എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

“”…ചെറിയമ്മേ… ശ്രീയെവടെ..??”””_ കുറച്ചുനേരം പന്തലിലങ്ങോളമിങ്ങോളം നടന്നിട്ടും അവന്മാരെ കാണാതെവന്നപ്പോൾ ഞാൻ ചെറിയമ്മയോടുചെന്ന് രഹസ്യമായി തിരക്കി…

“”…ഓഡിറ്റോറിയത്തിൽ പോയതാ… അവിടെന്തൊക്കെയോ ചെയ്യാനുണ്ടെന്നുപറഞ്ഞ് നിന്റെ മാമനാ അവരേംകൊണ്ടു പോയത്..!!”””_ ഏതോ ഒരു വല്യമ്മയ്ക്കു കൈകൊടുത്ത് ചിരിയ്ക്കുന്നതിനിടയിൽ ചെറിയമ്മപറഞ്ഞു…

“”…എന്നിട്ടവന്മാരെന്താ എന്നെ വിളിയ്ക്കാണ്ടിരുന്നെ..??”””

“”…നിന്നെ വിളിയ്ക്കാൻ വന്നതാ… ഞാനാ സമ്മതിയ്ക്കാണ്ടിരുന്നെ… നീയവിടെ സ്റ്റേജിന്റടുക്കെ പോയിനിൽക്ക്… കീത്തുവവിടെ ഒറ്റയ്ക്കാ..!!”””_ കേട്ടതും അമ്മയാണ് മറുപടിപറഞ്ഞത്…

“”…ഉവ്വ.! കൂട്ടിനങ്ങു പോയി നിന്നുകൊടുക്കേണ്ട കുറവേയുള്ളൂ… എന്നിട്ടുവേണം അവളവടെക്കിടക്കുന്ന കസേരവല്ലതും മാറിപ്പിടിച്ചടിച്ചു തരാൻ..!!”””_ അല്ലെങ്കിലേ അവൾക്കെന്നെ കാണുന്നത് കലിയാ… അതിന്റെകൂട്ടത്തിൽ ഇനി ഞാൻപോയി കൂട്ടുനിൽക്കണംപോലും…

“”…അതൊക്കെ നിന്റെ വായീന്നു വീഴുന്നതുപോലിരിയ്ക്കും..!!”””_ മറുപടിയായി അമ്മപറഞ്ഞതും,

“”…സിത്തൂ… മക്കളുചെന്ന്
അവിടെനിൽക്ക്… വെറുതെയെന്തിനാ നാട്ടുകാരുടെമുന്നിലൊക്കെവെച്ച് ചേട്ടന്റെവായീന്ന് വേണ്ടാത്തതൊക്കെ കേൾക്കുന്നേ..??”””_ എന്നുംചോദിച്ച് ചെറിയമ്മയെന്റെ കവിളിൽപിടിച്ചു കൊഞ്ചിയ്ക്കുകകൂടി ചെയ്തതോടെ,

“”…ഒടുങ്ങാനായ്ട്ട്… ഇനിയെത്രനേരമവിടെ പോസ്റ്റും പിടിച്ചിരിയ്ക്കണോ ആവോ..??”””_ ന്നും പ്രാകിക്കൊണ്ട് ഞാൻ സ്റ്റേജിനടുത്തേയ്ക്കു നടന്നു… അതിനിടയിൽ പലയാവർത്തി ഞാൻ ശ്രീക്കുട്ടനേം ജോക്കുട്ടനേം മാറിമാറിവിളിച്ചെങ്കിലും രണ്ടുകുണ്ടന്മാരും ഫോണെടുത്തില്ല…

അപ്പോഴാണ് ചേച്ചിയ്ക്കൊപ്പംനിന്ന് ആളുകളെ സ്വീകരിച്ചിരുത്തുന്ന മീനാക്ഷിയെ ഞാൻ കാണുന്നത്… മഞ്ഞയുംഓറഞ്ചും കലർന്ന ലഹങ്ക, അതവൾക്കു നന്നായി ചേരുന്നുണ്ടായ്രുന്നു… അതിനൊപ്പമുള്ള ഒരുക്കംകൂടിയായപ്പോൾ കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്തൊരുഭംഗിയും…

അതിനിടയിൽ പട്ടി പെടുക്കാനോടുമ്പോലെ കിലുക്കിത്തിമിർത്ത് അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടംകൂടിയായപ്പോൾ കൂടിനിന്നവരെല്ലാം ഒളിഞ്ഞുംതെളിഞ്ഞുമായി അവളെത്തന്നെ നോക്കുവാണ്…

…എനിയ്ക്കതല്ല, ഇനി വല്ല മാർവ്വാടിടീംസും കണ്ടിട്ട് പിടിച്ചിട്ടുപോണോ ആവോ..??

അങ്ങനേയുംചിന്തിച്ച് സ്റ്റേജിനരികെയെത്തുമ്പോൾ അവിടെയൊരു കസേരയൊക്കെയിട്ട് കീത്തുവിനെ ഇരുത്തിയേക്കുവാ…

…ഉഫ്.! എന്താ ഒരു ഗമ.! ഇരുപ്പു കണ്ടാൽത്തോന്നും
കസേരകളിച്ച് ജയിച്ചിട്ടിരിയ്ക്കുവാന്ന്.! എന്റെപൊന്നേ… അതു നിന്റെ കസേരതന്നെ… എനിയ്ക്കുവേണ്ട..!!

ഞാൻ ചെല്ലുന്നതുകണ്ടതും ഇളംറോസ് നിറത്തിലെ ലെഹങ്കയുമിട്ടിരുന്ന കീത്തു ഇരുന്നകസേരയിൽ മുറുക്കിയൊന്നു പിടിച്ചതിന് മുഖംതിരിച്ച ഞാൻ സ്റ്റേജിനടുത്തെത്തി ഒന്നുകൂടിയവളെ ചുഴിഞ്ഞുനോക്കി…

…ഇതെന്തോന്നാടേ..?? ഈ ജെലൂസിലിന്റെകുപ്പിയൊക്കെ ആരാ ഇവടെക്കൊണ്ടുവെച്ചേ..?? അതെങ്ങനാ ആ തന്തേടെ സെലക്ഷനല്ലേ..?? അപ്പോൾപ്പിന്നെ ജെലൂസിലും ട്യൂബ്ഗുളികേമൊക്കെ പ്രതീക്ഷിച്ചാമതി..!!_ മനസ്സിലതുംപറഞ്ഞ് ബോഡിഗാർഡിന്റെകൂട്ട് നിൽക്കുമ്പോൾ കീത്തുവിനെ ഒറ്റയ്ക്കുനിർത്തി ഫോട്ടോയെടുക്കാൻ തുടങ്ങി…

തിരിഞ്ഞും മറിഞ്ഞുമൊക്കെ ഫോട്ടോഗ്രാഫേർസ് അവൾടെ ഫോട്ടോയെടുക്കുന്നതിനിടയിൽ പലയാവർത്തി ഇങ്ങോട്ടുനോക്കെന്നു പറയുന്നതുകേട്ടാണ് ഞാനങ്ങോട്ടുനോക്കീത്…

…ഞഞ്ഞായേയുള്ളൂ.!
ഫോട്ടോയെടുക്കുമ്പോഴും അവൾടെ നോട്ടംമുഴുവൻ പന്തലിലോടിക്കളിയ്ക്കുന്ന മീനാക്ഷിയുടെമേലാണ്… അവള് തന്നെക്കാൾ ഒരുങ്ങിയിറങ്ങിയതിന്റെ സകലമാന കൊതികുത്തുമുണ്ട് കീത്തൂന്റെമുഖത്ത്… അതിനിടയിൽ ഓരോരുത്തരുവരുമ്പോൾ ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്കു പോസ്ചെയ്യുന്ന ബുദ്ധിമുട്ടെത്രയാന്ന് എനിയ്ക്കു മനസ്സിലാവും…

പക്ഷെ, ഇടയ്ക്കു തെന്നീംതെറിച്ചും ഓരോരുത്തർ
കേറുന്നതല്ലാതെ ഫോട്ടോയ്ക്കോ വീഡിയോയ്ക്കോ പോസ്ചെയ്യാനൊരു തള്ളിക്കയറ്റമൊന്നും ഇല്ലാത്തതുകൊണ്ട് അവള് കുറേയൊക്കെ രക്ഷപ്പെട്ടെന്നുമാത്രം…

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *