എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

“”…ഏഹ്.! നീ പോവുവാന്നുപറഞ്ഞ് കേറീട്ട് പോയില്ലാരുന്നോ..??”””_ ന്നൊരടിയായ്രുന്നൂ ജോക്കുട്ടൻ…

“”…വണ്ടീക്കേറി
തിരിഞ്ഞിരുന്നൂന്നുവെച്ച് വണ്ടിപോവൂല… അതിനോടിയ്ക്കാനറിയണം..!!”””_ അവനൊപ്പംകൂടി ഞാനുമൊന്നുകൊട്ടി…

“”…ഹലോ… ഇയാളുകൂടുതല് ഡയലോഗൊന്നുമടിയ്ക്കണ്ട… ഓടിയ്ക്കാനെനിയ്ക്കുമറിയാം..!!”””_ അവൾടെ കൗണ്ടററ്റാക്ക്…

“”…അതേ… കല്ലുംമണ്ണും വാരിയെറിഞ്ഞോടിയ്ക്കാൻ
ഇതു കന്നാലിയല്ല..!!”””_ ഞാനുംവിട്ടില്ല…

“”…ആഹാ.! എന്നാ കന്നാലിയെയെങ്ങനാ
ഓടിയ്ക്കുന്നേന്ന്
കാണിച്ചുതരാടാ..!!”””_ ന്നും വണ്ടിയിൽനിന്നും ചാടിയിറങ്ങിയ അവൾ കുനിഞ്ഞുനിന്ന് കല്ലുപെറുക്കി… എന്നിട്ടെറിയാനായി ഓങ്ങിയതും, ക്യാപ്‌റ്റൻഅമേരിയ്ക്ക വൈബ്രേനിയംഷീൽഡ് പിടിയ്ക്കുമ്പോലെ തക്കുടുവിനെയെടുത്ത് ഏറുകൊള്ളാതെ ഞാൻ തടഞ്ഞുപിടിച്ചു…

“”…എറീടീ… നീ പെണ്ണാണെങ്കി…
അതുവേണ്ട… എനിയ്ക്കു സംശയോണ്ട്… നീ… നീ ആണാണെങ്കിയെറീടീ..!!”””_ ന്നുംപറഞ്ഞുനിന്ന്
ഞാൻവെല്ലുവിളിച്ചു… ഉടനെ,

“”…അയ്യോ.! എന്റെ കൊച്ചിനെവിടടാ..!!”””_ ന്നുംപറഞ്ഞ് ചേച്ചിയൊരുകീറൽ…

“”…ചേച്ചിയൊന്നടങ്ങി നിന്നാണ്…
അവരു കളിയ്ക്കുവല്ലേ… നല്ല രസവുണ്ട്..!!”””_ എന്റെകയ്യിൽനിന്നും കുഞ്ഞിനെ പിടിച്ചുവാങ്ങാൻവന്ന ചേച്ചിയെ തടഞ്ഞുകൊണ്ട് മീനാക്ഷിപറഞ്ഞതും,

“”…രസമെല്ലാംകൂടി
ഞാൻതീർത്തുതരാം കേട്ടാ..!!’””_
ന്നായി ചേച്ചി… അതിന്റെകൂട്ടത്തിൽ സീതാന്റി രണ്ടുവായിട്ടതോടെ അച്ചുവുമടങ്ങി… കല്ല് നിലത്തിട്ടൂന്നുകണ്ടതും ഞാനവൾടടുത്തേയ്ക്കുചെന്നു;

“”…എന്നാലുമിതെന്തു വായാടീ നെനക്ക്..?? നീയിവടെ കാലുകുത്തീതിടുക്കീലുവരെ അറിഞ്ഞിട്ടുണ്ടാവും..!!”””

“”…ഉവ്വ.! നാക്കില്ലാത്തതു നിനക്കുതന്നെ… സത്യമ്പറഞ്ഞാ ഇവളായോണ്ടാ നിന്നെയിപ്പഴും സഹിയ്ക്കുന്നെ… ഞാനെങ്ങാനുമായ്രുന്നേ പണ്ടേയ്ക്കുപണ്ടേ നിന്നെ തല്ലിക്കൊന്നേനെ..!!”””_ എല്ലാവർടേം കയ്യേത്തൂങ്ങി വിശേഷങ്ങൾതിരക്കുന്ന മീനാക്ഷിയെച്ചൂണ്ടി അവളുംപൊട്ടിച്ചു…

“”…അപ്പതു പേടിച്ചാവൂല്ലേ നിന്റെകെട്ട്യോൻ നാട്ടിലെറങ്ങാതെ നടക്കുന്നത്..?? അങ്ങേരിതുവരെ വന്നില്ലേടീ..??”””_ എന്റെയാ ചോദ്യംകേട്ടതും എല്ലാരുംതിരിഞ്ഞു ഞങ്ങളെനോക്കി…

“”…മിക്കവാറും
വരേണ്ടിവന്നേനെ..!!”””_ അവൾടെമുഖത്തെയാ അമർഷംകണ്ടപ്പോൾ ഒരു സംശയംതോന്നാതിരുന്നില്ല… എന്നാൽ ബാക്കിയുള്ളോർടെ മുഖത്തൊക്കെ പതിഞ്ഞൊരുചിരിയുമുണ്ട്…

“”…എന്താടീ പ്രശ്നം..??”””

“”…വേറൊന്നൂല്ലടാ… ഞാനിന്നിങ്ങോട്ടുപോരുവാന്നുപറഞ്ഞപ്പോൾ ആ തള്ളയ്ക്കിന്നുവരെയില്ലാത്ത സൂക്കേട്… തലകറങ്ങുന്നുപോലും… മോൾക്കാണേല് അവൾടെ നാത്തൂന്റെവീട്ടിലുംപോണംന്ന്… അതുമ്പറഞ്ഞവൻ വിളിച്ചിരുന്നു, ഒന്നുപോയി നിയ്ക്കാവോന്നും ചോയ്ച്ച്..!!”””

“”…എന്നിട്ടു നീയെന്തോപറഞ്ഞു..??”””

“”…എന്തുപറയാൻ..?? ഞാനങ്ങോട്ടുപോയാൽ
നാളെത്തന്നെ ലീവെടുത്തിങ്ങുപോരേണ്ടി വരൂന്ന്പറഞ്ഞു… അപ്പൊ പോണ്ടാന്നുപറഞ്ഞു… തള്ള മനഃപൂർവ്വാടാ… അവർടെ മോൾക്കെവിടെവേണേലും വായിനോക്കാമ്പോവാം… ഞാനെവിടേലുമൊന്നു പോണോന്നുപറഞ്ഞാ അപ്പൊത്തുടങ്ങും,
ഇല്ലാത്തോരോ അസുഖങ്ങള്…
പക്ഷെ ഇന്നെന്നങ്ങോട്ടു
വിളിച്ചു വരുത്തിയിരുന്നേ പാഷാണംകലക്കി കൊടുത്തേനെ ഞാൻ… ഇങ്ങനൊണ്ടോ ഒരുദുഷിപ്പ്..!!”””_ അച്ചുനിന്ന് കത്തുവായ്രുന്നു…

“”…എന്തായാലും ഇവൾക്കുചേരുന്ന അമ്മായിയമ്മ തന്നെയാ… ഒന്നണലിയാണെങ്കി മറ്റേത് രാജവെമ്പാല… രണ്ടിന്റേം അകത്തുമൊത്തം വെഷോം..!!”””_ ഡിക്കിതുറന്ന് ബാഗുകളെടുത്തുവെയ്ക്കുന്നതിനിടയിൽ ജോക്കുട്ടനുമിടയ്ക്കുകേറി ഗോളടിച്ചു…

“”…ഓ.! ഇയാളുപിന്നങ്ങ് പുണ്യാളനാണല്ലോ… ഹൈറേഞ്ചീന്നുവന്ന ജോപ്പുണ്യാളൻ…
സിദ്ധുവേ… ഇവടെനല്ല കപ്പളംനിൽപ്പൊണ്ടോടാ..??
ഒരു രൂപക്കൂടുപണിയാൻ..??”””_ ജോയാപ്പറഞ്ഞതു സുഖിയ്ക്കാതെ അച്ചുചോദിച്ചതും എനിയ്ക്കുസംശയം…

“”…കപ്പളോ..?? “””

“”…ആ കപ്പളം… പപ്പായ…
ഓമയ്ക്ക… കപ്പങ്ങ എന്നൊക്കെപ്പറയുന്ന കപ്പളം..!!”””

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *