എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

അങ്ങനെ റൂമിലെത്തി കുറച്ചുനേരം കിടക്കുമ്പോൾ,

“”…ഞാനൊന്നു മേലുകഴുകീട്ടുവരാം..!!”””_
ന്നുപറഞ്ഞ് മീനാക്ഷി ബാത്ത്റൂമിലേയ്ക്കുപോയി…
ഞാനാണെങ്കിൽ കുറച്ചുനേരംകൂടി ഫോണിൽക്കുത്തിക്കൊണ്ട് അവടെത്തന്നെ കിടക്കുവേംചെയ്തു…

കുറച്ചുകഴിഞ്ഞപ്പോൾ ബാത്ത്റൂംതുറന്ന് മീനാക്ഷിയിറങ്ങിവന്നു… വെള്ളയിൽ ഇളംനീലഡിസൈൻസുള്ള ടീഷർട്ടും നീല ഹാഫ്സ്കെർട്ടുമായ്രുന്നൂ അപ്പോളവൾടെ വേഷം…

“”…എന്റെകഴിഞ്ഞു…
ഇനി നീപോയി കുളിച്ചോ..!!”””_ ടവലുകൊണ്ട് മുഖംതുടച്ച് മീനാക്ഷിപറഞ്ഞു…

അതോടെ ടവലുമെടുത്ത്
ഞാനും ബാത്ത്റൂമിലേയ്ക്കുകേറി…

ഒന്നു കുളിച്ചെന്നുവരുത്തി തിരിച്ചിറങ്ങുമ്പോൾ ശ്രീക്കുട്ടി റൂമിലുണ്ടായ്രുന്നു…

മീനാക്ഷിയുമായി കാര്യമായെന്തോ ചർച്ചയിലാണ്…

“”…മ്മ്മ്..?? എന്താ..?? കാര്യായ്ട്ടാണല്ലോ..??”””_ മുടിതുവർത്തിക്കൊണ്ട് ഞാൻചോദിച്ചു…

അതിന്,

“”…സിത്തുവേട്ടാ… വല്യച്ഛനെല്ലാരേം ഹാളിലേയ്ക്കുവരാൻ പറഞ്ഞേക്കുവാ… എന്തൊക്കെയോ അത്യാവശ്യമായി പറയാനുണ്ടെന്ന്..!!”””_ ഞാൻചോദിച്ചതിനവള് മറുപടിതന്നു…

“”…അടിപൊളി.! എന്നാ നിങ്ങള് വിട്ടോ…
ഞാൻവരുന്നില്ല..!!”””_ ഓൺദ സ്പോട്ടിൽ തിരിച്ചുപറഞ്ഞതും,

“”…അതെന്താ ചേട്ടാ..??”””_
ന്നുംചോദിച്ച് അവളെന്റടുത്തേയ്ക്കുവന്നു…

“”…ഓ.! എനിയ്ക്കുതാല്പര്യമില്ല..!!”””_ ഞാൻതീർത്തുപറഞ്ഞു… അതിന്,

“”…മോള് പൊക്കോ… ഞാനിവനേങ്കൊണ്ട്
വന്നേക്കാം..!!”””_ ന്ന് പറഞ്ഞ്
മീനാക്ഷി, ശ്രീക്കുട്ടിയെ പറഞ്ഞയയ്ക്കുവായ്രുന്നു…

“”…പിന്നേ… അയാൾടെ വെർവാങ്കലുകെട്ട വർത്താനംകേൾക്കാനല്ലേ ഞാൻനടക്കുന്നെ… ഒന്നുപോയേടീ… നീവേണേപ്പോയി വായുംപൊളിച്ചിരുന്നോ… എന്നെവിളിയ്ക്കണ്ട..!!”””_ ശ്രീക്കുട്ടിപോയതും ഞാൻ മീനാക്ഷിയ്ക്കുനേരേ ഒറ്റച്ചാട്ടമായ്രുന്നു…

“”…എടാ… അങ്ങനപറയല്ലേ… നമുക്കെന്തായാലും
പോയിനോക്കാം… അച്ഛനെന്താ പറയേണ്ടതെന്നു കേൾക്കാല്ലോ..!!”””_ അവളെന്നെ തണുപ്പിയ്ക്കാനായി ശ്രെമിച്ചെങ്കിലും എവടെയേൽക്കാൻ…

“”…ഓ.! അതൊന്നുംവേണ്ട… ഞാൻവന്നാലേ, അങ്ങേരുടെ പട്ടിഷോകാണുമ്പോൾ എന്തേലുമൊക്കെപ്പറഞ്ഞുപോം… അതിന്റാവശ്യമെന്താ..??”””

“”…എടാ… അങ്ങനെയല്ല… ഫാമിലിയെല്ലാരേംകൂടിവിളിച്ച് എന്തേലുമൊക്കെ തീരുമാനിയ്ക്കാനാവും വിളിയ്ക്കുന്നെ… അപ്പതില് നീമാത്രമൊഴിഞ്ഞുനിയ്ക്കുന്നത് ശെരിയല്ല… നമുക്കൊന്നു പോയിനോക്കാം… ബോറാണേൽ എന്തേലുംപറഞ്ഞൂരിപ്പോരേം ചെയ്യാം… എന്തേയ്..??”””_ ചോദിച്ചശേഷം ഞാനെന്തേലും മറുപടിപറയാനായിപ്പോലും വെയ്റ്റാക്കാതെ,

“”…വാ..!!”””_ ന്നുംപറഞ്ഞ് അവളെന്റെ കയ്യുംപിടിച്ചു താഴേയ്ക്കുനടന്നു…

…എന്തോ.. പെട്ടെന്നുള്ളയവൾടെയാ നീക്കത്തെ എതിർക്കാനെനിയ്ക്കു കഴിയാതെപോയി…

താഴെയെത്തുമ്പോൾ ഹോളിലെ ഒരുവശത്തെസെറ്റിയിൽ മാമനും ശ്രീയുമിരിപ്പുണ്ട്…

എതിർവശത്തെസെറ്റിയിൽ
കീത്തുവും ശ്രീക്കുട്ടിയും അമ്മായിയുമുണ്ട്…

ഞങ്ങളെക്കണ്ടതും അമ്മായിയൊന്നുചിരിച്ചു…

അതിനു തിരിച്ചുമൊരു ചിരിയുംകൊടുത്ത് ഞാൻ ശ്രീയുടടുത്തായി
ചെന്നിരിയ്ക്കുമ്പോൾ
മീനാക്ഷിയുംപിന്നാലേവന്ന് എന്റടുത്തായിരുന്നു…

എതിരേയിരുന്ന കീത്തുവിന് ഇതൊന്നുമത്ര സുഖിയ്ക്കുന്നുണ്ടായില്ല…

അപ്പോഴേയ്ക്കും അമ്മയുമെത്തി, അമ്മായീടരികിലായി ഇരുപ്പുറപ്പിച്ചു…

“”…അല്ല, നമ്മളെയൊക്കെ വിളിച്ചുവരുത്തീട്ട് പുള്ളി അശോകന്റെകൂടെ പോയോ..??”””_ മാമൻ ചെരിഞ്ഞിരുന്നു ചോദിച്ചതും ഞങ്ങൾക്കു ചിരിപൊട്ടി…

അതമ്മ കാണുകേംചെയ്തു…

“”…ദേ… മൂന്നുംകൂടി അടുത്തടുത്തിരിയ്ക്കുന്നതൊക്കെ കൊള്ളാം… ചേട്ടനെയിരുന്നു കളിയാക്കാനാണ് ഉദ്ദേശമെങ്കില് എന്റെവിധംമാറും കേട്ടോ… നിന്റെയീ സ്വഭാവംകൊണ്ടാടാ ചേട്ടൻനിന്നെ വീട്ടിപ്പോലും കേറ്റാത്തെ..!!”””_ അമ്മയിരുന്ന് മാമനുനേരേ തെറിച്ചു…

“”…ഓ.! ഇനി ഞാനായ്ട്ടൊന്നും മിണ്ടുന്നില്ലേ..!!”””_ പറഞ്ഞ് മാമൻ കയ്യൊഴിയുമ്പോളാണ് ചെറിയമ്മ ട്രേയിൽ ചായയുമായി അങ്ങോട്ടേയ്ക്കുവരുന്നത്…

“”…മ്മ്മ്.! നേരത്തേ കട്ടോണ്ടുപോയി കുടിച്ചവർക്കു കൊടുക്കണ്ടാന്നാ കരുതിയെ… ആം.! പിന്നെ കുടിച്ചോ..!!”””_ മീനാക്ഷിയ്ക്കു ചായനീട്ടുന്നതിനിടയിൽ ചെറിയമ്മയൊന്നു കിലുത്തി…

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *