ഇങ്ങനൊരു സെറ്റപ്പുണ്ടെന്നു നേരത്തേയറിഞ്ഞെങ്കിൽ ഒരു ബബിൾബ്ലോവറുംവാങ്ങി കല്യാണവീട്ടിന്റെ ക്വട്ടേഷൻ പിടിയ്ക്കായ്രുന്നു.!
എന്തായാലും ഫണ്ട് കിട്ടിത്തുടങ്ങിയതോടെ എന്റെയാ പാഷൻ ഞാനൊരു പ്രൊഫഷനാക്കി… ആൾക്കാരെ തമ്മിൽത്തമ്മിൽ കാണാത്തവിധം കുമിളകൊണ്ടു നിറയ്ക്കുകയെന്നതായ്രുന്നു എന്റെലക്ഷ്യം.!
അതിനിടയിൽ വേറൊരമ്മാവനും
ഒരു കവറുംനീട്ടി ഷേക്ക്ഹാൻഡും തന്നിട്ടുപോയി… പുള്ളിയവടെന്നു മറഞ്ഞതും ഞാനാകാംഷയോടെ അതെടുത്തു തുറക്കുമ്പോഴാണ് പെട്ടെന്നു ചെറിയമ്മ എവടെനിന്നോ പാഞ്ഞങ്ങോട്ടുവന്നത്… വന്നപാടെ,
“”…നീയെന്തോത്തിനാടാ സംഭാവന വാങ്ങിയത്..?? അച്ഛനെങ്ങാനും കണ്ടാലുണ്ടല്ലോ..!!”””_ ന്നും പറഞ്ഞൊരു ചാട്ടവും…
…ഏഹ്.! സംഭാവനയോ..?? അപ്പൊ ഈ വാങ്ങി പോക്കറ്റിലിട്ടതൊക്കെ ലെവൾക്കുള്ള സംഭാവനയായ്രുന്നോ..?? കോപ്പ്.!
“”…ദേ… ഇനിയാരു കൊണ്ടേത്തന്നാലും
സംഭാവന മേടിയ്ക്കുന്നില്ലാന്ന് പറഞ്ഞാമതി..!!”””_ എന്നുംപറഞ്ഞ് ചെറിയമ്മ ആരെയോകണ്ടിട്ട് കയ്യുമെടുത്തുകാട്ടിക്കൊണ്ട് ധൃതിയിലങ്ങോട്ടേയ്ക്കോടി…
…കോപ്പ്.! ഒരു രസോക്കെ വന്നതായ്രുന്നു… ഇനിയിപ്പൊ വലിയ്ക്കാനാ ഞാനിവടെ നിൽക്കുന്നെ..??_ എന്നും പ്രാകിക്കൊണ്ട് അവടന്നു പോകാൻതുടങ്ങുമ്പോഴാണ് ഒരാന്റി വീണ്ടുമൊരു കവറുമായിവന്നത്…
“”…ഇല്ലചേച്ചി… സംഭാവന വാങ്ങുന്നില്ലാന്നു പറയാൻപറഞ്ഞായ്രുന്നു..!!”””_ ഞാൻ നിഷ്കുവായതും പുള്ളിക്കാരി ചിരിച്ചുകൊണ്ട്,
“”…അതുസാരമില്ല… മോൻവെച്ചോ..!!”””_ ന്നുംപറഞ്ഞ് അവരെന്നെ നിർബന്ധിച്ചേൽപ്പിച്ചു…
…ഇങ്ങനെ പിടിപ്പിച്ചിട്ടുപോവാൻ വല്ല ചില്ലറ പൈസേമാവോ ഉള്ളിൽ..?? എന്നാൽ പെണ്ണുമ്പിള്ളേടെ ശവമിവടെ വീഴും..!!_ എന്നുമുറപ്പിച്ച് തുറന്നുനോക്കുമ്പോൾ അതിനുള്ളിലും ഒരഞ്ഞൂറ്.! പാവംചേച്ചി… വെറുതെ തെറ്റിദ്ധരിച്ചു.!
മനസ്സിലൊരു കുറ്റബോധം തോന്നുന്നതിനിടയിലും ഞാൻ ശെരിയ്ക്കൊന്നു ചാർജ്ജായി…
നമ്മളായ്ട്ടുവേണ്ടെന്നു പറഞ്ഞാലും നിർബന്ധിച്ചുതരുന്നതല്ലേ… പിന്നെന്തിന് കളയണം..??_ അങ്ങനേംകരുതി ഞാൻ നൈസായ്ട്ട് ആരും കാണാത്തൊരു മൂലയിലേയ്ക്കു മാറിനിന്നു…
ഇതിനിടയിൽ അവടവിടെയായി മീനൂന്നും മീനൂട്ടിയെന്നും മീനാക്ഷീന്നുമൊക്കെയുള്ള വിളി ഞാൻ കേട്ടെങ്കിലും ഞാനതൊന്നും കാര്യമാക്കിയില്ല… അപ്പോഴേയ്ക്കും മൂന്നുനാല് പേരുകൂടി നൂറും ഇരുന്നൂറും അഞ്ഞൂറുമൊക്കെവെച്ച് തന്നതോടെ എന്റെ ബിസിനസ് മൈൻഡുണർന്നു…
…വെറുതേനിന്നിട്ട് ഇത്രേംകിട്ടുന്നുണ്ടേൽ ആളുകളെയൊക്കെ ചിരിച്ചുകളിച്ചു സ്വീകരിച്ചാലെന്തോരം കിട്ടിയേനേ..??_
അതോടെ ഞാൻ വിജിലന്റായി… പിന്നങ്ങോട്ട് ഞാനെന്റവക സ്വീകരണമങ്ങട് അഴിച്ചുവിട്ടു… അതോടെ കളക്ഷനും കുതിച്ചുയർന്നു…
അങ്ങനെയൊരു മാമന്റെകയ്യീന്ന് കാശുവാങ്ങി പോക്കറ്റിലിടുമ്പോഴാണ്,
“”…ഡാ..!!”””_ ന്നൊരു വിളികേൾക്കുന്നത്… ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ കീത്തു കലിതുള്ളി നിൽക്കുന്നു… അതോടെ എന്റെസിലിണ്ടറിന്റെ ഗ്യാസ് ആരൊക്കെയോചേർന്ന് കുത്തിപ്പൊട്ടിച്ച നിലയിലുമായി…
“”…അതുപിന്നെ… അവരു തന്നപ്പൊ…”””_ ഞാൻനിന്നു വിക്കാനായി തുടങ്ങുമ്പോൾ അതൊന്നും കേൾക്കാൻ നിൽക്കാതെ അവളൊറ്റച്ചീറലായ്രുന്നു…
“”…എടാ… നിനക്കും നിന്റെ പെമ്പിളയ്ക്കും ഇതെന്തോത്തിന്റെ കേടാ..?? അവളവിടെ എന്നാ പട്ടിഷോയാടാ കാണിയ്ക്കുന്നെ..?? മനുഷ്യനെ നാണംകെടുത്താനായ്ട്ട്… അയ്യേ… കുറച്ചൊക്കെ ഉളുപ്പുവേണ്ടേ..??”””_ ചുറ്റുമൊന്നുനോക്കിയിട്ട് മിഠായികവറ് കിരുകിരുക്കുമ്പോലെ അവൾനിന്ന് കിരുകിരുത്തു… അതിന് ഞാനറിയാതൊരു ദീർഘനിശ്വാസവും വിട്ടു…
…അപ്പൊ കാശുമേടിച്ചതു കണ്ടിട്ടില്ല..!!
“”…അല്ല… അവളെന്തോ കാട്ടീന്നാ..?? അവളവിടെ ചെറിയമ്മയ്ക്കും ചേച്ചിയ്ക്കുമൊപ്പം നിൽക്കുന്നേന് കീത്തുവേച്ചിയ്ക്കെന്താ പ്രശ്നം..??”””_ അവളടുത്തുനിന്നാൽ കാശുകിട്ടീലെങ്കിലോന്നു കരുതി എങ്ങനേലും ഒഴുവാക്കിവിടാനെന്നോണം ഞാൻചോദിച്ചു…
“”…അവളെന്തോ കാട്ടീന്നോ..?? അവളു മനഃപൂർവ്വം എന്നെ ദ്രോഹിയ്ക്കാനായ്ട്ട് ഓരോന്നുകാട്ടുവാ… എന്നെക്കാളും ഭംഗിയോടെ ഒരുങ്ങിയിറങ്ങാൻ ഇന്നെന്താ അവൾടെ കല്യാണവാണോ..?? എന്നിട്ടവൾടെയൊരു കൊഞ്ചിക്കുഴഞ്ഞുള്ള വർത്താനോം ഒലിപ്പീരും… എനിയ്ക്കൊന്നുമങ്ങട് സുഖിയ്ക്കുന്നില്ല… അതുകൊണ്ടു മര്യാദയ്ക്കു നീയവളെപ്പറഞ്ഞു വിലക്കിയ്ക്കോ… അറിയാലോ, പിടിവിട്ടാൽ ഞാനെന്താ കാട്ടുന്നേന്ന് എനിയ്ക്കുപോലും അറിയൂല..!!”””_ ഭദ്രകാളി തുള്ളിക്കൊണ്ട് അവളുനിന്നു വിറച്ചു… എന്നാലൊരു ചെവികൊണ്ട് ഞാനതു കേൾക്കുന്നുണ്ടായെങ്കിലും കാശുതരാതെ കേറിപ്പോണവരിലായ്രുന്നു എന്റെ രണ്ടുകണ്ണുകളും…

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸