“”…അതുപിന്നെ അങ്ങനെതന്നെ
വേണോല്ലോ… മാച്ചിങ്മാച്ചിങ്ങിട്ടില്ലേൽ ആൾക്കാരെന്തുകരുതും..??”””_ പൊട്ടിച്ചിരിച്ചുകൊണ്ടതു പറഞ്ഞശേഷം ആളെ കൊതിപ്പിയ്ക്കാനെന്നോണം അവള് കണ്ണിട്ടിളക്കി… എന്നിട്ടെന്നെ നോക്കിനിന്ന് ടവലുവലിച്ചഴിച്ചതും ഞാനൊരു വെട്ടലോടെ മുഖംതിരിച്ചു… ഒരു ഇൻബോൺ ബാറ്റ്സ്മാനായതുകൊണ്ടും ടൈമിങ്ങൊരു പ്രശ്നമില്ലാത്തതുകൊണ്ടും പല ഉയർച്ചതാഴ്ച്ചകളും കാണാതെ ഞാനപ്പോൾ രക്ഷപ്പെടുകയായ്രുന്നു… ഒരിയ്‌ക്കെ അടിച്ചുകിണ്ടിയായി കാണിച്ചുകൂട്ടിയതെന്തൊക്കെയാന്ന് മറക്കാൻപാടില്ലല്ലോ…
പക്ഷേയതു ചിന്തിയ്ക്കുന്നനേരം,
“”…ശ്ശേയ്.! ജസ്റ്റ്മിസ്സ്..!!”””_ എന്നുംപറഞ്ഞൊരു പൊട്ടിച്ചിരിയായ്രുന്നു മീനാക്ഷി…
പിന്നെ കട്ടിലിൽക്കിടന്ന
ഡ്രസ്സുകളോരോന്നായി എടുക്കുന്നതും
അതു വലിച്ചുകയറ്റുന്നതുമൊക്കെ കണ്ടില്ലെങ്കിൽക്കൂടിയും ഞാനറിയുന്നുണ്ടായ്രുന്നു…
കുറച്ചുകഴിഞ്ഞ് ശബ്ദമൊന്നും കേൾക്കാതെവന്നപ്പോൾ ഞാൻമെല്ലെയൊന്നു പാളിനോക്കി… അപ്പോഴേയ്ക്കുമൊരു ലെഹങ്കയൊക്കെ ധരിച്ച് കണ്ണാടിയ്ക്കുമുന്നിൽനിന്ന് മുഖംമിനുക്കുകയായ്രുന്നവൾ…
കുറേക്കാലംകൂടി അങ്ങനൊരു ഡ്രസ്സിലവളെക്കണ്ടതിന്റെ കൗതുകത്തിൽ ഞാനവളെ ഊളിയിട്ട്നോക്കിയിരുന്നു… അതവൾകണ്ടു, ഉടനേ തിരിഞ്ഞ് കണ്ണുകളാൽ കോർത്തശേഷം പുഞ്ചിരിച്ചുകൊണ്ട് എന്താണെന്നൊരു ആംഗ്യവുമിട്ടു… അതിനൊന്നുമില്ലാന്നു ചുമൽകൂച്ചിക്കൊണ്ട് മുഖംവെട്ടിച്ചുമാറ്റുമ്പോഴും,
…ഈശ്വരാ… ഇവൾടെ ഓരോ നോട്ടത്തിനും ചിരിയ്ക്കുമൊക്കെ ഇത്രേം ഭംഗിയുണ്ടായ്രുന്നോ..?? ന്ന് ഞാനറിയാതെ ചോദിച്ചുപോയി…
പിന്നങ്ങോട്ടൊരു ഒരുക്കമായ്രുന്നു… അലമാരതുറന്ന് ഒരു നെക്ലേസുമെടുത്തിട്ട് ചെവിയിൽക്കിടന്ന സാധാ കമ്മലൂരിവെച്ച് തോളൊപ്പമെത്തുന്ന വലിയ ജിമിക്കികമ്മലും രണ്ടുകയ്യുംനിറയെ ഫാൻസി ബാൻഗിൾസുമിട്ട് മുഖമൊക്കെയൊന്നു ടച്ച്അപ്പുംചെയ്ത മീനാക്ഷിയെക്കണ്ടപ്പോൾ ഇന്നിനിയിവൾടെ കല്യാണമാണോ നടക്കാൻപോണത് എന്നായ്രുന്നെന്റെ മനസ്സിൽ…
അങ്ങനെ മേക്കപ്പുംകഴിഞ്ഞ് കണ്ണാടിയിൽനോക്കി ഇടംവലംതിരിഞ്ഞ് സ്വയംവിലയിരുത്തി വീണ്ടുംപോയി എന്തൊക്കെയോ മുഖത്തുവാരിപ്പൂശി മൊത്തതിലൊന്ന് തിളങ്ങി തുടുപ്പിച്ചു നിർത്തിയിട്ടാണ് മീനാക്ഷിനിർത്തിയത്… എന്നിട്ടെന്നെനോക്കി
“”…എങ്ങനെയുണ്ടെടാ..??”””_ ന്നു ചോദിച്ചതിന് ഞാൻ കൊള്ളാമെന്നു കണ്ണുകാട്ടി… അതോടെ ഒരിയ്ക്കൽക്കൂടിയൊരു ചിരിയുംതന്ന് ഫോണും സ്ലിങ്ബാഗും കയ്യിലെടുത്തു നടന്നപ്പോഴാണ് ഞാൻ മൊത്തത്തോടെയൊരു കിലുക്കംകേൾക്കുന്നത്…
…ഇവളിതെന്തോന്ന് ബസ് കണ്ടക്ടറോ..?? എന്നമട്ടിൽ നിൽക്കുമ്പോഴേയ്ക്കും അവള് ചാടിയിറങ്ങി പോവുകേംചെയ്തു…
ഉടനേ നിന്നവേഷത്തിൽ ഞാനും താഴേയ്ക്കുപാഞ്ഞു… അല്ലേത്തന്നെ
എന്റെ ഒരുക്കംകൂടി ഒരുങ്ങിയല്ലേ അവളുപോയേക്കുന്നെ… പിന്നെ ഞാനിനി പ്രത്യേകമെന്തുകാട്ടാൻ..?? തുണിയുണ്ടല്ലോ, അതുതന്നെ ധാരാളം.!
അങ്ങനെ ഓടിപ്പിടച്ചു താഴെവന്നപ്പോഴാണ് പന്തലിൽവരുത്തിയ മാറ്റം ഞാൻ കാണുന്നത്… അതോടെ എവടെയൊക്കെയോ ബാക്കിയുണ്ടായ്രുന്ന രണ്ടുമൂന്നു
കിളികൾകൂടി പടിയിറങ്ങുന്നത്…
…ഇതെന്തുവാടേ… എസ്എൻഡിപി യോഗത്തിന് സ്റ്റേജ് കെട്ടിയേക്കുന്നോ..?? ആകെമൊത്തമൊരു മഞ്ഞമയം..??
…മീനാക്ഷി ഹൽദീടെ പ്ലാനിങ്ങിനിറങ്ങിയപ്പോഴേ ഞാനിതൊക്കെ പ്രതീക്ഷിയ്ക്കേണ്ടതായ്രുന്നു… അല്ല… ഇവൾക്കിതെവടെന്നാ ഇത്രേം മഞ്ഞത്തുണികിട്ടിയെ..?? ഇനി തന്തച്ചാർക്ക് വയറ്റിളക്കംവന്നപ്പോൾ പുള്ളിയുടുത്തിരുന്ന മുണ്ടുവല്ലതുമാണോ ആ വലിച്ചുകെട്ടിയേക്കുന്നെ..??
കുശുമ്പുമൂത്ത് മനസ്സിലങ്ങനൊക്കെ മുറുമുറുത്തെങ്കിലും
അത്യാവശ്യം അടിപൊളിയായിത്തന്നെ സ്റ്റേജൊക്കെ റെഡിയാക്കി ലൈറ്റ്സൊക്കെ ഇട്ടിട്ടുണ്ട്… സ്റ്റേജിനെതിരെ ഒരുക്കിയിരുന്ന പന്തലിലെ ടേബിളിനു ചുറ്റുമുള്ള കസേരകളിൽ ആളുകളൊക്കെ നിരന്നിട്ടുമുണ്ട്… കാർന്നോരും അമ്മയും ചെറിയമ്മയും അമ്മായിയും പിന്നേതൊക്കെയോ ബന്ധുക്കളൊക്കെച്ചേർന്ന് ആളുകളെ സ്വീകരിച്ചിരുത്തുവാ… കാർന്നോർക്കൊപ്പം ജോക്കുട്ടന്റച്ഛനും ചേച്ചീടച്ഛനും ചേർന്നപ്പോൾ അമ്മയ്ക്കും ചെറിയമ്മയ്ക്കുമൊപ്പം ജോക്കുട്ടന്റമ്മയും സീതമ്മയും ചേച്ചിയുംകൂടി… എന്നാൽ
ശ്രീയേയോ മാമനേയോ ജോക്കുട്ടനേയോ അച്ചുവിനേയോ അവടെങ്ങും കണ്ടുമില്ല…

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸