“”…നീ പേടിയ്ക്കണ്ട മീനൂ… ഇവനെ നമ്മളിനി കെട്ടിയ്ക്കുന്നില്ല… പോരേ..??”””_ എന്നുകൂടി കൂട്ടിച്ചേർത്തതും എന്തിനോവേണ്ടി വിളറിവെളുത്ത മീനാക്ഷിയുടെ ചമ്മിയമുഖം ക്ലോസപ്പിൽ തെളിഞ്ഞു… അതിനവളെ കളിയാക്കിക്കൊണ്ട് ചേച്ചിചിരിച്ചതും,
“”…അതേ… നിങ്ങള് കൂടുതലങ്ങട് ചിരിയ്ക്കണ്ടാട്ടാ… കെട്ട്യോനെ നന്നായ്ട്ടൊന്നു നോക്കിയ്ക്കോ… ഇല്ലേല് കീത്തൂന്റെ കല്യാണത്തിനുമുന്നെ നിങ്ങടെ കെട്ട്യോന്റെ രണ്ടാംകെട്ടാവും നടക്കുവ..!!”””_ ഞാനും വിട്ടില്ല…
“”…അതോണ്ടാണല്ലോ പിടിച്ചപിടിയാലേ ഇവനേംകൊണ്ട് ഇങ്ങോട്ടേയ്ക്ക് കെട്ടിയെടുത്തെ… വരുന്നില്ലാ വരുന്നില്ലാന്ന് പലവട്ടം പറഞ്ഞതായിവൻ..!!”””_ തകൃതിയായി തോലുകളയുന്നതിനിടയിൽ അച്ചു പാരവെച്ചതും, തോലുകളഞ്ഞ കപ്പ കൊത്തിനുറുക്കിക്കൊണ്ടിരുന്ന സീതാമ്മ,
“”…മിണ്ടാതിരിയ്ക്കെടീ..!!”””_ ന്നുംപറഞ്ഞ് അച്ചുവിനിട്ടൊരു കുത്തുകൊടുത്തു… അതിനു കൂടെയിരുന്ന ജോക്കുട്ടന്റമ്മ ചിരിയ്ക്കുവേംചെയ്തു…
“”…അതുപിന്നെ എടുത്തുചാടി ഞാനിങ്ങുപോന്നാൽ ന്റെ വർഷക്കുട്ടി ഒറ്റയ്ക്കാവൂന്ന് കരുതീട്ടല്ലേടീ .??”””_ ജോക്കുട്ടൻ ചേച്ചീനെ ചൊറിയാനായി കിറിയ്ക്കിട്ടു കുത്തിക്കൊണ്ടു പറഞ്ഞതിന്,
“”…ഏഹ്..??”””_ ന്നൊരു ഞെട്ടലായ്രുന്നൂ പിന്നീന്ന്… തിരിഞ്ഞുനോക്കുമ്പോൾ കൂട്ടുകാരികളിലൊന്നിന്റെ മുഖത്ത് വല്ലാത്തൊരുഭാവം… അതിനെല്ലാരുമതിനെ തുറിച്ചു നോക്കിയതിന്,
“”…അല്ല വർഷാന്നു വിളിച്ചപ്പോ… പെട്ടെന്ന്..!!”””_ ആ ചേച്ചിനിന്നു വിക്കി…
“”…ഏഹ്..?? ചേച്ചീടെ പേര് വർഷാന്നാണോ..??”””_ ചോദ്യത്തിനൊപ്പം ഞാനാരതിച്ചേച്ചിയെ നോക്കി… ഒപ്പം,
“”…ചേച്ച്യേ… ദേ… ആളിങ്ങെത്തീട്ടുണ്ട് ട്ടാ… ഇതൊക്കെയൊരു കളീടെ ഭാഗമാ..!!”””_ ന്നൊരു വാലുകൂടി ചേർത്തതും,
“”…ഏയ്.! അതീ വർഷയല്ലടാ..!!”””_ ന്നു പറഞ്ഞ് ഊരാനായി ജോക്കുട്ടൻ നോക്കിയെങ്കിലും നമ്മളുവിടോ..??
“”…അല്ല… അതെനിയ്ക്കറിയാം… പക്ഷേ ആ പേരിനോട് നിനക്കൊരു ചായ്‌വുണ്ടെന്നു പറയുവാർന്നു..!!”””_ പറഞ്ഞശേഷം ഞാൻ ചേച്ചിയെനോക്കി…
“”…ചേച്ചീ… രണ്ടിന്റേം മേലൊരു കണ്ണുണ്ടാവണേ… ഇല്ലേലിവൻ ഇതിനേംകൊണ്ട് നാടുവിടും… അതുകൊണ്ട് പറഞ്ഞതാ..!!”””
“”…എടാ… അതിനാ ചേച്ചീടെ കല്യാണമുറപ്പിച്ചതാടാ..!!”””_ ശ്രീ ഒരാവശ്യവുമില്ലാതെ ഇടയ്ക്കുകയറി…
“”…അതിനിപ്പെന്താ..?? അല്ലേലും നീയൊക്കെ എത്തിക്സുനോക്കിയാണോ പെണ്ണിനെ ചൂണ്ടുന്നെ..??”””_ അടുത്തിരുന്ന് അച്ചുവീണ്ടും തൊടുത്തു…
“”…അതുശെരിയാ… ഇവനാണേൽ കെട്ടിക്കഴിഞ്ഞ പെണ്ണുങ്ങളോടെയാ കൂടുതൽ താല്പര്യം..!!”””_ ശ്രീയെനോക്കി ഞാൻപറഞ്ഞതും,
“”…യൂ മീൻ ആന്റി ലവർ..??”””_ എന്നുംചോദിച്ച് ജോക്കുട്ടനാക്കിയൊന്നു ചിരിച്ചു…
“”…ഏയ്.! ആന്റിയല്ല… അമ്മൂമ്മവരെ പോവും… അതാവുമ്പോൾ തലേലാവൂലന്നാ ശ്രീക്കുട്ടന്റെ തിയറി… അല്ലേടാ..??”””_ ഞാൻ ശ്രീയെനോക്കി… അതിനവൻ,
“”…പോടാ നാറീ..!!”””_ ന്നുംപറഞ്ഞ് ഊരിപ്പോരുമ്പോൾ,
“”…എന്നാൽ ചേച്ചിയിവിടുന്നു മാറിയ്ക്കോ..!!”””_ ന്നു പറഞ്ഞ് അച്ചു ശ്രുതിചേച്ചിയെ പിടിച്ചൊരുതള്ള്… അതോടെ രംഗം കൂടുതൽ വഷളായി… അതോടെ ചളിയടിവിട്ട് എല്ലാരും മാര്യേജ് ബ്രോക്കർമാരാവുകേം ചെയ്തു…
“”…നീ പേടിയ്ക്കണ്ടടാ… നമ്മക്ക് ആന്റീസിനെ വിട്ട് ഈ കൊച്ചിനെ പിടിയ്ക്കാം… ഇതാവുമ്പോ ഉറപ്പിച്ചിട്ടല്ലേയുള്ളു..!!”””_എന്നുംപറഞ്ഞ് ചേച്ചിയാണ് ആദ്യമിടയിൽക്കേറീത്…
“”…എന്നാ നിങ്ങളൊരു കാര്യംചെയ്… വർഷയെവിട്ടിട്ട് ഇവളെ പിടിയ്ക്ക്… ഇവൾക്കാകുമ്പോ ഇതുവരെയൊന്നും ഉറപ്പിച്ചിട്ടില്ല..!!”””_ ഇതെല്ലാംകേട്ട് എന്റടുത്തായിനിന്ന ശ്രുതിചേച്ചി ഉടനേ കൂടെനിന്ന തട്ടത്തിനെ ഇതിനിടയിലേയ്ക്കു പിടിച്ചിട്ടു… കേട്ടതും,
“”…സംഭവമൊക്കെ സെറ്റായ്രുന്നു… പക്ഷേ, കല്യാണത്തിനുമുന്നെ നമുക്കൊന്നു പൊന്നാനീൽ പോകേണ്ടിവരൂല്ലോ ശ്രീക്കുട്ടാ..!!”””_ ന്നൊറ്റ അടിയായ്രുന്നു മാമൻ… അതിനെല്ലാംകൂടി ചിരിയ്ക്കുമ്പോൾ,
“”…ഓ.! ഒരു പേനാക്കത്തി സംഘടിപ്പിച്ചുതന്നാൽ പൊന്നാനിവരെ പോവാനുള്ള ചെലവ് ഞാനങ്ങടു കുറച്ചുതന്നേക്കാം… അല്ലേടാ സിദ്ധൂ..??”””_ ഒരു നാണവുമില്ലാതെ അത്രേംപേരുടെ ഇടയിൽനിന്ന് ജോക്കുട്ടൻ പറഞ്ഞതും ചേച്ചിയുടെവക,

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸