“”…എടീ ഞാനതപ്പോളൊരു തമാശയ്ക്കു പറഞ്ഞതല്ലേ..?? അതുകേട്ടിട്ട് ഈ പൊട്ടനിങ്ങനെ കാണിയ്ക്കോന്നു ഞാനറിയുന്നോ..??”””_ എന്നെനോക്കി പല്ലുകടിച്ചുകൊണ്ട് തന്റെ നിരപരാധിത്വം തുറന്നുകാട്ടാനായി അവനൊന്നു ശ്രെമിച്ചെങ്കിലും എവിടെയേൽക്കാൻ..??
“”…ഇപ്പൊ അറിഞ്ഞല്ലോ..??”””_ വിടാൻ യാതൊരു ഭാവവുമില്ലാതെ ചേച്ചിചോദിച്ചു… അതുകൂടികേട്ടതും ഇനി രണ്ടിനേം തല്ലുകൂടാൻ വിട്ടുകൂടാന്നുവെച്ച് ഞാനിടയ്ക്കുകേറി…
“”…ഇനി നിങ്ങളിതിന്റെ പേരിൽ അടിയിടണ്ട… ഇവനതു പറഞ്ഞില്ലേലും ഞങ്ങൾ വാങ്ങാനിരുന്നതാ… പിന്നെ എല്ലൊക്കെ റെഡിയാക്കാൻ കുറച്ചു ടൈമെടുത്താലോന്നുവെച്ച് ലേറ്റാക്കീന്നേയുള്ളൂ..!!”””
“”…എല്ലോ..?? എല്ലെന്തിന് പട്ടിയ്ക്കു കൊടുക്കാനോ..??”””_ മാമന്റെചോദ്യം…
അതിന്,
“”…അല്ല.! ഏഷ്യാഡുണ്ടാക്കാൻ..!!”””_ ന്ന് വല്യകാര്യത്തിൽ പറഞ്ഞു തിരിയുമ്പോഴാണ്,
“”…ഏഷ്യാഡോ..?? അതെന്താ സാധനം..??”””_ എന്നുംചോദിച്ച് ചെറിയമ്മ മുന്നിൽക്കേറുന്നത്… അവരെക്കണ്ടതും സ്വിച്ചിട്ടപോലെ എന്റെ മൂഡ്ചെയ്ഞ്ചായി…
“”…ഏഹ്.! താനോ..?? താനെന്തായിവടെ..?? നിങ്ങളെയൊക്കെ ഇവടെന്നു ചവിട്ടിപ്പുറത്താക്കീതല്ലേ..?? പിന്നെന്തോത്തിനാ മണത്തുമണത്തിങ്ങോട്ടു വന്നേ..??”””_ ജോക്കുട്ടനും ടീംസും ഇടുക്കീന്നു വന്നതിൽപ്പിന്നെ എന്റടുക്കൽനിന്നും ചെറുതായൊന്നു ചവിട്ടിനിന്ന ചെറിയമ്മ വീണ്ടുംവന്നു മിണ്ടീതും ഉള്ളിലെസന്തോഷം പുറത്തുകാണിയ്ക്കാതെ ഞാൻ വെറുപ്പിയ്ക്കാൻ തന്നെ ശ്രെമിച്ചു… ഞാനതുപറഞ്ഞതും,
“”…ഇന്നെങ്കിലും വായ്ക്കു രുചിയായ്ട്ട് പിള്ളേരെന്തേലും ഉണ്ടാക്കിതന്നോട്ടെടീ… അതുനശിപ്പിയ്ക്കാതെ ഒന്നെവിടേലും പോയിരിയ്ക്ക്..!!”””_ എന്നുംപറഞ്ഞ് ചെറിയമ്മയ്ക്കു പിന്നിൽനിന്ന അമ്മായിയോടായി മാമനും വെച്ചുകീച്ചി…
“”…അതേ… കൂടുതല് ഡയലോഗൊന്നുംവേണ്ട…
ഞങ്ങളുണ്ടാക്കിതന്നത് തിന്നിട്ടുതന്നാ നീയൊക്കെയിങ്ങനെ പോത്തുപോലെ വളർന്നത്..!!”””_ നോക്കുമ്പോൾ അമ്മയാണ്… മാമൻബ്രോയ്ക്കുള്ള മറുപടിയായ്രുന്നെങ്കിലും നോട്ടമെന്റെ മുഖത്തേയ്ക്കായ്രുന്നു… പക്ഷെ എപ്പോഴത്തേയുംപോലെ ആ കണ്ണുകളിലൊരു ദേഷ്യമോ അകൽച്ചയോ ഞാൻകണ്ടില്ല…
“”…അതെന്താടാ… പോത്തുപോലെ വളരാൻ നിനക്കൊക്കെ മൂന്നുനേരം പിണ്ണാക്ക് കലക്കിയാണോ തന്നിട്ടിരുന്നത്..??”””_ ചോദിച്ചശേഷം ജോക്കുട്ടൻ സ്വന്തമായ്ത്തന്നെ ചിരിച്ചപ്പോഴാണ് എന്തോവലിയ തമാശയാണ് ആശാനുദ്ദേശിച്ചതെന്ന് മനസ്സിലായത്…
“”…ഇമ്മാതിരി ചളിയടിയ്ക്കാനാരുന്നേൽ ഈക്കണ്ട കാശുംകളഞ്ഞ് നീയിവടെവരെ വരേണ്ടകാര്യമില്ലായ്രുന്നു… ഇങ്ങനോരോന്നു തോന്നുമ്പോൾ വിളിച്ചുപറഞ്ഞാൽ മതിയായ്രുന്നല്ലോ..!!”””_ കവറിൽനിന്നും എല്ലിൻകഷ്ണമെടുത്ത് ഞാൻ വാഷ്ബെയ്സനിലെ വെള്ളംനിറച്ച പാത്രത്തിലേയ്ക്കിടുന്നതിനിടയിൽ തിരിഞ്ഞുനോക്കാതെ പറഞ്ഞതും,
“”…അതെ… നമ്മളാരെയേലും കൂലിയ്ക്കു വെച്ചെങ്കിലും എഴുതിയെടുക്കുവായ്രുന്നല്ലോ..!!”””_ ന്നുംപറഞ്ഞ്
ശ്രീക്കുട്ടനും കൂടെക്കൂടി… അതിനുടനേ അച്ചു,
“”…അതേ… എഴുതിയെടുക്കുന്നതൊക്കെ കൊള്ളാം… എന്നിട്ടവസാനം അതങ്ങോട്ടുവല്ലതും അയച്ചുതന്നാൽ ഇവടെവന്നെല്ലാത്തിന്റേം ചെവിയ്ക്കല്ലടിച്ചു ഞാൻ പൊട്ടിയ്ക്കും..!!”””_ എന്നുകൂടി കിലുത്തിയതും കൂടിനിന്നവരുടെ ചിരിയുടെ മുഴക്കംകൂടി… അതോടെ ജോക്കുട്ടൻവീണ്ടും റോക്കറ്റിലെ സ്വീറ്റ്ബെൽറ്റ് മുറുക്കി…
…ഇങ്ങനെപോവുവാണേൽ കീത്തുവിവനെ പേടിയ്‌ക്കേണ്ടിയിരിയ്ക്കുന്നു..!! _ എന്നു മനസ്സിൽ കരുതുമ്പോൾതന്നെ,
“”…ഹലോ… ഇവടെനിന്നു കറങ്ങുന്നതൊക്കെ കൊള്ളാം… എന്നുവെച്ച് ഇതിനകത്തുവല്ലതും ഉപ്പുവാരിയിടാനുള്ള കെട്ടിയോന്റെ കൊട്ടേഷനുംകൊണ്ടാണ് വന്നേക്കുന്നതെങ്കിൽ എന്റെ കൊണംമാറും..!!”””_ ന്ന് അമ്മയേം ചെറിയമ്മേം മാറിമാറിനോക്കി ഞാൻ പറകേംചെയ്തു… ശേഷം ചേച്ചിയോടുതിരിഞ്ഞ്,
“”…ചേച്ചീ… ദേ… നോക്കിക്കോണേ… പായസത്തിൽപ്പോലും പനാമറുകലക്കുന്ന ജാതികളാ ചുറ്റും..!!”””_ എന്നൊന്നു കുത്തുവേംചെയ്തു… അതിന്,

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸