എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

ഞാൻ വണ്ടിയൊന്നു ചവിട്ടീതും,

“”…ഡാ… നമുക്ക് റൈറ്റിലേയ്ക്കു പോയാലോ..??”””_ ന്നൊരു ചോദ്യം…

“”…റൈറ്റിലോട്ടോ..?? അപ്പൊ കോളേജിലേയ്ക്കല്ലേ..??”””_ എനിയ്ക്കു സംശയമായി…

“”…അതെന്താ ഞാനെന്നും കോളേജിപ്പോയാലേ പറ്റുള്ളൂന്ന് നിനക്കെന്തേലും നിർബന്ധമുണ്ടോ..??”””_ ഞാനാച്ചോദിച്ചത് ഇഷ്ടമാവാത്തഭാവത്തിൽ അവൾതിരിച്ചടിച്ചതും,

“”…അതല്ല, കോളേജെത്തി തിരികെവരാനുള്ള പെട്രോളേവണ്ടിയിലുള്ളൂ… … ഉണ്ടായ്രുന്ന കാശിനിന്നലെ ഗിഫ്റ്റുംമേടിച്ചില്ലേ… അതോണ്ടാ..!!”””_ ഞാനൊന്നു മുഖംചുളിച്ചുകൊണ്ട്
മറുപടികൊടുത്തു…

ഉടനെ ബൈക്കിൽനിന്നും ചാടിയിറങ്ങിയയവൾ മുന്നിലേയ്ക്കുവന്ന് എന്റെ മുഖത്തേയ്ക്കുനോക്കി…

“”…ദേ… ഇനിമേലാൽ ആരോടെങ്കിലുമിമ്മാതിരി ദാരിദ്യംപറയുന്നതു ഞാൻകേട്ടാൽ അന്നുനിന്റവസാനമാ…
ഓർത്തോ..!!”””_ ആ പറഞ്ഞതിനൊപ്പം പേഴ്സിൽനിന്നുമവൾടെ ഏറ്റിഎം കാർഡെടുത്തെന്റെ മുഖത്തേയ്ക്കു വലിച്ചെറിഞ്ഞു…

കൂട്ടത്തിൽ,

“”…ഞാൻ ജീവനോടിരിയ്ക്കുമ്പൊ നിന്റേൽ കാശില്ലാന്നുകേൾക്കാൻ
ഞാൻ സമ്മതിയ്ക്കത്തില്ല..!!”””_ എന്നൊരു ഡയലോഗും…

അപ്പോഴ്ത്തവൾടെയാ
മുഖഭാവം, അതെനിയ്ക്കൊത്തിരി പുതുമയുള്ളതായ്രുന്നു…

പലപ്പോഴും കാശിന്റെകാര്യത്തിൽ കണക്കുപറഞ്ഞിട്ടുള്ള, പിശുക്കീട്ടുള്ള മീനാക്ഷിയുടെ ഭാഗത്തുനിന്നും ഇങ്ങനൊരുനീക്കം…

എന്താണതിന്റെയർത്ഥം..??

“”…മ്മ്മ്.! പിടിയ്ക്ക്… ഡബിൾസിക്സ് ഫോർ സെവനാ പിൻ..!!”””_ നിലത്തുവീണകാർഡ് കുനിഞ്ഞെടുത്തെന്റെനേരേ നീട്ടിക്കൊണ്ടവൾ പറഞ്ഞപ്പോഴും മേടിയ്ക്കാനൊരു മടിയായ്രുന്നെനിയ്ക്ക്…

“”…അപ്പൊ നെനക്കു
പഠിയ്ക്കാനോ..??
അതിനുവെച്ചേക്കുന്ന
കാശല്ലേയത്..??”””

“”…അയ്യട.! അതിനതുമുഴുവൻ തീർക്കാനല്ല… കുറച്ചൊക്കെയെടുത്തോണംന്നാ പറഞ്ഞേ..!!”””_ ചുണ്ടിന്റെ കോണിലെവിടെയോ വീണ കള്ളച്ചിരി മറച്ചുവെയ്ക്കാതവൾ പറഞ്ഞതും ഞാനൊന്നുചമ്മി…

അപ്പോഴേയ്ക്കുമവൾ തുടർന്നു;

“”…അതേ… ഇതങ്ങടു പേഴ്സിലേയ്ക്കുവെച്ചിട്ട് വണ്ടിയെടുക്ക്… നടുറോഡിലിങ്ങനെ നിൽക്കണതാരും കാണണ്ട..!!”””_ പറയുന്നകൂട്ടത്തിൽ ഏറ്റിഎംകാർഡെന്റെ കയ്യിൽ പിടിപ്പിയ്ക്കുവേംചെയ്തു…

“”…ഓ.! കണ്ടാൽപ്പിന്നങ്ങു മെയ്രാണ്..!!”””_ ഒന്നുമടിച്ചിട്ടാണെങ്കിലും
കാർഡുമേടിച്ചു
പോക്കറ്റിലിടുന്നതിനിടെ ഞാൻമൊഴിഞ്ഞു…

“”…അതെനിയ്ക്കറിയാം…
പക്ഷേ, എന്റെകാര്യമങ്ങനല്ലല്ലോ… എനിയ്ക്കു കുറച്ചു മാനാഭിമാനമുണ്ടായ്പ്പോയില്ലേ..??”””_ എന്നെയൊന്നാക്കിക്കൊണ്ട്
മീനാക്ഷി ബൈക്കിനു
പിന്നിലേയ്ക്കുകേറി…

“”…ഉവ്വ.!
തുണിയും പൊക്കിപ്പിടിച്ചുനിന്ന് അന്നുകാണിച്ചതാവും ഈ മാനാഭിമാനം..!!”””_
ശബ്ദംതാഴ്ത്തി മുറുമുറുക്കുമ്പോൾ അവളന്നുവരെ കാട്ടിക്കൂട്ടിയ സകലമാനകുന്തളിപ്പുകളും എന്റെ കണ്ണിനുമുന്നിൽ തെളിഞ്ഞു…

“”…എന്താ..??
എന്താപറഞ്ഞേ..??”””_ ചെറിയൊരുകലിപ്പോടെ അവൾചോദിച്ചതിന് ഞാനൊന്നുമില്ലെന്നു
ചുമൽകൂച്ചിയിട്ട് നേരേവണ്ടി ജംഗ്ഷനീന്നുമാറിയുള്ള പമ്പിലേയ്ക്കുകേറ്റി…

ഏറ്റവുംമുന്നിലുള്ള കുറ്റിയുടെമുന്നിൽ കൊണ്ടുനിർത്തീതും അവടെനിന്ന ചേച്ചിയടുത്തുവന്നു…

“”…എത്രയ്ക്കാ മോനേ..??”””_ ചേച്ചിയുടെചോദ്യംകേട്ടതും ഞാനൊന്നുപകച്ചു…

…എത്രയാ പറയുക..??
ഏറ്റിഎംകാർഡ് കയ്യിലേയ്ക്കുതന്നെങ്കിലും അവൾടനുവാദമില്ലാതെ
അതീന്നു കാശെടുക്കാനൊരുമടി…

…ശ്ശൊ.! ഞാൻ വല്ലാതങ്ങു നന്നായിപ്പോണോ..??

ഇതൊക്കെ കുറച്ചോവറല്ലേ..??

അല്ല.! ഇതൊക്കെയാരേലും വിശ്വസിയ്ക്കോ..??

ഞാനെന്നോടുതന്നെ ചോദിച്ചു…

എന്നാലതിനുടനേ മറുപടിയുംകിട്ടി;

…എടാകോപ്പേ… നീയിനി അവൾടെമുന്നെ എത്രയൊക്കെ നല്ലപിള്ള ചമയാൻനോക്കിയാലും ജന്മനാ നിന്റൊപ്പമുള്ളയാ ഫ്രോഡുകളൊന്നും നിന്നെവിട്ടു പോവാൻപോണില്ല…
അല്ലേപ്പിന്നെ നിന്റെപേര് സിദ്ധാർഥെന്നാവരുതായ്രുന്നു.!

…ഊമ്പി.! അപ്പൊ ഞാനീ കാണിയ്ക്കുന്നതൊക്കെ വെറും പ്രഹസനമാണെന്നാണോ..??

വെർതേ ഡീസന്റാവാൻനോക്കുന്ന മനുഷ്യനെക്കുറിച്ച് അപവാദംപറയാൻ നോക്കരുത്…

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *