എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

പലരുടേം മുഖത്തൊരമ്പരപ്പുമുണ്ട്…

“”…അയ്യോ.! എന്തിനാ അങ്കിളേ ഇതൊക്കെ..??”””_ വിനീതകുലീനയായി അച്ഛന്റെമുഖത്തുനോക്കിയവൾ ചോദിച്ചതും ഞാൻ ചുറ്റുപാടുമൊന്നുനോക്കി;
ആ ഓസ്കാറ് ഇവടെവിടേലുമിരിയ്ക്കുന്നേൽ അതുമെടുത്ത് കയ്യിൽവെച്ചുകൊടുത്ത്
എങ്ങോട്ടേലുമിറക്കി വിടായ്രുന്നു…

എന്നാലും കനത്തിലൊന്നു കയ്യിൽതടഞ്ഞപ്പോൾ മറുകണ്ടംചാടാൻകാണിച്ച ആ മഹാമനസ്കതയേ… ആം.! പറഞ്ഞിട്ടുകാര്യമില്ല, സ്വർണ്ണമാന്നുപറഞ്ഞാൽ തീട്ടോംവാരി പോക്കറ്റിലിട്ടോണ്ടുപോണ ആ തന്തേടെമോളല്ലേ… അപ്പൊപ്പിന്നിതൊക്കെ സ്വാഭാവികം.!

“”…അല്ലാതെപിന്നെ..?? ഞങ്ങടെമോളെ വെറുംകയ്യോടിറക്കിവിടാൻ പറ്റ്വോ ഞങ്ങൾക്ക്..??”””_ പറഞ്ഞുകൊണ്ടടുത്തേയ്ക്കുചെന്ന ചേച്ചിയുടമ്മ അവൾടെകയ്യിലിരുന്ന ജൂവലറിബോക്‌സ്തുറന്നു…
കൂടിനിന്ന സർവ്വരുടേം കണ്ണൊന്നു മഞ്ഞളിച്ചതപ്പോളായ്രുന്നു… ചെറിയൊരുമാലയോ മറ്റോ പ്രതീക്ഷിച്ചുനിന്ന എല്ലാവരും വലിയയാ നെക്ലേസ്കണ്ട് ഞെട്ടി… കൂട്ടത്തിൽ രണ്ടുവലിയ വളകളും… എല്ലാംകൂടെങ്ങനെപോയാലും ഒരു നാലഞ്ചുപവനെങ്കിലും വരും…

“”…ഉം.! സൂപ്പറായ്ട്ടുണ്ട്…
മോൾക്കിതു നന്നായിചേരും… നാളെയൊരുങ്ങിയിറങ്ങുമ്പോ ഇതുങ്കൂടിയിട്ടോണ്ടിറങ്ങിക്കോട്ടോ..!!”””_ നെക്ലേസെടുത്ത് കീർത്തുവിന്റെ കഴുത്തിലേയ്ക്കു ചേർത്തുവെച്ചു ഭംഗിനോക്കിക്കൊണ്ട് ചേച്ചിയുടെയമ്മ ആരോടെന്നില്ലാതെപറഞ്ഞു… അതുകൂടികേട്ടതും കീർത്തുവിന്റെമുഖം വല്ലാതെവിടർന്നു…

“”…ഇതെല്ലാംകൂടെടുത്തിട്ടാ ഇവളെക്കൊണ്ടെണീറ്റു നിയ്ക്കാമ്പറ്റോ..??”””_ എല്ലാം കണ്ടുംകേട്ടുംനിന്ന മാമൻ ശ്രീയോടായിചോദിച്ചു… എന്നാലതെല്ലാരും കേൾക്കണമെന്നൊരുദ്ദേശവും പുള്ളിയ്ക്കുണ്ടായ്രുന്നു…

“”…ഓ.! എണീയ്ക്കാമ്പറ്റീലേല്
വല്യച്ഛൻ കൂലിയ്ക്കാളെനിർത്തി സ്‌ട്രെക്ച്ചറിൽകിടത്തി ചുമപ്പിച്ചോണ്ടാണേലും മണ്ഡപത്തിലെത്തിച്ചോളും…
എന്നാലും സ്വർണ്ണത്തിന്റളവൊന്നും ഞങ്ങളുകുറയ്ക്കാമ്പോണില്ല..!!”””_ ഉടനേ ശ്രീയുടെ മറുപടിയുമെത്തി… കേട്ടതും,

…ഇവന്മാരെക്കൊണ്ട് തോറ്റല്ലോ ഈശ്വരാ..!!_ ന്ന മട്ടിൽ ഞാൻ ചിരിയടക്കാനായി കഷ്ടപ്പെടുമ്പോൾ അപ്പുറത്തുനിന്ന് മീനാക്ഷിയുടൊറ്റച്ചിരിയായ്രുന്നു… അതുകൂടായതും എന്റെവീട്ടുകാരെല്ലാം
ഇഞ്ചികടിച്ചവസ്ഥയിലായി… അതിനിടയിൽ ചെറിയമ്മ ശ്രീക്കുട്ടനെ ചെറഞ്ഞുനോക്കുന്നൊക്കെ ഉണ്ടായ്രുന്നു… എന്നിരുന്നാലും അച്ഛനുൾപ്പെടെ ആരുമൊന്നുംപറഞ്ഞില്ല… ഇനിപറഞ്ഞാലും അവന്മാരെയതൊന്നും ബാധിയ്ക്കാനുംപോണില്ല…

“”…ശോ.! എന്നാലും ഇതൊന്നും വേണ്ടീരുന്നില്ല… വെറുതേ കാശുകളയാനായിട്ട്..!!”””_ നാറിവെളുത്ത് മാനവുംകയ്യിൽപ്പിടിച്ചു നിൽക്കുന്നവസ്ഥയിൽനിന്നും രക്ഷപ്പെടാനായി അമ്മയൊന്നു ശ്രെമിച്ചുനോക്കി… എങ്കിലുമതുപറയുമ്പോൾ ആദ്യമവരെകണ്ടപ്പോഴുള്ള ഭാവമൊന്നുമായ്രുന്നില്ല അമ്മയ്ക്ക്… മൂന്നാലുപേർക്കൂടി വെച്ചുവിളമ്പിയാലെന്താ… ലക്ഷങ്ങളുടെമുതലല്ലേ കിട്ടിയേക്കുന്നതെന്ന സന്തോഷമാകാം… എല്ലാംകൂടി കുടുംബമടക്കം കെട്ടിയെഴുന്നള്ളിവന്ന് തീറ്റേംകഴിഞ്ഞിട്ട് ഒരഞ്ഞൂറിന്റെ താളുംകൊടുത്തിട്ട് പോകുമെന്നുള്ള തോന്നലായ്രുന്നിരിയ്ക്കണം അത്രേംനേരം മനസ്സിലുണ്ടായ്രുന്നത്… ആ പ്രതീക്ഷയാണ് തകർന്നടിഞ്ഞിരിയ്ക്കുന്നത്… എങ്ങനെനോക്കിയാലും കിട്ടിയത് ബോണസുതന്നാണല്ലോ… ആലോചിച്ചപ്പോൾ എനിയ്ക്കു പുച്ഛംതോന്നി…

“”…പിന്നല്ലാതെ… വെറുംകയ്യോടെ വരാമ്പറ്റ്വോ..?? സിദ്ധു ഞങ്ങക്കു
ഞങ്ങടെമോനാ… അപ്പൊയിവളും നമുക്കുമോളെപ്പോലല്ലേ… അപ്പൊപ്പിന്നിവൾക്കല്ലാതെ വേറാർക്കുകൊടുക്കാനാ ഞങ്ങളിനി..??”””_ എന്റെ മനസ്സൊരിയ്ക്കൽക്കൂടി നിറച്ചുകൊണ്ട്
ജോക്കുട്ടന്റമ്മപറഞ്ഞതിന്,

“”…എനിയ്ക്കു തന്നേക്ക്..!!”””_ ന്നുള്ള അച്ചുവിന്റൊറ്റ ഡയലോഗ്… അതിനെല്ലാംകൂടി ചിരിച്ചതും,

“”…എന്നാലും ഇത്രേംവിലയുള്ള ഗിഫ്റ്റൊന്നും വേണ്ടീരുന്നില്ലാന്റീ… ഇതിപ്പൊ നിങ്ങൾക്കും ബുദ്ധിമുട്ടായില്ലേ..??”””_ കീത്തു ജോക്കുട്ടന്റമ്മയെനോക്കി സംശയംപ്രകടിപ്പിച്ചു… ഉടനെ,

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *