ഒന്നാമത് നോമിനെയെല്ലാർക്കും പട്ടിവിലയില്ലാന്നുള്ളത്… രണ്ടാമത് നമ്മളെക്കൊണ്ടൊരുപയോഗോമില്ലെന്ന സത്യമറിയാവുന്നതുകൊണ്ട്… പിന്നെ നമ്മടെ മൂഞ്ചിയസ്വഭാവത്തിന്റെ ഏകദേശധാരണയുള്ളതുകൊണ്ടും പൊതുവേയാരും ഗൗനിയ്ക്കപോലുമില്ലാത്ത എന്നെയൊക്കെ ഒരാള് പിടിച്ചുവലിച്ചുകൊണ്ട് പോവുകാന്നുപറഞ്ഞാൽ ഇവർക്കൊക്കെ സഹിയ്ക്കോ..?? അപ്പോഴാണൊരുത്തി സകലാധികാരത്തോടുംകൂടെ മുതുകത്തുതള്ളിക്കൊണ്ട് പോകുന്നത്… ഇടയ്ക്കിടെ ബ്രേക്കിടുമ്പോൾ ബാലൻസുതെറ്റി പുറത്തുചെന്നിടിയ്ക്കുമ്പോൾ ചെവിയ്ക്കു കിഴുക്കുന്നത്… പുറത്തുതല്ലുന്നത്…
ഇതുങ്ങളെല്ലാം രണ്ടാംകുടിയായി കണക്കാക്കി കീത്തുവിനോടുമിണ്ടിയിട്ട് നമ്മളെ കണ്ടില്ലാന്നുനടിച്ച് പോകുന്നസ്ഥാനത്ത് ആരതിച്ചേച്ചിയെപ്പോലെ നോക്കിയാൽ കണ്ണെടുക്കാൻ തോന്നാത്തപോലൊരു സുന്ദരിപ്പെണ്ണ് പിടിച്ചുവലിച്ചുകൊണ്ട് പോകുവാണെന്ന്കണ്ടാൽ ദഹിയ്ക്കോ..??_ അവർക്കൊക്കെ നന്നായ്ട്ട് പൊളിയുന്നുണ്ടെന്നു കണ്ടപ്പോൾ എന്റെ ബലംപിടുത്തംകുറഞ്ഞു…
ഇനി ചേച്ചി പിടിച്ചുവലിച്ചിട്ടുപോണത് കൊച്ചിന്റെ ചന്തി കഴുകിക്കൊടുക്കാനാണേപ്പോലും മറുത്തൊന്നുചിന്തിയ്ക്കാതെ
ഞാൻ ചെയ്തുകൊടുക്കും… കാരണമത്രയ്ക്കുണ്ട് അതുങ്ങൾടെ കണ്ണുകളിലെയസൂയ…
…ഇനിയിവരാണ് കീത്തൂന് നെക്ലെസ്സും വളയുമൊക്കെ കൊടുത്തേന്ന് ആരേലുമ്പറഞ്ഞറിഞ്ഞിട്ടുണ്ടാവോ..?? മിക്കവാറും അറിഞ്ഞുകാണണം, അല്ലേലിമ്മാതിരി കൊല്ലുന്നനോട്ടമൊക്കെ നോക്കേണ്ടകാര്യമുണ്ടോ..??
…ഉഫ്.! ഞാനിതൊരു പൊളിപൊളിയ്ക്കും..!!
അങ്ങനടുക്കളയിൽ
ചെന്നുകേറുമ്പോൾ എന്റമ്മയും ചെറിയമ്മയും അമ്മായിമാരും പിന്നേതൊക്കേവകയിലെ ചേച്ചിമാരും അയലത്തൊക്കെയുള്ള ടീംസും അയൽക്കൂട്ടം ഫ്രണ്ട്സുമൊക്കെയായി രണ്ടു ടിപ്പറിലടിച്ചയാളുണ്ടവിടെ…
…ഇതിന്റെടേലീ പെമ്പറന്നോത്തി ഞങ്ങളെയെന്തിനാ കൂട്ടിക്കൊണ്ടുവന്നേ..?? ഈ നിൽക്കുന്നവർടൊക്കെ എണ്ണമെടുത്ത് കൂലികൊടുക്കാൻ വല്ലോമാവോ..??
“”…ഇനിയമ്മേം ചെറിയമ്മേം അമ്മായ്മാരുമൊക്കെയങ്ങടു
മാറിയേ… ബാക്കിപ്പണി
ഞങ്ങളുനോക്കിക്കൊള്ളാ..!!”””_ എന്നേംജോക്കുട്ടനേം രണ്ടുകയ്യിലായിപ്പിടിച്ചു മുന്നോട്ടുനിർത്തിയശേഷം ചേച്ചിവിളിച്ചുകൂവി…
“”…ഉവ്വ.! നടന്നതുതന്നെ… എനിയ്ക്കെങ്ങും പറ്റൂല..!!”””_ എന്നെ നിർബന്ധിയ്ക്കേണ്ടി വരുമെന്നമട്ടിൽ ഞാൻ സ്വല്പംജാഡയിട്ടു…
“”…ദേ ചെക്കാ… മര്യാദയ്ക്കുപോയി പച്ചക്കറിയരിഞ്ഞോ… ഇല്ലേലെന്റെ കയ്യീന്നുവാങ്ങും നീ..!!”””_ പുള്ളിക്കാരത്തി കൈ കൂട്ടിത്തിരുമ്മിക്കൊണ്ട് കണ്ണുരുട്ടീതും,
“”…അതേ… ഇമ്മാതിരിയുള്ള കഞ്ഞിപ്പരിപാടികൾക്കു നിങ്ങടെകെട്ട്യോനാ മിടുക്കൻ… ഇവനെക്കൊണ്ടങ്ങു ചെയ്യിച്ചോണ്ടാമതി..!!”””_
ഞാനുംവിട്ടില്ല…
“”…അതുപിന്നെനിയ്ക്കറിയില്ലേ..?? ആയിരിയ്ക്കുന്ന തേങ്ങയൊക്കെ പിന്നാർക്കു ചിരണ്ടാനാന്നാ വിചാരം..??”””_ കിച്ചന്റെസൈഡിലെ അഡീഷണൽ കൗണ്ടർടോപ്പിനുമീതെ കൂട്ടിയിട്ടിരുന്ന പൊതിച്ചുവെച്ചിരുന്ന തേങ്ങയെചൂണ്ടി ചേച്ചിപറഞ്ഞതും,
“”…തേങ്ങയോ..?? ഞാനോ..??”””_ ന്നുംചോദിച്ച് അവൻ കണ്ണുതള്ളി…
“”…നീ തേങ്ങയല്ല… പോയി തേങ്ങചിരകാൻ..!!”””_ ചേച്ചിചിരിച്ചു… ഉടനെ,
“”…അതുശെരിയാ… നിന്നെവിളിച്ചതായ്രുന്നേൽ പേട്ടെന്നുകൂടി ചേർത്തേനെ… അല്ലേചേച്ചീ..??”””_
എന്റെചോദ്യംകേട്ടതും
പൊട്ടിവന്നചിരി ചേച്ചികടിച്ചടക്കി…
“”…പേട്ടുതേങ്ങ നിന്റെ…”””_ അവനൊന്നാഞ്ഞതും
പുള്ളിക്കാരത്തി പിന്നേമിടയ്ക്കുകേറി…
“”…ആ… മതി… മതി…
ജോക്കുട്ടാ നീപോയാ തേങ്ങചിരണ്ടിയേ..!!”””_
അവനെപ്പിടിച്ച് തേങ്ങയിരുന്നിടത്തേയ്ക്കു ചേച്ചിതള്ളിവിട്ടു…
“”…ആഹാ… കൊട്ടത്തേങ്ങ ഇവടിരുപ്പുണ്ടായ്രുന്നോ..??”””_ ചോദിച്ചശേഷം തിരിഞ്ഞുനിന്നവൻ വിളിച്ചുപറഞ്ഞു;
“”…ഡാ സിദ്ധൂ… കളഞ്ഞുപോയ
നിന്റെ പെണ്ണുമ്പിള്ളയെ തേങ്ങാക്കൂട്ടത്തിന്റെടേന്നു കണ്ടുകിട്ടിയിട്ടുണ്ട്..!!”””
നോക്കുമ്പോൾ ആരോ എടുത്തുവെച്ചപോലെ കൗണ്ടർടോപ്പിനുമേലെ ചമ്രമ്പടഞ്ഞിരിയ്ക്കുവാ കക്ഷി… കയ്യിലൊരുകഷ്ണം ക്യാരറ്റുമുണ്ട്…

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸