അതിനുമറുപടിയായൊരു പുളിച്ചചിരിയുംചിരിച്ച് മീനാക്ഷിയെന്നെയൊരു നോട്ടം…
“”…ചായ മാത്രേയുള്ളോ..?? കടിയൊന്നുമില്ലേ..??”””_ ചായ എന്റെനേരേനീട്ടീതും
ഞാൻചോദിച്ചു…
അതിന്,
“”…അതൊക്കെ അശോകമ്മാമനു കൊടുത്തുവിട്ടുകാണും..!!”””_ ന്ന് ശ്രീയിട്ട് താങ്ങുവേംചെയ്തു…
“”…ഓഹോ.! കടിയുണ്ടെങ്കിലേ
സാറിന് ചായയിറങ്ങോളോ..??
എന്നാ പുറത്തൊരു പട്ടിനിൽപ്പുണ്ട്… വിളിയ്ക്കാം..!!”””_ വല്യെന്തോ തമാശപോലെ ചെറിയമ്മപറഞ്ഞു…
അതിന്,
“”…ഓ.! വിളിയ്ക്കണ്ട…
ദേ വന്നു..!!”””_ ന്നായ്രുന്നൂ
എന്റെമറുപടി…
അതുകേട്ട് തിരിഞ്ഞുനോക്കുമ്പോൾ അച്ഛൻഹോളിലേയ്ക്കു
വരുന്നതാണ് ചെറിയമ്മകാണുന്നതും…
ഉടനേ എന്റെ കൈയ്ക്കിട്ടൊന്നു പൊട്ടിയ്ക്കുവേംചെയ്തു,
“”…അനാവശ്യം പറയുന്നോ..??”””_ ന്നുംചോദിച്ച്…
“”…അതേ… ഇന്നലത്രേം
ആളിന്റെടേല് എന്നെയിങ്ങേരിട്ടൂക്കീപ്പോൾ എവടെയായ്രുന്നൂ നിങ്ങടെനാക്ക്..?? അപ്പൊ നിങ്ങക്കിയാളെ തല്ലാണ്ടായ്രുന്നല്ലോ…
എന്നിട്ടിപ്പെന്നെ
ഗുണദോഷിയ്ക്കാൻ
വന്നേക്കുന്നു… ഉളുപ്പില്ലല്ലോ..!!”””_ പൊളിഞ്ഞുവന്ന അതേകലിപ്പിൽത്തന്നെ ഞാനുംപറഞ്ഞു…
“”…സിത്തൂട്ടാ… നെനക്കതൊത്തിരി സങ്കടായല്ലേ..??”””_ ട്രേയുംകൊണ്ട് എന്റേം ശ്രീയുടേം നടുവിലായി ഇരുന്നുകൊണ്ട് ചെറിയമ്മതിരക്കി…
“”…ങ്ഹൂം.! എനിയ്ക്കു രോമാഞ്ചംവന്ന്.. അപ്പോപ്പൊങ്ങിയ രോമം ഇതേവരെ താന്നിട്ടില്ല… ഇനീപ്പൊ മൺവെട്ടിയ്ക്കു കിളച്ചുകളയണം..!!”””_ പറഞ്ഞുകൊണ്ടൊരു പുച്ഛത്തോടിരിയ്ക്കുമ്പോഴേയ്ക്കും പുള്ളി ഹോളിന്റെസെന്ററിലായി വന്നുനിന്നു…
“”…അതേ… മൂന്നാലു ദിവസേയുള്ളു കല്യാണത്തിന്..!!”””_ ന്നു പറഞ്ഞ് പുള്ളിയങ്ങടു സംസാരിച്ചുതുടങ്ങീതും,
…ആഹാ.! എന്നാ ഞാൻ കുറച്ചുനേരം തലകുത്തി നിന്നോട്ടേ..??_ ന്നും മനസ്സിൽചോദിച്ച് ഞാനിരുന്നു ഞെളിപിരികൊണ്ടു… അപ്പോഴേയ്ക്കും പുള്ളിതുടർന്നു;
“”…അറിയാലോ, കല്യാണംവിളിയൊക്കെ ഏറെക്കുറെതീർന്നിട്ടുണ്ട്…
പന്തലിന്റേം ഫുഡ്ഡിന്റേംകാര്യത്തിലും തീരുമാനമായ്ട്ടുണ്ട്… പിന്നെ കീത്തൂന്റെ ഓർണമെന്റ്സും ഡ്രസ്സുമെല്ലാം എടുക്കുവേംചെയ്തു… ഇനീപ്പൊ ബാക്കിയുള്ളോർടെ ഡ്രസ്സിന്റെകാര്യത്തിലൊരു തീരുമാനമായാൽമതി..!!”””_ പുള്ളിപറഞ്ഞുനിർത്തി… കേട്ടതും ഞാൻതിരിഞ്ഞ് ചെറിയമ്മേടെ മുഖത്തേയ്ക്കുനോക്കി…
“”…അവൾടെ ഡ്രസ്സൊക്കെടുത്തായ്രുന്നോ..?? ഇതെപ്പൊ..??”””_ ശബ്ദംതാഴ്ത്തി പുള്ളിക്കാരത്തിയോടു ചോദിച്ചതും,
“”…ദേ… എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്… ബെർത്ത്ഡേ ആഘോഷിയ്ക്കാനെന്നുംപറഞ്ഞു കണ്ടിടത്തൊക്കെ പോയിക്കിടക്കുമ്പോൾ കുടുംബത്തു നടക്കുന്നതൊക്കെങ്ങനെ അറിയാനാ..??”””_ ന്നുംചോദിച്ച് പുള്ളിക്കാരി തിരിച്ചുമടിച്ചു…
“”…അതേ… ഡ്രസ്സെടുക്കാനെവടെയാ പ്ലാനാക്കീരിയ്ക്കുന്നേ..??”””_ മാമന്റെചോദ്യം… അതിന്,
“”…കീത്തൂന്റേത് കല്യാണിന്നായെടുത്തെ… അപ്പൊപ്പിന്നിതും അവടെന്നുതന്നെടുക്കാം..!!”””_ അച്ഛന്റെമറുപടി…
…ഉവ്വ.! കല്യാണത്തിനെങ്കിലും നല്ലതുണിയുടുത്തു നിൽക്കാന്നുള്ള ആഗ്രഹോങ്ങ്തീർന്നു..!!
“”…അപ്പെന്തായാലും താമസിപ്പിയ്ക്കണ്ട…
നാളെത്തന്നെ പോയെടുക്കാം… അതാവുമ്പൊ ഇട്ടുനോക്കി ഫിറ്റാക്കാനുള്ളത് സെറ്റാക്കുവേംചെയ്യാലോ..!!”””_ ശ്രീയിരുന്നുപറഞ്ഞതിന് എല്ലാരുംസപ്പോർട്ടുംചെയ്തു…
“”…അപ്പൊപ്പിന്നെ ആവശ്യമുള്ളോര് നാളത്തന്നെപോയി ഡ്രസ്സെടുക്ക്.. അല്ലാതെ മുഹൂർത്തത്തിനോടാനാരും നിയ്ക്കണ്ടാ..!!”””_ തന്തപ്പടിയൊന്ന് ആഞ്ഞുകുത്തിക്കൊണ്ടു
പറഞ്ഞത് എനിയ്ക്കിട്ടതുള്ളതാന്നു മനസ്സിലായതും എനിയ്ക്കങ്ങടുപൊളിഞ്ഞു…
ഉടനെ,
“”…അല്ല, ഇതെന്തിനാ അവശ്യോല്ലാത്തോർക്കൊക്കെ ഡ്രസ്സുടുത്ത് ചിലവുകൂട്ടുന്നേ..?? അവരൊക്കെ കയ്യിലുള്ളതിട്ടാമതിയച്ഛാ..!!”””_ ന്നും പറഞ്ഞ് കീത്തുവിടയ്ക്കുകേറി…
ശേഷം എന്നേം മീനാക്ഷിയേമൊന്നു നോക്കുവേംചെയ്തു…
“”…അങ്ങനാവശ്യോല്ലാത്തോർക്ക് എടുക്കണ്ടാന്നുവെയ്ക്കുവാണേൽ ഇവടെയൊരാവശ്യോമില്ലാത്തത് നീയാ… എങ്കിപ്പിന്നെ നെനക്കെടുത്ത കല്യാണസാരി നീയങ്ങച്ഛനുകൊട്… പിന്നെ അച്ഛനു ഡ്രസ്സുമെടുക്കണ്ട, ചിലവുംകുറയ്ക്കാം..!!”””_ പറഞ്ഞശേഷം ഞാനൊന്നു കീത്തൂനെനോക്കി, എന്നെ കിലുത്താനുംവേണ്ടിയൊന്നും നീ വളർന്നിട്ടില്ലമോളേന്നർത്ഥത്തിൽ…
അതിനെല്ലാരും ചിരികടിച്ചമർത്തുന്നതു കണ്ടതുകൊണ്ടാവും പുള്ളിയൊന്നും മിണ്ടാഞ്ഞത്…

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸