ഇതിനുമുന്നേ പരീക്ഷിച്ചിട്ടില്ലാത്തതിനാൽ ഒരുദ്ദേശംവെച്ച് ചെയ്തതാണെങ്കിലും ഓരോരുത്തരായെടുത്ത് ടേസ്റ്റ്ചെയ്തശേഷം എന്നെനോക്കിയ നോട്ടംമാത്രം മതിയായ്രുന്നു റിസൾട്ട് വ്യക്തമാകാൻ.!
“”…ന്റ മോനേ… നീയിത്ര സംഭവമാണെന്ന് ഞാൻ കരുതീലാട്ടാ..!!”””_ ശ്രുതിചേച്ചി ഒരുപ്ലെയ്റ്റിൽ കുറച്ചെടുത്തു കഴിച്ചശേഷം എന്റെ കൈയ്ക്കുപിടിച്ചു പറഞ്ഞതും,
“”…അല്ലേലും എന്റനിയനുണ്ടാക്കുന്നതൊന്നും അങ്ങനെ പാഴായിപോവൂലാ..!!”””_ ന്നൊരു മറുപടിയായ്രുന്നു ചേച്ചിയുടെ ഭാഗത്തൂന്ന്… അതിനെല്ലാരും ഒരേസ്വരത്തിൽ യെസ്സുവെയ്ക്കുമ്പോൾ,
“”…അയ്യോടാ.! സാധനം കേറിക്കൊളുത്തിയപ്പോൾ അവൾടെ അനിയനെന്ന്… നാണമില്ലല്ലോടീ..!!”””_ സ്പൂണിൽകോരിയ പീസെടുത്ത് വായിലേയ്ക്കിട്ടുകൊണ്ട് ജോക്കുട്ടൻ പിന്നേം ചേച്ചിയെ ചൊറിഞ്ഞു…
“”…ഒന്നുപോടാ… പരിചയപ്പെട്ട അന്നുമുതൽ സിദ്ധുവെന്റെ കുഞ്ഞനിയൻ തന്നെയാ…
അല്ലേടാ സിദ്ധൂ..??”””_ ചേച്ചിയെന്റെ തോളിൽ ചുരണ്ടിക്കൊണ്ട് ചോദിച്ചതിന്,
“”…അല്ലാണ്ട്പിന്നെ… ചേച്ചിയെന്റെ പിറക്കാണ്ടുപോയ ചേച്ചിയല്ലേ ചേച്ചീ..!!”””_ എന്നുപറഞ്ഞ് തിരിച്ചു സോപ്പിടാൻ നോക്കുമ്പോഴാണ്,
“”…പിറക്കാണ്ടുപോയ ചേച്ചിയോ..?? അതിനുനിനക്കു പിറന്ന ചേച്ചിയുണ്ടല്ലോ..??”””_ ന്ന സ്വപ്നേച്ചിയുടെ സംശയംകേട്ടത്…
…ഊമ്പി.!
അപ്പോഴാണ് വായീന്നു വീണുപോയതിനെക്കുറിച്ച് ഞാൻ ബോധവാനാകുന്നത്… ഉടനെ വെട്ടിത്തിരിഞ്ഞുനോക്കീപ്പോൾ കണ്ടതോ
എന്നെ കലിതുള്ളി നോക്കിനിൽക്കുന്ന കീത്തുവേച്ചിയേം…
…ഈശ്വരാ.! ഇനിയിപ്പോൾ എന്തുപറയും..??_ എന്നുംകരുതി തലകറങ്ങി നിൽക്കുമ്പോഴാണ്,
“”…അയ്യോ.! അതൊന്നുമവനെ ഓർമ്മിപ്പിയ്ക്കല്ലേ… അതൊക്കെയവൻ മറക്കാനാഗ്രഹിയ്ക്കുന്ന അദ്ധ്യായങ്ങളാ..!!”””_ എന്നുപറഞ്ഞ് മീനാക്ഷിയൊറ്റ ചിരിയായ്രുന്നു… കേട്ടതും എല്ലാംകൂടിയങ്ങു ചിരിയ്ക്കാനും തുടങ്ങി…
ഞാനാണേൽ അന്നേരമത്രയും നിന്നുരുകുവായ്രുന്നു… ഇങ്ങനെപോയാൽ കല്യാണത്തലേന്ന് കല്യാണപ്പെണ്ണിന്റനിയൻ പണ്ഡവും പണവുമായി നാടുവിട്ടൂന്നാവും നാളത്തെവാർത്ത…
“”…എടീ… നിന്നെയൊക്കെ ഇവടെവിളിച്ചത് ഈ അടുക്കളേൽക്കിടന്ന് ചിരിച്ചുമറിയാനല്ല… വന്നേയിങ്ങട്..!!”””_ അതിനിടയിൽ പിടഞ്ഞടുക്കളേൽക്കേറിയ കീത്തു എന്നെയൊന്നു രൂക്ഷമായി നോക്കിയിട്ട് ശ്രുതിച്ചേച്ചിയോടൊറ്റ ചീറൽ…
“”…അതല്ലടീ… ഇവിടെ നൈസാ… ഇവരുടെ കൂടെക്കൂടിയാൽ സമയംപോണതറിയൂല..!!”””_ എന്നായ്രുന്നു വർഷചേച്ചിയുടെ മറുപടി…
“”…അതേന്നേ… ആ റൂമിൽപ്പോയി ചടച്ചിരിയ്ക്കുന്നേലും നല്ലത് ഇവർടെ വൈബിനൊപ്പം കൂടുന്നതാ… നീയും ഇവിടെ നിൽക്കന്നേ… നമുക്കെല്ലാർക്കൂടി പൊളിയ്ക്കാം..!!”””_ ശ്രുതിചേച്ചിയുംകൂടെ പറഞ്ഞതും കീർത്തുവിനാകെ അടിയായിപ്പോയി… സ്വന്തം കൂട്ടുകാരികൾ ഇങ്ങനെ കളംമാറ്റിചവിട്ടുമെന്ന് എന്റചേച്ചി സ്വപ്നത്തിൽപോലും ചിന്തിച്ചുകാണില്ല… അതിന്റെകൂട്ടത്തിൽ മീനാക്ഷിയുടെ ചിരികൂടായപ്പോൾ നാണംകെടാതിരിക്കാൻ എന്നാൽപ്പിന്നെ ഞാനുംകൂടി നിന്നേക്കാമെന്ന മട്ടിൽ അവളൊന്നടങ്ങിവന്നതാ… അപ്പോഴാണ്,
“”…ഏയ്.! അതുവേണ്ട… കല്യാണപ്പെണ്ണ് കരിയുടേം പുകയുടേമിടയിലൊന്നും നിൽക്കണ്ട..!!”””_ എന്നേതോ കേശവമ്മാമന്റെ പെമ്പറന്നോത്തി കുത്തിവെച്ചത്… അയൽക്കൂട്ടം ചേച്ചിമാരുംകൂടെ അതേറ്റുപിടിച്ചു… അതോടെ,
“”…എന്നാലൊരു കാര്യംചെയ്… കീത്തു റൂമിൽപ്പൊക്കോ… ഇവരിവടെ നിൽക്കട്ടേ… ഇവടത്തെ പരിപാടികഴിയുമ്പോൾ ഞാന്തന്നങ്ങട് പറഞ്ഞുവിട്ടോളാം..!!”””_ എന്നൊരു തീർപ്പുകൽപ്പിച്ചുകൊണ്ട് മീനാക്ഷിയിടയ്ക്കു കേറിയത്… അതുകേട്ടതും കീത്തുവിന് പൊളിഞ്ഞുകേറുവായ്രുന്നു… അല്ലേത്തന്നെ മീനാക്ഷിയെ മൂപ്പിയ്ക്കാൻ വേണ്ടിയാണ് കീത്തു മലപ്പുറത്തൂന്ന് ഫ്രണ്ട്സിനെയിറക്കീത്… എന്നിട്ടിപ്പൊ അവരെ അവളയച്ചോളാന്നു പറയുമ്പോൾ കീത്തൂന് സഹിയ്ക്കാമ്പറ്റോ..??!!
എന്നാൽ എന്തെങ്കിലും പറയുന്നതിന് മുമ്പേ ഏതോവല്യമ്മ,
“”…അതേ… മീനുമോള് പറഞ്ഞതാണ് അതിന്റെശെരി..!!”””_ എന്നുകൂടിവെച്ചതും കീത്തു ചവിട്ടിക്കുലുക്കി ഇറങ്ങിയൊരു പോക്ക്… ഇവളിനി കല്യാണോം കോപ്പൊന്നുംവേണ്ടാന്നുവെച്ചു നേരേ ചെറുക്കന്റെ വീട്ടിൽചെന്ന് കേറുവോ..??

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸