“”…അതേ… പ്രസിഡന്റു പറഞ്ഞതുകേട്ടില്ലേ…
ബന്ധുക്കളെല്ലാം കടക്കുപുറത്ത്..!!”””_ ഒരു നീളൻ പടവലങ്ങയെടുത്ത് ചുഴറ്റിക്കൊണ്ട് ഞാങ്കൂടെക്കൂടിയതും അവരോരോന്നോരോന്നായി അടുക്കളയിൽനിന്നിറങ്ങി…
“”…എടാ… അവരു പഞ്ചായത്ത് പ്രസിഡന്റാണോ..??”””_ മീനാക്ഷിയെന്നോട് ചേർന്നിരുന്നു ചോദിച്ചതും ജോക്കുട്ടനും ചേച്ചിയുമൊക്കെ ചെവികൂർപ്പിയ്ക്കുവേം ചെയ്തു…
“”…അവരാണ് അയൽക്കൂട്ടം പ്രസിഡന്റ്..!!”””_ എന്റെമറുപടി…
“”…ഓഹ്.! അപ്പൊ
നിനക്കയൽക്കൂട്ടം പ്രസിഡന്റിനെയൊക്കെ
അറിയാല്ലേ..?? പൊളി..!!”””_ ജോക്കുട്ടനാണ്…
“”…അല്ലപിന്നെ… അല്ലേലും സിത്തൂനാർക്കാ അറിയാത്തേ..??”””_ മീനാക്ഷിയും മൊഴിഞ്ഞു…
“”…അല്ല…
നിനക്കവരെയൊക്കെ എങ്ങനറിയാം..??”””_ ചേച്ചിയുംചോദ്യമിട്ടു…
“”…അതയൽക്കൂട്ടത്തിൽ
ചേർന്നാൽ ലോൺകിട്ടോന്നൊരുത്തൻ പറഞ്ഞു… അതുകേട്ടിട്ട് ചേരാൻപോയപ്പൊള്ള പരിചയമാ..!!”””
“”…എന്നിട്ടു ലോൺകിട്ടിയോ..??”””_ മീനാക്ഷിയ്ക്ക് ഒടുക്കത്തെകൗതുകം…
“”…ഇല്ല… അവരുടെവായീന്നു നല്ലതെറികിട്ടി..!!”””_ ശ്രീ പൂരിപ്പിച്ചു… അതുകേട്ടിവരെല്ലാംകൂടെന്നെ ആക്കിച്ചിരിയ്ക്കുന്നുണ്ടായ്രുന്നു…
അപ്പോഴേയ്ക്കും
ജോക്കുട്ടന്റച്ഛനുമമ്മേം ചേച്ചിയുടച്ഛനുമമ്മേംകൂടി അടുക്കളയിലേയ്ക്കുവന്നു… എവിടെയൊക്കെയോ കറങ്ങിനടന്നിട്ടുള്ള വരവാണ്…
“”…യ്യോ.! ഇതാരൊക്കെയാ
വരുന്നേ..??കണ്ടിട്ട്
പറമ്പുമുഴുവൻ കറങ്ങിനടന്നു പ്രേമിയ്ക്കുവായ്രുന്നെന്നു തോന്നുന്നുണ്ടല്ലോ..??!!”””_ അവരെക്കണ്ടതും
മീനാക്ഷിയിരുന്നങ്ങു ചാർത്തി… അതുകേട്ടതും അമ്മയുടെ
മുഖത്തൊരു
നാണമൊക്കെവന്നു…
“”…അതേ…
കളംവരയ്ക്കുന്നതൊക്കെ
കൊള്ളാം… ടെയ്ലിന്റെ ഡിസൈനൊന്നും മാറ്റിക്കളയരുത്… വല്യച്ഛന് ദേഷ്യംവരും… അല്ലേടാ സിത്തൂ..??!!”””_ അമ്മയുടെ നാണംകണ്ടതും
ശ്രീയിരുന്നു ചെറഞ്ഞു…
“”…അതെന്താണ്ടാ അങ്ങനൊരുടോക്ക്..?? അമ്മയാ അടുക്കളമുറ്റത്തിറങ്ങിനിന്ന് എത്രവേണേലും കളംവരച്ചോ..?? ഒരുപ്രശ്നോമില്ല… ആരുംചോയ്ക്കാനും വരൂല..!!”””_ ഞാനുംവിട്ടില്ല… ഉടനെ,
“”…അതേ… നാറിമുഴുത്തെങ്കിൽ അമ്മയിങ്ങുപോര്… എന്നിട്ടിതിന്റെ വേവൊന്നു നോക്കിയേ..!!”””_ ചേച്ചി കൈകാട്ടിവിളിച്ചതും
രക്ഷപ്പെടാൻകിട്ടിയ ചരടിന്മേൽ
അമ്മ ചാടിപ്പിടിയ്ക്കുവായ്രുന്നു…
“”…ഹലോ.! മുതുക്കു
കൂത്താട്ടമൊക്കെ കഴിഞ്ഞെങ്കിൽ
ഈ തേങ്ങയൊന്നു ചിരണ്ടാൻ കൂടാവോ..??”””_ സ്വന്തം
തന്തയെനോക്കി ജോക്കുട്ടൻചോദിച്ചതും,
“”…പോയി നിന്റെ മറ്റവളോടു പറേടാ..!!”””_ ന്നായ്രുന്നൂ മറുപടി… ഉടനെ,
“”…ദേ ചേച്ചീ… ചേച്ചിയെ
വിളിയ്ക്കുന്നു..!!”””_ ന്നു
മീനാക്ഷിയിരുന്ന് കൂവുകേംചെയ്തു… അതിന് ജോക്കുട്ടനെനോക്കി ചേച്ചിയുടെകുറേ കഥകളിയും കണ്ണുരുട്ടലുമൊക്കെയുണ്ടായ്രുന്നു…
അങ്ങനെപറഞ്ഞെങ്കിലും അച്ഛനുമവനോടൊപ്പം തേങ്ങ ചിരണ്ടാനായി കൂടിയപ്പോൾ ചേച്ചിയുടച്ഛൻ ഞങ്ങളോടൊപ്പം പച്ചക്കറിയ്ക്കിടയിലേയ്ക്കും വന്നു… പുള്ളിയെക്കണ്ടതും,
“”…കാറ്റൊക്കെ നന്നായ്ട്ട് കൊണ്ടായ്രുന്നോ..??”””_ ന്നൊറ്റ ചോദ്യമായ്രുന്നൂ മാമൻബ്രോ…
കേട്ടതും ഞങ്ങളെല്ലാംകൂടൊറ്റ ചിരിയായ്രുന്നു… അതോടെ പുള്ളിപിന്നേം താഴേയ്ക്കുനോക്കി ഞങ്ങൾക്കു റ്റാറ്റാപറഞ്ഞു…
അതിനിടയ്ക്ക്,
“”…ശ്ശോ.! നോക്കിയേടാ… കറിയിളക്കുമ്പോഴും അമ്മയുടെ മുഖത്തുള്ളയാ ചോരയോട്ടോം നാണോമൊക്കെ… എന്തോ കള്ളത്തരമുണ്ടല്ലോടാ..!!”””_
ന്നുംപറഞ്ഞ് മീനാക്ഷിയെന്നെ തോണ്ടിയിട്ട്
ജോക്കുട്ടന്റമ്മയുടെനേരെ ചൂണ്ടി…
“”…ശെരിയാണല്ലോ…
എന്താമ്മേ കേസ്..??”””_ ചേച്ചിയുമവൾക്കൊപ്പം കൂടുവായ്രുന്നു…
“”…സത്യംപറ… ആളൊഴിഞ്ഞിടത്തു കൊണ്ടിട്ട് കിസ്സടിച്ചല്ലേ..??”””_ ഞാനച്ഛനെ തലയെത്തിച്ചുനോക്കി ചോദിച്ചതും എന്നെനോക്കി,
“”…പോടാവിടെന്ന്..!!”””_
എന്നായ്രുന്നൂ മറുപടി… ഉടനെ കയ്യിലിരുന്ന തേങ്ങാമുറി താഴെവെച്ച് ജോക്കുട്ടനച്ഛനെയൊരു നോട്ടം…
“”…ദേ… കുടുംബത്തിന് മാനക്കേടുണ്ടാക്കാനാണ് രണ്ടിന്റേംപരിപാടിയെങ്കിൽ രണ്ടിനുംകിട്ടുമെന്റേന്ന്… പറഞ്ഞില്ലാന്നുവേണ്ട..!!”””_ അവനിരുന്നുതറച്ചതും,

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸