എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

…ഏഹ്.! അപ്പൊ നാട്ടിലുമുഴുവൻ ഞാനൊരു ദുരന്തനായ്രുന്നോ ഇത്രേംനാൾ..??

“”…ഏയ്… അതുനിങ്ങൾക്കു സിത്തൂനെ അടുത്തറിയാഞ്ഞിട്ടാ… ഇവൻ ഭയങ്കര ജോളിയാ… പക്ഷേ എല്ലാരോടൊന്നുമില്ലാട്ടോ… അവന്റെ വൈബിനുപറ്റിയ കൂട്ടുകിട്ടണം… നമ്മളിടുക്കീലൊക്കെ ചെന്നപ്പോ എന്നാ അടിച്ചുപൊളിയായ്രുന്നൂന്നോ..??”””_ സകല ചിന്തകളെയും അടിച്ചു പറപ്പിച്ചുകൊണ്ടുള്ള മീനാക്ഷിയുടെ വാക്കുകൾ…

…കോപ്പ്.! ഇവൾക്കിതിപ്പോൾ എന്നാത്തിന്റെ കേടാ..?? എന്നഭാവത്തിൽ ഞാനവളെ നോക്കുമ്പോൾ ബാക്കിയെല്ലാരും എന്നെയാക്കിയമട്ടിൽ അളിഞ്ഞചിരി ചിരിയ്ക്കുവാ…

“”…അതുപിന്നെ ഇടുക്കീലെ അമ്മാതിരി തണുപ്പിൽ ആരായാലും അടിച്ചുപൊളിച്ചുപോവും… എന്നുവെച്ച് ഇവനെപ്പോഴും ജോളിയാന്നൊക്കെ പറയാൻപറ്റോ..??”””_ എന്റെ നെറുകംതലയ്ക്കിട്ട് ശ്രീ കൊട്ടിത്തന്നപ്പോൾ അമ്മയും ചെറിയമ്മയുമെന്നുവേണ്ട ഇപ്പൊക്കേറിവന്ന കീത്തൂന്റെ കൂട്ടുകാരികൾവരെ തലയറിഞ്ഞു ചിരിയ്ക്കാൻ തുടങ്ങി…

…എനിയ്ക്കാണേൽ സാമ്പാറുകലത്തിലെടുത്തുചാടി ആത്മഹത്യ ചെയ്താലോന്നുപോലും ഒരുനിമിഷം തോന്നാതിരുന്നില്ല… ശേഷം കലിപ്പിച്ച് മീനാക്ഷിയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ ആകെ അക്കിടിപറ്റിയ ഭാവത്തിൽ നിൽക്കുവാ മാഡം… എന്നെനോക്കി സോറിയെന്നു കണ്ണുകൾചെറുതാക്കി പറഞ്ഞപ്പോൾ ഞാനും ചിരിച്ചുപോയി…

“”…അതുവിട്… ഇപ്പെന്തായാലും ഞങ്ങളൊക്കെ വന്നില്ലേ… ഇനിയിങ്ങനെ ജോളിയായ്ട്ട് നിന്നാമതി കേട്ടോ..!!”””_ ശ്രുതിചേച്ചി വീണ്ടുമിടപെട്ടു…

“”…ഏയ്‌.! അങ്ങനെപ്പോഴും ജോളിയായ്ട്ട് നിൽക്കാനൊന്നും പറ്റൂല… അതിന് മീനു ബാറ്ററിമാറ്റണം… അല്ലെങ്കിൽ ട്രിപ്പ് പോണം.. അല്ലേടാ സിത്തൂ..??”””_ കൊണ്ടുവന്ന കവറിൽനിന്നും കപ്പയെടുത്ത് നിലയ്ക്കിട്ടുകൊണ്ട് മാമനങ്ങനെ പറഞ്ഞപ്പോൾ വീണ്ടുമതൊരു കൂട്ടച്ചിരിയിൽ കലാശിച്ചു…

…ഇതിപ്പോൾ പണ്ട് കോമഡിസ്റ്റാർസിലൊക്കെ കാണാൻവരുന്നവരെക്കൊണ്ട് പറഞ്ഞുചിരിപ്പിയ്ക്കുമ്പോലെ ആയല്ലോ…

“”…ഓ.! ആയിക്കോട്ടെടേ… എന്റെ ബാറ്ററി മീനൂന്റെ കയ്യിൽത്തന്നാ… എന്നാ നിങ്ങടെ ബാറ്ററികിട്ടാൻ തെക്കേലെ ശാന്തേടെ കട്ടിലന്റടീത്തപ്പണ്ടേ..??”””_ ഞാൻചോദിച്ചതും,

“”…ഇപ്പോളതു കിട്ടണോങ്കിൽ നോട്ടീസുമടിച്ച് പഞ്ചായത്തുമുഴുവൻ തപ്പിനടക്കണം..!!”””_ എന്നായ്രുന്നു ശ്രീക്കുട്ടന്റെ മറുപടി…

“”…നിങ്ങളതുവിട്… എന്നിട്ടു ഞാമ്പറഞ്ഞതിനു മറുപടിപറ… ഇനി ഫുൾ ജോളിയായി നിൽക്കാൻ പറ്റുവോ സിദ്ധൂഭായ്ക്ക്..??”””_ ശ്രുതിചേച്ചി വിടാൻകൂട്ടാക്കാതെ ചോദിച്ചു…

“”…അതിനിപ്പെന്താ..?? നമുക്കങ്ങട് ഫുൾ ജോളിയാക്കിയേക്കാല്ലോ… പക്ഷേ നിങ്ങളിവിടുന്ന് പോയേക്കരുതെന്നു മാത്രം..!!”””_ എന്നുംപറഞ്ഞ് ചിരിച്ചുകൊണ്ട് ഞാൻ ചെറിയൊരു ചീനചട്ടിയെടുത്തു കഴുകി അടുപ്പത്തേയ്ക്കുകേറ്റി… എന്നിട്ട് കുറച്ചുമഞ്ഞപ്പൊടിയും മുളകുപൊടിയും മീറ്റ്മസാലയും ഉപ്പുംചേർത്തു മസാലചൂടാക്കാനും തുടങ്ങി…

“”…അയ്യോ.! അങ്ങനെ ഫുൾടൈമിവിടെ നിന്നാൽ എന്റെ കെട്ട്യോനേം പിള്ളേരേം ഞാനെന്തോചെയ്യും മോനെ..??”””_ ചോദിച്ചുകൊണ്ട് പുള്ളിക്കാരി അടുത്തേയ്ക്കുവന്നു… അപ്പോഴേയ്ക്കും ചെറിയമ്മ എല്ലുകഴുകി തന്നിരുന്നു…

“”…അവരോടു പോകാമ്പറ… നമ്മക്കെല്ലാംകൂടി ഇവടങ്ങു കൂടാന്നേ… എന്നിട്ടു നാളെ കല്യാണത്തിനു വരുന്നതിൽനിന്ന് നല്ലൊരു ചെക്കനേം നമ്മക്ക് സെറ്റാക്കാന്ന്..!!”””_ ചിരിച്ചുകൊണ്ട് പറയുന്നതിനൊപ്പം ചെറിയമ്മതന്ന എല്ലെല്ലാംകൂടി മസാല മിക്സ്ചെയ്ത് വലിയൊരു ഉരുളിയിലാക്കി കറിവേപ്പിലയും കുറച്ചു വെള്ളവുംചേർത്ത് വേവാൻവെച്ചു…

“”…അതെന്തിനാടാ ഇനി വേറൊരു ചെക്കൻ..?? നിനക്കുതന്നങ്ങു കെട്ടിയാപ്പോരേ..?? ആ കൊച്ചിന് നിന്നെയങ്ങു പിടിച്ചെന്നു തോന്നുന്നു..!!”””_ അതിനിടയിൽ കപ്പയെടുത്ത് നിരത്തിയിട്ട് തോലുകളഞ്ഞിട്ടിരുന്ന മാമന്റെവക ഡയലോഗ്… മാമനൊപ്പം ശ്രീയും ജോക്കുട്ടനും അച്ചുവുമുണ്ട്… നാലും ചേരും.!

“”…യ്യ്യോ.! അതുപറഞ്ഞപ്പൊ മീനൂന്റെ മുഖത്തുണ്ടായ ഞെട്ടല് കണ്ടോ..??”””_ ആക്കിയമട്ടിലൊരു ചോദ്യമിട്ട അമ്മായി,

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *