“”…ഹൊ.! അത് വല്ലാത്തൊരേൽപ്പിയ്ക്കലായ്പ്പോയി… ആ സുധാകരമ്മാമ്മന്റെ പറമ്പില് തേങ്ങവീണാൽ ഇവടിരുന്ന് ബോധംകെടുന്നവളാ അവള്… ആ പെണ്ണിന്റേലാണ് കുഞ്ഞിനെ നോക്കാനേൽപ്പിച്ചേക്കുന്നെ..!!”””_ എന്നുംപറഞ്ഞു ഞാനിരുന്ന് പിറുപിറുത്തു…
“”…അതെന്താ അത്രയ്ക്കു പേടിയാണോ ആ കൊച്ചിന്..??”””_ ചോദ്യം ജോക്കുട്ടന്റമ്മയുടെ വകയായ്രുന്നു…
“”…അതേന്ന്… അവളൊറ്റൊരുത്തി കാരണം
വിഷൂനും ദീപാവലിയ്ക്കുമൊന്നും അയലത്തൊറ്റൊരെണ്ണം പടക്കമ്പോലും പൊട്ടിയ്ക്കൂല… അത്രയ്ക്കു വിഐപിയാ..!!”””_ പറയുമ്പോൾ ശ്രീയുടെ മുഖത്തൊരു ചിരിയുണ്ടായ്രുന്നു…
“”…എന്നാലുവൾടെ ലക്ഷ്യമിപ്പോഴും പട്ടാളത്തിൽ ചേരണംന്നാ..!!”””_ പറഞ്ഞുകൊണ്ട് മുറിച്ചുകഷ്ണങ്ങളാക്കിയ പച്ചക്കറിയെടുത്ത് മാമൻ അടുപ്പിന്റെ പുറത്തുവെച്ചിരുന്ന കലത്തിലേയ്ക്കിട്ടു…
എന്നാൽ വെയ്റ്റുകാരണം കൈവിറച്ചിട്ട് കുറേ കലത്തിനുള്ളിലും കുറേ അടുപ്പിനകത്തുമായൊക്കെ വീണു…
അതുകണ്ടതും എനിയ്ക്കു പൊളിഞ്ഞുകേറി…
“”…തന്നെക്കൊണ്ടിത് വല്യ ശല്യമായല്ലോടേ… എടോ… ഇതു പച്ചക്കറിയാണ്… അല്ലാണ്ട് ചുട്ടുതിന്നാൽ പറങ്ങേണ്ടിയല്ല..!!”””_ എന്നുംപറഞ്ഞു ഞാനിരുന്നുചീറിയതും,
“”…നീയതുവിടഡാ… ഏതു കെഴങ്ങനും ഒരബദ്ധംപറ്റൂലേ..??”””_ എന്നുംപറഞ്ഞു ശ്രീ ഒത്തുതീർപ്പാക്കീതും അച്ചുനിന്ന് ചിരിച്ചു…
അതുകണ്ടതും,
“”…നീയതിനുംവേണ്ടി ചിരിയ്ക്കുവൊന്നുമ്മേണ്ട… ശ്രീക്കുട്ടീടേല് കുഞ്ഞിനെ നോക്കാനേൽപ്പിച്ചോളല്ലേ നീ… നോക്കിയ്ക്കോ… എവടേലും മുഞ്ഞീംകുത്തിവീണിട്ട് ആ കൊച്ചിപ്പൊ അവളേമെടുത്തിട്ട് വരും..!!”””_ ചമ്മല് പുറത്തുകാണിയ്ക്കാതെ അങ്ങനേംപറഞ്ഞ് മാമൻ അടുപ്പിൽവീണ പച്ചക്കറിപെറുക്കാൻ തുടങ്ങി…
“”…അതുപിന്നെ ഞാനണീറ്റു നോക്കുമ്പോൾ അവളവിടെനിന്ന് തുണി തേയ്ക്കുന്നുണ്ടായ്രുന്നു… അതുകൊണ്ടാ അവളെയേൽപ്പിച്ചേ..!!”””_ അതിനുണ്ടായ കാരണമവൾ വിവരിയ്ക്കുന്നതിനിടയിലാണ്,
“”…ആ.! ദേ… പറഞ്ഞപ്പഴേക്കും ആളെത്തീല്ലോ..!!”””_ ന്നുള്ള ചേച്ചിയുടെ ഡയലോഗു കേൾക്കുന്നത്…
അതുകേട്ടു തിരിഞ്ഞുനോക്കിയപ്പോൾ കാണുന്നത് ശ്രീക്കുട്ടി തക്കുടൂനേമെടുത്ത് അടുക്കളയിലേയ്ക്കു കേറുന്നതാണ്…
“”…അല്ലാ… എടാ ചെക്കാ… നീയിതാരുടെ തോളത്താടാ കേറിയിരിയ്ക്കുന്നേ..??”””_ അതുകണ്ടതും ജോക്കുട്ടന്റമ്മ ചോദിച്ചുകൊണ്ട് അവന്റെ കവിളിനിട്ട് പിച്ചി…
എവിടെയേൽക്കാൻ..?? അത്ഭുതദ്വീപിൽ കൽപ്പനച്ചേച്ചീടെ ഒക്കത്തിരിയ്ക്കുന്ന ജഗതിച്ചേട്ടന്റെപോലെ വൻജാഡയിലാണ് കക്ഷി…
കയ്യിലൊരു ചോക്ളേറ്റ് പീസൊക്കെ പിടിച്ചിട്ടുണ്ട്…
എന്നാലതുകണ്ടതും,
“”…നീയിതാരാന്നോർത്താടാ ഈ എളീൽക്കേറിയിരിയ്ക്കുന്നെ..?? നാണമുണ്ടോടാ കണ്ട പെമ്പിള്ളേരുടെ എളീൽക്കേറിയിരിയ്ക്കാൻ..??”””_ ന്നും ചോദിച്ചു കളിയാക്കിക്കൊണ്ട് അച്ചു അവന്റരികിലേയ്ക്കു വെച്ചുപിടിച്ചു…
അതിനുടനേ സീതാന്റിയും ആരതിചേച്ചീങ്കൂടെ അയ്യേന്നുംപറഞ്ഞ് മൂക്കിൽ കൈവെച്ചൊരു കളിയാക്കൽ കൂടിയായപ്പോൾ ചെക്കനാകെ മൊത്തതിലൊരു കൺഫ്യുഷൻ…
ഇനി ചാടിക്കേറിയപ്പോൾ ആള് മാറിപ്പോയോന്നൊരു ഡൗട്ടുതോന്നീട്ടാവണം ചെക്കൻ തലതിരിച്ചു ശ്രീക്കുട്ടീനെയൊരു നോട്ടം…
ശ്രീക്കുട്ടിതന്നെയാണെന്ന് മനസ്സിലായതും ഞങ്ങടെ നേരെതിരിഞ്ഞു…
…ഇതിവള് തന്നാണല്ലോ… പിന്നെന്താ പ്രശ്നമെന്ന മട്ടിൽ…
അതുകൂടിക്കണ്ടതും ജോക്കുട്ടൻ വലിച്ചൊരു ചിരിയായ്രുന്നു…
അതിലെല്ലാവരും പങ്കു ചേർന്നപ്പോഴാണ് തന്നെയെല്ലാരുംകൂടെ കളിയാക്കിയതാണെന്ന് ചെക്കനു മനസ്സിലായത്…
അതോടെ പുള്ളിയും കുഞ്ഞരിപ്പല്ലൊക്കെക്കാട്ടി ആർത്തൊരു ചിരിയുംചിരിച്ചുകൊണ്ട് ശ്രീക്കുട്ടിയുടെ മേത്തേയ്ക്കുചാഞ്ഞു…
“”…ദോണ്ടെ… എന്നാ ചിരിയാന്നു നോക്കിയ്ക്കേ… ചെക്കനു ശ്രീക്കുട്ടിയെയങ്ങു പിടിച്ചുപോയീന്നു തോന്നുന്നല്ലോ… അല്ലേലിവനെ കാണുന്നതേ ഇങ്ങോട്ടേയ്ക്കു ചാടുന്നതാ..!!”””_ ജോക്കുട്ടനെച്ചൂണ്ടി അവന്റമ്മ പറഞ്ഞതിന്,
“”…എടീ ശ്രീക്കുട്ടീ… എന്നാലും നീയെങ്ങനാടീ ഇവനുമായിട്ടിത്ര പെട്ടെന്നു കൂട്ടായത്..?? ഒരുമാസത്തോളമവിടെ നിന്നിട്ട് എന്നോട് പോരുന്നേന്റന്നാ ഇവനൊന്നടുത്തതു പോലും..!!”””_ എന്നുംപറഞ്ഞ് മീനാക്ഷി ശ്രീക്കുട്ടിയെ അതിശയത്തോടെ നോക്കി…

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸