എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

പുറത്തുനിന്നുവന്നിട്ട് കാർന്നോരെ കുറ്റംപറയുന്നതു കേട്ടതുകൊണ്ടാവണം അമ്മയും ചെറിയമ്മയുമൊക്കെ ആകെ വല്ലാണ്ടായിനിൽക്കുവാ…

ഇടയ്ക്കിടെ എന്നെനോക്കുന്നുമുണ്ട്…

“”…അമ്മയൊന്നു മിണ്ടാതിരുന്നേ… ഇതൊക്കെ ബോധോള്ളോരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളു..?? ഇന്നാരുടെ നെഞ്ചത്താ കേറണ്ടതെന്നു ചിന്തിച്ചാ തന്തേടേംമോന്റേം നടപ്പ്… അതിനോടൊക്കെ ഇനിയെന്തോന്നു പറയാനാ..??”””_ ചേച്ചിയുടെ ഇടയ്ക്കൂടെയുള്ള ഗോളടി…

അതിന് കടുപ്പിച്ചൊരു നോട്ടമായ്രുന്നു ജോക്കുട്ടന്റെമറുപടി…

“”…അല്ലാ… സത്യത്തിലിവിടിപ്പെന്താ പുതിയപ്രശ്നം..?? ഇങ്ങോട്ടു വന്നുകേറീട്ട് ഒരു മണിയ്ക്കൂറായില്ലല്ലോ… അതിനിടയ്ക്കെന്തോ പറ്റി..??”””_ എല്ലാം കണ്ടുംകേട്ടുംനിന്നിട്ട് ഒന്നുംമനസ്സിലാവാതെ തലചൊറിഞ്ഞുകൊണ്ട് അച്ചുചോദിച്ചു…

അതിന്,

“”…ഏയ്‌.! അങ്ങനെ പുതിയതായ്ട്ടൊന്നും തുടങ്ങീട്ടില്ല… ഉള്ളതുതന്നെ കണ്ടിന്യൂ ചെയ്തോണ്ടുപോണ ബുദ്ധിമുട്ട് നമുക്കേയറിയൂ..!!”””_ എന്നുള്ള മാമന്റെ മറുപടിചെന്നതും തലചെരിച്ചുനോക്കി അമ്മയോ ചെറിയമ്മയോ കേൾക്കുന്നില്ലാന്ന് ഉറപ്പുവരുത്തിക്കൊണ്ട് ശ്രീ കൂട്ടിച്ചേർത്തു;

“”…അതേ.! പിന്നെ ഇവന്റച്ഛനുള്ളോണ്ട് വിഷയങ്ങൾക്കു വല്യ ദാരിദ്ര്യമില്ലാണ്ട് കഴിഞ്ഞുപോകുന്നു..!!”””

അതിനിടയിൽ അച്ചുവിനെ അപ്പോൾക്കണ്ടപോലെ,

“”…അല്ല, തമ്പുരാട്ടിയെന്താ നേരത്തേ..?? അവനെണീറ്റോടീ..??”””_ ന്ന് സീതമ്മയുടെ തിരക്കൽ…

“”…ഞാനിവിടുത്തെ ബഹളംകാരണം എണീറ്റുപോന്നതാ… അവനവിടെ കൂർക്കം വലിച്ചുകിടന്നുറങ്ങുന്നുണ്ട്..!!”””_ അതിനവള് മറുപടികൊടുത്തതും,

“”…അപ്പൊ നീ ശെരിയ്ക്കും കിടന്നുറങ്ങുവായ്രുന്നോ..?? കൊച്ചിനെ നോക്കാൻപോയിട്ട് നീയും കൂടെ കിടന്നുറങ്ങുവായ്രിയ്ക്കുംന്ന് ഇവരിപ്പൊ പറഞ്ഞേയുള്ളു..!!”””_ കൗണ്ടർടോപ്പിനു മേലേയിരുന്ന് കാലാട്ടിക്കൊണ്ട് മീനാക്ഷിപറഞ്ഞതും അച്ചുവൊന്നുചമ്മി…

“”…അയ്യോ.! അതുപിന്നെ കട്ടിലു കണ്ടാപ്പിന്നെ എന്റെകൊച്ച് ശവമാ..!!”””_ ഉടനെ സീതാന്റി ചിറികോട്ടി…

“”…ഇവൾടെ കെട്ട്യോനും ഇതുതന്നാ പറയുന്നേ… അതോണ്ടല്ലേ അവനിങ്ങോട്ടു പോരാത്തതും..!!”””_ വല്യേന്തോ കോമഡി പറയുമ്പോലെ ജോക്കുട്ടൻ അടിച്ചുകൊടുത്തതും മീനാക്ഷിയാർത്തൊരു ചിരിയായ്രുന്നു…

അതിനു ചേച്ചിയുടെവക ദഹിപ്പിയ്ക്കുന്നൊരു നോട്ടവും കണ്ണുരുട്ടും ജോക്കുട്ടാന്നൊരു വിളിയും…

ശുഭം.! അണ്ണൻസൈഡ്.!

അതുകണ്ടതും,

“”…അയ്യ.! ഇന്നേവരെ ആരും കേൾക്കാത്ത നല്ല ഫ്രഷ് കോമഡി..!!”””_ എന്നുംപറഞ്ഞ് അച്ചു പുച്ഛിക്കാനും തുടങ്ങി…

പിന്നെ കുറച്ചുനേരത്തേയ്ക്കു ജോക്കുട്ടന് അനക്കമൊന്നും കണ്ടില്ല…

“”…ഡീ… നീയെന്നാലങ്ങോട്ടു ചെല്ല്… ചെക്കൻ എണീയ്ക്കാറായ്ട്ടുണ്ടാവും… ഇനിയെണീയ്ക്കുമ്പോൾ അടുത്താരേം കണ്ടില്ലെങ്കി പിന്നതുമതി… ഇന്നത്തെദിവസം ചെവിതല കേൾപ്പിയ്ക്കൂല ചെക്കൻ..!!”””_ ജോക്കുട്ടനേം കളിയാക്കിയിരുന്ന അച്ചുവിന്റെ നെഞ്ചത്തേയ്ക്കു കേറാൻ സീതമ്മയ്ക്ക് അധികംസമയമൊന്നും വേണ്ടിവന്നില്ല…

സാമ്പാറിന് ഉപ്പുനോക്കുന്നതിനിടയിൽ സീതമ്മയതുപറഞ്ഞതും അതുശെരിവെയ്ക്കുന്ന മട്ടിൽ ജോക്കുട്ടന്റമ്മയും തലകുലുക്കി…

“”…ഏയ്.! അതിന്റാവശ്യോന്നുമില്ല… നോക്കാൻ ഞാനവിടെ ആളെ നിർത്തീട്ടുണ്ട്..!!”””_ അടുത്തേയ്ക്കുചെന്ന് മീനാക്ഷിയുടെ കയ്യിലിരുന്ന ക്യാരറ്റിലൊന്നു കടിച്ചുകൊണ്ടായ്രുന്നു അവളുടെമറുപടി…

“”…അതാരെ..??”””_ മുഴുത്തയാ ക്യാരറ്റിന്റെ പാതിപോയ വിഷമം പുറത്തുകാണിയ്ക്കാതെ മീനാക്ഷി തിരക്കുമ്പോൾതന്നെ,

“”…ഏഹ്.! പിച്ചക്കാരൻ ആളെവെച്ചു തെണ്ടിയ്ക്കാനും തുടങ്ങിയോ..??”””_ ന്നുള്ള ജോക്കുട്ടന്റെവക ഡയലോഗുമെത്തിയിരുന്നു…

അതിനവനെ തറപ്പിച്ചുനോക്കിയിട്ട്,

“”…പിച്ചക്കാരൻ നിന്റെ തന്ത..!!”””_ എന്നവൾ തിരിച്ചടിയ്ക്കുവേം ചെയ്തു…

അതിന്,

“”…എന്റെ തന്തയെക്കാൾ വല്യപിച്ചക്കാരൻ നിന്റെ തന്തയാടീ..!!”””_ ന്നും പറഞ്ഞവൻ അച്ചുവിന്റെ കഴുത്തിനു കുത്തിപ്പിടിച്ചു…

അവളുവിടോ..?? അവള് തിരിച്ചുംപിടിച്ചു…

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *