എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

“”…എടാ… കാണിയ്ക്കുന്നത് ചെറ്റത്തരമാണേലും അതിലും വേണമെടാ ഒരന്തസ്സ്… ഉണ്ടാക്കുവാണേൽ എല്ലാവർക്കും കൊടുക്കണം… അല്ലേലുണ്ടാക്കാൻ പോവരുത്..!!”””_ എന്നെനോക്കി പല്ലിറുമ്മിക്കൊണ്ടവള് പറഞ്ഞു…
പിന്നും ഞാനോന്നൊക്കെപ്പറഞ്ഞ് ഒഴിയാൻശ്രെമിച്ചെങ്കിലും എത്തിക്സ് വിട്ട്കളിയ്ക്കാൻ അവൾതയ്യാറായില്ല… പിന്നെ ഇടുക്കീക്കിടന്നവളെ വിളിച്ചുവരുത്തി റോഡിൽക്കിടന്നു തല്ലുമേടിയ്ക്കുന്നത് ശെരിയല്ലല്ലോന്നു കരുതിമാത്രം ഞാനൊരു പൊടിയ്ക്കടങ്ങി… എന്നിരുന്നാലും,

…ഇക്കണ്ട ഫുണ്ടകൾക്കുമൊത്തം ഉണ്ടാക്കി തള്ളിക്കൊടുക്കാൻ ഇവൾക്കൊക്കെന്തോത്തിന്റെ കഴപ്പാണെന്നറിയില്ലല്ലോ..!!_ അങ്ങനേം പിറുപിറുത്തുകൊണ്ടാണ് ഞാനെല്ലിന് ഓർഡറുകൊടുത്തത്…

ഞാൻ എല്ലെന്നു പറഞ്ഞിടത്ത്‌ അച്ചു ഇടയ്ക്കുകയറി വേറെന്തോ ചോദിയ്ക്കുന്നതും അതിനു കടക്കാരൻ കിളിപറന്നു നിൽക്കുന്നതുംകണ്ട് ഒരു മൂലയിൽക്കിടന്ന പീസ് ചൂണ്ടിക്കാട്ടി അതു പായ്ക്ക്ചെയ്യാൻ പറയുന്നതുമെല്ലാം കേൾക്കുന്ന സമയത്തും ഈ പത്തിരുപത്തിയഞ്ചു കിലോയുടെ പൈസ അക്കൊണ്ടിൽനിന്ന് പോയ മെസേജ് കാണുമ്പോഴുള്ള മീനാക്ഷിയുടെ അവസ്ഥയായ്രുന്നു എന്റെ മനസ്സുനിറയെ…

…എനിയ്ക്കതല്ല… ഇനിയിപ്പോൾ ഞാനതു മുക്കിയതാണെന്നു വല്ലതും അവളുകരുതോ..?? എന്റെ സ്വഭാവംവെച്ചിട്ടാണേൽ അവളങ്ങനെ കരുതുന്നതിനും കുറ്റംപറയാൻ പറ്റില്ല… ആഹ്.! പിന്നെ അച്ചുവുണ്ടല്ലോ കൂടെ… ഇനിയിപ്പോളെന്തേലും ഡൌട്ടുതോന്നിയാലും ഇവളെപ്പിടിച്ചു മുന്നിലിട്ടുകൊടുക്കാം.!

അവടെവെച്ചുതന്നെ തീരുമാനമാവുമെടുത്ത് ശേഷം തൂക്കിത്തന്ന എല്ലുമായി അടുത്ത ചന്തയിലുംകേറി അവടന്നുവാങ്ങിയ കപ്പയും അല്ലറചില്ലറ സാധനങ്ങളുമൊക്കെയായി ഞങ്ങൾ വീട്ടിലേയ്ക്കു തിരിച്ചു…

“”…എന്നാലും ഇത്രേമൊന്നും മേടിയ്ക്കേണ്ട ഒരു കാര്യോമില്ലായ്രുന്നു… വെറുതേ കണ്ടവന്മാരെ തീറ്റിച്ചിട്ട് നമുക്കെന്താ പ്രയോജനം..?? വിളിച്ചുവരുത്തിയവർക്കു കൊടുക്കാൻ അങ്ങേർക്കറിയാല്ലോ… അതിനല്ലേ അവടെ സദ്യയൊക്കെയുണ്ടാക്കുന്നതും..!!”””_ വണ്ടിയോടിയ്ക്കുന്നതിനിടയിലും അച്ചുവിന്റെ കയ്യിലിരുന്ന കവറിലേയ്ക്കുനോക്കി ഞാൻ പിറുപിറുക്കുവായ്രുന്നു… എന്തോ.. കണ്ടിട്ടൊട്ടുമെനിയ്ക്കങ്ങട് സുഖിയ്ക്കുന്നില്ല.!

“”…എന്നാപ്പിന്നെ പകുതിപ്പേർക്കിതും ബാക്കിയുള്ളോർക്കു നിന്റെ തന്തയുണ്ടാക്കുന്നതും കൊടുക്കാം… എന്നിട്ട് തിന്നാൻ വരുന്നവരോട് ഇതു നിങ്ങൾക്കുള്ളതല്ല… നിങ്ങൾക്കുള്ളത് വേറേ ഐറ്റമാന്നുപറയാം… എന്തേ..??””‘_ ഇത്തവണ അവൾക്കു ശെരിയ്ക്കും ദേഷ്യംവന്നിരുന്നു… അതുകൊണ്ടു മറുപടിപറഞ്ഞതുപോലും പുറത്തേയ്ക്കു നോക്കിയായ്രുന്നു…

“”…എടീ… ഞാനങ്ങനല്ല പറഞ്ഞത്..!!”””

“”…നീയെങ്ങനെ പറഞ്ഞാലും കുഴപ്പമില്ല… കൊടുക്കുമ്പോളെല്ലാർക്കും കൊടുക്കണം… പന്തീൽ പക്ഷഭേദം കാണിയ്ക്കരുത്..!!”””_ അവൾ പിണങ്ങിയിരുന്നുതന്നെ മറുപടിപറഞ്ഞപ്പോൾ ഇവളെയൊക്കെ കൂട്ടിനു വിളിച്ചിട്ടുവരാൻ തോന്നിയ നിമിഷത്തെ ഞാൻ പഴിച്ചുപോയി…

…ആ മീനാക്ഷി വല്ലതുമായ്രുന്നേല് ഇപ്പൊ ഞാമ്പറയുന്നതുംകേട്ട് മൂന്നുകിലോയും വാങ്ങി വീട്ടിപ്പോയേനെ… പാവം.!_ മനസ്സിലങ്ങനെ പറഞ്ഞെങ്കിലും അതു പുറത്തുകാണിയ്ക്കാണ്ടിരിയ്ക്കാൻ ശ്രെമിച്ചുകൊണ്ട്,

“”…ആ മനസ്സിലായി.! എന്തായാലും മേടിച്ചല്ലോ… ഇനിയാ കേസുവിട്..!!”””_ എന്നുപറഞ്ഞ് വിഷയമൊഴിവാക്കിയ ശേഷം,

“”…ആ.! പിന്നേയ്… മീനൂനെ അവസാനത്തെ പന്തിയിലിരുത്തിയാൽ മതി കേട്ടോ… അല്ലേൽ നാട്ടുകാരുപറയും പത്തിരുപത്തഞ്ചുകിലോടെ എല്ലുംമേടിച്ച് ഏഷ്യാഡുണ്ടാക്കി അവനവന്റെ പെണ്ണുമ്പിള്ളയെമാത്രം തീറ്റിച്ചൂന്ന്..!!”””_ എന്നുപറഞ്ഞു വിഷയംമാറ്റാനായി ശ്രെമിയ്ക്കുമ്പോഴാണ് കൂടെയുള്ളത് അച്ചുവാണല്ലോന്നോർമ്മ വന്നത്…

…കോപ്പ്.! മൂഞ്ചിമൂഞ്ചി ഈ ജീവിതമങ്ങു തീരേയുള്ള്..!!_ ഓവർടേക്ക് ചെയ്യാനുള്ള വ്യാജേന തലചെരിച്ചു റിയർവ്യൂലേയ്ക്കു നോക്കി നാക്കുകടിച്ചു ചമ്മൽമാറ്റിയിട്ട്,

“”…സോറി… അങ്ങനെ പറയാമ്പാടില്ലാല്ലേ..??”””_ ന്നുംപറഞ്ഞ് ഞാനൊന്നിളിച്ചുകാട്ടി…

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *