എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

“”…ഉവ്വ.! തെറ്റേറ്റുപറഞ്ഞോണ്ട് ഓടിയങ്ങുചെല്ല്… നാടുവിട്ടുപോയ ഉണ്ണിയെക്കാത്തിരിയ്ക്കുന്ന കവിയൂർപൊന്നമ്മയെപ്പോലെ അവളോടിവന്നങ്ങു കെട്ടിപ്പിടിയ്ക്കും… പൊക്കോണം… അവളു തലമണ്ട തല്ലിപ്പൊളിയ്ക്കും… അതേ… എന്റെചേച്ചിയായോണ്ടു പുകഴ്ത്തി പറയുവല്ല, ബുദ്ധിയ്ക്കൊരഞ്ചാറു പൈസകുറവുള്ള ടീമാദ്..!!”””_ ഒന്നോർമ്മിപ്പിയ്ക്കുംവിധം പറഞ്ഞ് ഞാൻതിരിഞ്ഞു… അതിന്,

“”…അതൊക്കെനിയ്ക്കറിയാം..!!”””_ ന്നായ്രുന്നൂ അവൾടെമറുപടി…
ഉടനെ,

“”…ആഹ്.! അതുശെരിയാണല്ലോ… നിങ്ങളുപിന്നേകദേശം ഒരേലെവലല്ലേ..!!”””_ ന്ന് ഞാനുമങ്ങടടിച്ചുകൊടുത്തു…
കേട്ടതും പുള്ളിക്കാരത്തീടെ മുഖംമാറി…

“”…എന്താ നീയുദ്ദേശിച്ചേ..??”””_ ഉടനെതന്നെ കണ്ണുരുട്ടിക്കൊണ്ടുള്ളയാ ചോദ്യവുമെത്തി…

“”…ഏയ്‌.! അതുവേറൊന്നുവല്ല… നിങ്ങളുരണ്ടും ഏകദേശമൊരേ പ്രായമാണല്ലോന്നു പറഞ്ഞയാ… അല്ലാതെ നീകരുതീതുപോലെ ബുദ്ധീടെകാര്യമല്ല… അല്ലേത്തന്നെ ഞാനങ്ങനൊക്കുദ്ദേശിയ്ക്കോ..??”””_ മലർന്നുകിടന്ന് കാലിട്ടടിച്ച് ഞാനതൊപ്പിച്ചെടുത്തതും അതിനൊന്നു തലകുലുക്കിക്കൊണ്ടവൾ,

“”…അതേ… അങ്ങനെ കൂടുതലിട്ടുദ്ദേശിയ്ക്കണ്ടാട്ടോ… എന്റെകയ്യീന്നു നല്ലതുകിട്ടും..!!”””_ ന്ന്പറഞ്ഞ് തിരിച്ചുനടക്കുമ്പോൾ മടക്കിവെച്ചിരുന്ന പാന്റ്സും നിവർത്തിയേച്ച് ഞാനുംപിന്നാലേചെന്നു…

“”…ഞാൻവേറൊന്നുംകൊണ്ട് പറഞ്ഞതല്ലടാ..!!”””_ കൂടെനടക്കുന്നതിനിടയിൽ പാറിപ്പറക്കുന്ന മുടിയൊതുക്കിക്കൊണ്ടവൾ
തുടർന്നു;

“”…അവൾടെ കല്യാണത്തിനിനി ഏകദേശമൊരാഴ്ച്ചകൂടല്ലേയുള്ളൂ… അപ്പൊയീ പിണക്കോംവെച്ച് അവളിറങ്ങിപ്പോവുന്നതെന്തോ ചിന്തിയ്ക്കാൻകൂടിവയ്യ…
അതുകൊണ്ട് നമുക്കീപ്രശ്നം പറഞ്ഞുതീർക്കണം..!!”””

“”…അതൊക്കെ വേണോ..?? ഉറങ്ങിക്കിടക്കുന്ന ആനേടെ പൊക്കിളിന്റെകുഴിയിൽ ഒളിഞ്ഞുനോക്കുന്നപോലാവും അവസാനം..!!”””

“”…അതേ… നെനക്കു പറ്റത്തില്ലേൽവേണ്ട… കീത്തുവേ എന്റെബെസ്റ്റ്ഫ്രണ്ടാ… അവളെയെങ്ങനെ ഡീൽചെയ്യണോന്നൊക്കെ എനിയ്ക്കറിയാം..!!””‘

“”…ഞാനവസാനായ്ട്ടു പറയുവാ… കല്യാണത്തിനുമുന്നേ ഡീലുചെയ്യാൻ ചെന്നുകേറിക്കൊടുത്തേച്ച് അവള് നടുചവിട്ടിത്തളത്തിയാൽ ഞാൻതിരിഞ്ഞുനൊക്കൂല പറഞ്ഞേക്കാം… എനിയ്ക്കു പായസങ്കുടിയ്ക്കാനുള്ളതാ… അതോണ്ടുവെർതേ ആവശ്യമില്ലാത്ത പരിപാടിയ്ക്കുപോയി പണിമേടിച്ചുകൂട്ടരുത്..!!”””_ ന്ന് ഒന്നുകൂടി ഓർമ്മിപ്പിച്ചുകൊണ്ട് ഞാൻവണ്ടിയിലേയ്ക്കു കേറി… പിന്നാലേവന്നു വണ്ടിയിൽക്കേറിയ മീനാക്ഷി ഇരുവശത്തുമായി കാലിട്ടാണിരുന്നത്… പതിവിനുവിപരീതമായി എന്നോടുചേർന്നിരുന്ന് യാത്രചെയ്യുമ്പോൾ പലയാവർത്തി അവൾടെ ശരീരമെന്നിലേയ്ക്കു പതിയുന്നുണ്ടായ്രുന്നു…

“”…ഡാ… നല്ല റെസ്റ്റോറന്റേതേലും കണ്ടാൽ വണ്ടിയൊന്നുനിർത്തണേ… വല്ലതും കഴിച്ചേച്ചുപോവാം..!!”””_ എന്നോടൊന്നുകൂടി ചേർന്നിരുന്നതുപറയുമ്പോൾ ആ മുഴുത്തമാറിടങ്ങളെന്റെ പുറത്തേയ്ക്കമർന്നു… കൂട്ടത്തിലാ മുഖമെന്റെ തോളിലേക്ക് ചേർക്കുകകൂടി ചെയ്തതോടെ അവൾടെശ്വാസമെന്റെ കഴുത്തേലുംചെവിയേലുമായി തട്ടിത്തെറിയ്ക്കാനും തുടങ്ങി… അതിന് ഇതുവരെയനുഭവിച്ചിട്ടില്ലാത്ത ഒരനുഭൂതിയാണ് തോന്നിയത്…

അങ്ങനെയന്നത്തെ ദിവസംമുഴുവൻ ഞാൻ മീനാക്ഷിയ്ക്കൊപ്പം ചിലവഴിച്ചു… ഒരുമിച്ച് ഫുഡ്ഡുകഴിച്ചു… ഒത്തിരിനേരം എന്തൊക്കെയോ സംസാരിച്ചു… ഇടയ്ക്കിടെ അവളെന്നോടു തല്ലുണ്ടാക്കി… അതിനിടയിൽ പലയാവർത്തി അധികാരത്തോടെ അവളെന്റെ തോളിൽ കയ്യിടാനും കൈകോർത്തുനടക്കാനും ധൈര്യംകാണിച്ചു… എന്നാലെനിയ്ക്കതെല്ലാം പുതുമയായ്രുന്നു… ഒന്നാമതേ എന്താണുചെയ്യേണ്ടതെന്ന ധാരണയില്ല… പിന്നെ, എന്തേലുംചെയ്യുവോ പറയുവോചെയ്താൽ അതു മീനാക്ഷിയ്ക്കിഷ്ടപ്പെട്ടില്ലെങ്കിലോ എന്നുള്ളപേടിയും… എന്റെസ്വഭാവം, അതെത്രമാത്രം മഹത്വമുള്ളതാണെന്ന് എനിയ്ക്കല്ലേയറിയൂ…

“”…ഡാ… ഇനി വീട്ടിപ്പോയാലോ..??”””_ വെറുതേസമയംകളയാൻ ആളൊഴിഞ്ഞ ബസ്സ്സ്റ്റോപ്പിൽ കേറിയിരുന്നു വർത്താനം പറഞ്ഞിരിയ്ക്കുന്നതിനിടയിൽ വാച്ചിലേയ്ക്കുനോക്കി അവൾചോദിച്ചു… അതിനു ഞാനൊന്നുമൂളീതും അവളെഴുന്നേറ്റ് വണ്ടിയ്ക്കടുത്തേയ്ക്കു നടന്നു… ഞാനുമൊപ്പംകൂടി…

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *