എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

അടുത്തകൊല്ലം മാത്രമല്ല,
ഇനിയുള്ള ഓരോവർഷങ്ങളിലും.!

കുളിച്ചു റെഡിയായി പുറത്തിറങ്ങുമ്പോൾ മീനാക്ഷിയൊരുങ്ങിക്കഴിഞ്ഞിരുന്നു…

ഇളംനീലനിറമുള്ള കുർത്തയും വെള്ളലെഗ്ഗിൻസുമിട്ട് തോളിൽ ബാഗുമായിനിന്നയവളെ
ഞാനറിയാതെ നോക്കിപ്പോയി…

നേരത്തെകാണുമ്പോൾ ഈ പെണ്ണിനിത്രേം സൗന്ദര്യമുണ്ടായ്രുന്നോ..??

ഇനി കുളിച്ച് കുറിതൊട്ടതിന്റെയാവോ..??

…ആഹ്.!
എന്തിന്റേങ്കിലുമായ്ക്കോട്ടേ.!

ചുമ്മാനിന്നോരോന്നു ചിന്തിയ്ക്കുമ്പോൾ,

“”…വരുന്നില്ലേ..??”””_ ന്നൊരു ചോദ്യംകേട്ടു… തിരിഞ്ഞുനോക്കി,

“”…ദാ… വരുന്നൂ..!!”””_ ന്നു മറുപടിയുംപറഞ്ഞ് ഞാൻ ബാഗുതപ്പിയെടുത്തു…

“”…കോളേജിൽ കൊണ്ടുപോണ ബാഗൊക്കെ കണ്ടുപിടിയ്ക്കാൻ ഇത്രേംനേരംവേണോ..??”””_ എന്നെനോക്കി അമർത്തിച്ചിരിച്ചുകൊണ്ടവൾ ചോദിച്ചതിന്,

“”…ഇപ്പോളാ ഇത്രേം പെട്ടെന്നൊക്കെകിട്ടുന്നത്… നേരത്തെയൊക്കെ കൊണ്ടുവന്നുവെച്ചിടം മറന്നുപോവുവായ്രുന്നു…
എത്രപ്രാവശ്യം സ്കൂളീന്നെടുത്തിട്ടുവരാൻ മറന്നുപോയിട്ടുണ്ടെന്നോ..??!!”””_ മീനാക്ഷി നോക്കിനിൽക്കുന്നതുകൊണ്ട് ബാഗിനകത്തു വല്ലതും വെയ്ക്കണോല്ലോന്നുകരുതി
ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട് ഞാൻ സ്വയമറിയാതെപറഞ്ഞതും അവളൊറ്റച്ചിരിയായ്രുന്നു…

എന്നാലെനിയ്ക്കതത്ര ഇഷ്ടായില്ല…

എന്റെ തുറിച്ചുള്ളനോട്ടത്തിൽ കക്ഷിയ്ക്കതു മനസ്സിലായതും ചിരിയടക്കാനായി ആവുന്നപോലെ പണിപ്പെട്ടു…

എന്നിട്ടു വിഷയംമാറ്റാനായി,

“”…പോണ്ടേ..?? ഇറങ്ങാം..??”””_ ന്നും പറഞ്ഞു ധൃതിവെയ്ക്കുവായ്രുന്നു…

“”…ആം.! വാ..!!”””_ ബാഗുമെടുത്തു ഞാൻ റൂമീന്നിറങ്ങീപ്പോൾ അവളും പിന്നാലേകൂടി…

ആദ്യമായാണ് രണ്ടുപേരുംകൂടി ഇങ്ങനൊരിറക്കം…

സാധാരണ സ്റ്റെപ്പുപോലും തൊടാതെയുള്ള തെറിപ്പായ്രുന്നു…

അങ്ങനെ താഴെയെത്തിയപ്പോൾ അമ്മേം ചെറിയമ്മേം അവടുണ്ടായ്രുന്നു…

മീനാക്ഷിയെ വിഷ്ചെയ്യാനുള്ള മടികൊണ്ടാണോ… അതോ മറ്റുള്ളവർ വിഷ്ചെയ്യുന്നത് കാണേണ്ടി വരുമല്ലോന്നോർത്താണോന്നറിയില്ല കീർത്തുവിനെ അവിടെങ്ങുംകണ്ടില്ല…

പാർട്ടിയ്ക്കിടയിലും അവളെക്കണ്ടില്ലല്ലോന്നും ഞാനപ്പോളോർത്തു…

മീനാക്ഷിയോടു ബെഡ്ഡേവിഷൊക്കെചെയ്ത് ബ്രേക്ക്‌ഫാസ്റ്റു വിളമ്പുന്നകൂട്ടത്തിൽ അമ്മയെനിയ്ക്കും വിളമ്പി…

വല്യ താല്പര്യമൊന്നും
തോന്നീലെങ്കിലും മീനാക്ഷിയെ വെറുപ്പിയ്ക്കണ്ടാന്നുകരുതി ഇഡ്ഡലി സാമ്പാറുംകൂട്ടി കുത്തിയിറക്കി ഞാനെഴുന്നേൽക്കുവായ്രുന്നു…

“”…കഴിച്ചിട്ടുവാ… ഞാമ്പുറത്തുണ്ടാവും..!!”””_ കയ്യുംകഴുകിവന്ന് മീനാക്ഷിയോടുപറഞ്ഞ്
തിരിയുമ്പോൾ ദേ മുന്നിൽ ചെറിയമ്മനിൽക്കുന്നു…

എന്തോ ദുരുദ്ദേശമുണ്ടെന്ന് മുഖത്തൂന്ന് വായിച്ചെടുത്തതും ഒഴിഞ്ഞുപോകാനായി
തുടങ്ങീതാണ് ഞാൻ…

“”…ഡാ… ഒരു
ലെഡ്ഡുവെടുക്കട്ടേ..??”””_
ഉടനേ ചോദ്യംവന്നു…

“”…എന്തിന്..??”””

“”…അല്ലാ… പെണ്ണുമ്പിളേളടെ പിറന്നാളായ്ട്ട് കുറച്ചു മധുരംകഴിയ്ക്കെടാവ്വേ..!!”””_
എന്നെ ആക്കിക്കൊണ്ടു പറഞ്ഞതും,

“”…വോ… എനിയ്ക്കുവേണ്ട..!!”””_
ന്നുംപറഞ്ഞ് ഞാൻമാറി…

“”…അല്ലേലുമതു ശെരിയാ… ഇതൊക്കെന്തു മധുരം… ഇതിലുംവല്യ മധുരോക്കെ പെമ്പറന്നോത്തി തന്നിട്ടുണ്ടാവുവല്ലോ..!!”””_ പറഞ്ഞതും ഒറ്റച്ചിരിയായ്രുന്നൂ തള്ള…

ആദ്യം സംഭവമെന്താന്നു മനസ്സിലായില്ലേലും അമ്മയുടേംചെറിയമ്മേടേം ചിരിയും അതുകേട്ടിട്ട് മീനാക്ഷിയുടെ ചൂളിയുള്ളയിരുപ്പും കണ്ടപ്പോൾ സംഭവംകത്തി…

“”…എടീ… പന്നീ..!!”””_ ന്നും വിളിച്ചവരുടെനേരേ പാഞ്ഞുചെന്നെങ്കിലും
കക്ഷിയോടി അമ്മയുടെ പിന്നിലൊളിച്ചുകളഞ്ഞു…

“”…ദേ… ഇപ്പൊ ഞാമ്പോണു…
എന്റെ കൈവാക്കിനു വന്നുവീഴും… അന്നു വരയുന്നുണ്ട് ഞാൻ..!!”””_ അവരുടെ മുമ്പിൽ മല്ലൂസിങ് ലക്കീസിങ്ങായിപ്പോയ ചമ്മലിൽ അവിടെനിന്ന് വെല്ലുവിളിമുഴക്കുമ്പോളേയ്ക്കും കഴിച്ചുകഴിഞ്ഞ് മീനാക്ഷിയെത്തീരുന്നു…

“”…അമ്മാ… ചെറീമ്മാ ഇറങ്ങുവാണേ..!!”””_ ബൈക്കിന്റെ പിന്നിലേയ്ക്കു കേറിക്കൊണ്ടവൾ യാത്രപറഞ്ഞതും ഞാൻ വണ്ടിയെടുത്തു…

ജംഗ്ഷനിലെത്തീതും
മീനാക്ഷിയെന്റെ കൈയ്ക്കുപിടിച്ചു…

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *