എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

“”…പട്ടീടെവാല് കുഴലിട്ടു നിവർത്തിയാലും നിന്റെ സ്വഭാവത്തിലൊരു മാറ്റോംവരാമ്പോണില്ല..!!”””_ ഗുണദോഷിച്ചിട്ട് കാര്യമില്ലാന്നു തോന്നിയിട്ടാവണം അവളിരുന്നു പിറുപിറുത്തത്… അതുകേട്ടതും,

“”…ഏയ്‌.! പോടീ… ഞാനിപ്പോ പഴേപോലെ കളിയാക്കുവൊന്നുമില്ല… അവളു കയ്യിൽക്കിട്ടുന്നതെന്ത്‌ വായിക്കേറ്റിയാലും ഞാൻ മൈൻഡുപോലും ചെയ്യാറില്ലാന്നേ… അല്ലേലും മറ്റുള്ളോരെ കളിയാക്കിയല്ലല്ലോ നമ്മൾ സന്തോഷം കണ്ടെത്തേണ്ടത്..!!”””_ എന്നുംപറഞ്ഞ് ഞാൻ ഗിയർതട്ടി ഫോർത്തിലാക്കി…

“”…ഉവ്വ.! ഈപ്പറഞ്ഞത് മീനുവോ നിന്റച്ഛനോ കേൾക്കരുത്… കേട്ടാ അവിടെ പിടഞ്ഞുവീഴും..!!”””_ അവളും വിട്ടുതരുന്ന ലക്ഷണമില്ലായ്രുന്നു… അതോടെ വിഷയംമാറ്റാനായി ഞാൻ ഇറച്ചിക്കടയിലെ സംഭവമെടുത്തിട്ടു…

“”…എടീ… അതുപിന്നെ ഞാനെല്ലെന്നു പറഞ്ഞപ്പോ നീ വേറെന്തോ ചോദിച്ചില്ലേ… എന്തോന്നാ കഴനെഞ്ചോ..?? അതെന്താ സംഭവം..??”””

“”…കഴനെഞ്ചല്ലടാ മുഴനെഞ്ച്… അതാ നമ്മളീ മേടിച്ചിട്ട് വന്നേക്കുന്നത്..!!”””_ കവറിലേയ്ക്കു ചൂണ്ടിക്കൊണ്ട് അവൾപറഞ്ഞു…

“”…അല്ലാ… ഇതിനെന്താ പ്രത്യേകത..??”””

“”…എടാ… ഇതു ശെരിയ്ക്കും എല്ലല്ല… ഇതിന്റെയെല്ലിന് കടുപ്പം തീരെക്കുറവായ്രിക്കും… ശെരിയ്ക്കും കോഴീടെല്ലുപോലെ കടിച്ചുമുറിച്ചുതിന്നാം… തന്നെയുമല്ല, ഇതിനകത്തു കൂടുതലും ഇറച്ചിയുമായ്രിക്കും… രണ്ടുകിലോ മുഴനെഞ്ചു വാങ്ങിയാൽ അതിലൊരു ഒന്നൊന്നരകിലോ ഇറച്ചികാണും… അതുകൊണ്ട് ഞങ്ങടെ നാട്ടിലൊക്കെയിതിന് ഇറച്ചിയെക്കാൾ പത്തോ മുപ്പതോ രൂപ കുറവേയുള്ളു… ആ കടക്കാരൻ… പൊട്ടൻ… അങ്ങേരത് എല്ലിന്റെ വിലയ്ക്കാ കൊടുക്കുന്നത്..!!”””_ ഒരു ചിരിയോടെ അവൾ ക്ലാസ്സെടുത്തു…

“”…അപ്പൊ… അതു ഫുൾവാങ്ങി ഇറച്ചിയാക്കിവിറ്റാൽ നല്ല ലാഭായ്രിയ്ക്കൂലോ..??”””_ ഒത്തിരിയൊന്നും വൈകിയില്ല… അതിനുമുന്നേതന്നെ എന്നിലെ ബിസിനസ്മാൻ ഞെളിഞ്ഞെഴുന്നേറ്റു… എന്നാലതിന്,

“”…ഞാനിപ്പൊ ഓർത്തേയുള്ളൂ… നീയിതുതന്നെ ചിന്തിയ്ക്കൂന്ന്..!!”””_ എന്നും പറഞ്ഞവൾ കളിയാക്കി തുടങ്ങിയതോടെ വീണ്ടും വിഷയംമാറ്റാനായി ഞാനവൾടെ അമ്മായിയമ്മയുടെ കാര്യമെടുത്തിട്ടു… അല്ലേലിന്ന് ഞാനെയറിലാവും… അതോടെ മുള്ളൻപന്നിയ്ക്ക് രോമാഞ്ചംവന്നപോലെ അവളങ്ങോട്ട് പിടഞ്ഞെഴുന്നേറ്റു… പിന്നവൾടെ കൊതിയും കുശുമ്പുംകേട്ട് ഹരംപിടിച്ചാണ് ഡ്രൈവ്ചെയ്തതും വീട്ടിലെത്തുന്നതും… അതിനിടയിൽ ആ തള്ളയെ പൂട്ടാനുള്ള രണ്ടുമൂന്ന് ഐഡിയാസും ഞാൻ പറഞ്ഞുകൊടുത്തതാ… പക്ഷെ അതിനവളെന്നെ സൈക്കോസിദ്ധൂന്നു വിളിച്ച് ആട്ടിയതോടെ നന്മയുടെ മനസ്സുകൾക്കൊന്നും ഇന്നീ സമൂഹത്തിൽ സ്ഥാനമില്ലാന്നുള്ള തിരിച്ചറിവോടെ വണ്ടി ഞാൻ ഗേയ്റ്റിനുമുന്നിൽ ചവിട്ടുകയായ്രുന്നു…

എന്നാൽ വണ്ടി ഗേയ്റ്റിനുള്ളിലേക്ക് കടത്താൻ സ്ഥലമില്ലാത്തതരത്തിൽ വണ്ടികളും ആൾക്കാരും കൂടിക്കിടക്കുവാ…

…സർവ്വമാന മെയ്രുകളും മണിയടിയ്ക്കുമ്മുന്നേ തിന്നാൻവേണ്ടി കെട്ടിയെടുത്തോ..??

“”…ഇതേതു മറ്റവനാ ഇങ്ങനെ വണ്ടികൊണ്ടോന്നിട്ടേ..?? നമ്മടെ വണ്ടിയിനി തലേൽ ചൊവന്നു കൊണ്ടോണോ..??”””_ ഗേയ്റ്റുകഴിഞ്ഞ് പോർച്ചിലേയ്ക്കുള്ള വഴിയ്ക്കു കുറുകനേയിട്ടേക്കുന്ന വെള്ളഓഡി നോക്കി ഞാൻ മുറുവിക്കൊണ്ടിറങ്ങാൻ തുടങ്ങിയതും എന്റെ പുറപ്പാടെന്തിനാന്നൂഹിച്ച അച്ചുവെന്റെ കൈയ്ക്കു കേറിപ്പിടിച്ചു…

“”…ദേ… നല്ലൊരു ദിവസമായിട്ടു വെർതേ അലമ്പുണ്ടാക്കിയാൽ തല തല്ലി ഞാൻ പൊട്ടിയ്ക്കും… പറഞ്ഞില്ലാന്നുവേണ്ട..!!”””_ എന്നുംപറഞ്ഞ് കൈവിട്ടശേഷം അവൾതുടർന്നു;

“”…ദേ… അവിടെ സ്ഥലമുണ്ടല്ലോ… അങ്ങോട്ടൊതുക്കിയാൽ മതി..!!”””_
അതുംപറഞ്ഞ് ഗേയ്റ്റിനുപുറത്തെ വിശാലമായ റോഡ്സൈഡവൾ ചൂണ്ടിക്കാണിച്ചതോടെ വേണംവേണ്ടാതെ ഞാനങ്ങോട്ടേയ്ക്കു വണ്ടിതിരിയ്ക്കുവായ്രുന്നു…

വണ്ടിയൊതുക്കി വീട്ടിലേയ്ക്കു നടക്കുമ്പോഴും എന്റെ വഴിമുടക്കിയ ഓഡിയിലായ്രുന്നെന്റെ കണ്ണ്…

…എറിഞ്ഞതിന്റെ ചില്ലങ്ങട് പൊട്ടിച്ചാലോ..??

തിരിഞ്ഞുംമറിഞ്ഞും അതിനേംനോക്കി നടക്കുമ്പോഴാണ് ലൈറ്റ്സിന്റേം ബോക്സിന്റേം വർക്ക് നടക്കുന്നതും പന്തലിനുമുന്നിൽ പണിതുകൊണ്ടിരുന്ന സ്റ്റേജിന്റെയൊരുക്കം ഏകദേശം പൂർത്തിയായതുമൊക്കെ ഞാൻശ്രെദ്ധിച്ചത്…

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *