??”””_
ചുരണ്ടിത്തീർന്ന ചിരട്ടമാറ്റിക്കൊണ്ട് ശ്രീക്കുട്ടൻചോദിച്ചതും,
“”…ആണെങ്കില് നെനക്കെന്താ..??”””_ ന്നായ്രുന്നൂ മാമന്റെമറുപടി…
“”…ഉഫ്.! ഇന്നമ്മായീടെ
ചുണ്ടെല്ലാങ്കൂടി അരിപ്പാപോലാവും… ചിരവേംകൊണ്ടാ പോക്ക്..!!”””_ ഞാനുംവിട്ടില്ല…
“”…ആ അരിപ്പാടെ കാര്യം പറഞ്ഞപ്പഴാ…. അച്ചുയെവിടെടീ..?? കണ്ടില്ലല്ലോ..??”””_ ജോക്കുട്ടനാണ് ചോദിച്ചത്…
“”…ഒരുനീക്കങ്കംകഴിഞ്ഞിട്ട് നിങ്ങടെ സന്താനമവിടൊന്നു കണ്ണടച്ചിട്ടുണ്ട്… ഇനിയാരെങ്കിലുംചെന്ന് ഒച്ചയുണ്ടാക്കിയുണത്തണ്ടാന്നും
പറഞ്ഞ് അവളവിടിരിപ്പുണ്ട്..!!”””_ മറുപടി ചേച്ചിയുംപറഞ്ഞു…
“”…ആ പസ്റ്റ്.!
എന്നാലിപ്പവളാ കൊച്ചിന്റെമേത്തൂടി കിടന്നുറങ്ങുന്നുണ്ടാവും…
ഇനിയവളെ ഉണർത്താണ്ടിരിയ്ക്കാൻ ആരെങ്കിലുംപോയി കാവലിരുന്നാൽമതി..!!”””_ അവൻ വിടുന്നലക്ഷണമേ കാണുന്നില്ല…
“”…അതിനുമവിടെ ആളുണ്ട്..!!”””_ സീതാന്റിയാണ്…
“”…അതാര്..??”””
“”…ശ്രീക്കുട്ടി.! അവളവിടെനിന്ന് തുണിതേയ്ക്കുന്നുണ്ടായ്രുന്നു..!!”””
“”…ആ… ഞാനുമോർത്തു അതിനെയിവിടെങ്ങും കണ്ടില്ലല്ലോന്ന്… ആകൊച്ചെന്താ ആരോടുമൊന്നും മിണ്ടൂല്ലേ..??”””_ ചേച്ചിയ്ക്കു സംശയം…
“”…ശെരിയാ… ഇവന്മാർടെടേല് അതെങ്ങനെ വന്നുപെട്ടെന്ന് എനിയ്ക്കും സംശയംതോന്നിയാരുന്നു..!!”””_ അച്ഛനുമാ സംശയത്തിൽ പങ്കുചേർന്നു…
“”…അവളങ്ങനെയാ… ചിലപ്പോക്കാണും…
ചിലപ്പൊക്കാണൂല്ല… ചിലനേരത്ത് അങ്ങനൊരാളുണ്ടോന്നുപോലും ഞങ്ങക്കുഡൗട്ടാ..!!”””_ ഞാൻപറഞ്ഞതും,
“”…അതേ… മിക്കവാറും ഞങ്ങളെയാരേങ്കിലും വിളിച്ചോണ്ടുവരാനുള്ള ഉപാധിമാത്രമായ്ട്ടേ അവളെ കണക്കാക്കിയിട്ടുള്ളൂ..!!”””_
ശ്രീയങ്ങട് മുഴുവിപ്പിച്ചു…
“”…എന്നിട്ടാണോ അവളെയിവിടെക്കാണൂല്ലാന്നു പറഞ്ഞത്..?? നിന്നെയൊക്കെ വിളിച്ചുവരുത്തുകാന്നു പറയുന്നതുതന്നെ നല്ലൊരുപണിയല്ലേ..?? താലപ്പൊലിയെടുത്തു വിളിച്ചുവരുത്താതെ നിന്നെയൊക്കെയിവടെന്തിനേലും കിട്ടുവോ..?? അപ്പവൾക്കുതന്നാ ഈ വീട്ടിലേറ്റവും കൂടുതൽപണി..!!”””_ മുള്ളാമ്പോയ്ട്ടു തിരുച്ചുവരുന്നവഴി മാമനാണതുപറഞ്ഞത്… അതിന്,
“”…നിങ്ങളെന്താ പെട്ടെന്നുപോന്നത്..?? അമ്മായീനെയവടെങ്ങും കണ്ടില്ലേ..??”””_ ന്നൊരു ചോദ്യമായ്രുന്നു ശ്രീക്കുട്ടൻ. അതിനുമാമൻ വാ തുറക്കുംമുമ്പേ,
“”…പിന്നേ… ആ കവിളേലൊരു ഹോളിടാൻ എത്രനേരംവേണോന്നാ..?? മിക്കവാറും നാളെ കല്യാണത്തിന് അമ്മായീടെവകയൊരു പറവക്കാവടിയ്ക്കൂടെ സാധ്യതയുണ്ട്..!!”””_ ന്ന് ഞാനാക്കീതും എന്നേംനോക്കി കണ്ണുരുട്ടിക്കൊണ്ട് പുള്ളി ഡസ്ക്കിൽവന്നിരുന്നു…
“”…അതേ… രണ്ടുതേങ്ങയഡീഷണല് കൊണ്ടുവെച്ചിട്ടുണ്ട്… അതുകൊണ്ട് പൊളിയ്ക്കുന്നേനുമുന്നേ കുലുക്കി നോക്കണമെന്നപേക്ഷിയ്ക്കുവാണ്..!!”””_ മാമനെനോക്കി ഞാൻ വീണ്ടുംകിലുത്തീതും എല്ലാങ്കൂടി കൂട്ടച്ചിരിയായി…
അപ്പോഴാണടുക്കളയിലേയ്ക്ക്
എന്റെ കാർന്നോരുടെവരവ്…
വന്നപാടേ,
“”…ശ്രീക്കുട്ടാ… നീയാ ബസ്റ്റാന്റുവരെയൊന്നു
ചെല്ലണം… കീത്തൂന്റെ കുറച്ചുഫ്രണ്ട്സ് വരുന്നുണ്ട്… അവരെയൊന്നു കൂട്ടിക്കൊണ്ടുവരണം..!!”””_ ന്നൊരുത്തരവായ്രുന്നു…
“”…അതിനവനിവടെ പണിയെടുക്കുവല്ലേ…
ഒരുകാര്യംചെയ്… സിദ്ധുവേ… നീ പോയിട്ടുവാടാ..!!”””_ ശ്രീയെ ഒഴിവാക്കി ജോക്കുട്ടന്റച്ഛൻ എന്നെപ്പിടിച്ചിട്ടതും,
“”…അതാടാ… ഇവൻ
തേങ്ങചിരണ്ടട്ടേ… നീ പോയവരെ വിളിച്ചേച്ചു വാ… ഇതു ഞാൻനോക്കിക്കോളാം..!!”””_ ന്ന് മാമൻബ്രോയുംപറഞ്ഞു… അങ്ങനതുകേട്ട് മനസ്സില്ലാമനസ്സോടെയാണേലും ഞാനെഴുന്നേറ്റു… വാഷ്ബെയ്സനിൽ കൈകഴുകുമ്പോളാണ്,

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸