എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

അന്നേരമത്രയും നീയെന്നെ തല്ലിയ്ക്കാനായി കണ്ടവന്മാരെ വിളിച്ചു വരുത്തിയേക്കുവാണല്ലേടാന്ന മട്ടിൽ കലിപ്പിച്ചുനിൽക്കുവായ്രുന്നു എന്റെതന്തപ്പടി…

അതുപോലെ വാശിയുടേം ദേഷ്യത്തിന്റേയും കാര്യത്തിൽ നിന്നെക്കാളുംമേലേയാടാ ഞാനെന്നഭാവത്തിൽ അങ്ങേരുടെ ആത്മാർത്ഥചങ്കും…

എന്തായാലും ഒന്നുറപ്പായി; കല്യാണത്തിന് ഇവരിലൊരാളേ ഇവടെക്കാണാൻ സാധ്യതയുള്ളൂ…

അതോയിനി രണ്ടുംകൂടി തമ്മിൽത്തല്ലി കല്യാണം തട്ടേൽക്കേറ്റോ..??!!

അങ്ങനേംചിന്തിച്ച് മതിമറന്നു നിൽക്കുമ്പോഴാണ് പെട്ടെന്ന് വാതിൽക്കൽനിന്നും ഒരൊച്ചകേൾക്കുന്നത്;

“”…ഇതെന്തോന്നു ബഹളമാ..?? ഒരു കല്യാണവീടാന്നുംവെച്ച് മനുഷ്യനുറങ്ങണ്ടേ..?? ഒരുമാതിരി ഷാപ്പിലെപ്പോലെ അലമ്പുവെച്ചാൽ ഞാനിതുംപൂട്ടി എന്റെ വഴിയ്ക്കു പോവൂട്ടോ..!!”””_
ആ കാറിക്കൂവൽ കേട്ടതോടെ അത്രയുംനേരം അലമ്പുവെച്ചിരുന്ന സകലതും അങ്കംനിർത്തി
തിരിഞ്ഞുനോക്കുമ്പോൾ ഉറക്കപ്പിച്ചോടെ വന്നുനിൽക്കുവാണ് അച്ചു…

അത്രയും പറഞ്ഞശേഷം ഒരു കോട്ടുവാ കൂടിയിട്ടതും പൂർത്തിയായി…

കാര്യം പുള്ളിക്കാരി ഇവടെ നടന്നതൊന്നുമറിയാതെ ആളാവാമ്മേണ്ടി കല്യാണവീട്ടിലെ സ്ഥിരം ഊളനമ്പറും വിളിച്ചുകൂവി വന്നതാണേലും സാഹചര്യമതായതുകൊണ്ട് എല്ലാവരും പകച്ചവളെയൊരു നോട്ടമായിരുന്നു…

…പൂട്ടുന്നതും തുറക്കുന്നതുമൊക്കെ നിങ്ങടെയിഷ്ടം…

പക്ഷേ അതൊക്കെ ഷാപ്പുമൊയ്ലാളീടെ നെറ്റിപൊട്ടിച്ചശേഷം.!

ഒരുപുച്ഛത്തോടെ അവളെനോക്കി ഞാൻ പിറുപിറുത്തെങ്കിലും അതുപുറത്തുവരുംമുന്നേ അതിലുമുച്ഛത്തിൽ
ജോക്കുട്ടന്റെയൊരു വിളിയായ്രുന്നു;

“”…എടീ… ഇതെന്താടീ… വെജിറ്റേറിയൻ ഹോട്ടലോ..?? അതോ അമ്പലത്തിലെ അന്നദാനോ..?? ആകെക്കൂടി എവിടെത്തൊട്ടാലും പച്ചക്കറി..?? ഇതെന്താ ഇവിടുള്ളോരു മൊത്തം മതംമാറി നമ്പൂതിരിമാരായോ..??”””_ അടുപ്പിന്റെമേലിരുന്ന ഓരോ പാത്രങ്ങളുടേം മൂടി മാറിമാറി വലിച്ചുതുറന്നുകൊണ്ടായ്രുന്നു ജോക്കുട്ടന്റെയാ ഡയലോഗ്…

…ഏഹ്.! ഇവനെപ്പോഴാ അടുപ്പിന്റെ കീഴെക്കേറീത്..?? ഇത്രേംനേരമീ തന്തമാര് തല്ലുകൂടുന്നത് വായുംപൊളന്നു നോക്കിനിന്നതല്ലേ..?? എന്നിട്ടിതെപ്പൊ..??

“”…അതേ… എനിയ്ക്കിതൊന്നും ദഹിയ്ക്കൂല… കടിച്ചുപറിയ്ക്കാനെന്തേലുമില്ലേൽ ഞാനിപ്പൊ തിരിച്ചുപോവും..!!”””_ പറയുന്നതിനൊപ്പം അയൽക്കൂട്ടംപ്രസിഡന്റ് ഇളക്കിക്കൊണ്ടിരുന്ന കലത്തിനുള്ളിലേയ്ക്കും അവനെത്തിനോക്കി…

“”…അല്ല… നിനക്കു കടിച്ചുപറിയ്ക്കണോന്ന് അത്രയ്ക്കു കൊതിയാണേൽ മാമൻബ്രോയോട് പറഞ്ഞേച്ചാ മതി… പുള്ളി നല്ല മെനയായ്ട്ട് ചെയ്തുതരും… ചിലദിവസം രാവിലേയൊക്കെ അമ്മായീടെ ചുണ്ടും കടിച്ചുപറിച്ചേച്ച് അത്ഭുതദ്വീപിലെ നരഭോജിയുടെ കൂട്ടാ കേറിവരുന്നെ… അല്ലേടാ സിത്തൂ..??”””_ ഏതു ദിശമാറി വിക്ഷേപിച്ച റോക്കറ്റിനേം എത്തിപ്പിടിച്ച് മാമന്റെ മുണ്ടിന്റെടേൽ കേറ്റാനുള്ള ശ്രീയുടെകഴിവ് പണ്ടേ അപാരമാ…

“”…ശ്രീക്കുട്ടാ..!!”””_ അതുപറഞ്ഞ് നാക്കുവായിലേയ്ക്കിട്ടില്ല, അതിനുമുന്നേ അമ്മേടെ ശാസനാരൂപേണയുള്ള വിളിയെത്തി…

അപ്പോഴാണ് അമ്മയും ചെറിയമ്മയും അമ്മായിയും പിന്നെ മുള്ളിത്തെറിച്ചതും മണംതട്ടിയതുമായ്ട്ടുള്ള ഏതോക്കെയോ ബന്ധുക്കളുമെല്ലാം ഡൈനിങ് ഹോളിൽനിന്നും അടുക്കളയിലേയ്ക്കു കേറുന്ന വാതിൽക്കലായി നിൽക്കുന്നതുകണ്ടത്…

അതോടെ ശ്രീയങ്ങു സൈലന്റായി…

…ഉഫ്.! എന്താ ഉത്തരവാദിത്വം.!

എന്നേം ശ്രീയേമൊക്കെ മര്യാദപഠിപ്പിയ്ക്കാൻ കാണിയ്ക്കുന്നതിന്റെ പകുതി ആത്മാർത്ഥത കെട്ടിയോന്റെമേൽ കാണിച്ചിരുന്നേൽ അങ്ങേരും ഞാനുമൊക്കെ എന്നേ നന്നായിപ്പോയേനെ…

അതെങ്ങനാ, ഉടയനുവേണേൽ അടുപ്പിലും അലമാരയ്ക്കകത്തുമൊക്കെ തൂറാമെന്നാണല്ലോ പ്രമാണം…

അതിനിടയിൽ,

“”…ശ്ശോ.! എന്നാലും അവിടെന്നിവടെവരെ വന്ന് ഒരു കല്യാണത്തിൽ പങ്കെടുക്കുമ്പോൾ എന്തേലുമൊക്കെ കടിച്ചുപറിയ്ക്കാന്നു കരുതീതാണ്… എവിടെ..?? ഇതറിഞ്ഞെങ്കിൽ ഒരു ഫുൾമന്തിയും മേടിച്ചിട്ട് പോന്നാൽ മതിയായ്രുന്നു…
അതെങ്ങനാ വിട്ട വളി ആനപിടിച്ചാലും പോരൂലാന്നാണല്ലോ..!!”””_ ന്നും പിറുപിറുത്തുകൊണ്ട് ജോക്കുട്ടൻ തിരിച്ച് കൗണ്ടർടോപ്പിനുമേൽ നിരാശനായിരുന്നു…

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *