“”…മ്മ്മ്..?? എന്താവടെ..??”””_ ന്ന് ചോദിയ്ക്കുവേം ചെയ്തു… അതിനമ്മാവനാണ്
മറുപടിപറഞ്ഞത്;
“”…പന്തലുകെട്ടാനുള്ള പ്ലാൻപറഞ്ഞുകൊടുക്കുവാ… രാവിലേതുടങ്ങീതാ… മിക്കവാറും അവന്മാരേന്നടികിട്ടൂന്നാ തോന്നണെ..!!”””_ പുള്ളിപറഞ്ഞതും എനിയ്ക്കുമത്ഭുതമായി,
“”…ഏഹ്..?? രാവിലേയോ..?? പന്തലുതന്നല്ലേ കെട്ടുന്നേ..??”””_
ഞാൻ കണ്ണുംമിഴിച്ചിരുന്ന് ചോദിച്ചു… അപ്പോഴേയ്ക്കും മീനാക്ഷിയൊരു ട്രേയിൽ മൂന്നു ചായയുമായിവന്നു…
ഒന്നെനിയ്ക്കും ഒന്നമ്മാവനുംനേരേനീട്ടി…
ഞങ്ങളതെടുത്തതും
മൂന്നാമത്തെ ചായയെടുക്കാനായി
ശ്രീ കൈനീട്ടി…
ഉടനേയവൾ ട്രേ മാറ്റിപ്പിടിയ്ക്കുവേംചെയ്തു…
എന്നിട്ട്,
“”…എടാ… അതെടുക്കല്ലേ… ഇതെനിയ്ക്കുള്ളതാ… നീവേണേൽ അടുക്കളേപ്പോയി വേറേയെടുത്തോ..!!”””_ ന്ന് ഇളിഞ്ഞചിരിയോടെ ഒരു ഡയലോഗുമിട്ടു…
ഞങ്ങളതുകണ്ടിട്ട് ശ്രീയെ വാരിച്ചിരിയ്ക്കാനും തുടങ്ങി…
“”…കൊള്ളാടീ… നല്ല സ്വഭാവംതന്നെ..!!”””_ ശ്രീ, മീനാക്ഷിയ്ക്കുനേരേ പല്ലിറുമ്മീതും,
“”…അതോണ്ടല്ലെടാ… അടുക്കളേലമ്മായിയിരുന്ന് തള്ളിത്തകർക്കുവാ… ഞാനൊരുവിധത്തിൽ ജീവനുംകൊണ്ടോടിവന്നതാ… ഇനിയൊരിയ്ക്കെക്കൂടി അങ്ങോട്ടേയ്ക്കുപോവാൻ എന്നെക്കൊണ്ടുപറ്റൂല..!!”””_ ന്ന് മറുപടിയുംപറഞ്ഞ് എന്നെയൊഴിച്ച് എന്റടുക്കലായ്രുന്നു…
“”…ഓഹോ.! അപ്പൊ നിങ്ങളൊറ്റയ്ക്കല്ല,
കുടുംബത്തോടെ
ആക്രമിയ്ക്കാനുള്ള പദ്ധതിയാലേ..??”””_
പല്ലുംകടിച്ചുപിടിച്ച് ശ്രീ അമ്മാവന്റെനേരേ ഒറ്റച്ചാട്ടം…
“”…ഓ.! ഇതൊക്കെ നിന്റെ മാമന്റെയോരോ കുസൃതികളല്ലേടാ… നീയൊന്നു ഷെമി..!!”””_ പുള്ളിയാക്കിച്ചിരിച്ചുകൊണ്ട് അതിനുത്തരം പറഞ്ഞതും,
“”…ദേ… മാമാന്നുവിളിച്ച
നാവുകൊണ്ട് മാമാറ്റി വിളിപ്പിയ്ക്കരുതെന്നെക്കൊണ്ട്..!!”””_ അവൻചാടിക്കൊണ്ട് പുള്ളീടെനേരേചെന്നു…
“”…എന്നാലുമിത്രേംനാള് അമ്മായീനെസയ്ച്ച
അങ്കിളിനവാർഡു തരണംകേട്ടോ..!!”””_ മീനാക്ഷിയും ഇടയ്ക്കിരുന്ന് ഡയലോഗുവിട്ടു… ഉടനെ ശ്രീയെടുത്തുചാടി,
“”…അപ്പൊ നിന്നെയീ സയ്ക്കുന്നയിവന്റെ കാര്യോ..?? ലൈഫ്‌ടൈംസെറ്റിൽമെന്റു
നടത്തേണ്ട കാലംകഴിഞ്ഞു… അല്ലേടാ..!!”””_ ന്ന് അടിച്ചുകൊടുക്കുവായ്രുന്നു… എന്നാലതിനു മറുപടിപറയാതെ മുറ്റത്തേയ്ക്കു നോക്കിയിരിയ്ക്കുവാണ് ഞാൻചെയ്തത്…
“”…എന്താടാ നീയൊന്നും മിണ്ടാത്തേ..?? പൊണ്ടാട്ടീനെപ്പറഞ്ഞതു സുഖിച്ചില്ലേ..??”””_ ശ്രീ വീണ്ടുമെന്നെച്ചൊറിഞ്ഞതും,
“”…സുഖിച്ചൊക്കെക്കാണും…
പിന്നതു തുറന്നുപറഞ്ഞാൽ ഇവളകത്തുകൊണ്ടോയി കുത്തോന്നുപേടിച്ചു മിണ്ടാത്തതാവുംന്നേ..!!”””_
അമ്മാവനും അവനൊപ്പംകൂടി…
“”…ദേ… ലതു നോക്കിയേ… അശോകമ്മാമനുമായി കണ്ണുംകണ്ണുംനോക്കിനിന്ന് കൂടങ്ങുപോണാ എന്തോ..??”””_ പന്തലുപണിയ്ക്കുവന്ന അശോകൻമാമനോടു വർത്താനംപറഞ്ഞുനിന്ന അച്ഛനെച്ചൂണ്ടി ഞാനതുപറഞ്ഞതും മൂന്നുംകൂടിരുന്നൊറ്റച്ചിരി… അതിനിടയിൽ,
“”…ഇനിയിപ്പൊ നിന്റച്ഛനെ കാണാണ്ടുപോയാൽ നേരേപോയി അശോകമ്മാമന്റെ കട്ടിലിന്റെകീഴെ നോക്കിയാമതി..!!”””_ ന്ന് ശ്രീക്കുട്ടൻ കൂട്ടിച്ചേർക്കുവേംചെയ്തു…
“”…ഡാ… വൃത്തികേടുപറയാതെ
ഒന്നു മിണ്ടാണ്ടിരിയ്ക്കിനെടാ..!!”””_ ചിരിയടക്കാനായി ശ്രെമിച്ചുകൊണ്ട് മീനാക്ഷിപറഞ്ഞു… ആര് കേൾക്കുന്നു..??
അപ്പോഴേയ്ക്കും പണിക്കാർക്കുള്ള ചായയുംകടിയുമായി അമ്മയും ചെറീമ്മയും പുറത്തേയ്ക്കുവന്നു… ചായയും കയ്യിൽപ്പിടിച്ചിരിയ്‌ക്കുന്ന ഞങ്ങളെക്കണ്ടതും മീനാക്ഷിയോടായി ചെറിയമ്മപറഞ്ഞു;
“”…ഓഹോ.! അപ്പൊ പണിക്കാർക്കിട്ടുവെച്ച ചായയെടുത്തിട്ടുവന്ന് കെട്ട്യോനെയൂട്ടിയല്ലേ..?? ഇതേ ഞങ്ങളുരണ്ടാമതിട്ടതാ..!!”””_ ചെറിയമ്മേടെ ഡയലോഗുകേട്ടതും മീനാക്ഷിയിരുന്നു കിണിച്ചു… ഉടനെ, അമ്മാവൻ മീനാക്ഷിയ്ക്കു സപ്പോർട്ടുകൊടുക്കാനായെത്തി…
“”…അതിനവള് സിത്തൂനുമാത്രമല്ല, എനിയ്ക്കുംതന്നു ചായ..!!”””
“”…അതിനു നിന്നെയാര് കണക്കിക്കൂട്ടുന്നു..!!”””_ കേട്ടതും അമ്മയടിച്ചുകൊടുത്തു…
“”…അയ്യേ.! മാമനെ തളത്തിക്കളഞ്ഞു… സിത്തൂ… നീയകത്തുപോയി പഴേപായോ തോർത്തോ ഉണ്ടോന്നുനോക്കിയ്ക്കേ…
മാമനു ക്ഷീണങ്കാണും..!!”””_ ശ്രീയപ്പോഴും വിട്ടിട്ടുണ്ടായില്ല… അതിനെല്ലാരുംകൂടി ചിരിച്ചതും അമ്മയെല്ലാത്തിനേം ഓടിച്ചുവിടുവായ്രുന്നു…

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸