അപ്പോഴേയ്ക്കും,
“”…എടാ… ചോറും കറികളുമൊക്കെ പന്തലിലേയ്ക്കു പോയിട്ടുണ്ട്… ഇതുകൂടി അങ്ങോട്ടേയ്ക്കെടുക്കാം… അല്ലാണ്ടിവടെയിരുന്നാൽ എല്ലാംകൂടി ടേസ്റ്റ്നോക്കി സാനംതീർക്കും..!!”””_ എന്നുപറഞ്ഞുകൊണ്ട് ശ്രീയും ജോക്കുട്ടനും കൂടി ഏഷ്യാഡ് ചെരുവത്തോടെയെടുത്ത് പന്തലിലേയ്ക്കു കൊണ്ടുപോയി…
“”…തലേദിവസത്തെ സദ്യയ്ക്ക് ഇറച്ചിവിളമ്പോ..??”””_ അതിനിടയിൽ അമ്മ ചെറിയമ്മയോടു ചോദിച്ചതുകേട്ടു… അതിന്,
“”…കഴിയ്ക്കുന്നോര് കഴിച്ചോട്ടേ… നമ്മളാരേം നിർബന്ധിച്ചു കഴിപ്പിയ്ക്കുന്നില്ലല്ലോ..!!”””_ എന്നായ്രുന്നു ചെറിയമ്മയുടെ മറുപടി…
അതോടെ ഞാനുണ്ടാക്കീതാരും കഴിയ്ക്കൂലേന്നൊരു ആശങ്കതോന്നിയെങ്കിലും നാട്ടുകാര് കഴിച്ചില്ലേൽ കഴിച്ചില്ലേൽ കഴിയ്ക്കാനാള് വീട്ടിൽത്തന്നുണ്ടല്ലോന്നൊരു സമാധാനമുണ്ട്… ഇനിയാരും കഴിച്ചില്ലേൽ പാത്രത്തോടെ നീക്കി മീനാക്ഷീടെ മുന്നിൽവെയ്ക്കേണ്ട കാര്യമേയുള്ളൂ…
എന്നാലെന്റെ ചിന്തകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ഓരോരുത്തരായി എന്റെ ഏഷ്യാഡ് ചോദിച്ചുവാങ്ങുവായ്രുന്നു… കഴിച്ചവരൊക്കെ,
“”…ഇത് സംഭവം അടിപൊളിയാട്ടോ..!!”””_ എന്നുപറഞ്ഞ് പിന്നേംവാങ്ങാൻ തുടങ്ങിയതോടെ കഴിയ്ക്കാനിരുന്നവർ മുഴുവൻ അതുമാത്രം ചോദിച്ചുമേടിയ്ക്കുകയും ചെയ്തു…
ഏഷ്യാഡ് വിളമ്പാൻനിന്ന ചേച്ചിയും ശ്രീയും മാമനുമെല്ലാം സിത്തുവിന്റെ പ്രിപ്പറേഷനാന്ന് എടുത്തെടുത്തു പറഞ്ഞുകൊണ്ടാണ് വിളമ്പിയതുപോലും…
ആദ്യമായിക്കാണുന്ന ഐറ്റമായതുകൊണ്ട് രുചി നോക്കാനെന്നോണം മേടിച്ചു നോക്കിയവർപോലും വീണ്ടും വീണ്ടും മേടിച്ചുകഴിച്ചു വയറുനിറച്ചപ്പോൾ നിറഞ്ഞതെന്റെ ഹൃദയം കൂടിയായ്രുന്നു…
“”…ഇങ്ങനൊരു ഐറ്റം ഉണ്ടാക്കുന്നുണ്ടായ്രുന്നേൽ പിന്നെ സദ്യ വേണ്ടായ്രുന്നല്ലോ ഡോക്ടറേ..!!”””_ അതിനിടയിൽ പിതാശ്രീയുടെയൊരു ചങ്ങായി വിളിച്ചുപറയുകകൂടി ചെയ്തതും പന്തലിലങ്ങറ്റമിങ്ങറ്റം ഇരുന്നവരൊക്കെ പലസ്വരത്തിൽ അതിനെ സപ്പോർട്ടുചെയ്യുകകൂടി ചെയ്തപ്പോൾ ഞാനങ്ങടുപൊങ്ങി…
“”…അതിനിതുണ്ടാക്കിയ കാര്യം വല്യച്ഛനിപ്പോഴാ അറിയുന്നേ… ഇത് സിത്തൂന്റെമാത്രം പ്ലാനാ… ഉണ്ടാക്കിയതും അവനൊറ്റയ്ക്കാ..!!”””_ എന്നതിന് ശ്രീക്കുട്ടൻ മറുപടികൊടുക്കുകകൂടി ചെയ്തതും തന്തസെർ നൈസിനങ്ങട് ഐസായി… കൂട്ടത്തിൽ കഴിച്ചവരൊക്കെ എന്നെ പുകഴ്ത്തുകകൂടി ചെയ്തതോടെ ഞാനൊന്നു ഞെളിഞ്ഞു…
…ജീവിതത്തിലാദ്യമായാണ് ഇങ്ങനൊരുനിമിഷം… കുടുംബംമുഴുവൻ പരാജയമെന്ന് എണ്ണിക്കൊണ്ട് നടന്നിടത്ത് അവരുടെമുന്നിൽത്തന്നെ അംഗീകാരം കിട്ടുകയെന്നത് ചെറിയകാര്യമല്ലല്ലോ… അതിനുകാരണം മീനാക്ഷിയും അച്ചുവുമാണ്… കൂടെ ഒരുകാര്യവുമില്ലാതെ എന്നെ ബൂസ്റ്റ്അപ്പ് ചെയ്തുനടന്ന ശ്രീയും മാമനും ചേച്ചിയും ജോക്കുട്ടനും… അല്ലേലും എന്തിനുമേതിനും നമുക്കുകൂട്ടായി നമ്മളെ സപ്പോർട്ടുചെയ്തു നിൽക്കുന്ന ഒരുകൂട്ടത്തെ കിട്ടുകയെന്നു പറയുന്നത് അത്രചെറിയ കാര്യമല്ലല്ലോ…
എന്തായാലും ആ കൂട്ടത്തിൽ എന്റെ കാർന്നോരും കീത്തുവുമൊഴികെ മറ്റെല്ലാരും ഏഷ്യാഡ് മാത്രമാണ് കഴിച്ചതെന്നറിഞ്ഞപ്പോൾ കിട്ടിയ സന്തോഷം… അതുപറഞ്ഞറിയിയ്ക്കാൻ കഴിയാത്തതായ്രുന്നു… പക്ഷെ അതിനിടയിലും ഞാനുണ്ടാക്കുന്നത് കഴിയ്ക്കാൻപോലും തയ്യാറാകാത്തവിധം ഞാനവർക്ക് അന്യനായ്പ്പോയോന്നുള്ള ചിന്തയിങ്ങനെ എങ്ങുമെങ്ങും തട്ടാതെ.. തൊടാതെ നിൽക്കുന്നുമുണ്ട്.!
പിന്നെ തിരിച്ചടുക്കളയിലേയ്ക്കു വരുമ്പോൾ അവിടെ അമ്മയും ചെറിയമ്മയുംകൂടി ബാക്കിവന്ന ചോറും കറികളുമെല്ലാം ഒതുക്കുകയായ്രുന്നു… സഹായിയ്ക്കാനായി ഞാനും കൂടെക്കൂടി…
“”…എടാ… നീയൊരു ഹോട്ടലുതുടങ്ങ്ട്ടാ… എന്നാ ഇവടെവന്നവര് വീട്ടിലെ അരിവെപ്പ് നിർത്തും… ഉറപ്പാ… അത്രയ്ക്കഭിപ്രായമല്ലായ്രുന്നോ..!!”””_ ഓരോന്നെടുത്തു മാറ്റുന്നതിനിടയിൽ ചെറിയമ്മ പറയുന്നുണ്ടായ്രുന്നു…
“”…പിന്നെ ചോറുമുഴുവനും വേസ്റ്റായീന്നുമ്പറഞ്ഞ് എന്നെതെറീംവിളിച്ച് മാൻഡ്രെക്ക് നടക്കുന്നുണ്ട്..!!”””_ സ്വയമറിയാതെ ഞാൻ ഞാനായി…

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸