എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

“”…പല്ലുതേച്ചേച്ചൊക്കെ കഴിച്ചാമതിയായ്രുന്നൂ..!!”””_ ന്ന്
ശ്രീ പിറുപിറുക്കുവേംചെയ്തു…
അതിന്,

“”…പിന്നേ, ആ കയ്യിലെ മണ്ണൊന്നുതൂത്തുകളഞ്ഞാ ഭാഗ്യമായി..!!”””_ ന്നായ്രുന്നൂ എന്റഭിപ്രായം…

“”…പാവോടാ… മടുത്തു തൊലഞ്ഞുകാണും..!!”””_
അതിനുടനേ മാമന്റെഗദ്ഗദം… പുള്ളിയ്ക്കവളെയങ്ങട് ബോധിച്ചൂന്നുതോന്നുന്നു… അല്ലേലതുപറയൂല…

ഇനിയാര് ചത്തൂന്നുപറഞ്ഞാലും
വല്ലതുംതിന്നിട്ടേയുള്ളൂ ബാക്കിക്കാര്യമെന്നുംപറഞ്ഞ്
കയ്യിലെടുത്തുപിടിച്ച കുട്ടയും നിലത്തേയ്ക്കിട്ട്
നടക്കാൻതുടങ്ങുമ്പോളാണ് ഗെയ്റ്റിന്റെമുന്നിലായി ഒരു വണ്ടിവന്നുനിന്നത്… തിരിഞ്ഞുനോക്കുമ്പോളൊരു
ക്രിസ്റ്റയാണ്… നമ്പർപ്ലേറ്റിലേയ്ക്കൊന്നുകൂടി നോക്കീതും
ഞാനെക്സൈറ്റ്മെന്റിന്റെ കൊടുമുടിതാണ്ടി…

“”…നിർത്തണ്ടാ… കേറിവാ… സീനില്ലാ..!!”””_ കയ്യിലിരുന്ന തൂമ്പയുമെറിഞ്ഞ് കൈകൊണ്ട് അകത്തേയ്ക്കു ക്ഷണിച്ചാങ്ങ്യംകാട്ടി ഞാനങ്ങോട്ടേയ്ക്കോടി… കൂട്ടത്തിൽ തിരിഞ്ഞുനോക്കി,

“”…മീനാക്ഷീ… ഓടിവാടീ… ദേ അച്ഛനുമമ്മേമൊക്കെ വന്നൂ..!!”””_ ന്ന് വിളിച്ചുകൂവാനും ഞാൻമറന്നില്ല…

മുറ്റത്തേയ്ക്കു വണ്ടികയറിയപ്പോഴേയ്ക്കും
ഞാനടുത്തെത്തിയിരുന്നു… ആസമയത്ത് വിശപ്പോദാഹമോന്നും ഞാനോർത്തിരുന്നില്ലെന്നത് മറ്റൊരുസത്യം…

ചെന്നപാടെ മുൻവശത്തെ ഡോർതുറന്നതും വെളുക്കനെ ചിരിച്ചുകൊണ്ട് ഒരു വെള്ളമുണ്ടും ഷർട്ടുംധരിച്ച് ജോക്കുട്ടന്റച്ഛൻ പുറത്തേയ്ക്കിറങ്ങി…

“”…സിദ്ധൂ..!!”””_ നിറഞ്ഞ സ്നേഹത്തോടൊരുവിളി…
കൂട്ടത്തിൽ,

“”…സുഖവാണോടാ..??”””_ ന്നൊരു ചോദ്യവും… അതിനൊപ്പം തോളത്തേയ്ക്കു കയ്യിടാനൊരുങ്ങുമ്പോഴാണ്
ഞാൻ ബോധവാനായത്…

“”…പിടിയ്ക്കല്ലേ… മൊത്തംചെളിയാ..!!”””

“”…പിന്നേ… ഒരു ചെളി… നീയൊന്നുപോയേടാ ചെർക്കാ..!!”””_ അതുമ്പറഞ്ഞ് അച്ഛനെന്റെ തോളിൽകയ്യിട്ട് മേത്തേയ്ക്കുചേർത്തു…

“”…നീയെന്താടാ കണ്ടംപൂട്ടിന് പോയതാർന്നോ..??”””_ പിന്നാലെ ഡ്രൈവിങ്സീറ്റിൽനിന്നുമിറങ്ങിയ
ജോക്കുട്ടന്റെ കളിയാക്കൽ… അവനൊരു നീലഷർട്ടിലും നീലക്കരയുള്ളമുണ്ടിലും ചെത്തായിവന്നേക്കുവാ… ഞാനവനെനോക്കി ചിരിയ്ക്കുമ്പോൾ,

“”…പിന്നേ… ഇവനല്ലേ പണിയാമ്പോണേ… വല്ലോടുത്തും ഉരുണ്ടുമറിഞ്ഞു വീണതാവും… അതോയിനി സർഫെക്സലിന്റെ പരസ്യംകണ്ടിട്ട് കറനല്ലതാന്നുംപറഞ്ഞ് ചെളിവാരി തേച്ചതാണോടാ..??”””_
പിന്നിലെ ഡോറുതുറന്ന് ആദ്യമിറങ്ങിയ അച്ചുവിന്റെവകയായ്രുന്നൂ അത്… അവളും രണ്ടുംകൽപ്പിച്ചിറങ്ങിയേക്കുവാ… അസിമിട്രിയ്ക്കൽ ഹേംലൈനുള്ള ബ്ലാക്ക് ഫുൾസ്ലീവ് കുർത്തിയും ഐസ്ബ്ളൂ ജീൻസുമാണ് വേഷം… മുടിയെല്ലാംകൂടി പോണിടെയ്ൽചെയ്ത് ഒരുത്തനും എന്നെയല്ലാണ്ട് വേറാരേംനോക്കണ്ടാന്ന മട്ടിൽ നിൽക്കുവാ…

“”…ഓഹ്.! നമ്മളുപാവങ്ങള്… നമ്മക്കിങ്ങനെ വാരിതേയ്ക്കാനേ അറിയൂ… അല്ലാണ്ടുനിങ്ങളെപ്പോലെ കുഴച്ചുവാരിയെറിയാനറിയൂല… ഉഫ്.! സർഫെക്സലിന്റെ പരസ്യംകണ്ടോന്ന്… ഇതൊക്കെ നീയവടന്നേ എഴുതിപ്പഠിച്ചോണ്ടുവന്നതാവും ലേ..??”””_ ഞാനുംവിട്ടില്ല… അതുംകേട്ടതും അച്ചുവിന്റെ പിന്നാലേയിറങ്ങിയ
അമ്മയുംചേച്ചിയും അവളെനോക്കി വാപൊത്തിച്ചിരിയ്ക്കാൻതുടങ്ങി… വല്ലാവശ്യോമുണ്ടാർന്നോന്ന മട്ടിൽ…

“”…ഏഹ്.! നിന്റെമേത്തുമപ്പടി ചെളിയാണല്ലോടീ… വീട്ടിനുള്ളിലെനിർത്തീട്ട്
രണ്ടൂടെയിപ്പൊ
പറമ്പിൽക്കിടന്നായോ തല്ലുപിടി..??”””_ ഓറഞ്ച്നിറത്തിലെ പാകിസ്ഥാനി മൾമൾ കോട്ടൻസ്യൂട്ടും സ്കാലപ്പ്ചെയ്ത ദുപ്പട്ടയുമണിഞ്ഞ് കണ്ണുമിഴിച്ചുപോണ ലുക്കിലിറങ്ങിവന്ന
ചേച്ചിയുടെചോദ്യം…

“”…അയ്യ.! വന്നതേയെല്ലാങ്കൂടി ഞങ്ങൾക്കിട്ടാണോ..?? ഞങ്ങളേ… അധ്വാനിയ്ക്കുന്ന തൊഴിലാളിവർഗ്ഗവാ… അല്ലേടാ സിത്തൂ..??”””_ ചേച്ചിയുടെയാച്ചോദ്യത്തിന് തൊട്ടുപിന്നിൽനിന്നും മീനാക്ഷിയുടെശബ്ദം…
നോക്കുമ്പോൾ അണച്ചുകൊണ്ടു പിന്നിൽനിൽക്കുവാണ് കക്ഷി… എൻ്റെവിളികേട്ടപാടെ ഇറങ്ങിയോടിയതാണെന്നു വ്യക്തം… അപ്പോഴേയ്ക്കും അച്ഛനവളേയുമൊന്നാശ്ലേഷിച്ചു… അമ്മയുംവന്ന് അവൾടെകയ്യിൽപ്പിടിച്ചു…

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *