ഇത്രനേരം അടിച്ചു കൊടുത്തതിനൊക്കെ തിരിച്ചു കൊടുക്കാതിരിയ്ക്കുമോ ബാക്കിയുള്ളോര്…
അതുകൊണ്ട് മാത്രം ഞാൻ രക്ഷപ്പെട്ടു…
അതിനിടയിൽ,
“”…ഇതിപ്പോ ആരുമറിയാതെ രണ്ടുംകൂടി പണിപറ്റിച്ചു കഴിഞ്ഞാൽ തക്കുടുവെങ്ങനെ സഹിയ്ക്കോ ആവോ..?? എന്റൊരഭിപ്രായത്തിൽ അതു നിങ്ങളീ കുരുന്ന് മനുഷ്യനോടു കാണിയ്ക്കുന്ന നീതികേടല്ലേ…?? ഞാമ്പറഞ്ഞന്നേയുള്ളൂ..!!”””_ ന്നുള്ള മീനാക്ഷിയുടെ ഡയലോഗും ഉയർന്നുകേട്ടു…
എനിയ്ക്കതുകേട്ടതും ചിരിവന്നു…
…ഇവളെന്നാലും ഇത്രയ്ക്കു വൈബ് ടീമായ്രുന്നോ..?? ശ്ശെയ്.!
മനസ്സിലങ്ങനേം കരുതി നടക്കുമ്പോൾ അടുക്കളപ്പുറത്തെ ചെറിയ പന്തലിനുപുറത്തായി കിടന്ന കസേര വലിച്ചടുപ്പിയ്ക്കുകയാണ് ജോക്കുട്ടന്റച്ഛൻ…
കൂടെ ചേച്ചിയുടച്ഛനുമുണ്ട്…
“”…അച്ഛാ… കൂയ്.! എന്താണ് പരിപാടി..??”””_ പാഞ്ഞടുത്തേയ്ക്കു ചെന്ന് ഞാനുമവർക്കൊപ്പം കൂടി…
അങ്ങനവർക്കൊപ്പം ചുമ്മാ ഓരോന്നൊക്കെ പറയുമ്പോഴാണ് മീനാക്ഷിയങ്ങോട്ടേയ്ക്കു വരുന്നത്… വന്നപാടെ,
“”…സിത്തൂ… ഒന്നിങ്ങട് വരോ..??”””_ ന്ന് കുറച്ചു മാറിനിന്നുവിളിച്ചതും അച്ഛനോടു കണ്ണുകാണിച്ചിട്ട് ഞാനങ്ങോട്ടേയ്ക്കു ചെന്നു…
“”…എന്താടീ..??”””_ ഞാനവൾടടുത്തേയ്ക്കു ചെന്നിട്ട് ചുറ്റുമൊന്നു കണ്ണോടിച്ചു…
“”…എടാ… സംഭവം ജോക്കുട്ടൻ തമാശയായ്ട്ട് പറഞ്ഞതാണേലും എനിയ്ക്കെന്തോ ഒരു വല്ലായ്ക..!!”””_ വിടർത്തിയിട്ടിരുന്നതിൽ നിന്നും രണ്ടോമൂന്നോ മുടിയിഴകൾ കാറ്റിൽപ്പറന്ന് മുഖത്തേയ്ക്കുവീണത് മാടിയൊതുക്കി ചെവിയ്ക്കുപിന്നിലേയ്ക്കു ചൊരുക്കിക്കൊണ്ട് മീനാക്ഷിപറഞ്ഞു…
“”…എന്തിന്..??”””_ തിരിച്ചതു ചോദിയ്ക്കുമ്പോൾ എന്റെകണ്ണുകൾ മിഴിഞ്ഞിരുന്നു…
…ഈശ്വരാ… ഇനിയിവൾക്കിപ്പൊ കുഞ്ഞിനെ വേണോന്നുപറയാൻ വന്നതാണോ..??_ ഞാൻ ഞെട്ടിയഭാവത്തിൽ നിൽക്കുമ്പോൾത്തന്നെ അവൾമൊഴിഞ്ഞു;
“”…അല്ലടാ… നമുക്കു കുറച്ചു ചിക്കനോ ബീഫോ എന്തേലുംമേടിച്ചാലോ..?? ഇല്ലേൽപ്പിന്നെ അതൊരു കുറച്ചിലല്ലേ..?? തമാശയായ്ട്ടാണേലും അവനങ്ങനെപറഞ്ഞപ്പോൾ മുതൽ എനിയ്ക്കെന്തോ ഒരു വല്ലായ്ക… നമ്മളവടെയായിരുന്നപ്പോൾ അവരൊരു കുറവുംവരാണ്ടു നോക്കിയതല്ലേ..!!”””_ അനുവാദത്തിനെന്നോണം എന്നെനോക്കിയവൾ പറയുമ്പോഴാണ് എന്റെ കിളിതിരിച്ചുവന്നത്…
…ഹൊ.! അപ്പൊ ഞാനുദ്ദേശിച്ചതല്ല.!
“”…എടാ… നീയെന്താ ഒന്നുംമിണ്ടാത്തേ..??”””_ അവള് വീണ്ടുമെന്നെ തുറിച്ചുനോക്കുമ്പോൾ
അവളാപ്പറഞ്ഞതിലും കാര്യമുണ്ടെന്നെനിയ്ക്കു തോന്നി…
“”…പക്ഷേ ഫണ്ട്..??”””
“”…എടാ… അതു ഞാന്തരാം… നീ പോയൊന്നു മേടിയ്ക്കോ..??”””_ അവളുവീണ്ടും അപേക്ഷാസ്വരം പുറത്തെടുക്കുമ്പോൾ,
“”…അതിനിപ്പൊ ചോദിയ്ക്കാനെന്തിരിയ്ക്കുന്നു..?? ഞാൻ ദേ പോവുവല്ലേ..!!”””_ ന്നുംപറഞ്ഞൊരു ചിരിയായ്രുന്നു ഞാൻ…
“”…എടാ… എന്നാ നീയിതുമേടിയ്ക്കാനാണ് പുറത്തുപോണതെന്ന് ആർടടുത്തും പറയണ്ട… അവരറിഞ്ഞാ സമ്മതിയ്ക്കൂല… അതുകൊണ്ട് വേറെന്തേലുംപറഞ്ഞ് പോയാമതി കേട്ടോ..!!”””_ ന്നവൾ പറഞ്ഞതിന് ഞാൻ തലകുലുക്കീതും,
“”…എന്നാലൊന്നു നിയ്ക്കേ… ഞാനിപ്പൊ ക്യാഷെടുത്തിട്ടുവരാം..!!”””_ ന്നും പറഞ്ഞവൾ അകത്തേയ്ക്കു കേറി.. ആ നേരം ഞാൻ തിരിച്ചച്ഛന്റടുത്തേയ്ക്കു വിട്ടു…
“”…എന്താടാ..?? എന്താ പ്രശ്നം..?? മീനുമോളെന്തിനാ വന്നേ..??”””_ ജോക്കുട്ടന്റച്ഛൻ ചേച്ചിയുടച്ഛന്റടുക്കെ കത്തിവെയ്ക്കുന്നതിനിടയിൽ തന്നെ പുള്ളിയെന്നെ നോക്കി…
“”…അതുപിന്നെ അടുക്കളയിലേയ്ക്ക്
ഒന്നുരണ്ടു സാധനങ്ങൾ മേടിയ്ക്കണോന്നു പറയാമ്മേണ്ടിവന്നതാ… ഞാനെന്നാ പോയി മേടിച്ചിട്ടുവരട്ടെ..??”””_ ഇറച്ചിമേടിയ്ക്കാൻ പോണെന്നുള്ളത് നൈസിനൊഴിവാക്കി ഞാൻചോദിച്ചതും,
“”…ആം.! എന്നാ പോയിട്ടുവാ..!!”””
“”…അല്ലച്ഛാ.! വരുമ്പോച്ചിലപ്പോ ലേറ്റായാലോ..?? അതുകൊണ്ട് കീത്തൂന്റെ ഫ്രണ്ട്സിനെ ശ്രീക്കുട്ടൻതന്നെ പോയി വിളിയ്ക്കട്ടേല്ലേ..??”””_ ഞാനൊന്നിട്ടുനോക്കി… അല്ലേപ്പിന്നെ ഇറച്ചിമേടിയ്ക്കാനും അവളുമാരെ വിളിയ്ക്കാനുമൊക്കെയായ്ട്ട് ഞാൻ കിടന്നോടേണ്ടിവരും…

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸