…പാവം.! ആ തീരുമാനത്തോട്
ചെക്കൻ കുണ്ടികാണിച്ചു പ്രതിക്ഷേധിയ്ക്കുമെന്ന് സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചുകാണില്ല… ഇവളെവിടെ പരിപാടിയവതരിപ്പിച്ചാലും ഇതുതന്നാണോ ഗതി..??
അങ്ങനവളേംകിലുത്തി, ചളിയുമടിച്ചിരിയ്ക്കുമ്പോളാണ് നോമിന്റെതന്തപ്പടി പ്രത്യക്ഷനായത്… ഇനി ആദിപുരുഷിന് വിഎഫ്എക്സ് ഉണ്ടാക്കിയ കൂട്ടത്തില് വല്ലവനുമാവോ
എന്റപ്പൂപ്പനും…
പുള്ളിവന്നപാടേ,
“”…നിനക്കൊക്കെയീ തുണിയൊക്കെ മാറീട്ടെങ്കിലും നടന്നൂടേ..??”””_ ന്നൊറ്റ ചാട്ടമായ്രുന്നൂ എന്റടുത്ത്…
അവരുടെയൊക്കെ മുന്നിലുവെച്ച്
എന്റെ നെഞ്ചത്തുകേറാൻ വേറൊന്നുംകിട്ടാഞ്ഞിണ്ട് പാഞ്ഞുവന്നതാണ്… സൗകര്യപ്പെടില്ലാന്ന് പറയാനോങ്ങിയതാണേലും മുമ്പിലിരിയ്ക്കുന്നത് അവരായതുകൊണ്ടുമാത്രം ആ പോകുവാന്നൊരു മറുപടിമാത്രംകൊടുത്തു
ഞാനടങ്ങി…
അതോടെ പുതിയകുനഷ്ടുകൾ വരുന്നതിനുമുന്നേ എല്ലാവരും വെള്ളവുംകുടിച്ചെഴുന്നേറ്റു… എന്നാപ്പിന്നെ അവർക്കു റൂമുകൂടി കാണിച്ചുകൊടുത്തിട്ടുവന്നിട്ട് കുളിയ്ക്കാമെന്നപ്ലാനിൽ അവരേംവിളിച്ചുകൊണ്ട്
ബാഗുമെടുത്ത് ചെറിയമ്മേടെ വീട്ടിലേയ്ക്കു നടക്കുമ്പോഴാണ്,
“”…ഇവരേങ്കൊണ്ടങ്ങാട്ടാണോ പോവുന്നത്..?? അപ്പൊ നിന്റെഫ്രെണ്ട്സിനെ എവടെക്കിടത്തും..??”””_ ന്നുംചോദിച്ച് കീത്തു വിളിച്ചുകൂവിയത്… ഞാനതിനു തിരിഞ്ഞൊന്നു നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല… നേരെ ചെറിയമ്മേടെ വീട്ടിലേയ്ക്കുവിട്ടു… അവർക്കു റൂമുകളും കാണിച്ചുകൊടുത്ത് റെസ്റ്റെടുക്കാൻപറഞ്ഞിട്ട് ഞങ്ങളുമൊന്നു കുളിച്ചുവരാമെന്നുപറഞ്ഞ് തിരിച്ചിറങ്ങി… വന്നുകേറുമ്പോൾ ഹോളിൽത്തന്നെ തന്തേംമോളും വീർപ്പിച്ചുകെട്ടി നിൽപ്പുണ്ട്… ഞങ്ങളെക്കണ്ടതും,
“”…ഇനീപ്പൊ നെനക്കും നിന്റെകൂട്ടുകാർക്കും കുടിച്ചുകൂത്താടാൻവേണ്ടി വേറെ ഹോട്ടൽറൂമ് ബുക്കുചെയ്തു തരണമായ്രിയ്ക്കും..!!”””_ എന്നൊരുകുത്ത്… കേട്ടതും എനിയ്ക്കങ്ങടുപൊളിഞ്ഞു…
“”…അതേ… എനിയ്ക്കിവരെയല്ലാണ്ട് വേറൊരുനായിന്റമോനേം വിളിക്കാനുമില്ല, വരുമെന്നു ഞാനാരോടും പറഞ്ഞിട്ടുമില്ല..!!”””_ എന്നുമാത്രംപറഞ്ഞിട്ട് നേരെ റൂമിലേയ്ക്കു കേറിപ്പോന്നു… സത്യത്തിൽ നല്ലവിറഞ്ഞു വരുന്നുണ്ടായ്രുന്നു… എന്നാലും പരമാവധി സംയമനം പാലിയ്ക്കുകയാണ്… തന്തേടെ തനിക്കൊണം ഞാനായ്ട്ട് പുറത്തേയ്ക്കു വരുത്തിയ്ക്കണ്ടല്ലോന്ന് കരുതിമാത്രം… ഒരക്ഷരംമിണ്ടാതെ അപ്പോഴെല്ലാം മീനാക്ഷിയും എനിയ്ക്കൊപ്പമുണ്ടായ്രുന്നു…
“”…ദേ… ഇനിയവർടൊക്കെമുന്നെ എന്നെ ചുമ്മാചുമ്മാ കളിയാക്കിയാലുണ്ടല്ലോ… എന്റെവിധംമാറും… പറഞ്ഞേക്കാം..!!”””_ റൂമിൽകേറി ഉടുത്തുമാറാനുള്ള
ഡ്രെസ്സും ടവലുമെടുത്തു തിരിയുന്നതിനിടെയാർന്നൂ മീനാക്ഷീടെഭീഷണി…
“”…അപ്പൊ നീ കളിയാക്കുന്നതോ..?? അതിനു കുഴപ്പമൊന്നൂല്ലേ..??”””
“”…പോടാ… അതിനു ഞാനാരേം കളിയാക്കിയൊന്നൂല്ല..!!”””_ തുണികയ്യിൽപ്പിടിച്ച് ടവൽ തോളിലേയ്ക്കിട്ടുകൊണ്ടായ്രുന്നൂ അവൾടെമറുപടി…
“”…ദേ… മുഖത്തുനോക്കി
കള്ളമ്പറഞ്ഞാ കണ്ണു ഞാനടിച്ചുപൊട്ടിയ്ക്കും…
നീ കീത്തൂനെ കളിയാക്കീലേ..??”””_ ഞാനവളെ രൂക്ഷമായിനോക്കി… എന്റെയാ ചോദ്യംകേട്ടതും അവൾക്കറിയാതെ ചിരിപൊട്ടുവായ്രുന്നു…
“”…എടാ… അതുപിന്നെനിയ്ക്കു കൺട്രോളെയ്യാൻ പറ്റാഞ്ഞിട്ട് പറ്റിപ്പോയതാ… അവൾടെയാവരവും… കുഞ്ഞിനെ പിടിച്ചുമേടിയ്ക്കാനുള്ള ശ്രെമവുമൊക്കെ കണ്ടാപ്പിന്നെ ചിരിവരൂലേ..?? എന്നിട്ടും ഞാനടക്കിവെച്ചതാ… അപ്പഴാ ശ്രീക്കുട്ടനും മാമനൂടെ വെച്ചുചിരിച്ചത്… അതോടെന്റെ പിടിവിട്ടുപോയതാ…
അല്ല, നീയും ചിരിയടക്കുന്നുണ്ടായ്രുന്നല്ലോ..??
ഞാൻ കണ്ടായ്രുന്നു..!!”””
“”…അതുപിന്നെ ചെക്കനെ തട്ടിപ്പറിയ്ക്കാൻ നോക്കുന്നകണ്ടപ്പോൾ… പിന്നെ ഞാഞ്ചിരിയ്ക്കുന്നതവള് കണ്ടില്ലാന്നുതോന്നുന്നു..!!”””
“”…എന്നാരുപറഞ്ഞു..??
നീ ചിരിയ്ക്കുന്നതേ അവളുകണ്ടുള്ളൂ..!!”””_ പറഞ്ഞതും കോന്ത്രമ്പല്ലുകാട്ടി അവളുറക്കെ ചിരിയ്ക്കാൻതുടങ്ങി…
“”…എടീ… ഒന്നുപയ്യെ ചിരിയ്ക്കടീ യെക്ഷീ… കല്യാണവീടാണ്… ആൾക്കാരുകേൾക്കും..!!”””_ ഞാൻ കയ്യുമോങ്ങിക്കൊണ്ട്ചെന്നതും അവളൊഴിഞ്ഞുമാറി…

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸