എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

“”…ഒന്നു മിണ്ടാണ്ടിരിയ്ക്കെടാ… വെറുതേ തോന്ന്യാസം പറയാതെ..!!”””_ ന്നുംപറഞ്ഞ് എന്നെ ശാസിയ്ക്കുമ്പോൾ ചേച്ചിയ്ക്കത് തീരെയിഷ്ടപ്പെട്ടിട്ടില്ലെന്നു വ്യക്തമാ…

“”…അവനെ കുറ്റംപറയണ്ട കാര്യോല്ല മോളെ… അങ്ങേരുപറഞ്ഞാൽ ഇവളൊക്കെ അതല്ല അതിലപ്പുറോം കാണിയ്ക്കും… അതെങ്ങനാ… സ്വന്തമായ്ട്ടെന്തേലും ചിന്തിച്ചുചെയ്യാനുള്ള മൂളവേണ്ടേ… കൊറേ കുലസ്ത്രീകളിറങ്ങിയേക്കുന്നു… ക്രാഫ്ത്ഫൂ..!!”””_ എന്തൊക്കെയോ മനസ്സിൽവെച്ചിട്ടെന്നപോലെയാണ് മാമനതുപറഞ്ഞത്… അതോടെ അടുക്കളയിലെബഹളം വീണ്ടുമൊന്നടങ്ങി വന്നതായ്രുന്നു… ഉടനെ,

“”…ഹലോ… വെട്ടിക്കണ്ടിച്ചുവെച്ച പച്ചക്കറിയില് വല്ലതും തുപ്പിയാ കൊട്ടത്തേങ്ങയ്ക്കെറിയും ഞാൻ..!!”””_ എന്ന ശ്രീയുടെ ഡയലോഗുവീണത്…

“”…ശ്ശേ.! നശിപ്പിച്ച്… മാമനങ്ങട് മാസായി കേറിക്കേറി വന്നതായ്രുന്നു… കളഞ്ഞില്ലേ..!!”””_ ജോക്കുട്ടനാണ്… ചിരണ്ടിയ തേങ്ങയുടെ ഹോളിൽക്കൂടി നോക്കിയാണ് ഡയലോഗ്…

“”…ഏഹ്.! നീയിവിടെയുണ്ടായ്രുന്നോ..?? നീ എപ്പൊയെത്തി..?? നിന്നെ കാണാനേയില്ലല്ലോ..!!”””_ ചിറികടിച്ച് ചിരിയമർത്തിക്കൊണ്ട് അച്ചുവീണ്ടും…

“”…നിങ്ങളവിടെ വടിപോലെ നിൽക്കാതെ ഈ തേങ്ങയൊന്നു ചിരണ്ടിയ്ക്കേ… എന്റെ നട്ടെല്ല് വെള്ളമായെന്നു തോന്നുന്നു..!!”””_ പാതിചിരണ്ടിയ തേങ്ങാമുറി അമ്മയുടെ നേരെ നീട്ടിപ്പറഞ്ഞുകൊണ്ട് ശ്രീക്കുട്ടൻ ഡെസ്ക്കിനു മേലെനിന്നിറങ്ങി…

“”…ഡേയ്… അത്രയ്ക്കൊക്കെ വേണോ..??”””_ അതിനു ഞാനവനെ നോക്കീതും,

“”…ഏയ്.! ഇതങ്ങനൊന്നുമല്ല മാമാ… പാചകത്തിന്റെ ക്രെഡിറ്റ് പോവാണ്ടിരിയ്ക്കാൻ പാഞ്ഞിങ്ങുപോന്നതാ… കറികളൊക്കെ ആരാ ഉണ്ടാക്കിയേന്നു ചോദിച്ചാൽ അല്ലേൽ നമ്മുടെ പേരുപറയണ്ടേ… ഇതാവുമ്പോൾ എല്ലാരുംകൂടിയാന്നു പറയാല്ലോ..!!”””_ ശ്രീ കേസുതിരിച്ചതും എല്ലാരുംകൂടി ആക്കിയഭാവത്തിൽ അവരെയൊരു നോട്ടം…

“”… ഓ.! പിന്നേ… നിന്റെയൊക്കെ ക്രെഡിറ്റ് കിട്ടീട്ടുവേണാലോ ഞങ്ങക്കു ജീവിയ്ക്കാൻ… നിങ്ങളിങ്ങനെ അടുക്കളേൽക്കിടന്നു കഷ്ടപ്പെടുവാണല്ലോന്ന് ഓർത്തപ്പോൾ അവിടെ വെറുതേനിൽക്കാൻ തോന്നീല്ല… അങ്ങനെ വന്നുനോക്കീപ്പോ… ഇപ്പോളതായോ കുറ്റം..??”””_ ചെറിയമ്മയാണ്…

“”…ഓ.! വല്യ സഹായമായിപ്പോയി… വന്നപ്പോ ആകെ ബാക്കിയുണ്ടായിരുന്ന പണി ആ പാത്രമൊന്നു കഴുകലാ… അതൊന്നു ചെയ്തതിനാണീ പ്രഹസനംമുഴുവൻ… പൊക്കോണം..!!”””_ തേങ്ങാമുറി അമ്മയ്ക്കു കൊടുത്തശേഷം ശ്രീക്കുട്ടൻ ചെറിയമ്മയോടു പറഞ്ഞതും,

“”…എന്നാവാടീ… നമ്മുക്കങ്ങോട്ടു പോയേക്കാം… അവരെന്തേലുമൊക്കെ കാണിയ്ക്കട്ടേ… അല്ലേലുമവന്മാർക്ക് വേറെ ആൾക്കാരെ കിട്ടീപ്പോൾ നമ്മളെയൊന്നും വേണ്ടാതായി..!!”””_ എന്നുംപറഞ്ഞ് ചെറിയമ്മ അമ്മയുടെ കൈയ്ക്കുപിടിച്ചുവലിച്ചു…

“”…അമ്പടി കള്ളീ… അങ്ങനങ്ങുപോയാലോ… ദേ… ഈ ഇറച്ചിയൊന്നു വൃത്തിയായി കഴുകിത്തന്നേ… അല്ലേൽ ക്രെഡിറ്റ് തരില്ലാട്ടോ ഞാൻ..!!”””_
പിണങ്ങിയമട്ടിൽ പോകാൻതുടങ്ങിയ ചെറിയമ്മയുടെ കവിളിൽ നുള്ളിക്കൊണ്ട് ഞാൻപറഞ്ഞതും അവിടെ മൊത്തതിലൊരു ചിരിപടർന്നു…

“”…വെറുതേനിന്ന് കിണിച്ചു മറിയുന്നോർക്ക് കപ്പയും നുറുക്കാവുന്നതാണ്..!!”””_ അതിനിടയിൽ ഞാനൊന്നുകൂടി അടിച്ചുകൊടുത്തു…

“”…എന്റെ സിത്തൂ… നിന്നെക്കൊണ്ട് ഞാൻതോറ്റു..!!”””_ ചെറിയമ്മ തലയിൽ കൈവെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞശേഷം,

“”…ഇങ്ങടു മാറ് ചെക്കാ..!!”””_ ന്നും പറഞ്ഞ് എന്നെ വാഷ്ബെയ്സന്റെ മുന്നീന്നുമാറ്റി ഇറച്ചികഴുകാൻ തുടങ്ങി… അതിനിടയിൽ,

“”…എന്തായാലും ഇവിടെയിങ്ങനെ വന്നത് ഒരുകണക്കിനു നന്നായി… ഞാൻ വിചാരിച്ചിരുന്നേ സിദ്ധുവൊരു മൊരടനാന്നാ… ഇങ്ങനെ ചിരിച്ചുകളിച്ചു ഞങ്ങളിതുവരെ കണ്ടിട്ടില്ലല്ലോ..!!”””_ അതിനിടയിൽ ഏതോ അയൽക്കൂട്ടം ചേച്ചിയുടെ കമന്റുകൂടിയായപ്പോൾ ഞാനൊന്നു സ്റ്റക്കായി… ഈശ്വരാ… എന്റെ മാസ്ഇമേജ്..??

“”…അതു ചേച്ചി പറഞ്ഞതുശെരിയാ… കീർത്തൂമ്പറഞ്ഞത് സിദ്ധു ഭയങ്കര റഫ് ആൻഡ് ടഫാന്നാ… ഇത്രേം സിമ്പിളാന്നു കരുതിയേയില്ല..!!”””_ ആ ചേച്ചിപറഞ്ഞത് ഏറ്റുപിടിച്ചുകൊണ്ട് ശ്രുതിചേച്ചിയും പറഞ്ഞു…

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *