എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

“”…എന്താ എല്ലാരുങ്കൂടെ രാവിലേപരിപാടീ..??”””_ ന്ന്

തിരിഞ്ഞുനോക്കുമ്പോൾ പത്തറുപതുവയസ്സുള്ളൊരു കിളവനും പെണ്ണുംപിള്ളയാന്ന് തോന്നുന്നൊരു കിളവീങ്കൂടെ പുറകിൽനിൽക്കുന്നു… വല്യെന്തോ കണ്ടപോലൊരു ചിരിയും ഫിറ്റ്ചെയ്തിട്ടുണ്ട്…

“”…എന്താന്ന്..??”””_ കുന്തിച്ചിരുന്ന് കല്ലുറപ്പിയ്ക്കുവായ്രുന്ന ഞാൻ മുഖമൊന്നുയർത്തി…

“”…എന്താ
രാവിലേപരിപാടീന്ന്..??”””_
പുള്ളി ചോദ്യം വീണ്ടുമാവർത്തിയ്ക്കുമ്പോൾ റബ്ബർകുട്ടയിൽ അടുത്തറൗണ്ട് കല്ലുമായി അവരുമെത്തിയിരുന്നു… അതുമേടിച്ചുവച്ചിട്ട് ഞാനാപ്പുള്ളിയെനോക്കി;

“”…അതമ്മാവാ… കല്യാണോക്കെയല്ലേ… നാലാളുകൂടുന്നിടത്തീ പന്തലിനെങ്ങനാ തുണിയില്ലാണ്ട് നിർത്തുന്നെ..?? അതോണ്ടൊരു കോണാനുടുപ്പിച്ചു വിടുവായ്രുന്നു… എന്താ കൂടുന്നോ..?? അല്ലേ… താൻവന്നീ സാമാനമെല്ലാങ്കൂടെ താങ്ങിപ്പിടിച്ചേക്കുവോ..??”””_ ഒരു ഭാവവ്യത്യാസവുമില്ലാതങ്ങനെ പറഞ്ഞതും മൂപ്പീന്നിന്റെ ഇളിമറഞ്ഞു… എന്നാലുടനേ മീനാക്ഷിയുടെകളകളാന്നുള്ള ചിരികൂടായപ്പോൾ ആ തള്ള കെട്ടിയോനേംവലിച്ചോണ്ടു വലിഞ്ഞവടുന്ന്… കൂട്ടത്തിലെന്തോ മുറുമുറുക്കുന്നുമുണ്ടായ്രുന്നു…

…ഓഹ്! കൂടിപ്പോയാ തന്തയ്ക്കുവിളിച്ചതാവും…
പോവാമ്പറ..!!_ മനസ്സിലതുംപറഞ്ഞ് പണിതുടരുമ്പോൾ,

“”…ഡാ… നീയതെന്തു മറ്റേടത്തെ വർത്താനവാടാ പറഞ്ഞേ..?? അതാരാന്നറിയോ..?? ചേലക്കുളത്തെ അമ്മാവനുമമ്മായീമാ..!!”””_ പറഞ്ഞുകൊണ്ട് മാമനെന്നെ കലിപ്പിച്ചു…

“”…അയ്‌ന്..?? അങ്ങേരാരാണേലും എനിയ്ക്കെന്താ..?? മനുഷ്യനിവടെ പണിയെടുത്ത് തൂറിമെഴുകിനിൽക്കുമ്പഴാ കുശലഞ്ചോയ്ക്കാനായ്ട്ട് മൂഞ്ചിമൂഞ്ചിവന്നേക്കണെ… പരട്ടക്കെളവൻ.! ഇവനെയൊക്കെ കല്യാണംവിളിച്ചതാണോ..??
എവടേലും
ടാർപ്പേംകസേരേം നിരത്തീന്നറിഞ്ഞാലുമൊടനേ വയറും വാടകയ്ക്കെടുത്തിങ്ങിറങ്ങിക്കോളുമോരോന്ന്… കാലനു
കഞ്ഞിവെയ്ക്കാറായി, എന്നിട്ടും കല്യാണമൂമ്പിയൂമ്പിനടക്കുവാ നാറി..!!”””_ കലിയടങ്ങാതെ ഞാൻനിന്നുചിലുത്തീതും,

“”…എടാ… എന്നാലുമങ്ങനല്ലല്ലോ… ഒന്നൂല്ലേലും മാമൻബ്രോടമ്മാവനല്ലേ… അപ്പൊ നമ്മളുകുറച്ചു റെസ്‌പെക്ടൊക്കെ കാണിയ്ക്കണം..!!”””_
പറഞ്ഞുകൊണ്ട് ശ്രീയിടയ്ക്കുകേറി… അപ്പോഴും ഞങ്ങളെനോക്കിക്കൊണ്ട് കുട്ടയിലെ കല്ലുകളെടുത്ത് പുറത്തേയ്ക്കിടുവായ്രുന്നൂ മീനാക്ഷി…

“”…ഏയ്‌.!
റെസ്‌പെക്ടുകാണിയ്ക്കണ്ട കാര്യോന്നുവില്ല..!!”””_ മാമനിടപെട്ടു;

“”…മുമ്പൊരിയ്ക്കെ ചിട്ടിക്കാശടയ്ക്കാനായ്ട്ട്
ഒരയ്യായിരംരൂപ മറിയ്ക്കാനുണ്ടോന്നുചോദിച്ചപ്പൊ മുണ്ടുപൊക്കി നോക്കാമ്പറഞ്ഞ നായിന്റമോനാദ്… അവനോട് റെസ്‌പെക്ടല്ല പറി… മ്മ്മ് പെണ്ണുനിൽക്കുന്ന്… അതോണ്ടു ഞാനൊന്നുമ്പറയുന്നില്ല..!!”””_ മീനാക്ഷിയെനോക്കിക്കൊണ്ട് മാമൻവാക്കുകൾ വിഴുങ്ങീപ്പോൾ തികട്ടിവന്ന ചിരിയടക്കാനായി കഷ്ടപ്പെടുവായ്രുന്നൂ മീനാക്ഷി…

“”… മ്മ്മ്..?? ബ്രോയ്ക്കത് ഫീലായാരുന്നോ..?? സ്കെച്ചിടണോ..??”””_ മാമനെനോക്കി
കയ്യുംതൂത്തുകൊണ്ട് ഞാനെഴുന്നേറ്റു…

“”…അതേ… ങ്ങളൊരു വാക്കുപറഞ്ഞാമതി… ഒന്നു തൂറാൻനേരങ്കൊടുക്കൂല ഞങ്ങള്..!!”””_ ശ്രീകൂടിയേറ്റുപിടിച്ചതും സമ്മതമെന്നഭാവത്തിൽ പുള്ളിയൊന്നുചിരിച്ചു… അതോടെ ഞങ്ങളങ്ങടുഷാറായി… പിന്നെല്ലാം വളരെപ്പെട്ടെന്നായ്രുന്നൂ… അവസാനംകൊണ്ടുവന്ന
കല്ലുംകൂടിവലിച്ചുവെച്ച് ഇനിമറിഞ്ഞാലാവഴി വിടാമെന്നുപറഞ്ഞ് പന്തലുവലിച്ചുകേറ്റി… എന്തോഭാഗ്യത്തിന് സംഭവംശെരിയായി…
എന്നാലുമെവടെയോ ചെറിയൊരു ചെരിവുണ്ടെന്നു തോന്നിയെങ്കിലും അതുകാര്യമാക്കാതെ വിടുവായ്രുന്നൂ…

അങ്ങനെ കാലിന്റെ കാര്യത്തിലേകദേശമൊരു തീരുമാനമൊക്കെയാക്കി തൂമ്പയും റബ്ബർക്കുട്ടയുമായി പിന്നാമ്പുറത്തേയ്ക്കു നടക്കാൻനേരം,

“”…അതേ… നിങ്ങളതൊക്കെ വെച്ചേച്ചങ്ങുവാ… ഞാമ്പോയി വല്ലതുങ്കഴിയ്ക്കട്ടേ… വിശന്നിട്ടുപാടില്ല..!!”””_ ന്നും വിളിച്ചുപറഞ്ഞുകൊണ്ട് മീനാക്ഷിയകത്തേയ്ക്കോടി…
കേട്ടതും,

“”…ഓ.! ഞങ്ങളുപിന്നെ ബിരിയാണി കേറ്റീട്ടാണല്ലോ നിയ്ക്കണത്..!!””” എന്നു മാമനുംപറഞ്ഞു… അതിനു
മറുപടിയായി,

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *