“”…അതു കാര്യമാക്കണ്ട… അതവൻ തന്നെ പോട്ടെ.. ഞാനപ്പോഴത്തെ ദേഷ്യത്തിനെന്തോ പറഞ്ഞന്നേയുള്ളൂ..!!”””_ അച്ഛൻ ചിരിച്ചു…
അങ്ങനെ മീനാക്ഷീടടുത്തൂന്ന് കാശുംവാങ്ങി ശ്രീയോട് ടൌണിൽപ്പോയി കീത്തൂന്റെഫ്രണ്ട്സിനെ വിളിച്ചിട്ടുവരാനും ചട്ടംകെട്ടി ഞാൻനേരേ ടൗണിലേയ്ക്കുവിട്ടു… പോകുന്നകൂട്ടത്തിൽ ജോക്കുട്ടന്റെ കാറും സർവീസ് ചെയ്യാൻ പറഞ്ഞതുകൊണ്ട് അതുമെടുത്താണ് പോയത്… ഒരു കമ്പനിയ്ക്ക് അച്ചുവും കൂടെവന്നിരുന്നു… അങ്ങനാദ്യംപോയി വണ്ടിയും സർവീസ് ചെയ്യിപ്പിച്ച് ഇറച്ചിക്കടയുടെ മുന്നിലെത്തിയപ്പോഴാണ് എന്റെ ഗൂഢതന്ത്രത്തെക്കുറിച്ച് അച്ചുവിന് ബോധ്യംവരുന്നത്…
“”…എടാ… നീയാ പൊട്ടൻ പറയുന്നതുംകേട്ട് ഇറച്ചിമേടിയ്ക്കാൻ ഇറങ്ങിയേക്കുവാണോ..?? അവനങ്ങനെ വെളിവില്ലാണ്ട് പലതുംപറയും… നീ വണ്ടിയെടുത്തേ..!!”””_ അവളെന്നെനോക്കി കലിയ്ക്കുന്ന ഭാവത്തിൽ പറഞ്ഞു… എന്നാലതു പ്രതീക്ഷിച്ചിരുന്നതിനാൽ ഞാനൊന്നു ചിരിച്ചതേയുള്ളൂ… ശേഷം,
“”…എടീ… അവൻ പറഞ്ഞതുകൊണ്ടൊന്നുമല്ലന്നേ… ഇതു നമ്മൾ നേരത്തേ പ്ലാൻ ചെയ്തിരുന്നതു തന്നെയാ..!!”””_ കണ്ണടച്ചുകാട്ടി അങ്ങനെകൂടി പറഞ്ഞതും അവളെന്നെ തുറിച്ചുനോക്കി…
“”…എന്ത്..??”””
“”…അല്ല… ബാക്കിയുള്ളോർക്കു സദ്യവിളമ്പുമ്പോൾ നിങ്ങടെ സ്റ്റൈലിലൊരു ഡിഷുണ്ടാക്കി നിനക്കൊക്കെയൊരു സർപ്രൈസ് തരണമെന്ന്..!!”””_ പെട്ടെന്നു വായിൽവന്നൊരു കള്ളം തട്ടിവിടുമ്പോൾ എനിയ്ക്കിത്രയ്ക്കും വേണ്ടി ബുദ്ധിയോന്നൊരു ചിന്തയും വരാണ്ടിരുന്നില്ല…
“”…ഞങ്ങടെ ഡിഷോ..?? ഞങ്ങടെയേത് ഡിഷ്..??”””_ ചോദിയ്ക്കുമ്പോഴും പെണ്ണിന്റെ മുഖംതെളിഞ്ഞിട്ടില്ലേലും സംശയഭാവത്തിലൊരു നോട്ടംവന്നു… അതിന്,
“”…അതൊക്കെയുണ്ട് മോളേ..!!”””_ ന്നും പറഞ്ഞ് വണ്ടിയിൽനിന്നുമിറങ്ങിയ ഞാൻ,
“”…എല്ലുണ്ടോ ചേട്ടാ..??”””_ ന്ന് ഇറച്ചിക്കടയിലെ ചേട്ടനോടുതിരക്കി…
സത്യത്തിൽ വീണതു വിദ്യയാക്കുന്നതിനിടയിലും മനസ്സിൽ പെട്ടെന്നുവന്ന ഐഡിയ അവരെ സംബന്ധിച്ചിടത്തോളം ഏറ്റവുംവലിയ സന്തോഷമായ്രിയ്ക്കും പകരുകയെന്ന ചിന്തയെന്നെ കോരിത്തരിപ്പിയ്ക്കുന്നുണ്ടായ്രുന്നു…
“”…എല്ലോ..?? ഡാ… നീയെന്താ ഏഷ്യാഡുണ്ടാക്കാൻ പോവാണോ..??”””_ പിന്നാലേയിറങ്ങിവന്ന അച്ചു, ഞാൻ കടക്കാരനോടു തിരക്കുന്നതുകേട്ട് ചോദിച്ചു…
“”…ഏഷ്യാഡോ..?? അതെന്തു സാനം..??
ഡീ പൊട്ടീ… ഞാൻ നിങ്ങടെ എല്ലുംകപ്പേമുണ്ടാക്കുന്ന കാര്യമാപറഞ്ഞത്..!!”””
“”…ആഹ്.! എടാ പൊട്ടാ… നിങ്ങടെ എല്ലുംകപ്പേം തന്നെയാണ് ഞങ്ങടെ ഏഷ്യാഡ്..!!””‘_ എന്റെ തലയ്ക്കിട്ടു കൊട്ടിക്കൊണ്ടവൾ പറഞ്ഞതും ഇറച്ചിക്കടക്കാരൻ ഞങ്ങളെ മാറിമാറി നോക്കി…
“”…ഓ.! അതെങ്കിലത്… എന്തായാലും നിനക്കു തിന്നാപ്പോരേ..??”””_ ന്നുംചോദിച്ച് ഞാൻവീണ്ടും കടക്കാരനെനോക്കി…
“”…ചേട്ടാ എല്ലുണ്ടോ..??”””
“”…ആ ഉണ്ട്.! എത്രകിലോ വേണം..??”””
“”…ഒരു മൂന്നുകിലോ മതിയാവില്ലേടീ..??”””_ കേട്ടതും ഞാൻതിരിഞ്ഞ് അച്ചുവിനെനോക്കി…
“”…മൂന്നുകിലോയോ..?? അത്രേം പേർക്കോ..??”””_ അവൾക്കതിശയം…
“”…എത്രേം പേർക്ക്..??”””
“”…ഡാ… അവിടിപ്പോത്തന്നെ ഒരു പത്തൻപതുപേരില്ലേ..?? അവർക്കുതന്നെ എത്രവേണോന്നാ..?? പിന്നെ വരുന്നോർക്കൊക്കെ കൊടുക്കേംവേണ്ടേ..??”””_ അവൾക്കുവീണ്ടും സംശയം… എന്നാലവൾടെ ചോദ്യംകേട്ടതും എനിയ്ക്കങ്ങടു പൊളിഞ്ഞുകേറി;
“”…പിന്നേ… ആക്കണ്ട നായിന്റെമക്കൾക്കൊക്കെ
ഉണ്ടാക്കിപ്പള്ളനിറപ്പിയ്ക്കാൻ അവരൊക്കെയാര് നിന്റെ തന്തമാരോ..??”””_ എന്നു ചോദിച്ചശേഷം,
“”…എടീ… നമ്മള് നമ്മക്കുള്ളതുമാത്രം ഉണ്ടാക്കിയാ മതി… അവരെയാരേം ഞാൻവിളിച്ചതല്ല… ഞാനാകെ നിങ്ങളെമാത്രേ വിളിച്ചിട്ടൊള്ളു… അതുകൊണ്ട് നമ്മക്കുള്ളതുമാത്രം ഉണ്ടാക്കേണ്ടകാര്യമേയുള്ളു… വേണേൽ മാമനും ശ്രീക്കുട്ടനുങ്കൂടെ കുറച്ചു കൊടുക്കാമെന്നു മാത്രം… അതിൽ കൂടുതലാർക്കും കൊടുക്കേണ്ട കാര്യോന്നുമില്ല..!!”””_ ഞാൻ കടത്തിണ്ണയിൽ നിന്നു തെറിയ്ക്കുമ്പോൾ കടക്കാരനൊക്കെ വായുംപൊളിച്ചെന്നെ നോക്കുവാണ്…

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸